Author: SHEEJITH C K

ഞാൻ ഷീജിത്ത് സി.കെ. – കണ്ണൂർ പിണറായി സ്വദേശിയാണ്. എഴുത്തും വായനയും ഇഷ്ടപ്പെടുന്നു. നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്നു

💧അശ്രുബിന്ദുക്കൾ🌹 ✍️ ഷീജിത്ത് – പിണറായി —————————— കാഞ്ചി വലിച്ചവനും അതിൽ നിന്നും ചീറ്റിയ തീയ്യിൽ വെന്തവനും രക്തം തെറിച്ചതിന് സാക്ഷികൾ രക്ത സാക്ഷികൾ തോക്കുമായ് പറഞ്ഞയച്ചവനും മരിച്ചു വീണവൻ്റെ ശവം വെച്ച് വിലപേശുന്നവനും രക്തത്തിൻ്റെ രുചി കാത്തിരിപ്പവർ രക്ത രക്ഷസ്സുകൾ ഇല്ലായ്മ ചെയ്യണം നാം ഈ ചെന്നായ്ക്കളെ, രക്ത രക്ഷസ്സുകളെ ജാതിയോ, മതമോ, ദേശമോ തിരയേണ്ട വരിക സോദരേ … വരൂ… വന്നർപ്പിച്ചിടാം പിടഞ്ഞു വീണില്ലാതായ നമ്മുടെ സോദരർക്കായി, അവരുടെ പ്രിയർക്കായി ഒരിറ്റ് കണ്ണീർ പൂക്കൾ💧🌹

Read More

കുഞ്ഞായിരിക്കുമ്പോൾ അമ്മതൻ മടിയിൽ ഞാൻ മാനവും നോക്കി കിടന്നനേരം വർണ്ണപ്പകിട്ടുള്ള പലതരം പാവകൾ കൌതുകമോടെ ഞാൻ നോക്കി നിന്നു പിച്ച നടക്കുവാനായപ്പോൾ എൻ മുന്നിൽ വർണ്ണപ്പകിട്ടോടെ പാറിക്കളിക്കുന്ന പൂമ്പാറ്റ കൂട്ടത്തെ കണ്ടുമുട്ടി കൌതുകമോടെ ഞാൻ അവയുടെ പിന്നാലെ തൊടികളിലാകെ നടന്നലഞ്ഞു. അമ്മതൻ കൽപ്പന കേട്ടിടാതെന്നുടെ ദേഹമാസകലം ചെളിപുരണ്ടു ശകാരമോടെങ്കിലും ചെളിയൊക്കെ എന്നമ്മ കഴുകി തുടച്ചെന്നെ വൃത്തിയാക്കി വീഴാതെ, പൊട്ടാതെ, കൈവിടാതെ, കാവലായ് കൂടെയുണ്ടായിരുന്നു കൌമാരമായപ്പോൾ പിന്നെനിക്ക് കൌതുകം വല്ലാതെ ഏറിവന്നു വർണ്ണങ്ങൾ പലവിധമെൻ്റെ ചുറ്റും മോഹിതനാക്കി നടനമാടി വർണ്ണപ്പകിട്ടാർന്ന മിഠായി ഭരണികൾ ആർത്തിയോടന്നു ഞാൻ കാലിയാക്കി മുത്തുപോലുള്ലെൻ്റെ പല്ലുകളോരോന്നും കറുത്ത മുത്തായി വിടപറഞ്ഞു അന്നെൻ്റെ അമ്മയും അച്ഛനും ചൊല്ലിയ വാക്കുകൾ കാറ്റിൽ പറത്തിവിട്ടൂ പിന്നെയും കാലം കടന്നുപോയി യൌവനയുക്തനായ് മാറി ഞാനും കൌതുകമെന്നിലോ ഏറിവന്നു വർണ്ണങ്ങൾ ചുറ്റിലും നൃത്തമാടി വർണ്ണത്തിൻ കുപ്പിയായ് മുന്നിലെത്തി നുരയുന്ന ലഹരിയെൻ മാനസത്തെ ആനന്ദ നൃത്തത്തിലാറാടിച്ചു എല്ലാം മറന്നു ഞാൻ നടനമാടി സ്വന്ത ബന്ധങ്ങൾ മറന്നു പാടി…

