സജീ, ഞങ്ങൾ ഇന്ന് പോകും. മോന് സ്കൂൾ ഇനിയും ലീവാക്കാൻ പറ്റില്ല. എൻെറയും ലീവ് തീർന്നു. ഞങ്ങൾ ശനിയാഴ്ച വരാം.ഇന്ദുവിൻെറ സംസാരമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.അച്ഛൻ മരിച്ചിട്ട് ഒരാഴ്ചയാകുന്നു. മരണ വിവരം അറിഞ്ഞതുമുതൽ ആളുകളുടെ പ്രവാഹമായിരുന്നു. ഇന്നലെ മുതലാണ് അതിന് ഒരൽപം കുറവു വന്നത്.നാട്ടുകാർക്കും പാർട്ടിക്കാർക്കും സഖാവ് ടി. കെ. എന്നാൽ അവരുടെ ജീവനാണ്. ആളുകളുടെ സംസാരത്തിലും പെരുമാറ്റത്തിലും അവന് എപ്പോഴും അദ്ഭുതമാണ്. അതിന് മാത്രം എന്താണ് പ്രത്യേകത തൻെറ അച്ഛനുള്ളത് എന്ന് അവന് മനസ്സിലായിരുന്നില്ല.അതിന് അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഓർമ്മ വച്ച നാൾ മുതൽ അച്ഛൻ എന്നത് എപ്പോഴെങ്കിലും വീട്ടിലേക്ക് കയറി വരുന്ന ഒരതിഥിയെപ്പോലെയായിരുന്നു അവന്.വീട്ടിൽ വരുമ്പോഴും ചുറ്റിലും സഖാക്കളുടെ ഒരു നിര കൂടെയുണ്ടാവും.ഉറങ്ങുമ്പോഴോ മറ്റോ ആണ് അമ്മയ്ക്ക് പോലും അദ്ദേഹത്തെ ഒന്ന് തനിച്ചു കിട്ടുക.നാട്ടിൽ ആർക്കെങ്കിലും ഒരു പ്രശ്നം വന്നാൽ ഏത് പാതിരാത്രിയായാലും ആളുകൾ വന്ന് വിളിക്കുകയും ചെയ്യും അദ്ദേഹം കൂടെ ഇറങ്ങി പോവുകയും ചെയ്യും.എടീ…
Author: SHEEJITH C K
ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ ഗാന്ധിശിഷ്യർക്കൊട്ടുമായില്ല കഷ്ടമേ! ഗാന്ധിതൻ വിരിമാറിൽ വെടിയുണ്ട പായിച്ചോർ ഗാന്ധിയെ കൊല്ലുവാൻ യോഗം വിളിച്ചവർ സ്വാതന്ത്ര്യ ഗീതം മുഴക്കേണ്ടകാലത്ത് കൊലവിളിയോടെങ്ങും പാഞ്ഞു നടന്നവർ ഇന്ത്യയെ ഘണ്ടിച്ച് രണ്ടായി മാറ്റുവാൻ പല പല ന്യായം പറഞ്ഞു നടന്നവർ ഭാരത മക്കളെ പലതും പറഞ്ഞിട്ട് ജാതി- മതത്തിൻെറ തൂണിലായ് ബന്ധിച്ച് ജനാധിപത്യത്തിൻെറ തൂണകളോരോന്നായ് തച്ചുടച്ചങ്ങനെ മുന്നേറും കാലത്ത് വീണ്ടുമൊരു ഗാന്ധി പിറക്കുമോ ഈ മണ്ണിൽ? സത്യാഗഹത്തിനു നേരമായ് കൂട്ടരേ കരളുറപ്പുള്ള യുവാക്കളിറങ്ങട്ടെ അധർമ്മങ്ങൾ കാണുന്ന കണ്ണുതുറക്കട്ടെ ചോരതുടിക്കുന്ന കയ്യുകൾ പൊങ്ങട്ടെ മാനവ സ്നേഹത്തിൽ ഗാഥ മുഴങ്ങട്ടെ ചോദ്യങ്ങൾ ചോദിച്ചും ഉത്തരം തേടിയും വീഥിയിലേക്കങ്ങിറങ്ങട്ടെ യൌവനം വെട്ടിപ്പിടിക്കട്ടെ വീണ്ടുമെൻ ഇന്ത്യയെ സത്യം ജയിക്കട്ടെ ധർമ്മം ജയിക്കട്ടെ രാജ്യത്തിൻ ശത്രുക്കൾ നാടുവിട്ടോടട്ടെ അങ്ങനെ വീണ്ടുമെൻ…
രോഗങ്ങൾ മാറ്റാൻ മരുന്നുവേണം പ്രകൃതിതന്നെ നമു- ക്കേകുന്നു രോഗവും രോഗങ്ങൾ മാറ്റാനായ് ഔഷധവും വിതുമ്പുന്ന ചുണ്ടിന് സാന്ത്വനമെന്നപോൽ കാർമെഘജാല- മകറ്റുന്ന കാറ്റുപോൽ ഇരുളുമൂടുമ്പോൾ തെളിയും നിലാവുപോൽ വയറെരിയുന്നോർക്ക് കായ്കനികളെന്നപോൽ കൊടും ചൂടുമാറ്റി പെയ്യുന്ന മഴ പോലെ ഇടി മിന്നൽ വർഷം കഴിഞ്ഞു വരുന്നൊരു വൃശ്ചികപ്പുലരിതൻ കുളിരുള്ള കാറ്റു പോൽ പാരതന്ത്ര്യത്തിൻെറ കനൽ വന്നു വീഴുമ്പോൾ ചങ്ങല കണ്ണികൾ പൊട്ടിച്ചെറിഞ്ഞൊരു കടലായി മാറുന്ന ജനസാഗരം പോലെ രോഗങ്ങൾ മാറ്റുവാൻ മരുന്നു വേണം.
രക്ഷ മന്ത്രിച്ചു കെട്ടിയിട്ടുണ്ട് രണ്ടുകയ്യിലും കഴുത്തിലും അരയിലും മന്ത്രമെല്ലാം പലകുറി ഉരുവിട്ട് ദൈവ സന്നിധി പൂകാറുമുണ്ട് രക്ഷതേടി പലവേഷം കെട്ടിയോർ കാട്ടും വിക്രിയ പലതുമേ കാണ്മൂ രക്ഷകാ നീ എവിടെയാണയ്യോ ഒളിച്ചിരിക്കുന്നു യുഗങ്ങളായിന്നും ആരിൽ നിന്നു നീ രക്ഷ നേടാനായ് ഒളിച്ചിരിക്കുന്നു ദേവാലയത്തിൽ നിന്നെ രക്ഷിക്കാൻ നിനക്കാവില്ലെങ്കിൽ പിന്നെ ഞങ്ങൾക്കായ് ആരേകും രക്ഷ?
എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ കണ്ണ് കലങ്ങി ചുവക്കുമ്പോൾ ഉള്ളിലെ സ്നേഹത്തിൻ തെളിനീരു കാണണം തഴുകി തലോടുന്ന കയ്യുകൾ കാണുമ്പോൾ കൂർത്ത നഖങ്ങളെ കാണാൻ കഴിയണം കാണുന്ന കാഴ്ചക്കു- മപ്പുറമുള്ളവ കാണുവാൻ മനസ്സിൻെറ കണ്ണുതുക്കണം കാഴ്ചയില്ലെങ്കിലും ഉൾക്കാഴ്ചയോടെ നാം ജീവിത യാഥാർത്ഥ്യം കാണാൻ ശ്രമിക്കണം
