എൻെറയീ ജീവൻെറ
സ്പന്ദനമാകുവോൻ
തേങ്ങും മനസ്സിന്
സാന്ത്വനമേകുവോൻ,
കണ്ണുനീർ തുള്ളി
തുടക്കുവാനെത്തുവോൻ,
വിശക്കും വയറിന്
അന്നമായ് മാറുവോൻ
ഇരുളിൻെറ വഴികളിൽ
വെളിച്ചമായ് മാറുവോൻ
കാരുണ്യ കടലെൻെറ
ഉള്ളിൽ നിറയ്ക്കുവോൻ
ഓരോ നിമിഷവും
കൂടെ നടക്കുവോൻ
ശരിതെറ്റുകൾ ചൂണ്ടി
നേർവഴി കാട്ടുവോൻ
പൂജയും വഴിപാടും
അരുതെന്ന് ചോല്ലുവോൻ
അനുഷ്ടാനം ആചാരം
പാഴെന്ന് ചൊല്ലുവോൻ
ഊണിലുറക്കത്തിലൊപ്പമുള്ളോൻ
അവനില്ല എങ്കിലീ ഞാനുമില്ല
ഞാനില്ല എങ്കിലോ അവനുമില്ല
അവനെന്നുമെൻെറ മനസ്സിലല്ലോ
ഷീജിത്ത് – പിണറായി
