Author: Deena Lawrence

ഞാൻ വലുതാകുമ്പോൾ എന്ന വാക്ക് കേൾക്കുപ്പോൾ തന്നെ നാം ഓർമ്മയുടെ പിന്നാമ്പുറങ്ങളിലേക്ക്  അറിയാതെ മടങ്ങിപ്പോകും. എല്ലാവരുടെയും ജീവിതത്തിലെന്നപ്പോലെ ഞാനും ഏറ്റവുമധികം പറഞ്ഞിട്ടുള്ളതാണ് ഞാൻ വലുതാക്കുമ്പോൾ – ഡോക്ടറാകും, പോലീസാകും എന്നൊക്കെ. എപ്പോഴാണ് നാം വലുതാകുന്നത്. എന്നിക്കറിയില്ല., ഇപ്പോഴും. ഞാൻ വലുതായോ അതും അറിയില്ല. ഓ, വല്ലാത്ത അവസ്ഥ തന്നെ. ആകെ വലുതായത്  പ്രായത്തിന്റെ കാര്യത്തിൽ മാത്രമാണ്. അതിന് അക്കങ്ങളുടെ രൂപത്തിൽ വലുപ്പം ഓരോ വർഷവും കൂടുന്നുണ്ട്. അല്ലാതെ എന്തു മാറ്റം. സ്കൂൾ കാലം മുതൽ ഒരു കുഞ്ഞ് കേൾക്കുന്ന ചോദ്യമാണ് വലുതാക്കുമ്പോൾ ആരാകണം എന്ന്? എന്റെ പല സുഹൃത്തുക്കളും പല മനോഹരങ്ങളായ ഉത്തരങ്ങളും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അന്നും, ഇന്നും എനിക്ക് അതിന് ഒരു ഉത്തരവും ഉണ്ടായിരുന്നില്ല. മിക്കവാറും, ഒഴിവുള്ള പിരീഡുകളിൽ ക്ലാസ്സിലേയ്ക്ക് വരുന്ന ടീച്ചർമാരാണ് സാധാരണ ഇങ്ങനെയൊരു ചോദ്യം ചോദിക്കുക! വലുതാകുമ്പോൾ ആരാകണം എന്ന്? എന്നെ സംബന്ധിച്ച് ആ ചോദ്യം തന്നെ അമർഷം ഉളവാക്കുന്നതായിരുന്നു. കാരണം ഒഴിവു സമയങ്ങളിൽ വായിൽ…

Read More

രചന: ഡീന .റ്റി. ലോറൻസ് . പുതിയ അധ്യയനവർഷം, പുത്തൻ പ്രതീക്ഷകൾ – നമ്മുടെ വിദ്യാലയങ്ങൾ ശബ്ദമുഖരിതമായി ക്കൊണ്ടിരിക്കുന്നു. വിദ്യാലയം എന്ന മലയാള പദത്തിന് വിദ്യ അഭ്യസിക്കുന്ന ഭവനം എന്നാണല്ലോ അർത്ഥം. സമൂഹത്തിലെ എല്ലാ മനുഷ്യരും ജീവിതത്തിന്റെ ഒരു നിശ്ചിതഘട്ടത്തിൽ ഈ വിദ്യാലയങ്ങളിലൂടെ  കടന്നുപോയവരാണ്. മധുരിക്കുന്ന ഓർമ്മകളും  കയ്പുള്ള അനുഭവങ്ങളും നമ്മുടെ ജീവിതത്തിൽ സമ്മാനിച്ചിട്ടുളളതാണ് വിദ്യാലയവും അധ്യാപകരും സുഹൃത്തുക്കളും🥰 പക്ഷെ നിർഭാഗ്യവശാൽ ഇന്നും നാം പഠിച്ച അന്തരീക്ഷത്തിൽ നിന്നും കാതലായ മാറ്റങ്ങൾ ഒന്നും നമ്മുടെ വിദ്യാലയങ്ങൾക്ക് വന്നിട്ടില്ല. ഒരു കുഞ്ഞിനെ ജീവിക്കാൻ പഠിപ്പിക്കുക എന്നുള്ളതാണ് വിദ്യാഭ്യാസത്തിന്റെ കാതലായ നയം. എന്നിട്ടും, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ ജീവിക്കാൻ ശരിക്കും പഠിക്കാത്തത്? ചിലപ്പോഴൊക്കെ ദു:ഖകരമായ വാർത്തകളിൽ നമ്മുടെ വിദ്യാർത്ഥികളുടെ പേരുകൾ വരുന്നത് എന്തുകൊണ്ടായിരിക്കാം? അതിന് ഒരു ഉത്തരമേ ഉള്ളൂ അവരുടെ മനസ്സിനെ സ്പർശിക്കാത്ത അധ്യാപനമാണ് മിക്ക വിദ്യാലയങ്ങളിലും നടക്കുന്നത്. ഒരു വിദ്യാലയം മികച്ചതാകുന്നത്, അവിടുത്തെ ഭൗതികസാഹചര്യങ്ങൾ കൊണ്ടോ അധ്യാപകരുടെ അക്കാദമിക്ക് നിലവാരം കൊണ്ടോ മാത്രം…

