Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • പുഴു
  • തൊഴിലിനായി മാത്രമല്ല ജീവിതം🙏🏻
  • ചില ക്ഷമാപണങ്ങൾ അങ്ങനെയാണ്…
  • ഉണങ്ങാത്ത മുറിവുകൾ
  • സോഷ്യൽ മീഡിയയും ബഹുമാനവും
  • മൂകാംബിക – ഒരു ഓർമ്മക്കുറിപ്പ്
  • വിലാഗ – എന്റെ വായനാനുഭവം
  • നക്ഷത്രവിചാരം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, October 5
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉണങ്ങാത്ത മുറിവുകൾ
അനുഭവം ജീവിതം

ഉണങ്ങാത്ത മുറിവുകൾ

By Mini SundaresanOctober 5, 20262 Comments7 Mins Read19 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉച്ചയൂണ് കഴിഞ്ഞ്  ഒരു പുസ്‌തകം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോളിങ്ങ്  ബെൽ ശബ്‌ദിച്ചത്. ആരായിരിക്കും ഈ നേരത്ത്. വാതിൽ തുറന്നു. വരാന്തയിൽ നിൽക്കുന്ന ആളെ പെട്ടെന്ന് മനസ്സിലായില്ല. 

 “സൂസന്നക്ക് എന്നെ ഓർമ്മ വരുന്നില്ല അല്ലെ. ഞാൻ രവീന്ദ്രൻ. വർഷങ്ങളായില്ലേ കണ്ടിട്ട്. നമ്മൾ  കുറെ നാൾ ഒന്നിച്ചു ജോലി ചെയ്തിരുന്നു. “

 “രവീന്ദ്രൻ ഒരുപാട് മാറിയിരിക്കുന്നു. അതാണ് മനസ്സിലാകാഞ്ഞത്. ” 

 ഈ കൂട്ടിമുട്ടൽ പക്ഷെ, ഒട്ടും സന്തോഷം തോന്നിച്ചില്ല. അയാളുടെ കൂട്ടുകാരനായിരുന്നല്ലോ. എങ്കിലും വീട്ടിൽ വന്നു കയറിയ അതിഥിയല്ലേ. 

 ” രവീന്ദ്രൻ വന്നിരിക്കൂ. ” സോഫ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു. 

 ” താങ്ക്സ് സൂസന്ന, മനസ്സിൽ എന്നോട് വിദ്വേഷം ആണെന്നറിയാം. എങ്കിലും വരാതിരിക്കാനായില്ല. ” അയാൾ പതിഞ്ഞ ഒച്ചയിൽ പറഞ്ഞു. 

 

സംസാരിക്കാൻ ഒട്ടും താല്പര്യമില്ലാതിരുന്നിട്ടും മര്യാദയുടെ പേരിൽ ചോദിച്ചു. “എന്താണ് ഇയാൾക്ക് പറയാനുള്ളത്. “

 

“സൂസന്ന ദേഷ്യപ്പെടരുത്. രാജീവന് വേണ്ടിത്തന്നെയാണ് വീണ്ടും  വന്നിരിക്കുന്നത്. ഞാൻ പറയുന്നത് മുഴുവൻ  കേൾക്കണം. അതിനു മുൻപ് ഇറക്കി വിടരുത്.”

 

ഞാൻ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആരുടെയും മുഖത്ത് നോക്കി പറയാനുള്ള മടിയാണല്ലോ ജീവിതത്തെ തന്നെ ഇല്ലാതാക്കിയത്. 

 

” നോക്കൂ സൂസന്ന, രാജീവൻ അന്നും എന്നും എന്റെ പ്രിയ സുഹൃത്താണ്. എന്നാൽ അന്നത്തെ സംഭവത്തിൽ ഞാൻ നിരപരാധിയാണ്. നീ വിശ്വസിക്കയില്ലെന്നറിയാമെങ്കിലും ഞാൻ പറയുകയാണ്. അവന്റെ പ്ലാൻ അറിഞ്ഞിട്ടേയില്ലായിരുന്നു. ” 

 

മനസ്സിൽ ദേഷ്യം സട കുടഞ്ഞെഴുനേറ്റു. 

