പഞ്ചേന്ദ്രിയങ്ങളെ
മുഴുവൻ സമർപ്പിച്ച്
ഭൂമിയിൽ സ്വർഗ്ഗം
പണിയുവോരെ
രാപകലില്ലാതെ
എന്നുമീ ഭൂമിയിൽ
ചോരയെ നീരാക്കി
മാറ്റുവോരേ
തൊഴിലാളി സോദരേ,
പിറന്നിടുന്നു നിങ്ങൾക്കായ്
മെയ് ദിന പുലരികൾ
ചെഞ്ചോര നിറവുമായ്
വിടർന്നിടുന്നു പൂവുകൾ
പൂമരങ്ങൾ പാടിടുന്നു
സഹന സമര ഗാഥകൾ
നമിച്ചിടുന്നു നിങ്ങളെ
ഈ മെയ് ദിന പുലരിയിൽ
നമ്മളല്ലാതെ മറ്റാര്
സഖാക്കളെ
പണിഞ്ഞതീ ഭൂമിയിൽ
മഹാദ്ഭുതമൊക്കെയും
പേര് മറ്റാരോ
കവർന്നെടുത്തെങ്കിലും
സൂര്യനും, ചന്ദ്രനും,
ഭൂമിയും സാക്ഷികൾ
അവകാശങ്ങൾ
പിടിച്ചു വാങ്ങീടുവാൻ
കരുത്തുനേടി ഉണരുക
കൈകൾ കോർത്തു നീങ്ങുക
നമുക്കു വേണ്ടി
മാത്രമായ്
വിടർന്നിടട്ടെ ഭൂമിയിൽ
ഇനി വരും പുലരികൾ
സമത്വമുള്ള ലോകവും
ഷീജിത്ത് – പിണറായി
