ഇരയ്ക്കുനീതി കിട്ടിയെന്നുരയ്ച്ചുരച്ചു ബഹുജനം
ഇരയ്ക്കിതെന്തു നീതിയെന്ന് ചൊല്ലിടാൻ മടിച്ചിത്
ഇരയതത്രെ പ്രതികളും പറഞ്ഞു നീതി കട്ടിപോൽ
ഇരയതായി ഇരയതിന്നുമിരുട്ടിലാണതു നീതിയോ ?
നന്ദകുമാർ
719
കോടതി വിധിയിലൂടെ നീതി കിട്ടിയത് ഇരയ്ക്കായിരുന്നെങ്കിൽ ഈ വിധിയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ടിയിരുന്നത്
അതിജീവിതയുടെ പോരാട്ടവീര്യം ആയിരുന്നില്ലേ ?
അവരല്ലേ സമൂഹത്തിന് മുന്നിൽ മൗനമായി തൻ്റെ വിധിയോട് പൊരുതിയത്
ഒരുപാട് പേരെ തട്ടിക്കൊണ്ട് പോയി ബ്ലാക്മെയിൽ ചെയ്ത് പണം തട്ടിയ സുനിയെ അയാളുടെ പുറകിലുള്ളവരുമായി ഒത്തുതീർപ്പിലാവാതെ നിയമത്തിന് മുന്നിൽ കൊണ്ട് വന്നത് അതിജീവിതയുടെ പോരാട്ടം അല്ലേ
പക്ഷേ തന്നെ പിച്ചി ചിന്തിയവർക്കെതിരെ വിധി വന്നിട്ടും അവർക്ക് ഈ സമൂഹത്തെ ഫേസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ എന്താണ് കാരണം
അതിജീവിതയ്ക് നിതി കിട്ടിയിരുന്നെങ്കിൽ
ഈ ദിവസങ്ങളിൽ ഇരയുടെ പോരട്ടാട്ടവും ഇച്ഛാശക്തിയുമാവുമായിരുന്നു ചർച്ച ചെയ്യപ്പെടുക