 

“പഴയ കാര്യങ്ങൾ ഓർമ്മിപ്പിക്കാനാണോ രവീന്ദ്രൻ വന്നിരിക്കുന്നത്. എങ്കിൽ ഈ സംസാരം നമുക്കിവിടെ നിർത്താം. ” ഞാൻ ദേഷ്യത്തോടെ പറഞ്ഞു. 

 

“സോറി, അതൊന്നും ഞാൻ പറയുന്നില്ല. രാജീവന്റെ ഇപ്പോഴത്തെ  അവസ്ഥയെക്കുറിച്ച് പറയാനാണ് ഞാൻ വന്നത്. അവൻ മരണക്കിടക്കയിലാണ്. സ്വത്തെല്ലാം കൈവശപ്പെടുത്തിയിട്ട് ഭാര്യയും മക്കളും അവനെ ഉപേക്ഷിച്ചു. ഒരാശ്രമത്തിലായിരുന്നു പിന്നെയുള്ള ജീവിതം. സൂസന്നയോട് ചെയ്തിട്ടുള്ള ക്രൂരതകൾ  ഓർത്തോർത്തു പശ്ചാത്തപിച്ചു കഴിഞ്ഞിരുന്ന രാജീവൻ രോഗിയായി മാറി. നിന്നെ കണ്ടു മാപ്പു ചോദിക്കണമെന്ന് അതിതായ ആഗ്രഹമുണ്ടായിട്ടും  മുന്നിൽ വരാനുള്ള ധൈര്യം അവനില്ലായിരുന്നു. ഇപ്പോൾ ഏതു നേരവും മരിക്കാവുന്ന അവസ്ഥയിലാണ്. അതിനു മുൻപ് നിന്നോട് മാപ്പു ചോദിച്ചില്ലെങ്കിൽ പരലോകത്തിലും അവന് സമാധാനം കിട്ടില്ലെന്ന് എന്നോട് കരഞ്ഞു പറഞ്ഞു. എല്ലാ കഥകളും അറിയാവുന്ന ആശ്രമത്തിലെ സ്വാമിജിയും പറഞ്ഞത് ആ മകൾക്ക് മാപ്പ് നൽകുവാനുള്ള മനസ്സുണ്ടാകുന്നുവെങ്കിൽ ഇവിടം വരെ വരാൻ പറയൂ എന്നാണ്. ആശ്രമം വക ആശുപത്രിയിലാണ് രാജീവൻ. എന്റെ മൊബൈൽ നമ്പർ ഈ പേപ്പറിൽ എഴുതിയിട്ടുണ്ട്. തീരുമാനം പെട്ടെന്ന് അറിയിക്കണേ. കാരണം അവന് ദിവസങ്ങൾ മാത്രമേ ആയുസ്സുള്ളൂ. ” നമ്പർ എഴുതിയ പേപ്പർ മേശപ്പുറത്തു വച്ചിട്ട് രവീന്ദ്രൻ പോയി. 

 

ഓർമ്മയിൽ നിന്ന് പോലും മായ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ആ ജീവിതം വീണ്ടും മനസ്സിലേക്ക് കയറി വന്നു. കതകടക്കാൻ പോലും മറന്ന് ഞാൻ കസേരയിലേക്ക്   വീണു പോയി. 

 

യാഥാസ്ഥിതികരായ   ഒരച്ഛന്റെയും അമ്മയുടെയും മൂത്ത മകളായാണ് ജനിച്ചത്. അപ്പച്ചനും അമ്മച്ചിയും അനിയനും അനിയത്തിയും അതായിരുന്നു എന്റെ കുടുംബം. മതകാര്യങ്ങളിൽ വളരെ കർശനക്കാരനായിരുന്നു അപ്പച്ചനെന്നതൊഴിച്ചാൽ ജീവിതം സുഖകരമായിരുന്നു. ഒരു പലചരക്കു കടയിൽ നിന്നുള്ള വരുമാനം പരിമിതമായിരുന്നുവെങ്കിലും അതുകൊണ്ട് അമ്മച്ചി നന്നായി കുടുംബം നയിച്ചു. 

