Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കണക്കുകൂട്ടൽ
  • പ്രിയമുള്ളൊരാൾ
  • മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ വിളക്കായ് തെളിയുമെന്നച്ഛൻ
  • “മൊഞ്ചത്തിപ്പെണ്ണ്”
  • One Moment, Endless Waiting for Forgiveness
  • അച്ഛന്റെ സ്നേഹപ്പൊതി
  • അച്ഛൻ
  • വിലാസമില്ലാത്ത സന്ദേശം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, June 30
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എനിക്ക് വലുതാകേണ്ട
LGBTQ കുട്ടികൾ ജീവിതം

എനിക്ക് വലുതാകേണ്ട

By Deena LawrenceJune 9, 2026Updated:June 29, 20264 Comments2 Mins Read2,873 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ വലുതാകുമ്പോൾ എന്ന വാക്ക് കേൾക്കുപ്പോൾ തന്നെ നാം ഓർമ്മയുടെ പിന്നാമ്പുറങ്ങളിലേക്ക്  അറിയാതെ മടങ്ങിപ്പോകും. എല്ലാവരുടെയും ജീവിതത്തിലെന്നപ്പോലെ ഞാനും ഏറ്റവുമധികം പറഞ്ഞിട്ടുള്ളതാണ് ഞാൻ വലുതാക്കുമ്പോൾ – ഡോക്ടറാകും, പോലീസാകും എന്നൊക്കെ.

എപ്പോഴാണ് നാം വലുതാകുന്നത്. എന്നിക്കറിയില്ല., ഇപ്പോഴും. ഞാൻ വലുതായോ അതും അറിയില്ല. ഓ, വല്ലാത്ത അവസ്ഥ തന്നെ. ആകെ വലുതായത്  പ്രായത്തിന്റെ കാര്യത്തിൽ മാത്രമാണ്. അതിന് അക്കങ്ങളുടെ രൂപത്തിൽ വലുപ്പം ഓരോ വർഷവും കൂടുന്നുണ്ട്. അല്ലാതെ എന്തു മാറ്റം.

സ്കൂൾ കാലം മുതൽ ഒരു കുഞ്ഞ് കേൾക്കുന്ന ചോദ്യമാണ് വലുതാക്കുമ്പോൾ ആരാകണം എന്ന്? എന്റെ പല സുഹൃത്തുക്കളും പല മനോഹരങ്ങളായ ഉത്തരങ്ങളും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അന്നും, ഇന്നും എനിക്ക് അതിന് ഒരു ഉത്തരവും ഉണ്ടായിരുന്നില്ല. മിക്കവാറും, ഒഴിവുള്ള പിരീഡുകളിൽ ക്ലാസ്സിലേയ്ക്ക് വരുന്ന ടീച്ചർമാരാണ് സാധാരണ ഇങ്ങനെയൊരു ചോദ്യം ചോദിക്കുക! വലുതാകുമ്പോൾ ആരാകണം എന്ന്? എന്നെ സംബന്ധിച്ച് ആ ചോദ്യം തന്നെ അമർഷം ഉളവാക്കുന്നതായിരുന്നു. കാരണം ഒഴിവു സമയങ്ങളിൽ വായിൽ ഇട്ടിരുന്ന പുളിങ്കുരുവിനെയും ചൂയിഗത്തെയും ഒരു വശത്തേയ്ക്ക് മാറ്റിയിട്ടുവേണം ഈ ഫിലോസഫിക്കൽ ചോദ്യത്തിനു മറുപടി പറയാൻ. എന്തൊരു ബോറൻ പരിപാടിയാണ് ഇത്!  അന്നും ഇന്നും പ്രത്യേകിച്ച് ഒന്നും ആകാൻ ആഗ്രഹിക്കാത്തതു കൊണ്ട് ഈ ചോദ്യത്തെ അന്നും ഇന്നും ഞാൻ വെറുക്കുന്നു.

വലുതാക്കുമ്പോൾ ഒരു കുഞ്ഞ് എന്തായി തീരണം എന്നുള്ളത് അവന്റെ മാത്രം ചോയ്സ് ആണ്. വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെയുള്ള ജീവിതയാത്ര നമ്മെ എന്തെങ്കിലുമൊക്കെ ആക്കി തീർത്തിരിക്കും. ഓരോ ജന്മത്തിനും ചില കർത്തവ്യങ്ങൾ കൃത്യമായി ചെയ്തു തീർക്കാനുണ്ട്. അത് പ്രകൃതി തന്നെ ഒരുക്കി വച്ചിട്ടുള്ളതാണ്. നിങ്ങൾ ജീവിതത്തിൽ മറ്റുള്ളവരുടെ കണ്ണിൽ ഒന്നുമായില്ലെങ്കിലും, ജീവനോടെയിരിക്കുന്നത് തന്നെ വല്യ ആളായതിനു ഉദാഹരണമാണ്. തീർച്ചയായും, ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ ഉണ്ടാക്കുന്നത് നല്ലതു തന്നെയാണ്, അതിനു വേണ്ടി പരിശ്രമിക്കുന്നതും നല്ലതാണ്. പക്ഷെ ആ ലക്ഷ്യങ്ങൾ ഇല്ലാത്തവരുടെയും കൂടിയാണ് ഈ ലോകം.

