Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • സ്വപ്ന ലോകത്തെ ഞാൻ..
  • വിശപ്പും ചോരയും
  • കാർത്തു – 9
  • കുഞ്ഞുമോഹങ്ങൾ
  • മോഹങ്ങളും മോഹഭംഗങ്ങളും
  • ബ്ലാക്ക് ഡാലിയ -19
  • വോട്ടും നോട്ടും
  • ♨️കനൽ മായാതെ ♨️
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, June 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്വപ്ന ലോകത്തെ ഞാൻ..
അനുഭവം ഓർമ്മകൾ ജീവിതം ജോലി സ്‌കൂൾ / കോളേജ്

സ്വപ്ന ലോകത്തെ ഞാൻ..

By ജിനാസ് വേലാണ്ടിJune 12, 20264 Comments4 Mins Read30 Views
Bookmark Now
Please login to bookmark Close

No account yet? Register

വലുതാകുമ്പോൾ ആരാകണം, എന്താകണം? അങ്ങനെ ഒരു ചിന്ത കുട്ടിക്കാലത്ത് ഉണ്ടായിരുന്നോ?

അങ്ങനെ വ്യക്തമായ ചിന്ത ഒന്നും ഉണ്ടായിരുന്നില്ല.

ക്രിക്കറ്റ് കാണുമ്പോൾ നല്ല ബാറ്റ്സ്മാൻ, ബോളർ ഒക്കെ ആകണം എന്ന് തോന്നും.. സിനിമ കാണുമ്പോൾ അതിൽ അഭിനയിക്കുന്ന നായകനെ പോലെ ഒരു പാട് ആരാധകർ ഉള്ള സൂപ്പർ സ്റ്റാർ ആകണം എന്ന് തോന്നും..

ഡോക്ടറെ കാണുമ്പോൾ എല്ലാവരുടെയും രോഗം മാറ്റുന്ന വിദഗ്ദനായ ഡോക്ടർ ആകണം എന്നു തോന്നും. അങ്ങനെ ഒരു പാട് സ്വപ്നങ്ങളുടെ ലോകത്തായിരുന്നു കുട്ടിക്കാലം.

അവസാനം ഞാൻ ആരായി?

എന്തായി?

എന്റെ ഭാവി കൃത്യമായി പ്രവചിച്ചത് ഒരു ഹസ്തരേഖ വിദഗ്ദൻ ആയിരുന്നു..

പണ്ട് ഞാൻ ഖത്തറിൽ വരുന്നതിനു മുമ്പ്, നാട്ടിൽ ചൊക്ലിയിൽ ജോലി ചെയ്തിരുന്ന കാലം..

ഒരു കൈരേഖ വിദഗ്ദൻ എന്റെ അടുത്ത് വന്നു പറഞ്ഞു, 10 രൂപ കൊടുത്താൽ കൈരേഖ നോക്കി എന്റെ ഭാവി പറയാം എന്ന്..

പത്തു രൂപ അന്നൊരു വലിയ സംഖ്യ ആണെങ്കിലും ഭാവി കേൾക്കാൻ ഉള്ള ആകാംക്ഷയിൽ ഞാൻ 10 രൂപ കൊടുത്തു.. അയാൾ എന്റെ കൈ രേഖ നോക്കി ചില കാര്യങ്ങൾ പറഞ്ഞു..

അതിൽ രണ്ട് കാര്യങ്ങൾ പിന്നീട് എന്റെ ജീവിതത്തിൽ സംഭവിച്ചു..

1 : ഗൾഫിലേക്ക് പോകും..

ശരിയാണ്, ഞാൻ ഇപ്പോൾ ഖത്തറിൽ ഉണ്ട്.. അപ്പോൾ ഗൾഫിൽ പോകും എന്ന് പറഞ്ഞത് ശരിയായി..

2: ഗൾഫിൽ എത്തിയാൽ എത്രയും വേഗം ഉയർന്ന നിലയിൽ എത്തും..

അതും വളരെ ശരിയായിരുന്നു.. കാരണം, ഞാൻ ഖത്തർ എയർപോർട്ടിൽ ഇറങ്ങുമ്പോൾ രാത്രി ആയിരുന്നു.. നേരെ പോയത് റൂമിലേക്കാണ്..

റൂമിൽ എത്തുമ്പോൾ രണ്ട് നിലയായുള്ള കട്ടിൽ ആയിരുന്നു. എത്രയോ വർഷമായി ഗൾഫിൽ ഉള്ള ഗിർ ഗിർ കാക്ക താഴെ ഉള്ള കട്ടിലിൽ.. ഞാൻ ഇരുമ്പ് കോണി കയറി മേലെയുള്ള കട്ടിലിൽ കയറി കിടന്നു.