 

ഡിഗ്രി കഴിഞ്ഞ് വലിയ താമസമില്ലാതെ PSC ടെസ്റ്റ് എഴുതി എനിക്ക് മറ്റൊരു ജില്ലയിൽ ജോലിയായി. ഇതുവരെ വീട് വിട്ടു നിന്നിട്ടില്ലാത്തതു  കൊണ്ട് ഞങ്ങൾക്ക്  വലിയ അങ്കലാപ്പായിരുന്നു. പക്ഷെ പോകാതെ പറ്റില്ലല്ലോ. 

 

രാവിലെ തന്നെ ഞാനും അപ്പച്ചനും കളക്ടറേറ്റിൽ എത്തി. സെക്‌ഷൻ കണ്ടു പിടിച്ച് അവിടത്തെ   ഓഫീസറെ കണ്ട് ജോയിൻ ചെയ്തു. പിന്നീട് അപ്പച്ചൻ എനിക്കൊരു താമസസൗകര്യമുണ്ടാക്കിത്തരാൻ സഹായിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർഥിച്ചു. 

 

” രാജീവാ, ഇങ്ങോട്ടൊന്നു   വരൂ. ” അദ്ദേഹം വിളിച്ചപ്പോൾ സുമുഖനായ ഒരാൾ അടുത്തേക്ക് വന്നു. 

 

“ഇത് ഇവിടത്തെ ജൂനിയർ സൂപ്രണ്ട് രാജീവൻ. യൂണിയൻ നേതാവ് കൂടിയാണ്. ഈ കുട്ടി നമ്മുടെ സെക്‌ഷനിൽ പുതുതായി ജോയിൻ ചെയ്തതാണ്. സൂസന്നയ്ക്ക് ഒരു താമസസൗകര്യം ഉണ്ടാക്കി കൊടുക്കണം. ” ഓഫീസർ പറഞ്ഞപ്പോൾ അദ്ദേഹം പുഞ്ചിരിയോടെ സമ്മതിച്ചു. 

 

” സർ, നമ്മുടെ കൃഷ്ണ ഒരു വീടിന്റെ മുകളിലത്തെ നിലയിലെ റൂമിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കുകയല്ലേ. കൃഷ്ണയുടെ കൂടെയുണ്ടായിരുന്ന കുട്ടി ട്രാൻസ്ഫർ ആയി പോയി. അവിടെ സൂസന്നയെ താമസിപ്പിക്കാം. ”

 

രാജീവൻ സർ അപ്പോൾ തന്നെ കൃഷ്ണയുടെ സീറ്റിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി വിവരം പറഞ്ഞു. സഹപ്രവർത്തക തന്നെ സഹമുറിയത്തിയായി വരുന്നത് അവൾക്കും സന്തോഷകരമായിരുന്നു. അങ്ങിനെ താമസവും ഉറപ്പാക്കി ഒത്തിരി ഉപദേശങ്ങളും തന്ന്  അപ്പച്ചൻ പോയി. 

 

ദിവസങ്ങൾ കടന്നുപോകവേ രാജീവൻ സാറിനോട് കൂടുതൽ ബഹുമാനം തോന്നിത്തുടങ്ങി. ആർക്കെന്തു സഹായത്തിനും പുള്ളി റെഡിയാണ്. സരസമായി സംസാരിച്ചു കൊണ്ട് എന്റെ സീറ്റിനു മുന്നിൽ വന്നിരിക്കുമെങ്കിലും വളർന്ന സാഹചര്യം ആരോടും കൂടുതൽ  അടുപ്പം കാണിക്കാൻ എന്നെ അനുവദിച്ചില്ല. മാത്രമല്ല ഓഫീസിലെ അറ്റൻഡർ രാധ ചേച്ചി എനിക്കൊരു മുന്നറിയിപ്പും നൽകിയിരുന്നു. 

 

” രാജീവൻ സാർ കുട്ടിയോട് ഒരു പ്രത്യേക അടുപ്പം കാണിക്കുന്നുണ്ട്. കാണുന്നതു പോലെ അത്ര ശുദ്ധനല്ല ആള്. മോളൊരു പാവം നാട്ടിൻ പുറത്തുകാരിയായതു കൊണ്ട് പറഞ്ഞതാണ്. ” 

 

ഒരു രാത്രിയിൽ കൃഷ്ണ എന്നോടൊരു വിവരം പറഞ്ഞു.  

