ലഹരിക്ക് അടിമയായ്
മാറിയോർ തന്നുടെ
മനസ്സും ശരീരവും
ചാഞ്ചാടും, പിന്നവർ
നാൽക്കാലിയായിടും,
ഉരഗമായ് മാറിടും,
അവരുടെ ജീവിതം
നരകമായ് മാറ്റിടും
ലഹരിയെ
അടിമയായ്
മാറ്റിയാൽ നമ്മുടെ
ജീവിതം തന്നെ
ലഹരിയായ് മാറിടും,
ജീവിതം ലഹരിയായ്
മാറ്റിയാൽ നമ്മൾക്ക്
സ്വർഗ്ഗമീ ഭൂമിയിൽ
തന്നെ പണിഞ്ഞിടാം
അതുകൊണ്ട് കൂട്ടരേ
തീരുമാനിക്കുക,
ലഹരിക്ക് അടിമയായ്
തീരണോ. അല്ലെങ്കിൽ
ലഹരിയെ അടിമയായ്
മാറ്റണോ എന്ന് നാം
