മൊഴിയമ്പു കോർത്തൊന്ന് കലഹിച്ചിരുന്നിട്ട് മിഴിയമ്പിതെയ്തെന്നെ നീ വീഴ്ത്തിടുമ്പോൾ മുറിവേറ്റു പിടയുന്ന ഇടനെഞ്ചിലോടും നിൻ വിരലിൻ കുസൃതിയിൽ ഞാൻ മയങ്ങിടുന്നു ചിരി കൊണ്ട് ചോന്നൊരു കവിളൊന്ന് കോട്ടി ചിരിച്ചിതു മെല്ലെ നീ കഥകൾ ചൊല്ലെ മറുമൊഴി ചൊല്ലാൻ വാക്കൊന്നുടക്കെയെൻ കവിതയായ് നീയെന്നിൽ അവതരിച്ചു ചിരിച്ചു നീ പൊഴിക്കും മൊഴിമുത്ത് പെറുക്കി കോർക്കുന്നു വരികൾ ഞാൻ ഭാവനയിൽ രമിച്ചതിൽ നീയ്യും ലയിച്ചെന്നിലയിയുമ്പോൾ എഴുതുന്നു ഞാനെൻ കവിതയായ് നിന്നെ നന്ദകുമാർ 825
Author: Nandakmar Varier
ഇരയ്ക്കുനീതി കിട്ടിയെന്നുരയ്ച്ചുരച്ചു ബഹുജനം ഇരയ്ക്കിതെന്തു നീതിയെന്ന് ചൊല്ലിടാൻ മടിച്ചിത് ഇരയതത്രെ പ്രതികളും പറഞ്ഞു നീതി കട്ടിപോൽ ഇരയതായി ഇരയതിന്നുമിരുട്ടിലാണതു നീതിയോ ? നന്ദകുമാർ 719 കോടതി വിധിയിലൂടെ നീതി കിട്ടിയത് ഇരയ്ക്കായിരുന്നെങ്കിൽ ഈ വിധിയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ടിയിരുന്നത് അതിജീവിതയുടെ പോരാട്ടവീര്യം ആയിരുന്നില്ലേ ? അവരല്ലേ സമൂഹത്തിന് മുന്നിൽ മൗനമായി തൻ്റെ വിധിയോട് പൊരുതിയത് ഒരുപാട് പേരെ തട്ടിക്കൊണ്ട് പോയി ബ്ലാക്മെയിൽ ചെയ്ത് പണം തട്ടിയ സുനിയെ അയാളുടെ പുറകിലുള്ളവരുമായി ഒത്തുതീർപ്പിലാവാതെ നിയമത്തിന് മുന്നിൽ കൊണ്ട് വന്നത് അതിജീവിതയുടെ പോരാട്ടം അല്ലേ പക്ഷേ തന്നെ പിച്ചി ചിന്തിയവർക്കെതിരെ വിധി വന്നിട്ടും അവർക്ക് ഈ സമൂഹത്തെ ഫേസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ എന്താണ് കാരണം അതിജീവിതയ്ക് നിതി കിട്ടിയിരുന്നെങ്കിൽ ഈ ദിവസങ്ങളിൽ ഇരയുടെ പോരട്ടാട്ടവും ഇച്ഛാശക്തിയുമാവുമായിരുന്നു ചർച്ച ചെയ്യപ്പെടുക
മോഹം കൊണ്ടളന്നീടുന്നൂ മര്‍ത്യന്‍ കാമം പൂണ്ടു വിലകെട്ടീടും മടിക്കുകില്ലെറിഞ്ഞുടച്ചീടുവാനവന്‍ കോപം കൊണ്ടു ജ്വലിച്ചീടുകില്‍ ചിത്തം നന്ദകുമാര്‍
സമയമായില്ല പോലും സമയമിതല്ലാ പോലും സമയമിതെത്തുമ്പോഴോ…..? സമയമിനിയൊട്ടില്ലതാനും നന്ദകുമാര്‍ 2
ഭയചകിതനല്ല ഞാൻ ഭയചകിതനല്ല ഞാൻ അടരാടിനിൽക്കുമീ പോർക്കളത്തിൽ സർവ്വാർത്ഥവും തീർത്തു സർവ്വാധിപത്യത്തിൻ ശഖുനാദത്തിൻ്റെ മാറ്റൊലിക്കായ് പോരോടിനിൽക്കുമീയടർക്കളത്തിൽ നന്ദകുമാർ 1
