Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മാപ്പുണക്കാത്ത മുറിവുകൾ
  • മരണമെത്തും മുമ്പേ
  • കഥ – മൗനപ്രണയം
  • തണൽ മരം ചായുമ്പോൾ
  • നിശബ്ദരായ വായനക്കാർ
  •  🤱അതിജീവിത🤱
  • മാപ്പ് മുറിവുണക്കുമോ
  • ഗാന്ധി ചിരിക്കട്ടെ…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, October 3
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ മരം ചായുമ്പോൾ
കഥ പാരന്റിങ്

തണൽ മരം ചായുമ്പോൾ

By SHEEJITH C KOctober 2, 2026No Comments3 Mins Read9 Views
Bookmark Now
Please login to bookmark Close

No account yet? Register

സജീ, ഞങ്ങൾ ഇന്ന് പോകും. മോന് സ്കൂൾ ഇനിയും ലീവാക്കാൻ പറ്റില്ല. എൻെറയും ലീവ് തീർന്നു. ഞങ്ങൾ ശനിയാഴ്ച വരാം.

ഇന്ദുവിൻെറ സംസാരമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

അച്ഛൻ മരിച്ചിട്ട് ഒരാഴ്ചയാകുന്നു. മരണ വിവരം അറിഞ്ഞതുമുതൽ ആളുകളുടെ പ്രവാഹമായിരുന്നു. ഇന്നലെ മുതലാണ് അതിന് ഒരൽപം കുറവു വന്നത്.

നാട്ടുകാർക്കും പാർട്ടിക്കാർക്കും സഖാവ് ടി. കെ. എന്നാൽ അവരുടെ ജീവനാണ്. ആളുകളുടെ സംസാരത്തിലും പെരുമാറ്റത്തിലും അവന് എപ്പോഴും അദ്ഭുതമാണ്. അതിന് മാത്രം എന്താണ് പ്രത്യേകത തൻെറ അച്ഛനുള്ളത് എന്ന് അവന് മനസ്സിലായിരുന്നില്ല.

അതിന് അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഓർമ്മ വച്ച നാൾ മുതൽ അച്ഛൻ എന്നത് എപ്പോഴെങ്കിലും വീട്ടിലേക്ക് കയറി വരുന്ന ഒരതിഥിയെപ്പോലെയായിരുന്നു അവന്.

വീട്ടിൽ വരുമ്പോഴും ചുറ്റിലും സഖാക്കളുടെ ഒരു നിര കൂടെയുണ്ടാവും.

ഉറങ്ങുമ്പോഴോ മറ്റോ ആണ് അമ്മയ്ക്ക് പോലും അദ്ദേഹത്തെ ഒന്ന് തനിച്ചു കിട്ടുക.

നാട്ടിൽ ആർക്കെങ്കിലും ഒരു പ്രശ്നം വന്നാൽ ഏത് പാതിരാത്രിയായാലും ആളുകൾ വന്ന് വിളിക്കുകയും ചെയ്യും അദ്ദേഹം കൂടെ ഇറങ്ങി പോവുകയും ചെയ്യും.

എടീ ഭാര്യേ ഞാൻ നിൻെറ ഭർത്താവുമാത്രമല്ല ഒരു പൊതു പ്രവർത്തകൻ കൂടിയാണ് എന്ന് പരാതി പറയുന്ന അമ്മയോട് പലപ്പോഴും പറയുന്നത് അവൻ കേട്ടിട്ടുണ്ട്.

വീട്ടിലെ കാര്യങ്ങളേക്കാൾ നാട്ടിലെ കാര്യത്തിന് ഓടുന്ന അച്ഛൻെറ സ്വഭാവത്തോട് അവന് എന്നും എതിർപ്പായിരുന്നു.  എതിർത്തു പറയാൻ അവന് ഒരിക്കലും സാധിച്ചിരുന്നില്ല. അവൻെറ എതിർപ്പും ദേഷ്യവുമെല്ലാം അറിയിച്ചിരുന്നത് അമ്മയോടായിരുന്നു.  അമ്മ വഴി അത് അച്ഛൻ അറിയും എന്ന് അവന് നന്നായിട്ടറിയാം.

അച്ഛൻെറ സ്വഭാവത്തെക്കുറിച്ച് പരാതി പറയുമെങ്കിലും അച്ഛൻെറ പ്രവർത്തനങ്ങൾ നല്ലതിനാണെന്ന് അമ്മ പറയുമായിരുന്നു.

പാർട്ടി പാർട്ടി എന്ന് പറഞ്ഞ് നടക്കുമ്പോഴും വീട്ടിൽ കാണാൻ എത്തുന്നവരിൽ എല്ലാ പാർട്ടിക്കാരും ഉണ്ടാകുമായിരുന്നു. എല്ലാവർക്കും സഖാവ് ടി. കെ.  യെ ആവശ്യമുണ്ടായിരുന്നു.