Read More

രചന: ഡീന റ്റി. ലോറൻസ്. ചില സമയയങ്ങളിൽ ഞാൻ എന്നോടു തന്നെ ചോദിക്കാറുണ്ട് ഞാൻ ജീവിതത്തിൽ എന്തു നേടി എന്ന്? പക്ഷെ പലപ്പോഴും അതിന്റെ ഉത്തരം എന്നെ കൂടുതൽ വേദനിപ്പിക്കുകയാണ് ചെയ്യാറ്. കാരണം, അക്ഷരാർത്ഥത്തിൽ ഞാൻ ഒന്നും നേടിയിട്ടില്ല. അപ്പോൾ ജീവിതത്തിന്റെ നേട്ടം അല്ലെങ്കിൽ വിജയം എന്നുള്ളത് എന്താണ്? സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നല്ല വിദ്യാഭ്യാസം, നല്ല കുടുംബ ജീവിതം, നല്ല ജോലി ഇതൊക്കെ ആയിരിക്കാം ജീവിതത്തിന്റെ വിജയം. എന്തായാലും, വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ജോലിയുടെ കാര്യത്തിലുമെല്ലാം ഞാൻ തികഞ്ഞ പരാജയമായിരുന്നു. അല്ലെങ്കിലും അതു സമൂഹത്തിന്റെ കാഴ്ചപ്പാട് അല്ല, എന്റെ അല്ലല്ലോ? ഇത് മുഴുവൻ നേടിയാലും ഹൃദയം സന്തോഷത്തിന്റെ ഉത്തുംഗ ശ്രേണിയിൽ എത്തും എന്നൊന്നും എനിയ്ക്ക് തോന്നിയിട്ടില്ല. എന്റെ മനസ്സ് എന്നും വിഭിന്നമായ  വഴികളിലൂടെയാണ് സഞ്ചരിച്ചിരുന്നത്. അപ്പോൾ എവിടെയാണ് ഞാനും  നിങ്ങളും[ സമാനഹൃദയർ ] തിരുത്തപ്പെടേണ്ടത്? തിരുത്തപ്പെടുക എന്നതിന് തിരിച്ചറിവ് എന്നൊരു അർത്ഥം കൂടിയുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവ് – ഈ സമയം…

