മഴചാറ്റലും കണ്ടുകൊണ്ട് വരാന്തയിലിരിക്കുമ്പോഴാണ് ഇടവഴിയിൽ ഒരു ബഹളം കേട്ടത്. വേലി കടന്ന് ഓടിച്ചെല്ലുമ്പോൾ കണ്ട കാഴ്ച. നാട്ടിലെ ചെറിയൊരു റൗഡിയായ കോവാലൻ ചേട്ടൻ വഴിയിൽ കിടന്ന് നിലവിളിക്കുകയാണ്. ഞങ്ങളുടെ ടോമിപ്പട്ടി എന്നെ കടന്ന് ഓടി വീട്ടിലേക്ക് പോകുന്നു. എന്നെ കണ്ടപ്പോൾ അയാൾ അലറി കരയാൻ തുടങ്ങി. “അയ്യോ കുഞ്ഞേ, നിങ്ങളുടെ പട്ടി എന്നെ കടിച്ചു കീറിയേ. എന്നെയൊന്ന് പിടിച്ചെഴുനേൽപ്പിക്ക്.” ഞാൻ ഓടിച്ചെന്ന് അയാളെ പിടിച്ചു നൂത്തു നിർത്തിയിട്ട് കാൽ പരിശോധിച്ചു. രണ്ടു പൽപ്പാടുകൾ ഉണ്ട്. അപ്പോഴേക്കും അച്ഛനും ഓടിയെത്തി. ഞങ്ങൾ കോവാലൻ ചേട്ടനെ പിടിച്ചു കൊണ്ട് വന്ന് ഇറയത്തിരുത്തി. വിവരം കേട്ട് അമ്മക്കു സംശയമായി. “ടോമി ഇതുവരെ ആരെയും കടിച്ചിട്ടില്ലല്ലോ. ഇപ്പോഴിതെന്താ.” “ശാരദേച്ചിക്ക് എന്നെ സംശയമാണോ. ശങ്കരേട്ടൻ വീട്ടിലുണ്ടോ എന്നറിയാൻ വേലിക്കു മുകളിൽ കൂടി ഞാൻ വീട്ടിലേക്കൊന്നെത്തി നോക്കി. അപ്പൊ അവൻ കുരച്ചു. ദേഷ്യം വന്ന ഞാൻ അവനെ ഒരു കോക്രി കാണിച്ചു. പൂട്ടിയിട്ടിരിക്കുകയാണെന്നാ വിചാരിച്ചത്. നാശം…
Author: Mini Sundaresan
മുറിയിലേക്ക് കടന്നു ചെന്നപ്പോൾ അമ്മ ചോദിച്ചു. “നീയെത്തിയോ. ദീപ വന്നില്ല, അല്ലേ?” കട്ടിലിലിരുന്ന് അമ്മയുടെ പ്ലാസ്റ്ററിട്ട കാലിലേക്ക് നോക്കി. “വേദനയുണ്ടോ, എത്ര നാൾ പ്ലാസ്റ്ററിൽ കിടക്കേണ്ടി വരും.” “ഒരു മാസം കഴിഞ്ഞ് നോക്കാമെന്നാ ഡോക്ടർ പറഞ്ഞത്. വീഴാതെ സൂക്ഷിച്ചു നടന്നതാണ്. എന്നിട്ടും, ഞാൻ ഈ അവസ്ഥയിലാണെന്നറിഞ്ഞിട്ടും അവൾ വന്നില്ലല്ലോ. ഓ, പണ്ടേ അവൾക്ക് ഈ അമ്മായിയെ ഇഷ്ടമല്ലല്ലോ. നിനക്കും ഒരു ജീവിതം ഇല്ലാതായി.” അമ്മയുടെ സ്വരം ഇടറി. “മോഹിച്ചത് കിട്ടിയില്ലെങ്കിൽ പിന്നെ ജീവിക്കാനായിട്ട് ജീവിച്ചല്ലേ പറ്റൂ. അനുഭവിക്ക തന്നെ.” നിസ്സംഗതയോടെ പറയുമ്പോൾ അമ്മ എന്നെ ഉറ്റു നോക്കി. “അറിയാം കുട്ടീ. എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കണം.” അമ്മ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “എന്തിനാ അമ്മേ വിധിയുടെ മേൽ ചാരുന്നത്. അച്ഛന്റെ പുരുഷാധിപത്യമായിരുന്നല്ലേ പ്രധാന കാരണം? മകന്റെ വിവാഹം പോലും അച്ഛന്റെ ഇഷ്ടമനുസരിച്ച് നടത്തണമെന്ന വാശി. അവന്റെ പ്രണയത്തിനു പുല്ലു വിലയായിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട പെങ്ങളുടെ മകളെ അച്ഛൻ എന്റെ തലയിൽ കെട്ടി…
ഉച്ചയൂണു കഴിഞ്ഞ് പാത്രങ്ങൾ കഴുകി കൊണ്ടിരിക്കുമ്പോഴാണ് മൊബൈൽ ഫോൺ ബെല്ലടിച്ചത്. പരിചയമില്ലാത്ത നമ്പറാണല്ലോ. “ഹലോ, ആരാണ്.” “നിഷമോളല്ലേ, ഞാൻ നിന്റെ അമ്മവീടിനടുത്തുള്ള രമണി ആന്റിയാണ്. നിനക്ക് നാളെ ഇവിടെ വരെ വരാമോ. ” ആന്റി ചോദിച്ചു. “എന്താ ആന്റീ അത്യാവശ്യം. അന്ന് ഞങ്ങളെ ഇറക്കി വിട്ടതിൽ പിന്നെ വീട്ടിലേക്ക് വന്നിട്ടില്ല. രാജേട്ടനും ചേച്ചിക്കുമൊന്നും അത് ഇഷ്ടമല്ലല്ലോ. അമ്മയെ കാണാത്തതിൽ വിഷമമുണ്ട്. വന്നാൽ വീട്ടിൽ കയറാൻ സമ്മതിച്ചില്ലങ്കിലോ.” “പക്ഷെ മോളെ ഇപ്പോൾ നീ വന്നേ പറ്റുകയുള്ളൂ. സ്വത്തു മുഴുവൻ എഴുതി വാങ്ങി നിങ്ങളെ പുറത്താക്കി കഴിഞ്ഞപ്പോൾ ഭാമിനി ചേച്ചിയുടെ കാര്യം വലിയ കഷ്ടത്തിലായി. മരുമകൾക്ക് നിന്റെ അമ്മയെ കണ്ടൂടാതായി. ഇപ്പോൾ അവർ വീണ് കിടപ്പിലാണ്. ഇന്നലെ ഞാൻ അവിടെയൊന്നു പോയിരുന്നു. അപ്പോഴാണ് ഭാമിനി ചേച്ചി നിന്നെ വിളിച്ച് ഒരു വിവരം അറിയിക്കാൻ പറഞ്ഞത്. കിടപ്പിലായ ചേച്ചിയെ നോക്കാൻ അവർക്ക് വയ്യാത്തതു കൊണ്ട് എവിടെയോ ഒരു വൃദ്ധസദനത്തിലാക്കാൻ തീരുമാനിച്ചിരിക്കുന്നുവത്രെ. നീ നാളെത്തന്നെ വരാൻ നോക്ക്.”…
“അനിൽ, നീ ഇപ്പോഴും ആ തീരുമാനത്തിൽ ഉറച്ചു നിൽക്കയാണോ.” ഞാൻ ചോദിച്ചപ്പോൾ അവൻ പുഞ്ചിരിച്ചു. എന്നിട്ട് ശാന്തനായി പറഞ്ഞു. “മാറാൻ പറ്റുന്നില്ല സച്ചി. എന്റെ പാവം അമ്മയുടെ സങ്കടം കാണുമ്പോൾ പെണ്ണ് കാണാൻ കൂടെപ്പോകും. എന്നാൽ പെൺകുട്ടി മുന്നിൽ വരുമ്പോൾ മനസ്സിലിരുന്ന് അവൾ ചോദിക്കും, എന്നെ മറന്നോ. പിന്നെയവിടെ നിൽക്കാൻ പറ്റില്ല. ഇപ്പോൾ ‘അമ്മ എന്നോട് വിവാഹക്കാര്യം പറയാറില്ല.” കമ്പനി മൂന്നു