“സൂസന്നെ, നീയെന്താ രാജീവൻ സാറിനോട് ഒരു അടുപ്പവും കാണിക്കാത്തത്. അതിൽ സാറിന്  പരിഭവമുണ്ട്. എന്തിനും സഹായിക്കുന്ന ആളല്ലേ. മാത്രമല്ല നിന്നെ അദ്ദേഹത്തിന് ഇഷ്ടവുമാണ്. ” 

 

ഞാൻ ഞെട്ടിപ്പോയി. 

 

“കൃഷ്ണേ, ഇനി മേലാൽ ഇങ്ങിനെയുള്ള വർത്താനം എന്നോട് പറയരുത്. ഞാൻ ആരെയും പ്രണയിക്കാനും ഇഷ്ടപ്പെടാനുമില്ല. സമയമാകുമ്പോൾ അതെല്ലാം എന്റെ അപ്പച്ചൻ തീരുമാനിച്ചു കൊള്ളും. ” ഞാൻ ഉറപ്പിച്ചു പറഞ്ഞു. പിന്നെ ആ വിഷയം അവളെന്നോട് പറഞ്ഞില്ല. രാജീവൻ സാറിന്റെ പെരുമാറ്റത്തിൽ ഒരു മാറ്റവും വന്നില്ല. 

 

അന്നൊരു ദിവസം ഓഫീസർ എന്നെ വിളിപ്പിച്ചു. 

 

“ഡയറക്ടറേറ്റിൽ നിന്ന് വിളിച്ചിരുന്നു. സുസന്നയുടെ സർവീസ് ബുക്കിൽ   എന്തോ തെറ്റുണ്ടത്രേ. അവിടം വരെ പോയി അത് കറക്റ്റ് ചെയ്തു കൊടുക്കണം. നാളെ തന്നെ തലസ്ഥാനത്തേക്ക് പൊയ്ക്കൊള്ളൂ. “

 

ഞാൻ അന്തം വിട്ടു പോയി. തലസ്ഥാന നഗരം കണ്ടിട്ടില്ലാത്ത ഞാൻ ഒറ്റക്ക് എങ്ങിനെ അവിടം വരെ പോകും. അപ്പച്ചനാണെങ്കിൽ പനി പിടിച്ച്   എഴുനേൽക്കാൻ വയ്യാതെ കിടപ്പിലാണ്. 

 

സീറ്റിൽ  വിഷമിച്ചിരുന്ന എന്നെ നോക്കി കൃഷ്ണ കാരണം ചോദിച്ചു. 

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾ തന്നെ ഒരു പരിഹാരവും നിർദേശിച്ചു. 

 

“എനിക്ക് അവിടെയൊക്കെ നല്ല പരിചയമാണ്. നാളെ ലീവെടുത്തു ഞാൻ കൂടി നിന്റെ കൂടെ വരാം. എന്താ പോരെ. “

 

പിന്നെന്തു വേണം. പിറ്റേന്ന്  ഞങ്ങൾ അവിടെ ചെന്നപ്പോൾ പന്ത്രണ്ടു മണിയായി. ആ സെക്‌ഷനിലെ ആൾ  ഉച്ച വരെ ലീവായതു കൊണ്ട് കാത്തിരിക്കേണ്ടി വരുമെന്ന് അറിഞ്ഞു. എനിക്കാകെ വിഷമമായി. ഇന്നുതന്നെ തിരിച്ചു പോകാൻ കഴിയില്ലേയെന്ന് ഞാൻ സംശയം പ്രകടിപ്പിച്ചപ്പോൾ പോകാൻ പറ്റുമെന്ന് പറഞ്ഞ്   അവൾ എന്നെ ആശ്വസിപ്പിച്ചു. 

 

ഞങ്ങൾ വിസിറ്റേഴ്സ് കസേരയിൽ ഇരിക്കുമ്പോഴാണ് രാജീവൻ സാർ അങ്ങോട്ടേക്ക് വന്നത്. 