അങ്ങനെ എത്തിയ ഉടനേ ഉയർന്ന നിലയിൽ എത്തും എന്ന കൈ രേഖ വിദഗ്ദന്റെ രണ്ടാമത്തെ പ്രവചനവും ശരിയായി..

ഇപ്പോഴും ഞാൻ, രണ്ടാമത്തെ നിലയിൽ ആണ് ഉറങ്ങുന്നത്.. എന്റെ ഭാവി കൃത്യമായി പ്രവചിച്ച ആ ഹസ്ത രേഖാ വിദഗ്ദനെ, ഇന്നും ഞാൻ ഇടയ്ക്ക് സ്വപ്നം കാണാറുമുണ്ട്.

ഞാൻ പ്രവാസ ലോകത്ത് എത്തിയ ശേഷം, പിന്നെയും മൂന്ന് നാല് കൊല്ലം കഴിഞ്ഞു പ്രവാസത്തിലേക്ക് വന്ന പലരും നല്ല നിലയിൽ എത്തുന്നത് കാണുമ്പോൾ, അസൂയ തോന്നാറുണ്ട്. ഒരു നാൽപത്തി അഞ്ചു വയസ്സ് ഒക്കെ ആയപ്പോൾ ആ അസൂയ മാറി.. നാൽപത്തി അഞ്ചു വയസ്സ് ആയില്ലേ. ഇനി എത്ര കാലം ആയുസ്സ് ഉണ്ടാകും. മരിച്ചു പോകുമ്പോൾ പണം ഒന്നും കുഴിയിലേക്ക് എടുത്തു പോകില്ലല്ലോ എന്നൊക്കെ ഉള്ള ചിന്തകൾ ആയിരുന്നു പിന്നെ.. ഒരു പക്ഷേ സ്വപ്നം കണ്ടത് പോലെ ഒന്നും ആകാതിരുന്നപ്പോൾ മനസ്സ് തന്നെ സമാധാനിക്കാൻ കണ്ടെത്തിയ മാർഗം ആയിരിക്കാം അത്.. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞ പോലെ..

പ്രവാസം കൊണ്ട് എന്ത് നേടി എന്ന് ചോദിച്ചാൽ, വലിയ ഒരു കോടീശ്വരൻ ഒന്നും ആയില്ലെങ്കിലും, തീരെ ദരിദ്രനും അല്ല.. സ്വന്തമായി ഒരു വീട് എടുത്തു. അത് തന്നെ വലിയ ഒരു നേട്ടം അല്ലേ.

എല്ലാവരെയും പോലെ, വലുതായപ്പോൾ കുട്ടിക്കാലം തിരിച്ചു കിട്ടാനാണ് ആഗ്രഹം. ആ സ്കൂൾ ജീവിതം.

എൽപി – യുപി സ്കൂളിൽ പഠിക്കുമ്പോൾ കഞ്ഞിയിൽ ചെറുപയർ പുഴുങ്ങിയത് മിക്സ് ചെയ്ത് കുടിച്ച,സ്കൂൾ ജീവിതം.

ഹൈ സ്കൂളിൽ പഠിക്കുമ്പോൾ സ്കൂളിന്റെ അടുത്തുള്ള ഹോട്ടലിൽ നിന്ന് കഴിച്ച പൊറോട്ടയുടെയും ബാജി കറിയുടെയും സ്വാദ് ഒന്നും ഇപ്പോഴും നാവിൻ തുമ്പത്ത് നിന്ന് പോയിട്ടില്ല.

കുട്ടിക്കാലത്ത് നിന്ന് ഇങ്ങോട്ട് പോരാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ട്, എപ്പോഴും കുട്ടികളി ആയിരുന്നു. എന്നെക്കാൾ പൊക്കത്തിൽ വളർന്ന മകനും വളർന്നു വരുന്ന രണ്ട് പെണ്മക്കളും പിന്നെ പാതി കഷണ്ടി കയറിയ തലമുടിയും, നരച്ചു തുടങ്ങിയ താടി രോമങ്ങളും എന്നോട് ചൊല്ലി കുട്ടിക്കാലം കഴിഞ്ഞു എന്ന്.

ചിലർ ഭാവിയെ കുറിച്ച് ഒരു പാട് സ്വപ്നങ്ങൾ കാണും. എന്നാൽ എത്ര ശ്രമിച്ചാലും ഒന്നും നേടില്ല. ചിലർ സ്വപ്നം കാണുകയും ചെയ്യും, അത് നേടിയെടുക്കുകയും ചെയ്യും.. അതാണ്‌ കഴിവ് മാത്രം പോരാ, ഭാഗ്യം കൂടി വേണം എന്ന് പറയുന്നത്..

മോട്ടിവേഷൻ സ്പീക്ക് കേട്ട് ജീവിതം മാറിമറിഞ്ഞ ഒരു ദാമുവിന്റെ കഥ പറയാം.

ദാമുവിന്റെ ഭാര്യയും ദാമുവും എന്നും വഴക്കായിരുന്നു..

ഞാൻ ഒരു പുരുഷൻ ആയിരുന്നു എങ്കിൽ, ഒരു പാട് ബിസിനസ് ഉള്ള ഒരു കോടീശ്വരൻ ആയേനെ എന്നാണ് ദാമുവിൻറെ ഭാര്യയുടെ വാദം..

ഞാൻ ഒരു പെണ്ണായിരുന്നുവെങ്കിൽ, ഭർത്താവിന്റെ വരവ് അറിഞ്ഞു ചിലവ് ചുരുക്കി ജീവിക്കുന്ന ഒരു ഭാര്യ ആയേനെ എന്ന് ദാമു തിരിച്ചു മറുപടി നൽകും..

ഏതെങ്കിലും മുതലാളിയുടെ കീഴിൽ ജോലി ചെയ്യണം.. കൂലി വാങ്ങണം.. ഉള്ളത് കൊണ്ട് ഓണം പോലെ മനഃസമാധാനത്തോടെ ജീവിക്കണം.. അങ്ങനെ വളരെ ലളിതമായ ആഗ്രഹമേ ദാമുവിന് ഉള്ളൂ. സ്വന്തമായി ബിസിനസ്സ് ചെയ്യണം എന്ന ചിന്ത ഒന്നും ദാമുവിന് ഉണ്ടായിരുന്നില്ല..

ഒരു 45 വയസ്സ് ആയപ്പോൾ ദാമുവിന് ചെറിയ ചെറിയ മനപ്രയാസങ്ങൾ വന്നു തുടങ്ങി..

തന്റെ സമപ്രായക്കാർ മാത്രം അല്ല.. താൻ ഒക്കത്ത് വെച്ചു ലാളിച്ച, കുടുംബത്തിലെ തന്നെ കുട്ടികൾ വളർന്നു വലുതായി സ്വന്തമായി ബിസിനസ് ചെയ്ത് വലിയ വീടും ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്നു. ഞാൻ ഇപ്പോഴും പ്രാരാബ്ദങ്ങളുടെ ഇടയിൽ നട്ടം തിരിഞ്ഞു ജീവിക്കുന്നു..

അങ്ങനെയിരിക്കെ യാദൃശ്ചികമായി ഒരു മോട്ടിവേഷൻ ടോക്ക്, ദാമു കേട്ടു. ആ വാക്കുകൾ ദാമുവിൻറെ മനസ്സിൽ തറച്ചു.. റോഡിലൂടെ നടന്നു പോകുമ്പോൾ ആ വാക്കുകൾ വീണ്ടും വീണ്ടും ദാമു ഓർത്തു കൊണ്ടിരുന്നു..

നിങ്ങൾ ഒരു പണക്കാരൻ ആയി ജനിക്കാത്തത് നിങ്ങളുടെ കുറ്റം അല്ല.. പക്ഷേ, ജീവിതത്തിൽ നിങ്ങൾ ഒരു പണക്കാരൻ ആയി മാറാത്തത് നിങ്ങളുടെ മാത്രം കുറ്റമാണ്..

ദാമു കുറേ ചിന്തിച്ചു.. പ്രിയത്നിച്ചാൽ നേടാൻ കഴിയാത്തത് ഒന്നുമില്ല..

ദാമു ചിലതൊക്കെ മനസ്സിൽ തീരുമാനിച്ചുറച്ചു.

ഭാര്യയോട് യാത്ര ചോദിച്ചു ദാമു വീട്ടിൽ നിന്നിറങ്ങി.. നേരെ മുംബൈയിലേക്ക്..

*************************

“അഞ്ചു വർഷങ്ങൾക്ക് ശേഷം”

 

ദാമുവിന്റെ നാട്ടിൽ അന്നൊരു ഉച്ച സമയം..

സിനിമയിലെ നായകന്റെ എൻട്രി പോലെ,

ഒരു ആഡംബര കാർ വന്നു നിന്നു. അങ്ങാടിയിൽ കൂടി നിന്ന് നാട്ടുവർത്തമാനം പറയുന്നവർ അങ്ങോട്ട് നോക്കി..

കാറിന്റെ മുമ്പിലെ ഡോർ തുറന്നു പുറത്തിറങ്ങിയ ഒരാൾ പിന്നിലെ ഡോർ തുറന്നു.

അതിൽ നിന്നും കോട്ടും സ്യൂട്ടും ധരിച്ച ഒരാൾ പുറത്തിറങ്ങി. അങ്ങോട്ട് നോക്കി നിന്നവർ ആദ്യം കണ്ടത്, സിനിമയിലെ നായകന്റെ ഫസ്റ്റ് എൻട്രി പോലെ ഷൂസ് ഇട്ട ഒരു കാൽ മാത്രം ആണ്‌.