വർഷത്തെ ഒരു പ്രോജക്ടിലേക്കാണ് എന്നെ ദുബായിലേക്ക് അയച്ചത്. അവിടെ വച്ചാണ് അടുത്ത ജില്ലക്കാരനായ അനിലിനെ പരിചയപ്പെടുന്നത്. അവനും അതെ പ്രോജക്ടിലേക്ക് വന്നതാണ്. സിന്ധുവിനെ കൂടെ കൊണ്ടുവരാത്തതു കൊണ്ട് ഞാനും അനിലും ഒരു ക്വാർട്ടേഴ്സിലായിരുന്നു താമസം. അങ്ങിനെ ഞങ്ങൾ ഏറെ അടുത്തു. മൂന്നു വർഷം പൂർത്തിയാക്കി നാലു മാസം മുൻപ് ഞങ്ങൾ അവരവരുടെ ജില്ലയിലെ ഓഫീസിൽ ജോയിൻ ചെയ്തു. ഇന്നവൻ ഞങ്ങളെ സന്ദർശിക്കാൻ വന്നതാണ്. മുറ്റത്തെ പടർന്നു കിടക്കുന്ന മാവിൻ ചോട്ടിലെ സിമന്റ് ബെഞ്ചിൽ അഭിമുഖം ഇരിക്കുമ്പോഴാണ് ഞാൻ ആ…
ഫ്ലൈറ്റ് ഇരുപത് മിനിറ്റ് ലേറ്റായതു കൊണ്ട് ബാംഗ്ലൂർ എയർപോർട്ടിൽ ചുറ്റുമുള്ള ആളുകളെയും നോക്കി ഇരിക്കുകയായിരുന്നു ഞാൻ. വിനുവേട്ടൻ മൊബൈലിൽ കുത്തിയിരിപ്പാണ്. മുന്നിൽ നിന്ന മോളെവിടെ? അതാ, ആ നാലു വയസ്സുകാരി ഒരു എട്ടു വയസ്സ് തോന്നിക്കുന്ന ചേട്ടന്റെ കയ്യും പിടിച്ചു നടക്കുന്നു. ഞാൻ രണ്ടുപേരെയും അടുത്തേക്ക് വിളിച്ചു. അപ്പോഴാണ് എന്റെ തോളിൽ ഒരു കയ്യമർന്നത്. തിരിഞ്ഞു നോക്കിയ ഞാൻ ഇത്തിരി നേരം മിണ്ടാനാവാതെ നിന്നുപോയി. പിന്നെ ഇടറിയ സ്വരത്തിൽ വിളിച്ചു. “ഭദ്രേടത്തീ ” അവർ എന്റെ അടുത്തിരുന്നു. “എത്ര ആകസ്മികമാണ് മായേ ഈ കണ്ടു മുട്ടൽ. നിന്റെ മോളാണല്ലേ. ഇവൻ എന്റെ മോൻ. നീയിവിടെ.” “വിനുവേട്ടന് ഇവിടെ ജോലിയായതു കൊണ്ട് ഞങ്ങൾ ഇവിടെയാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. ദുബായിലേക്ക് അഞ്ചു ദിവസത്തെ ഒരു വിനോദയാത്ര. ഏടത്തിയിവിടെ.” “ഞങ്ങൾ ദുബായിലാണ് കുട്ടീ താമസം. അലോഷിക്ക് അവിടെ ബിസ്സിനെസ്സാണ്. ഇവിടെ ഒരു വിവാഹത്തിന് വന്നതാണ്. എന്നാലും വർഷങ്ങൾക്കു ശേഷം വീണ്ടും ഈ കണ്ടുമുട്ടൽ. ദേ, അലോഷി…