 

“അയ്യോ, സാറെന്താ ഇവിടെ. ” ഒന്നുമറിയാത്ത പോലെ കൃഷ്ണ ചോദിച്ചു. 

 

“യൂണിയൻ സംബന്ധമായ ഒരു കാര്യത്തിന് വന്നതാണ്. നിങ്ങളെന്താ ഇവിടെ. വരുന്ന വിവരം എന്നോട് പറയാതിരുന്നത്. “

 

“സൂസന്നയുടെ സർവീസ് ബുക്കിലെ   ഒരു കറക്ഷന് വേണ്ടി വന്നതാണ് സാർ. ഇന്നലെയാണ് അറിയിച്ചത്. സാറിനെ പിന്നെ കണ്ടില്ല. ഞാൻ ഇവൾക്ക് കൂട്ട് വന്നതാണ്. സെക്‌ഷനിലെ   ആൾ ഉച്ച വരെ ലീവാണ്. അതാണ് ഇവിടെ ഇരുന്നത്. ഇന്നു തന്നെ കാര്യം നടക്കുമോ എന്ന പേടിയിലാണ് ഇവൾ. ” കൃഷ്ണ വിശദീകരിച്ചു. 

 

“സൂസന്ന   വിഷമിക്കേണ്ട. എല്ലാം ശരിയാക്കാം. പിന്നെ, മണി ഒന്നാകുന്നു. വരൂ, നമുക്ക് പോയി ആഹാരം കഴിക്കാം. ” സാർ പറഞ്ഞപ്പോൾ ഞാൻ വേണ്ടെന്നു പറയാൻ ശ്രമിച്ചുവെങ്കിലും കൃഷ്ണ അദ്ദേഹത്തിനൊപ്പം നടന്നു കഴിഞ്ഞിരുന്നു. 

 

തിരിച്ചു വന്നപ്പോഴാണ് സെക്‌ഷനിലെ സാർ അന്ന് വരില്ലെന്ന് അറിഞ്ഞത്. അലമാര പൂട്ടിയിരിക്കുന്നതിനാൽ ബുക്ക് എടുക്കാനും പറ്റില്ല. തിരിച്ചു പോയിട്ട് പിറ്റേന്ന് വരാമെന്ന് ഞാൻ പറഞ്ഞെങ്കിലും കൃഷ്ണ സമ്മതിച്ചില്ല. അവളുടെ ചേച്ചിയുടെ വീട് അടുത്തുണ്ടെന്നും അവിടെ താമസിച്ചിട്ട് നാളെ എല്ലാം ശരിയാക്കി തിരിച്ചുപോകാമെന്നും   അവൾ പറഞ്ഞപ്പോൾ രാജീവൻ സാറും അതിനെ അനുകൂലിച്ചു. ആരോടും എതിർത്ത് പറയാൻ കഴിയാത്ത എനിക്ക് അത് സമ്മതിക്കാനേ കഴിഞ്ഞുള്ളു. മാത്രമല്ല നാളെയും യാത്ര ചെയ്തു വരാൻ അവളോട് പറയാനും പറ്റില്ലല്ലോ. 

 

 കൃഷ്ണയുടെ ചേച്ചിയുടെ വീട്ടിലേക്ക് സാറും കൂടെ വന്നു. ആ കുടുംബത്തോടൊപ്പം രാത്രിയിൽ   ഊണും കഴിച്ചിട്ടാണ് അദ്ദേഹം തിരിച്ചു പോയത്. പിറ്റേന്ന് ഓഫീസിലെ നടപടികളെല്ലാം കഴിഞ്ഞ് വൈകുന്നേരത്തോടെ വീട്ടിലെത്തി. അടുത്ത ദിവസം ഓഫീസിലെത്തിയപ്പോൾ പലരും ഒരു കള്ളച്ചിരിയോടെ എന്നെ നോക്കുന്നത് കണ്ട ഞാൻ അമ്പരന്നു. ഓ, മിണ്ടാപ്പൂച്ച കാലമുടച്ചല്ലോയെന്ന് എന്നെ നോക്കി ചിലരൊക്കെ തമ്മിൽ പറയുന്നതും കേട്ടു. അമ്പരന്നു നിന്ന എന്നെ രാധ ചേച്ചി ഒരു മുറിയിലേക്ക് വിളിച്ചു കൊണ്ട് പോയി. 