ആളുകൾ വന്നും പോയുമിരിക്കും അതൊന്നും നോക്കിയിട്ട് കാര്യമില്ല, നാളെ മുതൽ ജോലിക്ക് പോകാൻ നോക്ക്

അവൻെറ ഇരിപ്പ് കണ്ട് മാമൻ പറഞ്ഞു.

ഉം പോണം.

അവൻ എഴുന്നേറ്റ് അകത്തേക്ക് പോയി

അമ്മ ഇനിയും കരച്ചിൽ നിർത്തിയിട്ടില്ല. അച്ഛൻ ഇല്ല എന്ന് ഉൾക്കൊള്ളാൻ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല.

അച്ഛൻ വീട്ടിൽ ഇല്ലാത്തപ്പോഴും ഒരദൃശ്യ സാന്നിധ്യമായി അച്ഛൻ ഉണ്ടാകുമായിരുന്നു. എന്താവശ്യത്തിനും അച്ഛൻെറ സഖാക്കൾ ഓടിയെത്തും എന്ന് അമ്മയക്കും അവനും ഉറപ്പുണ്ടായിരുന്നു.

അവൻ മാവിൽ നിന്ന് വീണ് കയ്യൊടിഞ്ഞപ്പോഴും ഇന്ദുവിന് പ്രസവവേദന ഉണ്ടായപ്പോഴും അമ്മ ഒരിക്കൽ തലചുറ്റി വീണപ്പോഴും എല്ലാം ഓടിയെത്തിയതും ആശുപത്രിയിൽ എത്തിച്ചതും അവിടത്തെ കാര്യങ്ങൾ നോക്കിയതും എല്ലാം അവരായിരുന്നു. അപ്പോഴും അച്ഛൻ മീറ്റിംഗ്, സമരം, ഇലക്ഷൻ എന്നൊക്കെ പറഞ്ഞ് ദൂരെ എവിടെയൊക്കെയോ ആയിരുന്നു. എങ്കിലും ഒന്നിനും ഒരു കുറവും വന്നില്ല എന്നത് അവൻ ഓർത്തു.

അപ്പോഴും അവന് അച്ഛനോട് ദേഷ്യമായിരുന്നു. വീട് നോക്കീട്ടല്ലേ നാട് നോക്കേണ്ടത് എന്ന് അപ്പോഴൊക്കെ അമ്മയോട് ചൂടായിട്ടുണ്ട്.

വീട് നോക്കാൻ എനിക്കറിയാം പോരാത്തതിന് ഇപ്പോൾ നീയും ഇല്ലേ – അദ്ദേഹം നാട് നന്നാക്കട്ടെ എന്ന് പറഞ്ഞ് അമ്മ അവനെ തണുപ്പിക്കും. എല്ലാവരും വീട് നോക്കിയിരുന്നാൽ നാട് നോക്കാനും ആരെങ്കുലുമൊക്കെ വേണ്ടേ എന്ന് അമ്മ അച്ഛനെ ന്യായീകരിക്കും.

അവൻ കുളിച്ച് ഡ്രസ്സുമാറി പുറത്തേക്കിങ്ങാനൊരുങ്ങി

ചായ കുടിച്ചിട്ട് പോ, സാധനങ്ങളുടെ ലിസ്റ്റും സഞ്ചിയും എടുക്കാൻ മറക്കരുത്.

രമ്യയാണ്. അവളൊരു വലിയ ലിസ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്. ഒരാഴ്ചയായില്ലേ എവിടെയെങ്കിലും ഇറങ്ങിയിട്ട്. അടുക്കളയിൽ സാധനങ്ങൾ കാലിയായിട്ടുണ്ട്.

 

അവൻ ചായ കുടിച്ച് സഞ്ചിയും ലിസ്റ്റുമെടുത്ത് പുറത്തേക്കിറങ്ങി.

‘സഖാവ് ടി. കെ. ക്ക് ആദരാഞ്ജലികൾ’

റോഡിൽ പലയിടത്തും അച്ഛൻെറ ചിരിക്കുന്ന ഫോട്ടോയോടുകൂടിയ പോസ്റ്ററുകൾ

അച്ഛൻ മരിച്ചതറിഞ്ഞ് എവിടെ നിന്നൊക്കെയോ വൻ ജനാവലി വീട്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു. എല്ലാ പാർട്ടിയിലും പെട്ടവർ, സ്ത്രീകൾ, കുട്ടികൾ, പ്രായംചെന്നവർ, ചെറുപ്പക്കാർ

അവന് അന്നാണ് ആളുകൾക്കിടയിലെ അച്ഛൻെറ സ്വാധീനം എത്രയാണെന്ന് ശരിക്കും മനസ്സിലായത്. അച്ഛൻ ആർക്കുവേണ്ടിയാണോ രാപകലില്ലാതെ ഓടി നടന്നത് അവരെല്ലാം അന്നും പിന്നീടുള്ള ദിവസങ്ങളിലും വീട്ടിലേക്ക് ഓടിയെത്തിയിരുന്നു.