Read More

നിന്നിൽ ഞാൻ എന്നെയും എന്നിൽ നീ നിന്നെയും കാണുവാനായി നാം ശീലിച്ചിടുന്നേരം ഞാനില്ല, നീയില്ല, പിന്നെയീ ലോകത്ത് നമ്മൾ മാത്രം. പങ്കുവച്ചീടണം നമ്മൾ പരസ്പരം അന്യമായൊന്നില്ല എന്ന സത്യം. പലതരം നിറമാണതെങ്കിലും അവയെല്ലാം, ധവള വർണ്ണത്തിൻ നിറഭേദങ്ങൾ വില്ലനില്ലാതെ നായകനുമില്ല അസുരനില്ലാതെ സുരനുമില്ല രാത്രിയില്ലാതെ പകലുമില്ല ഇരുട്ടിനെ കൂടാതെ വെളിച്ചമില്ല സ്തീത്വമില്ലാതില്ല പൌരുഷവും എല്ലാം പരസ്പര പൂരകങ്ങൾ ഒന്നുമറ്റൊന്നോടു ചേർന്നു നിൽപൂ.. നാനാത്വ മെന്നതിൽ ഏകത്വവും ഏകത്വ മെന്നതിൽ നാനാത്വവും പരസ്പര പൂരകമായി ഭവിക്കുകിൽ സ്വർഗ്ഗമീ ഭൂമിയിൽ തന്നെ, സത്യം. ഭൂമിയിൽ കാണുന്ന സർവ്വതിന്നും ഏക നിറമായിരുന്നിതെങ്കിൽ അവിടെ വസിപ്പതു നരക തുല്ല്യം. നിന്നിൽ ഞാൻ എന്നെയും എന്നിൽ നീ നിന്നെയും കാണുവാനായി നാം ശീലിച്ചിടുന്നേരം ഞാനില്ല, നീയില്ല, പിന്നെയീ ലോകത്ത് നമ്മൾ മാത്രം. ഷീജിത്ത്- പിണറായി

Read More

നിന്നെ എനിക്കെന്നുമിഷ്ടമാണ് ആദ്യമായ് നീ വരും നേരം പരക്കുന്ന മണ്ണിൻ സുഗന്ധവും ഇഷ്ടമാണ് നിന്നുടെ സംഗീതമിഷ്ടമാണ് നിന്നുടെ മൃദു സ്പർശമേറ്റുകൊണ്ടിതുവഴി കുളിർകാറ്റിലലയുവാനിഷ്ടമാണ് നിന്നുടെ നൃത്തവും കണ്ടുകണ്ടങ്ങനെ നോക്കിയിരിക്കുവാനിഷ്ടമാണ് ജലകണമോരോന്ന് തുള്ളികളായെന്നെ കുളിരണിയിക്കുന്നതിഷ്ടമാണ് ജലമർമ്മരത്തിൻെറ സംഗീതധാരയിൽ അലിഞ്ഞുറങ്ങീടുവാനിഷ്ടമാണ് കണ്ണുകളീറനണിഞ്ഞനാൾ നീയെൻ്റെ കണ്ണുനീർ തുള്ളികൾ ആരുമേ കാണാതെ കഴുകിക്കളയുവാൻ കൊതിച്ചിരുന്നു വറ്റിവരണ്ടുള്ള ചുണ്ടുകൾ നിന്നുടെ ചുംബനത്തിന്നായ് കൊതിച്ചിരുന്നു പാടവും തോടും തൊടികളുമെല്ലാം നീവന്നു നിറയുന്നതിഷ്ടമാണ് കടലാസുതോണികൾ ഉണ്ടാക്കി നിന്നുടെ കൂടെ കളിക്കുവാനിഷ്ടമാണ് വേനലിൻ ചൂടേറ്റ് നിന്നുടെ വരവിനായ് കാത്തുകാത്തങ്ങനെ നിൽക്കുന്ന നേരത്ത് കാറ്റിൻെറ ചുമലേറി ദൂരേക്കകലുന്ന നിന്നുടെ കുസൃതികൾ ഇഷ്ടമാണ്. സൂര്യ കോപത്തിൻ്റെ കഠിനമാം ചൂടേറ്റ് കുടിനീരു വറ്റിയ തൊടിയിലെ കിണറിൻ്റെ ഹൃദയത്തിന്നറകളിൽ ഉറവയായ് വന്നെത്തും നിന്നുടെ കാരുണ്യമിഷ്ടമാണ് എങ്കിലും ചില നേരം ഭ്രാന്തിയെ പോലെ നീ പേമാരിയായ് വന്ന് ചുടല നൃത്തം ചെയ്ത് സംഹാര താണ്ഡവമാടിടുമ്പോൾ നിന്നെ പഴിക്കാതെ, നിന്നെ ശപിക്കാതെ, എങ്ങിനെ ഞാനിതു കണ്ടു നിൽക്കും. കാറ്റായി,മിന്നലായ്, മലവെള്ള പാച്ചിലായ്, എല്ലാം…

Read More