നിലാവിൻെറ വെളിച്ചത്തിൽ കാണുന്ന കാഴ്ചപോൽ മങ്ങിയതെങ്കിലും ഓർമ്മകൾ ഓടിക്കളിച്ചിടുന്നൂ മധുര സ്മരണകൾ മനസ്സിൽ തെളിയുമ്പോൾ ചുണ്ടിൽ തെളിയുന്നു മധുരസ്മിതം കയ്പ്പുള്ളൊരോർമ്മകൾ തെളിയുമ്പോഴൊക്കെയും കണ്ണുകൾ ഈറനണിഞ്ഞിടുന്നൂ മറന്നെങ്കിലെന്ന് കൊതിച്ചിടുന്നൂ പൊള്ളുന്ന ഓർമ്മകൾ കെട്ടുപോകാതെന്നും ഹൃദയത്തിൻ അറകളെ കനലുപോൽ മെല്ലെ ഉരുക്കിടുന്നു എങ്കിലും ഓർമ്മകൾ ഓമൽ കിടാവുപോൽ മാനസവാടിയിൽ കളിച്ചിടുന്നൂ കുസൃതികൾ കാട്ടി ചിരിച്ചിടുന്നൂ ഓർമ്മകൾ ഓടിക്കളിക്കാത്ത മാനസം മലരുകളില്ലാത്ത മലർവാടി പോൽ ഓർമ്മകൾ ഇല്ലെങ്കിൽ ജീവനുണ്ടെങ്കിലും മരണത്തെ പുൽകിയപോലെയല്ലോ…
വെള്ളിമേഘംപോൽ വെളുത്ത പുടവയും ചുറ്റിയിരിക്കുന്നു മുത്തശ്ശിമിന്നുന്ന വെള്ളിനൂൽ പോലെ വെളുത്തതാം കൂന്തലുമായൊരു മുത്തശ്ശിപല്ലില്ലാ മോണയും കാട്ടിച്ചിരിക്കുമ്പോൾഒരു പിഞ്ചു പൈതലെപ്പോലല്ലോഒരു കഥ ചൊല്ലുവാൻ,ഒന്നു താലോലിക്കാൻപേരക്കിടാങ്ങളെ തേടുന്നൂമക്കളില്ലാ, പേരമക്കളില്ലകൂടെ നിഴലായി ഭൂതകാലം മാത്രംപോയകാലത്തെ നിറമുള്ള ഓർമ്മകൾതാലോലിച്ചീടുന്നു മുത്തശ്ശിആരുടെയോ വിളി കേൾക്കുവാൻ കാതോർത്ത് ഉമ്മറക്കോണിലിരിപ്പല്ലോആ വെള്ള പുടവപോൽവർണ്ണങ്ങളില്ലാതവരുടെ ജീവിതവുംഅവരറിയാതെയാ മേനിയാകെചുക്കിച്ചുളിച്ചു കഴിഞ്ഞല്ലോകാലമേ, നീയാ ചുളിവിനോടൊപ്പംചുളിച്ചു കളഞ്ഞല്ലോ ജീവിതവും
പാഞ്ചജന്യം മുഴക്കുക മാധവാ ഗാണ്ഡീവം വീണ്ടുമണിയുനീ അർജുനാ കുരുക്ഷേത്രം വീണ്ടും വിളിക്കുകയായിതാ കൗരവപ്പട കുതിച്ചിങ്ങു വരികയായ് കണ്ണു കാണാത്ത ദൃതരാഷ്ട്ര ഭരണവും കണ്ണുകെട്ടിയ നീതിപീഡങ്ങളും കൗശലത്താൽ കവരുന്നു സർവ്വവും ശകുനികൾ കള്ളച്ചൂതിൽ ജയിക്കുന്നു പഞ്ചപുച്ഛമടക്കിനിൽപ്പാണല്ലോ സർവ്വശക്തരാം പാണ്ഡവ പുത്രന്മാർ കൗരവപക്ഷം കാട്ടുന്ന ക്രൂരത കണ്ടില്ലെന്നു നടിക്കുന്നു ഭീഷ്മരും അംഗ രാജ്യത്തിൻ രാജാവായ് വാഴിച്ച നന്ദി കാട്ടുന്നു കർണ്ണനും കൂട്ടരും നീതികേടിനെ കാണാതെ പോകുന്നു ജ്ഞാനിയായൊരു ആചാര്യ ദ്രോണരും സന്ധി ചെയ്തതു മതിയിനി മാധവാ വില്ലെടുത്തു തൊടുക്കു നീ അർജുനാ മുന്നിൽ ശത്രുക്കൾ മാത്രമാണോർക്കുക യുദ്ധഭൂമിയിൽ ബന്ധം മറക്കുക