‘ഞാൻ ഉന്നത വിദ്യാഭ്യാസം നേടി’ എന്നു പറയുന്ന ഒരുവന്, എതിരെ നിൽക്കുന്നവനോട് ഒരു മറുചോദ്യമെങ്കിലും ചോദിക്കാൻ ത്രാണിയില്ലെങ്കിൽ, വിദ്യാഭ്യാസത്തിന്റെ വർഷങ്ങൾ വെറുതെയായി എന്നു ചുരുക്കം. കുട്ടികളെ നിർബന്ധിതമായും ചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തരാക്കണം, എങ്കിൽ മാത്രമെ ഗുണമുള്ള ഒരു വിദ്യാർത്ഥി സമൂഹവും അധ്യാപക സമൂഹവും നമ്മുടെ രാജ്യത്ത് ഉണ്ടാവുകയുള്ളൂ. അല്ലാത്ത പക്ഷം ഒരു ഏകാധിപതിയായ അധ്യാപകൻ സൃഷ്ടിക്കുന്ന കുറച്ച് പാവകളെ മാത്രമെ നമുക്ക് ലഭിക്കുയുള്ളൂ.