അഴകിയ രാവണൻ എന്ന സിനിമയിൽ കുട്ടിക്കാലത്ത് നാട് വിട്ട് പോയ കുട്ടി ശങ്കരൻ (മമ്മൂട്ടി) പിന്നീട് വലിയ കോടീശ്വരൻ, ശങ്കർദാസ് ആയി തിരിച്ചു, വന്ന പോലെ, മുംബൈക്ക് പോയി കോടീശ്വരൻ ആയി തിരിച്ചു വന്ന ദാമു..

 

എന്നൊക്കെ ആകും നിങ്ങള് കരുതിയത്..

എന്നാൽ അല്ല.. അത് കോടീശ്വരൻ ആയ ശേഖരൻ മുതലാളി ആയിരുന്നു.. അപ്പോൾ ദാമുവിന്റെ ജീവിതത്തിൽ മാറ്റം ഒന്നും സംഭവിച്ചില്ലേ..

ദാമുവിൻറെ ജീവിതത്തിൽ മാറ്റം സംഭവിച്ചിട്ടുണ്ട്.. നാട്ടിലുള്ള പഴയ മുതലാളിയുടെ കീഴിൽ നിന്നും ജോലി മാറി, ഇപ്പോൾ മുംബൈയിലെ കോടീശ്വരൻ ശേഖരൻ മുതലാളിയുടെ കീഴിലാണ്, ദാമുവിന് ജോലി.. ശേഖരൻ മുതലാളിക്ക് കാറിന്റെ ഡോർ തുറന്നു കൊടുത്തത് ദാമുവാണ്..

മോട്ടിവേഷൻ ടോക്ക് അല്ല, മോട്ടിവേഷന്റെ ഉപ്പാപ്പാന്റെ ടോക്ക് കേട്ടാലും ദാമുവിൻറെ ജീവിതത്തിലും ഇത് എഴുതിയ എന്റെ ജീവിതത്തിലും, ഒരു മാറ്റവും സംഭവിക്കില്ല..

കോമഡി രൂപത്തിൽ ചില സത്യങ്ങൾ പറഞ്ഞു എന്ന് മാത്രം.

ഇപ്പോൾ ഞാൻ വലുതാകുമ്പോൾ എന്ന ചിന്ത അല്ല, എന്റെ മക്കൾ വലുതാകുമ്പോൾ ആരാകും എന്ന ചിന്തയാണ്. മക്കളൊക്കെ അത്യാവശ്യം പഠിക്കുന്ന കുട്ടികളാണ്. പഠിക്കാതെ പ്രവാസത്തിലേക്ക് വന്നാൽ, ഉപ്പാനെ പോലെ 12 മണിക്കൂർ ഒക്കെ പണി എടുക്കേണ്ടി വരും, അത് കൊണ്ട് പഠിക്കണം എന്ന ചിന്ത മക്കൾക്ക് ഉണ്ട്.. മക്കൾ വലുതാകുമ്പോൾ, കുറഞ്ഞ മണിക്കൂർ ജോലിയും കൂടുതൽ സാലറിയും ഉള്ള നല്ലൊരു ജോലി കിട്ടട്ടെ എന്ന പ്രാർഥനയോടെ അവസാനിപ്പിക്കുന്നു.

Post Views: 23
4
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

4 Comments

  1. Sayara on June 12, 2026 8:00 PM

    മക്കൾ പഠിച്ചു വലുതായി നല്ല ജോലി ഒക്കെ ലഭിക്കാൻ നമുക്ക് പ്രാർത്ഥിക്കാം 🤲❤️❤️

    Reply
  2. Suma Jayamohan on June 12, 2026 6:01 PM

    ഒരു ജോലി കിട്ടിയല്ലോ മിടുക്കരായ മക്കൾ പഠിച്ച് വലുതാകട്ടെ നല്ല മനുഷ്യരായി വളരട്ടെ❤️❤️❤️

    Reply
    • ജിനാസ് വേലാണ്ടി on June 12, 2026 6:06 PM

      സുമ ജയമോഹൻ.
      അതേ അങ്ങനെ തന്നെ നടക്കട്ടെ. ❤️❤️❤️

      Reply
    • Kaladevi (priya) on June 12, 2026 9:47 PM

      വലിയ മുതലാളിയായില്ലെങ്കിലും സമാധാനം നിറഞ്ഞ ജീവിതം കിട്ടിയില്ലേ… പിന്നെ മുതലാളിമാരുടെ ജീവിതം എത്ര ടെൻഷൻ നിറഞ്ഞതായിരിക്കും അല്ലേ
      നല്ല ഭാര്യയും മക്കളെയും കിട്ടിയല്ലോ
      അതല്ലേ ഏറ്റവും വലിയ ഭാഗ്യം….

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.