പത്മവ്യൂഹത്തിനുള്ളിലകപ്പെട്ട് വീരമൃത്യു വരിച്ചു നിൻ പുത്രനും ദുഃഖമെല്ലാം വെടുഞ്ഞെഴുന്നേൽക്കുക പത്മവ്യൂഹം തകർക്കാൻ സമയമായ് സുദർശനചക്രധാരിയാം മാധവാ തന്ത്രമെല്ലാം നീ ചൊല്ലിക്കൊടുക്കുക ലക്ഷ്യമൊന്നും പിഴക്കാതെ നീ നിൻെറ ആയുധങ്ങൾ പ്രയോഗിക്ക അർജുനാ ഒരു നിമിഷം വൈകിയാൽ പിന്നെ നിൻ ജീവനില്ലെന്ന സത്യം അറിയുക ഇനിയും ദ്രൗപതി…
നീല നിശീഥിനീ നീ വരുമ്പോൾ സന്ധ്യകൾ തൊഴുതു വണങ്ങി നിൽപ്പൂ സീമന്ത രേഖയിൽ കുങ്കുമം ചാർത്തി നീ പകലിനെ പുൽകിപ്പുണർന്നിടുന്നൂ നീ വന്നു വാരിപ്പുണർന്നിടുമ്പോൾ വാനവും ഭൂമിയും കുളിരുമല്ലോ ആ കുളിർ ചോലയിൽ നീന്തിത്തുടിക്കുവാൻ കൊതിക്കാത്ത മനമില്ല പാരിടത്തിൽ നീ വന്നു പുണരുമ്പോൾ ദിനകരൻെറ കണ്ണുകൾ കൂമ്പിയടഞ്ഞിടുന്നൂ ചോന്നുതുടുത്തൊരു വദനവുമായ് മണിയറ പൂകുന്നു നിൻെറ മാരൻ അവൻ നിന്നെത്തഴുകുമ്പോൾ നാണത്താൽ നിൻ കവിളിണ ചോന്നു തുടിക്കുമല്ലോ കാർകൂന്തൽ കെട്ടങ്ങഴിയും നേരം കൂരിരുൾ മൂടുന്നീ മണ്ണിലാകെ വെണ്ണിലാ ചോലയിൽ നീരാടി നീ ചന്ദനം ചാർത്തി ചിരി തൂകുന്നു പൂമുല്ല പന്തലൊരുക്കിടുന്നൂ മാനത്ത് മാലാഖമാർ നിനക്കായ് ഈണത്തിൽ താരാട്ടുപാടുന്നു നീ നിൻപാട്ടിലലിയുന്നു ജീവതാളം പലവഴി പോയവർ തിരികെയെത്തി നിൻമാറിൽ വന്നു മയങ്ങിടുന്നൂ മുല്ലയും പിച്ചിയും നിശാഗന്ധിയും സുഗന്ധം പരത്തുന്നു പാരിലാകെ നിദ്രതൻ ചിറകുള്ള തേരിലേറി സ്വപ്നലോകത്തേക്കു പറക്കുന്നു നാം… ✍️ ഷീജിത്ത് പിണറായി
ആർത്തലയ്ക്കുന്ന തിരയിലും ആർത്ത നാദത്തെ കേൾക്കുവാൻ ഒഴുകിയകലുന്ന ജീവനെ തിരികെ തീരത്തണക്കുവാൻ കനിവിനായ് നിളും കയ്യുകൾ ചെന്നു കൈനീട്ടി കവരുവാൻ സ്വന്തം ജീവനെബലി നൽകി ജീവനും ജീവതാളവും തിരികെ നേടിക്കൊടുക്കുവാൻ സർവ്വനാശം വിതയ്ക്കുന്ന ആഴിയിലേക്കുചാടുവാൻ മർത്യരുണ്ടിന്നും ഭൂമിയിൽ എന്നതെത്ര മനോഹരം ധീരരാം മർത്യർ നൽകിയ ഭിക്ഷയാണെന്നും ജീവിതം നന്ദിയോടെ സ്മരിക്കണം നന്ദികാട്ടിയില്ലെങ്കിലും ! ഷിജിത്ത് പിണറായി