 

“കുഞ്ഞേ, നിങ്ങൾ   അന്ന് എവിടെയായിരുന്നു രാത്രി തങ്ങിയത്. ” അവർ ചോദിച്ചു. 

 

“കൃഷ്ണയുടെ ചേച്ചിയുടെ വീട്ടിൽ. എന്താ ചോദിച്ചത്. “

 

“പക്ഷെ ഇന്നലെ ഉച്ച കഴിഞ്ഞ്   രാജീവൻ സാർ ഓഫീസിൽ വന്നിരുന്നു. കഴിഞ്ഞ ദിവസം നിങ്ങൾ ഹോട്ടലിൽ മുറിയെടുത്താണ് കഴിഞ്ഞതെന്നും നിങ്ങൾ രണ്ടു പേരും ഒരു മുറിയിലായിരുന്നുവെന്നും കൃഷ്ണ മാഡം വേറൊരു മുറിയിലായിരുന്നുവെന്നുമൊക്കെയാണ് സാർ ഇവിടെ പലരോടും പറഞ്ഞിരിക്കുന്നത്. കൃഷ്ണ മാഡവും അത് സമ്മതിച്ചതു പോലെയാണ്. നിങ്ങൾ പ്രണയത്തിലാണെന്നാണ് അവർ പറയുന്നത്. “

 

ഞാൻ നിന്ന നിൽപ്പിൽ ഉരുകിപ്പോയി. പിന്നെ ഓടി കൃഷ്ണയുടെ അടുത്തേക്ക് ചെന്നു. എന്റെ വരവ് കണ്ടപ്പോഴേ അവൾക്ക് കാര്യം മനസ്സിലായി. 

 

“സൂസന്നെ, ഇതെല്ലാം സാറിന്റെ പ്ലാൻ ആയിരുന്നു. എനിക്ക് എതിർക്കാൻ പറ്റിയില്ല. ഞാൻ കൂടെ നിന്നില്ലെങ്കിൽ എന്നെ ദൂരെ സ്ഥലത്തേക്ക്   ട്രാൻസ്ഫർ ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തി. സാറിന് നിന്നെ അത്രക്കിഷ്ടമാണ്. നിന്നെ കിട്ടാൻ ഇതല്ലാതെ വേറൊരു വഴിയും അദ്ദേഹത്തിന്റെ മുന്നിലില്ലായിരുന്നു. ബഹളം വയ്ക്കരുത്. നമുക്ക് ഡൈനിങ്ങ് റൂമിലേക്ക് പോകാം. ” അവൾ എന്നെയും പിടിച്ചു കൊണ്ട് അങ്ങോട്ട് പോയി. 

 

” ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. എങ്കിലും ചെയ്യേണ്ടി വന്നു. സാറിനൊപ്പം നീ ഒരു രാത്രി കഴിഞ്ഞെന്ന് ഓഫീസിൽ എല്ലാവരും അറിഞ്ഞു. ഇനി നിനക്ക് അദ്ദേഹത്തെ വിവാഹം കഴിച്ചേ പറ്റുകയുള്ളൂ. ” അവൾ പറഞ്ഞപ്പോൾ ഞാൻ ശക്തിയായി നിഷേധിച്ചു. 

 

“ഒരിക്കലുമില്ല, എന്റെ വീട്ടുകാർ എന്നെ മനസ്സിലാക്കും. ജോലി വേണ്ടെന്നു വച്ച്   ഞാൻ തിരികെ   പോകുകയാണ്. ” 

 

പക്ഷെ ഞാൻ കരുതിയത് പോലെയായിരുന്നില്ല  കാര്യങ്ങൾ. ഇക്കാര്യം അറിഞ്ഞ് തികച്ചും യാഥാസ്ഥിതികനായിരുന്ന   അപ്പച്ചൻ എന്നെ വീട്ടിൽ കയറ്റിയില്ല. ഒരു രാത്രി കഴിഞ്ഞവനൊപ്പം പൊയ്ക്കൊള്ളാൻ അദ്ദേഹം  തീർത്തു പറഞ്ഞു. 