Read More

രചന – ഡീന .റ്റി. ലോറൻസ് . ഏതൊരു എഴുത്തും മനോഹരമാക്കുന്നത് – അത് വായിക്കുന്നവന്റെ ഹൃദയത്തെ സരളമാക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമ്പോഴാണ്. സാഹിത്യത്തിന്റെ പരമമായ ധർമ്മവും അതു തന്നെയാണ്. മനുഷ്യമനസ്സുകൾക്ക് അൽപ്പം ആശ്വാസം നൽകുക. അതുകൊണ്ട് തന്നെ അമേരിക്ക – ഇറാൻ യുദ്ധവും, ഇന്ത്യയുടെ പുതിയ സാമ്പത്തിക പരിഷ്കരണ നയങ്ങളുമൊന്നും ഞാൻ ഇവിടെ പ്രതിപാദിക്കുന്നില്ല. എന്റെയും, നിങ്ങളുടെയും ജീവിതത്തിലെ ചില പച്ചയായ യാഥാർത്ഥ്യങ്ങളും അവയുടെ നാം കാണാതെ പോയ ചില നല്ല വശങ്ങളും മാത്രം സൂചിപ്പിക്കുന്നു. ജീവിതം പലപ്പോഴും നാം ആഗ്രഹിക്കാത്ത ഹൈവേകളിലൂടെയും ഇടവഴികളിലൂടെയും കടന്നുപോകുമ്പോൾ പലപ്പോഴും നാം പകച്ചുപോകാറുണ്ട്. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നൊക്കെ തമാശയ്ക്ക് പറയാമെങ്കിലും അത് അംഗീകരിക്കുക കുറച്ച് കഠിനമുള്ള പ്രക്രിയ തന്നെയാണ്. പക്ഷെ കാലം നമുക്കായി കരുതിവെച്ച അമൂല്യ രത്നങ്ങൾ എല്ലാം തന്നെ ഒരു ക്ലേശവും കൂടാതെ നമ്മുടെ കൈയ്യിൽ എത്തിപ്പെടുകയും ഇല്ല. വിലമതിക്കാനാവാത്തതിനൊക്കെ കനത്ത വില തന്നെ നൽകേണ്ടിവരും. നമ്മുടെയൊക്കെ ജീവിതത്തിലെ ചില സുദീർഘമായ ഇടവേളകൾ…

Read More

കടന്നുവന്ന വഴികളിൽ പലപ്പോഴും കനലുകളായിരുന്നു. ഓരോ ഘട്ടത്തിലും ആ കനലുകളുടെ ചൂട് കൂടിയതേ ഉള്ളൂ. വരാനിരിക്കുന്നവയെക്കുറിച്ച് എനിയ്ക്ക് അറിവില്ല. എന്നിട്ടും ആ കനലുകളിൽ ചവിട്ടി എനിയ്ക് നിവർന്നു നിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഞാൻ ഒരു യോദ്ധാവു തന്നെ. അവസാന ശ്വാസം വരെ പോരാടുക തന്നെ. അതിജീവിക്കുക, മുന്നേറുക. കാലം നമുക്കു വേണ്ടി കരുതി വെച്ചവ നമ്മിലേയ്ക്കു തന്നെ എത്തിച്ചേരും.

Read More

രചന: ഡീന റ്റി. ലോറൻസ്.  നിഷ്ക്കളങ്കമായ ബാല്യവും കാല്പനികതയുടെ നിറം ചാലിച്ച കൗമാരവും ക്ഷുഭിതമായ യൗവനും പ്രശാന്തതയും സംഘർഷവും നിറഞ്ഞ മധ്യ വയസ്സുമെല്ലാം ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും ചിന്താധാരകളെയും പലപ്പോഴും വളരെയധികം മാറ്റിയെടുക്കാറുണ്ട്. ഈ മാറ്റത്തിന്റെ പ്രക്രിയ പലപ്പോഴും നമ്മെ വേദനിപ്പിക്കുകയും ചിലപ്പോഴൊക്കെ സന്തോഷത്തിന്റെ തിരയിളക്കം നൽക്കുകയും ചെയ്യാറുണ്ട്. കൗമാരകാലം മുതൽ മാതാപിതാക്കളെക്കാളും ബന്ധുജനങ്ങളേക്കാളും നമ്മെ ആഴത്തിൽ സ്വാധീനിക്കുന്നത് നമ്മുടെ വ്യക്തി ബന്ധങ്ങളാണ്. അതായത് സൗഹൃദങ്ങൾ! എന്റെ വ്യക്തി ജീവിതത്തിൽ എനിക്ക് രൂപവും ഭാവവും നൽകിയത് എന്നും സൗഹൃദങ്ങളായിരുന്നു. അവയോളം ലഹരി ഇന്നും, മറ്റൊന്നും എനി നൽകിയിട്ടില്ല. എന്തായിരുന്നു, എനിക്ക് സൗഹൃദങ്ങൾ എന്നു ചോദിച്ചാൽ ഞാൻ ഇങ്ങനെ ആ ഉപന്യാസചോദ്യത്തിന് ഉത്തരമെഴുതും. എന്നിലെ നേതൃപാടവത്തെ തിരിച്ചറിയാൻ എന്നെ സഹായിച്ചത് എന്റെ ഹൈസ്ക്കൂൾ പഠനകാലമായിരുന്നു. മികച്ച ആശയ വിനിമയശേഷി ഞാൻ വളർത്തിയെടുത്തതും ഈ കാലഘട്ടത്തിലായിരുന്നു. വാട്ട്സ് അപ്പ് കൂട്ടായ്മകൾ ഇല്ലാതിരുന്ന ആ കാലത്തും ഞങ്ങളുടെ കൂട്ടായ്മ വളരെ ശക്തമായിരുന്നു. നേതൃപാടവമുള്ള ഒരു അഡ്മിൻ…

