Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ജീവന്റെ ഗതി മാറ്റിയ ചിന്തകളുടെ ഒഴുക്ക്
  • പെയ്തൊഴിയാതെ
  • മഴ
  • വിദ്യാലയങ്ങൾ
  • …ആ മഴ ദിവസം…
  • മഴയിലലിഞ്ഞുപോയവൾ
  • എനിക്കു വലുതാകണ്ട
  • ഋതുഭേദങ്ങൾക്കപ്പുറം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, June 9
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിദ്യാലയങ്ങൾ
കുട്ടികൾ സാമൂഹ്യപ്രശ്നങ്ങൾ സ്‌കൂൾ / കോളേജ്

വിദ്യാലയങ്ങൾ

By Deena LawrenceJune 8, 2026No Comments2 Mins Read44 Views
Bookmark Now
Please login to bookmark Close

No account yet? Register

രചന: ഡീന .റ്റി. ലോറൻസ് .

പുതിയ അധ്യയനവർഷം, പുത്തൻ പ്രതീക്ഷകൾ – നമ്മുടെ വിദ്യാലയങ്ങൾ ശബ്ദമുഖരിതമായി ക്കൊണ്ടിരിക്കുന്നു. വിദ്യാലയം എന്ന മലയാള പദത്തിന് വിദ്യ അഭ്യസിക്കുന്ന ഭവനം എന്നാണല്ലോ അർത്ഥം. സമൂഹത്തിലെ എല്ലാ മനുഷ്യരും ജീവിതത്തിന്റെ ഒരു നിശ്ചിതഘട്ടത്തിൽ ഈ വിദ്യാലയങ്ങളിലൂടെ  കടന്നുപോയവരാണ്. മധുരിക്കുന്ന ഓർമ്മകളും  കയ്പുള്ള അനുഭവങ്ങളും നമ്മുടെ ജീവിതത്തിൽ സമ്മാനിച്ചിട്ടുളളതാണ് വിദ്യാലയവും അധ്യാപകരും സുഹൃത്തുക്കളും🥰

പക്ഷെ നിർഭാഗ്യവശാൽ ഇന്നും നാം പഠിച്ച അന്തരീക്ഷത്തിൽ നിന്നും കാതലായ മാറ്റങ്ങൾ ഒന്നും നമ്മുടെ വിദ്യാലയങ്ങൾക്ക് വന്നിട്ടില്ല. ഒരു കുഞ്ഞിനെ ജീവിക്കാൻ പഠിപ്പിക്കുക എന്നുള്ളതാണ് വിദ്യാഭ്യാസത്തിന്റെ കാതലായ നയം. എന്നിട്ടും, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ ജീവിക്കാൻ ശരിക്കും പഠിക്കാത്തത്? ചിലപ്പോഴൊക്കെ ദു:ഖകരമായ വാർത്തകളിൽ നമ്മുടെ വിദ്യാർത്ഥികളുടെ പേരുകൾ വരുന്നത് എന്തുകൊണ്ടായിരിക്കാം? അതിന് ഒരു ഉത്തരമേ ഉള്ളൂ അവരുടെ മനസ്സിനെ സ്പർശിക്കാത്ത അധ്യാപനമാണ് മിക്ക വിദ്യാലയങ്ങളിലും നടക്കുന്നത്. ഒരു വിദ്യാലയം മികച്ചതാകുന്നത്, അവിടുത്തെ ഭൗതികസാഹചര്യങ്ങൾ കൊണ്ടോ അധ്യാപകരുടെ അക്കാദമിക്ക് നിലവാരം കൊണ്ടോ മാത്രം അല്ല. ഇതു രണ്ടു വേണ്ട എന്നല്ല പറയുന്നത്. മറിച്ച് മനുഷ്യത്വമുള്ള നന്മയുള്ള അധ്യാപകരാണ് വിദ്യാലയങ്ങളെ മനോഹരമാക്കുന്നത്. ഇന്നത്തെ ലോകത്ത് മനുഷ്യൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് മനസ്സിലാക്കപ്പെടാനും പരിഗണിക്കപ്പെടാനുമാണ്. ഇവ രണ്ടും ആദ്യംഒരു കുഞ്ഞിന് അനുഭവവേദ്യമാക്കേണ്ടത് വീടുകളിൽ നിന്നും, വിദ്യാലയങ്ങളിൽ നിന്നുമാണ്.