അവരുടെ മുഖങ്ങളിൽ വല്ലാത്തൊരു നഷ്ടബോധം അവൻ കണ്ടു.

മോനേ അമ്മ ഭക്ഷണമൊക്കെ കഴിക്കാൻ തുടങ്ങിയോ?

രാധേച്ചിയാണ്. ബസ്റ്റോപ്പിനടുത്ത് ലോട്ടറിയും ചില്ലറ പച്ചക്കറിയും ഒക്കെ വിൽക്കുന്ന ചേച്ചിയാണ്. ഭർത്താവ് മരിച്ചു പോയ അവർക്ക് അച്ഛൻ മുൻകൈയെടുത്താണ്  നാട്ടുകാരുടെ സഹായത്തോടെ ഒരു കടയിട്ടുകൊടുത്തത്. അവനെ കാണുമ്പോഴൊക്കെ അവർ ഇക്കാര്യം പറയും

അച്ഛൻെറ കാശൊന്നുമല്ലല്ലോ എന്ന് അവൻ പറയുമ്പോൾ

കാശു മാത്രമല്ലല്ലോ, അത് ആവശ്യക്കാരൻെറ അടുത്ത് എത്തിക്കുവാൻ നിൻെറ അച്ഛനെപ്പോലുളളവർ മുന്നിട്ടിറങ്ങണം. അല്ലെങ്കിൽ ഇതൊന്നും നടക്കില്ല എന്ന് അവർ പറഞ്ഞത് അവനോർത്തു.

നിർബന്ധിച്ചാൽ ഒരൽപം കഴിക്കും

അവൻ മറുപടി പറഞ്ഞു.

നിൻെറ അമ്മ ഒരു പാവമാണ്.  എല്ലാവർക്കുമൊന്നും നിൻെറ അച്ഛനെപ്പോലുള്ളവരെ ഉൾക്കൊള്ളാൻ പറ്റില്ല. ഊണും ഉറക്കവുമില്ലാതെ പൊതു കാര്യങ്ങൾക്കോടുന്നവരെ ഉൾക്കൊള്ളാൻ എല്ലാ ഭാര്യമാർക്കൊന്നും സാധിക്കില്ല.

എന്തിനാണവർ ഇത് ചെയ്തത്? എല്ലാവർക്കും ഉപകാരം ചെയ്തതിനോ? അദ്ദേഹത്തെപ്പോലൊരാളെ കൊന്നവർ നരകിച്ചല്ലാതെ ചാകില്ല.

രാധേച്ചി കണ്ണീരൊപ്പിക്കൊണ്ടു പറഞ്ഞു

അവൻ വേഗം മുന്നോട്ടേക്ക് നടന്നു.

അവൻെറ മനസ്സിലൂടെ ആ രാത്രിയിലെ സംഭവങ്ങൾ മിന്നിമാഞ്ഞുകൊണ്ടിരുന്നു.

അവൻ വേഗം കട ലക്ഷ്യമാക്കി നടന്നു. അവൻെറ ശ്വാസഗതിക്ക് വേഗമേറി വന്നു.

സജീ, വിളിച്ചു പറഞ്ഞാൽ പോരായിരുന്നോ ഞാൻ വേണ്ടതെല്ലാം അങ്ങെത്തിക്കുമായിരുന്നല്ലോ

രാമേട്ടൻ പറഞ്ഞു.

കുറേ ദിവസമായില്ലേ വീട്ടിൽ ഒരേയിരിപ്പിരിക്കുന്നു. ഒന്ന് നടക്കാമെന്നു വെച്ചു.

അവൻ സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തുകൊണ്ട് പറഞ്ഞു.

എടുത്തു വെച്ചോളൂ- ഞാൻ വായനശാലയിലുണ്ട്.

അവൻ നേരെ വായനശാലയിലേക്ക് നടന്നു.

വായനശാലയിൽ മറ്റാരും ഉണ്ടായിരുന്നില്ല. അവിടെയിരിക്കുമ്പോഴും അവൻെറ ഉള്ളിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു.

മയക്കുമരുന്ന് വിൽപ്പനയ്ക്കെതിരെ ചെറുപ്പക്കാരുടെ സ്കാഡ് രൂപീകരിച്ചതും സ്കൂളിൻെറ പരിസരത്ത് മയക്കുമരുന്ന് എത്തിക്കുന്നവരുടെ ലിസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊടുക്കാനായി മനസ്സില്ലാ മനസ്സോടെയാണെങ്കിലും അച്ഛനുവേണ്ടി എഴുതക്കൊടുത്തതും എല്ലാം തിരമാലകൾ എന്ന പോലെ അവൻെറ മനസ്സിലേക്ക് ഒഴുകിവരികയായിരുന്നു.

1
SHEEJITH C K
  • Website

ഞാൻ ഷീജിത്ത് സി.കെ. – കണ്ണൂർ പിണറായി സ്വദേശിയാണ്. എഴുത്തും വായനയും ഇഷ്ടപ്പെടുന്നു. നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്നു

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.