ഇടവഴിയോരത്ത് മകളെയും കാത്ത് നിൽക്കുമ്പോൾ മനസ്സ് പിന്നോട്ടൊന്നു പോയി. എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് രാജേട്ടനോപ്പം ഇറങ്ങിപ്പോന്നതിൽ ഇന്നും പശ്ചാത്താപമൊന്നും തോന്നിയിട്ടില്ല. കൂട്ടുകാരിയുടെ സഹോദരനായ അദ്ദേഹത്തിന്റെ പാട്ടാണ് എന്നെ പ്രണയത്തിലാക്കിയത്. ആദ്യമൊക്കെ, ഇഷ്ടമാണെങ്കിലും, എന്നെ പിന്തിരിപ്പിക്കാനാണ് രാജേട്ടൻ ശ്രമിച്ചത്. മംഗലത്ത് തറവാട്ടുകാർ ഒരിക്കലും അംഗീകരിക്കാത്ത ഒരു ബന്ധമാണെന്ന് തനിക്കും അറിയാമായിരുന്നു. കൂടെ കൂട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഉറപ്പിച്ച് പറഞ്ഞത് കൊണ്ടാണ് വിവാഹത്തലേന്ന് ഒളിച്ചോടി രജിസ്റ്റർ കല്യാണം നടത്താൻ രാജേട്ടൻ സമ്മതിച്ചത്. രണ്ടു വീട്ടുകാരും ഞങ്ങളെ ഉപേക്ഷിച്ചു. ആ ദുഖമൊഴികെ ജീവിതം സന്തോഷകരമായിരുന്നു. അച്ഛനമ്മമാരെ ദുഖിപ്പിച്ചതിന്റെ ഫലമാകും ദൈവം തന്നത്. മകൾക്ക് അഞ്ചു വയസ്സുള്ളപ്പോൾ ഒരു അപകടത്തിൽ അദ്ദേഹം അങ്ങേ ലോകത്തേക്ക് പോയി. വീട്ടുകാർ തിരിഞ്ഞു നോക്കിയില്ല. ഫാക്ടറിജോലിക്കാരനായിരുന്നുവെങ്കിലും ഒരു കുറവും വരുത്താതെയായിരുന്നു രാജേട്ടൻ ഞങ്ങളെ നോക്കിയിരുന്നത്. ഈ ഒരു വർഷമായി ജീവിതം തീഷ്ണാനുഭവങ്ങൾ കൊണ്ട് പൊറുതി മുട്ടിക്കുകയാണ്. ഒരിക്കൽ രണ്ടു ജോലിക്കാരുള്ള വീട്ടിൽ രാജകുമാരിയെപ്പോലെ കഴിഞ്ഞ ഞാൻ ഇന്ന് ഒരു വീട്ടുജോലിക്കാരിയാണ്. …
മകന്റെ കാർ അകന്നു പോകുന്നത് ജനാലയിൽ കൂടി ശാരദാമ്മ നോക്കി നിന്നു. നേർത്ത ഇരുട്ട് മുറിയിൽ നിറഞ്ഞുവെങ്കിലും ലൈറ്റ് ഇടാൻ തോന്നിയില്ല. കട്ടിലിൽ വന്നിരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. പെട്ടെന്ന് മുറിയിൽ വെട്ടം നിറഞ്ഞു. തന്റെ പ്രായം തോന്നിക്കുന്ന ഐശ്യര്യമുള്ള ഒരു സ്ത്രീ മുന്നിൽ നിൽക്കുന്നു. “ആഹാ, ഇരുട്ടത്തിരുന്ന് കരയുകയാണോ. സാരമില്ല, ആദ്യം ഞാനും ഇങ്ങിനെയായിരുന്നു. മക്കൾ കൊണ്ടാക്കിയിട്ട് പോയിക്കഴിഞ്ഞപ്പോൾ കരച്ചിലോടു കരച്ചിൽ. പിന്നെയങ്ങ് പൊരുത്തപ്പെട്ടു. സ്വന്തക്കാരുടെ കൂടെ കഴിയാൻ പറ്റുകയില്ല എന്നതൊഴിച്ചാൽ ഈ സദനം ഒരു വീട് പോലെ തന്നെയാണ്. ഓ, എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. ഞാൻ ലക്ഷ്മി. ഈ മുറിയിൽ ശാരദയുടെ കൂട്ടുകാരി. നമുക്ക് സന്തോഷമായി ഇവിടെ കഴിയാം. ശരി, ഞാൻ ഇത്തിരി നേരം നാമം ജപിക്കട്ടെ.” ലക്ഷ്മി നേർത്ത സ്വരത്തിൽ നാമം ചൊല്ലിത്തുടങ്ങി. താൻ തന്നെ തീരുമാനിച്ചാണ് ഇവിടെ എത്തിയതെങ്കിലും ഒറ്റപ്പെട്ടുവെന്ന ചിന്ത വിഷാദം മനസ്സിൽ നിറക്കുന്നു. വലിയൊരു തറവാട്ടിലേക്കായിരുന്നു വിവാഹം കഴിച്ചു കൊണ്ടു വന്നത്. അച്ഛനും അമ്മയും മൂന്നാണ്മക്കളും…
കായൽത്തീരത്തെ അറുപതു സെന്റ് ഭൂമിയിൽ നിൽക്കുന്ന പഴയ തറവാടിന്റെ വരാന്തയിലിരിക്കുമ്പോൾ ശ്രീയേട്ടൻ ചോദിച്ചു. “ശരിക്കും ഈ വീടും പുരയിടവും നിന്റെ പേരിലാണോ വീണേ. എന്തൊരു ഭംഗിയുള്ള സ്ഥലം. ” “അതെ ശ്രീയേട്ടാ. അതൊരു കഥയാണ്. ഇവിടെയിരുന്ന് ആ ചരിത്രം പറയാനാണ് ഞാൻ ഏട്ടനെ ഇങ്ങോട്ടു കൂട്ടികൊണ്ടു വന്നത്. അത് പ്രണയത്തിന്റെ, സ്നേഹത്തിന്റെ, പിന്നെ അവിഹിതത്തിന്റെയും കഥയാണ്.” “ആഹാ, കൊള്ളാമല്ലോ, കേൾക്കട്ടെ.” ഏട്ടൻ എന്റെ മടിയിൽ തല വച്ചു കിടന്നു. കായലിൽ നിന്ന് വീശി വന്ന കുളുർകാറ്റ് ഞങ്ങളെ ചുറ്റി നിന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു മാസമാകുന്നതേയുള്ളു. “ഇത് എന്റെ അമ്മമ്മയുടെ തറവാടാണ്. ഭാഗം വച്ചപ്പോൾ ഞങ്ങൾ ദേവുവലിയമ്മ എന്ന് വിളിച്ചിരുന്ന അമ്മമ്മയുടെ ചേച്ചിക്കാണ് ഇവിടം കിട്ടിയത്. അമ്മയുടെ അച്ഛൻ, അതായത് എന്റെ ദിവാകരൻ അപ്പൂപ്പൻ, ഇവരുടെ അമ്മാവന്റെ മകനായിരുന്നു. ദേവുവലിയമ്മ കല്യാണ പ്രായമെത്തിയപ്പോൾ ജാതകം വിശദമായി ജ്യോത്സ്യനെ കൊണ്ട് നോക്കിച്ചു. അപ്പോഴാണ് മുപ്പതു വയസ്സ് കഴിഞ്ഞു മാത്രമേ കല്യാണയോഗമുള്ളുവെന്നും അതിനു മുൻപ്…
“രാധികേ, എഴുന്നേൽക്ക്, ഞാനിത്തിരി കഞ്ഞി കൊണ്ടു വരട്ടെ. ഇന്നലെ മുതൽ വെള്ളം പോലും കുടിക്കാതെ കിടക്കുകയല്ലേ. പോയവർ പോയി. മക്കൾക്ക് വേണ്ടി നീ എഴുനേറ്റല്ലേ പറ്റുകയുള്ളു.” നാത്തൂനാണ് വിളിക്കുന്നത്. ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും അവർ മരണത്തോട് പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. പക്ഷെ, ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം തകർന്നു പോയത് കൊണ്ടല്ലേ വിജയേട്ടൻ പോയത്. ഓർമ്മകൾ മനസ്സിലേക്ക് തിക്കി തിരക്കി വരികയാണ്. മേശിരിപ്പണിക്കാരനായ വിജയേട്ടൻ എന്നെ വിവാഹം കഴിച്ചു കൊണ്ട് വന്നതും വാടക വീട്ടിലേക്കായിരുന്നു. വീട്ടിൽ അദ്ദേഹവും ഞാനും അച്ഛനും അമ്മയും. ശാരദേച്ചിയുടെയും സുമേച്ചിയുടെയും വിവാഹം കഴിഞ്ഞ് അവർ ഭർത്താക്കമാരുടെ വീടുകളിലായിരുന്നല്ലോ. ജീവിതം സുഖകരമായിരുന്നു. ഇരട്ടക്കുട്ടികളായി മോനും മോളും ജനിച്ചതോടെ ഞാൻ പൂർണ്ണ സംതൃപ്തയായി. ആകെയുള്ളയൊരു വിഷമം വിജയേട്ടന്റെ സ്വന്തമായൊരു വീട് എന്ന അതിതായ മോഹം മാത്രമായിരുന്നു. വലുതും ചെറുതുമായ ഒരുപാട് വീടുകൾ നിർമ്മിച്ച വിജയേട്ടന് തനിക്കായി ഒരു ചെറിയവീട്, സ്വപ്നത്തിൽ താൻ കണ്ടു വച്ചിരിക്കുന്ന വീട്, ജീവിതത്തിലെ മോഹമായിരുന്നു. ആദ്യ രാത്രിയിൽ…
ഈ അവഗണന ഇനി സഹിക്കാൻ വയ്യ. അവൾ അവസാന തീരുമാനമെടുത്തു. ഉച്ചക്ക് ആഹാരം കൊണ്ട് വയ്ക്കാൻ വന്ന അമ്മ കുറെ വഴക്ക് പറഞ്ഞു. രാവിലത്തെ ഭക്ഷണം എടുക്കാത്തതിന്റെ ദേഷ്യമാണ്. പക്ഷെ തന്റെ അവസ്ഥയെക്കുറിച്ച് ആരും ഓർക്കുന്നില്ലല്ലോ. എത്ര സന്തോഷകരമായിരുന്നു പഴയ ജീവിതം. റഷ്യയിൽ മെഡിസിന് പഠിക്കുകയായിരുന്നല്ലോ ഞാൻ. അവധിക്ക് വീട്ടിൽ വരുമ്പോൾ എല്ലാവരും സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുമായിരുന്നു. ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കി അമ്മ പിറകെ നടന്ന് കഴിപ്പിക്കും. പിന്നെ എല്ലാവരും കൂടി സിനിമ, പിക്നിക്, എന്തൊരു ബഹളമായിരുന്നു. ഈ കുഞ്ഞൻ വൈറസ് എല്ലാം തെറ്റിച്ചു. ഒരു വിധത്തിൽ വീട്ടിൽ വന്നെത്തിയിട്ട് നാലു ദിവസം കഴിഞ്ഞു. ഒരു മരണ വീട്ടിൽ വന്നു കയറിയത് പോലെയാണ് തോന്നിയത്. ആംബുലൻസിൽ നിന്ന് നേരെ മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുമ്പോൾ ദൂരെ നിൽക്കുന്ന വീട്ടുകാരെ ഒരു നോക്ക് കണ്ടു. അന്നുമുതൽ ഈ മടുപ്പിക്കുന്ന ഏകാന്ത വാസം തുടങ്ങി. രണ്ടു ദിവസം കൊണ്ട് ഫോൺ മടുത്തു. അനിയത്തി മുറ്റത്തു നിന്ന്…