പ്രിയപ്പെട്ട അധ്യാപകരെ, മനുഷ്യത്വത്തിന്റെ നല്ല മുഖങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് കാണിച്ചു കൊടുക്കേണ്ടത് നിങ്ങളോരോരുത്തരുമാണ്. അച്ചടക്കവും വിധേയത്വവും ബഹുമാനവും ശിക്ഷകളിലൂടെയല്ല നാം പഠിപ്പിക്കേണ്ടത്. തെറ്റുകൾ ചൂണ്ടികാണിക്കുക തന്നെ വേണം, പറഞ്ഞു മനസ്സിലാക്കി കൊടുക്കുക തന്നെ വേണം. അത് ഒരു കുഞ്ഞിനെ ഒരിക്കലും ഒരു സമൂഹത്തിന്റെ മുഖത്ത് നോക്കാൻ പറ്റാത്ത വിധം, അവന്റെ ആത്മാഭിമാനത്തെ തല്ലികെടുത്തുന്ന ശകാരവാക്കുകൾ ഉപയോഗിച്ചു കൊണ്ടല്ല വേണ്ടത്. പ്രാകൃതമായ ചൂരൽ വടിയും അതിന് പ്രതിവിധിയല്ല.

ബഹുമാനം കൊടുക്കുമ്പോൾ മാത്രമെ നമുക്ക് തിരിച്ചും ലഭിക്കുകയുള്ളു. നമ്മുടെ മുന്നിലുള്ള കുട്ടികളും വ്യക്തിത്വമുള്ളവരാണ് എന്നുള്ള ചിന്തയാണ് ഒരു അധ്യാപകന് ആദ്യം വേണ്ടത്. പരസ്പര സ്നേഹവും കരുതലും ഉള്ള ക്ലാസ്സ് മുറികളിൽ നിന്ന് നല്ല മനുഷ്യർ നമ്മുടെ സമൂഹത്തിൽ ഉണ്ടാകട്ടെ. അധ്യാപകനെ കാണുപ്പോൾ ഓടി ഒളിയ്ക്കുന്ന സമൂഹത്തിൽ നിന്ന് കുറച്ചൊക്കെ മാറ്റം വന്നത്, കരുതലുള്ള അധ്യാപകർ വന്നതിനു ശേഷമാണ്. പക്ഷെ ഇന്നും ഞാനാണ് രാജാവ് എന്ന് വിചാരിച്ചു കൊണ്ട് ക്ലാസ്സ് മുറികൾ അടക്കിവാഴുന്ന ചാക്കോമാഷുമാർ ഉണ്ട്. അവർ തിരുത്തപ്പെടുക തന്നെ വേണം. എന്നെ കാണുപ്പോൾ കുട്ടികൾക്കെല്ലാം ഭയമാണ് എന്ന് അഭിമാനപൂർവo പറയുന്ന അധ്യാപകന്റെ ഉള്ളിലെ മനുഷ്യത്വം എത്രത്തോളം ഉണ്ടാകും എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ഈ പുതിയ കാലഘട്ടത്തിൽ നമുക്ക് ചാക്കോമാഷും മുജീബ് സാറും വേണ്ട. മനുഷ്യനെ മനുഷ്യനായി കാണാൻ പറ്റുന്നവർ മതി. അല്ലാത്തവരെ തിരുത്തുക തന്നെ വേണം.

അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് നിർബന്ധിത ബോധവൽക്കരണം നൽകുന്നതു പോലെ, കുട്ടികളെ മാനസികമായി തളർത്തുന്ന അധ്യാപകർക്ക് നിർബന്ധിത ബോധവൽക്കരണ ക്ലാസ്സുകൾ നൽകുക തന്നെ വേണം. അധ്യാപകൻ, വിദ്യാർത്ഥിയെപ്പോലെ തന്നെ നിരന്തര മൂല്യനിർണ്ണയങ്ങൾക്ക് വിധേയനാകണം. വിദ്യാർത്ഥിയും അധ്യാപകനും മൂല്യനിർണ്ണയങ്ങൾക്ക് വിധേയമായാൽ മാത്രമെ ഗുണനിലവാരം ഉയരുകയുള്ളൂ. അല്ലെങ്കിൽ അത് അഴുക്ക് കളയാതെ പെയിന്റ് അടിക്കുന്ന ചുമരുകളായി മാറും.🫵🫵

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

 

 

 

Post Views: 17
1
Deena Lawrence

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.