Read More

ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ വൈകാരികമായി ഒരുവനെ ഏറ്റുവുമധികം സ്വാധീനിക്കുന്ന വ്യക്തിത്വമാണ് സ്വന്തം അമ്മയുടേത്. അമ്മ എന്ന വാക്കിന് സംരക്ഷക, ജനനം നൽകുന്നവൾ എന്നൊക്കെയുള്ള അർത്ഥതലങ്ങൾ ഉണ്ട്. ഒരു കുഞ്ഞിനെ ആരും പഠിപ്പിക്കാതെ തന്നെ ആദ്യമായി ഉച്ചരിക്കുന്ന പദം ‘അമ്മ,’ എന്നാണ്. അതു തന്നെ വൈകാരികമായ ബന്ധത്തെ സൂചിപ്പിക്കുന്നു. അമ്മ എന്ന പദവും മാതൃത്വവുമെല്ലാം എല്ലാ കാലത്തും പൊതു ചർച്ചകൾക്ക് വളരെയധികം വിധേയമാക്കപ്പെട്ടിട്ടുള്ളതാണ്. സർവം സഹിയായ അമ്മയെക്കുറിച്ചുള്ള കവിതകളും  കഥകളും നാം പണ്ടു മുതൽക്കേ കേട്ടു തഴമ്പിച്ചിട്ടുള്ളതാണ്. ആരാണ് ശരിയ്ക്കും” അമ്മ”. അമാനുഷികമായ ശക്തികളാൽ നിറഞ്ഞ ഒരു വ്യക്തിയാണോ ശരിയ്ക്കും അമ്മ? ഒരിക്കലുമല്ല വ്യക്തികളുടേതായ എല്ലാ ന്യൂനതകളും,കഴിവുകളും നിറഞ്ഞ ഒരു സാധാരണ ജീവി: അപ്പോൾ എപ്പോഴാണ് അവൾ അമാനുഷികതലത്തിലേയ്ക്ക് ഉയരുന്നത്? അതിന് ഒരു ഉത്തരം മാത്രമെ ഉള്ളൂ, തന്റെ ശരീരത്തിന്റെ ഭാഗമായിരുന്ന ഒരു ജീവനെ ഭൂമിയിൽ വേരുറപ്പിക്കാൻ ഒരു സ്ത്രീ നടത്തുന്ന അതിജീവനങ്ങളുടെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ആകെ തുകയാണ് ഒരുവളെ…

Read More

‘ഞാൻ ഉന്നത വിദ്യാഭ്യാസം നേടി’ എന്നു പറയുന്ന ഒരുവന്, എതിരെ നിൽക്കുന്നവനോട് ഒരു മറുചോദ്യമെങ്കിലും ചോദിക്കാൻ ത്രാണിയില്ലെങ്കിൽ, വിദ്യാഭ്യാസത്തിന്റെ വർഷങ്ങൾ വെറുതെയായി എന്നു ചുരുക്കം. കുട്ടികളെ നിർബന്ധിതമായും ചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തരാക്കണം, എങ്കിൽ മാത്രമെ ഗുണമുള്ള ഒരു വിദ്യാർത്ഥി സമൂഹവും അധ്യാപക സമൂഹവും നമ്മുടെ രാജ്യത്ത് ഉണ്ടാവുകയുള്ളൂ. അല്ലാത്ത പക്ഷം ഒരു ഏകാധിപതിയായ അധ്യാപകൻ സൃഷ്ടിക്കുന്ന കുറച്ച് പാവകളെ മാത്രമെ നമുക്ക് ലഭിക്കുയുള്ളൂ.

Read More