 

തിരിച്ചെത്തിയപ്പോൾ എന്നെ വിവാഹം ചെയ്യാൻ രാജീവൻ  സാർ തയ്യാറെടുത്തു നിൽക്കുകയായിരുന്നു. പക്ഷെ അയാൾക്ക് മാപ്പ് കൊടുക്കാൻ ഞാൻ ഒരിക്കലും തയ്യാറല്ലായിരുന്നു. ഇനി എനിക്ക് ഞാൻ മാത്രമെന്ന ചിന്ത ധൈര്യവതിയാക്കി. ഒരു ഫ്ലാറ്റ് വാടകക്കെടുത്ത്  ഓഫീസും വീടും മാത്രമായി ജീവിതം തുടങ്ങി. പല രീതിയിൽ പ്രലോഭിപ്പിക്കാൻ  അയാൾ നോക്കിയെങ്കിലും മനസ്സ് കല്ലായിപ്പോയ ഞാൻ ഒന്നിലും വീണില്ല. പിന്നെയെപ്പൊഴോ ദൂരേക്ക് ട്രാൻസ്ഫർ വാങ്ങി അയാൾ പോയി. 

 

അപ്പച്ചൻ ഒരിക്കലും എനിക്ക് മാപ്പ് തന്നില്ല. അതുകൊണ്ട് വീട്ടുകാരും  ഞാനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. 

 

റിട്ടയർ ആയപ്പോൾ ഞാൻ ഈ ഫ്ലാറ്റ് വിലക്ക് വാങ്ങിച്ചു. എല്ലാം മറന്ന് വായനയും പിന്നെ FB  യിൽ കുറച്ച് എഴുത്തുമൊക്കെയായി ഒതുങ്ങി ജീവിക്കുമ്പോഴാണ് വീണ്ടും എല്ലാം ഓർമ്മിപ്പിച്ചു കൊണ്ട് രവീന്ദ്രൻ വന്നത്. എന്തിനാണ് വിധി വീണ്ടും എന്നെ കളിപ്പാട്ടമാക്കുന്നത്. ഇല്ല, ഒരിക്കലും ഞാൻ അയാൾക്ക് മാപ്പ് കൊടുക്കില്ല. എന്റെ മാപ്പ് സ്വീകരിച്ചു കൊണ്ട് പരലോകത്തിൽ പോലും അയാൾക്ക് സമാധാനം കിട്ടേണ്ട. 

 

ഞാൻ ഫോണെടുത്തു രവീന്ദ്രന്റെ നമ്പർ കുത്തി. മറുതലക്കൽ നിന്ന് ഉദ്വേഗത്തോടെ ശബ്ദം കേട്ടു. 

 

“സൂസന്നേ, അവന് മാപ്പു കൊടുക്കാൻ നീ തീരുമാനിച്ചോ. “

 

നിർവികാരമായ ഒച്ചയിൽ ഒരു വരിയിൽ ഉത്തരം പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. 

 

“അയാൾ മാപ്പ് അർഹിക്കുന്നില്ല. ” 

 

#എന്റെരചന#കൂട്ടക്ഷരങ്ങൾ #മാപ്പ് മുറിവുണക്കുമോ 

 

 

 

 

2
Mini Sundaresan

ഞാൻ മിനി. കണ്ടാൽ ഇല്ലം വേണ്ടാത്ത നാട്ടിൽ നിന്നാണ്. ഒത്തിരി വായനയും ഇത്തിരി എഴുത്തും പിന്നെ കുറെ ചെടികളുമായി റിട്ടയർ മെന്റ് ജീവിതം ആസ്വദിക്കുന്നു.

2 Comments

  1. silvymichael73@gmail.com on October 5, 2026 2:51 PM

    നല്ല കഥ 👌

    Reply
  2. Binu Varghese on October 5, 2026 2:48 PM

    ശരിക്കും അയാൾ മാപ്പർഹിക്കുന്നില്ല

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.