വലുതാകുമ്പോൾ എന്തെങ്കിലുമൊക്കെ ആയില്ലെങ്കിലും കുഴപ്പമില്ല, സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നുണ്ടെങ്കിൽ അതും ഞാൻ വലുതായതിന്റെ ഉദാഹരണമാണ്. അല്ലെങ്കിലും ഒരുവൻ വലുതായി എന്ന് തീരുമാനിക്കേണ്ടത് സമൂഹമാണോ? അല്ല – ഒരിക്കലുമല്ല. വലുതാകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാൻ തന്നെയാണ്. എനിക്കൊരിക്കലും വലുതാകേണ്ട എന്ന് പറയുന്നവന്റെ കൂടിയാണ് ഈ ലോകം. ഈ ലോകത്ത് പ്രതിഭകളും ശാസ്ത്രജ്ഞൻമാരും മാത്രം പോരാ🫵 ഒരിക്കലും വലുതാകേണ്ട എന്ന് ആഗ്രഹിക്കുന്നവരും വേണം.

എന്റെ കൊച്ചു കൊച്ചു കുരുത്തക്കേടുകളിലൂടെ ഞാൻ മനോഹരമാക്കുന്ന ലോകത്ത് ഒരു പൂമ്പാറ്റയെപ്പോലെ പാറി നടക്കാനാണ് അന്നും ഇന്നും എനിക്കാഗ്രഹം. അതിനു സമാനഹൃദയങ്ങളുള്ള പൂമ്പാറ്റകൾ ഇന്നും എന്നെ തേടി വരാറുണ്ട്. അതുകൊണ്ട് എനിക്കൊരിക്കലും വലുതാകേണ്ട! ഒന്നും ആകുകയും വേണ്ട. ലോകമേ, ബുദ്ധിമാൻമാരുടെ ഈ ലോകത്ത് ഞങ്ങളെപ്പോലെയുള്ള നിരുപദ്രവകാരികളെ നിങ്ങൾ ഒരിക്കലും ശല്യപ്പെടുത്താതിരിക്കൂ. നിങ്ങളുടെ ആശയങ്ങളും  സമ്പാദ്യങ്ങളും വലുതാണ്. ഞങ്ങളുടെ ലോകം ചെറുതാണ്. ആ ലോകത്തിൽ ഞങ്ങൾ സ്വതന്ത്രരായി ജീവിക്കട്ടെ. അവിടെ വലിയ പ്രതീക്ഷകളുടെ ഭാരങ്ങളോ, സ്വപ്നങ്ങളോ ഇല്ല. ചെറിയ കുരുത്തക്കേടുകൾ മാത്രം. സ്വസ്‌ഥo, സമാധാനം🥰🥰

Post Views: 93
4
Deena Lawrence

4 Comments

  1. Sharaja A A on June 18, 2026 1:31 PM

    Annu cheruppathil vegam valuthavanamennu nannayi agrahichirunni..,…onnu valuthaayirunnenkil ,,,,ennal eppol thonnunnu pazhayapole cheruprayamayirunnu nallathennu….onnum chinthikkanda, areyum sradhikkanda,bhadhyathal illa utharavadithangal illa,,…….

    Reply
  2. Sreekumary on June 11, 2026 10:10 AM

    എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് ആഗ്രഹിക്കാത്തവരായിട്ട് ആരും ഉണ്ടാവില്ല പക്ഷേ നമ്മൾ ആഗ്രഹിക്കുന്ന പോലെ ഒന്നും ഒരിക്കലും ആകണമെന്നില്ല നല്ല കുടുംബിനി ആയിട്ട് ജീവിക്കാൻ സാധിച്ചത് തന്നെ വളരെ സന്തോഷം ദൈവത്തിനു നന്ദി

    Reply
    • Sayara on June 12, 2026 5:11 AM

      ശരിയാ ഒന്നും അറിയാത്ത ആ കുട്ടികാലം തന്നെയാ നല്ലത്.. വലുതാവേണ്ടി യിരുന്നില്ല
      എന്ന് ചിലപ്പോൾ ആഗ്രഹിക്കും 😌

      Reply
  3. Siji on June 10, 2026 6:53 AM

    Enikkum valuthavanda…onnum ariyatha balyakalam thanneya nallath

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.