തറവാട്ടുമുറ്റത്ത് കാർ എത്തുമ്പോൾ നേരം ഉച്ചയായിരുന്നു. “രണ്ടുവർഷം കഴിഞ്ഞിട്ടും ഈ നാടിനും വീടിനും ഒരു മാറ്റവും വന്നിട്ടില്ലല്ലോ വല്യച്ഛ.” ഞാൻ പറഞ്ഞു. “അതെ നിത്യമോളെ, ഞങ്ങൾ പട്ടണത്തെ ഇങ്ങോട്ട് കയറ്റിയിട്ടില്ല. പിന്നെ ഈ കൂട്ടുകുടുംബത്തിൽ ആളുകൾ കുറഞ്ഞു കുറഞ്ഞ് ഇപ്പോൾ ഞാനും വല്യമ്മയും നിന്റെ അച്ഛമ്മയും മാത്രമായി.” വല്യച്ഛൻ ചിരിച്ചു. “അഭിമോനെയും നിത്യമോളെയും മുറ്റത്തു തന്നെ നിർത്തിയിരിക്കുകയാണോ. അവർക്കു വിശക്കുന്നുണ്ടാകും. വന്ന് ഊണ് കഴിക്കട്ടെ.” വരാന്തയിൽ നിന്ന് വല്യമ്മ വിളിച്ചു. ഞങ്ങൾ അകത്തേക്ക് കയറി. വിവാഹം കഴിഞ്ഞ് ഡൽഹിയിൽ താമസമായിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. അതിനകം ഇങ്ങോട്ടു വരാൻ സൗകര്യമുണ്ടായില്ല. അകത്തേക്ക് കയറിയ ഞാൻ അടുക്കളയിലേക്കാണ് ആദ്യം ചെന്നത്. അവിടെ പരിചയമില്ലാത്ത ഒരു ജോലിക്കാരി നിൽക്കുന്നു. “വല്യമ്മേ, ഉഷ വന്നില്ലേ? നാരായണിയേയും കാണുന്നില്ലല്ലോ. ഒരു വട്ടി പേരക്കയുമായി അവളിവിടെ കാത്തു നിൽക്കുമെന്നാണ് ഞാൻ കരുതിയത്. അഭിയേട്ടനും ഉഷയുടെ പേരക്ക രുചിക്കാൻ കൊതിച്ചു വന്നിരിക്കുകയാണ്.” വല്യമ്മയുടെ മുഖം മങ്ങി. “കുട്ടി ഊണ്…
Author: Mini Sundaresan
“നാരായണാ, നിങ്ങൾക്കൊരു വിസിറ്ററുണ്ട്. ” സദനത്തിലെ ശിപായി വരാന്തയിൽനിന്നു ഉറക്കെ വിളിച്ചു പറഞ്ഞു.ആരാണാവോ തന്നെ കാണാൻ വന്നിരിക്കുന്നത്. ചോദിച്ചാൽ അയാൾക്ക് ദേഷ്യം വരും. ആരും തിരിഞ്ഞു നോക്കാനില്ലാതെ ഈ വൃദ്ധസദനത്തിൽ കഴിയുന്ന എന്നോട് അയാളെന്തിനാ സ്നേഹം കാണിക്കുന്നത്. പതുക്കെ നടന്നു സന്ദർശന മുറിയിലെത്തി. കാലുകൾക്ക് എന്തൊരു വേദനയാണ്. ഇത്തിരി തൈലം കിട്ടിയിരുന്നുവെങ്കിൽ. ഏതു നിലയിൽ കഴിഞ്ഞിരുന്ന ആളായിരുന്നു ഞാൻ. പറഞ്ഞിട്ടെന്താ, യോഗം വേണം. ഇവിടെ സുന്ദരിയായ ഒരു പെൺകുട്ടി മാത്രമേ ഉള്ളല്ലോ. അവൾ ഏതായാലും എന്നെ കാണാൻ വന്നതല്ല. വല്ലപ്പോഴും വരുന്ന മകന്റെ ദുർമുഖമാണല്ലോ പ്രതീക്ഷിച്ചത്. ചുറ്റും പരതി നോക്കുന്നതു കണ്ട് അവൾ അടുത്തേക്ക് വന്നു. “സംശയിക്കേണ്ട, ഞാൻ തന്നെയാണ് സന്ദർശക. എന്നെ മനസ്സിലായോ?” “ഇല്ലല്ലോ കുട്ടീ, നീ ആരാണ്” അവൾ പതിയെ ചിരിച്ചു. പിന്നെ മുന്നിൽ വന്നു കയ്യും കെട്ടി നിന്നു.”എന്റെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കൂ, ആരുടെയെങ്കിലും മുഖം മനസ്സിൽ തെളിയുന്നുണ്ടോ” പതുക്കെപ്പതുക്കെ മനസ്സിലേക്ക് ആ മുഖം കടന്നു വന്നു. …
ഉറക്കമില്ലാത്ത രാത്രി പിന്നിട്ട് നേർത്തമഞ്ഞുള്ള വെളുപ്പാൻ കാലത്ത് ഞാൻ ബാൽക്കണിയിലെ ചാരുകസേരയിൽ വന്നിരുന്നു. ഗേറ്റിൽ കാവൽ നിൽക്കുന്ന രണ്ടു സിംഹങ്ങളും തലകുനിച്ചിരിക്കുന്നുവോ. അവരെന്തു പിഴച്ചു. എല്ലാം തന്റെയൊരു ഇഷ്ടത്തിന്റെ കൂടി ഫലമാണല്ലോ. മനസ്സ് പിന്നിലേക്ക് പാഞ്ഞു പോയി. അച്ഛന്റെ സ്ഥലം മാറ്റംകൊണ്ടാണ് ഈ നാട്ടിൻപുറത്തെത്തിയത്. അന്ന് ഞാൻ ഡിഗ്രി പരീക്ഷ എഴുതിയിട്ട് നിൽക്കുന്നു. അനിയത്തി പത്താം ക്ലാസ് കഴിഞ്ഞും. ‘അമ്മക്ക് ജോലിയൊന്നുമില്ല . അച്ഛന്റെ ചെറിയ വരുമാനത്തിലും സന്തോഷമായി കഴിയുന്ന കുടുംബം. പഠിക്കാൻ മിടുക്കിയായിരുന്ന എനിക്ക് പിജി യും എടുത്ത് നല്ലൊരു ജോലി സമ്പാദിക്കണമെന്നായിരുന്നു ആഗ്രഹം. അച്ഛന്റെ ഓഫീസിലെ ഭാസ്കരൻ മാമനാണ് അദ്ദേഹത്തിന്റെ തൊട്ടടുത്തുള്ള വാടകവീട് എടുത്തു തന്നത്. പിറ്റേന്ന് ഭാസ്കരൻ മാമന്റെ ഭാര്യ ദേവകി അമ്മായി അടുത്തുള്ള അമ്പലത്തിലേക്ക് പോകാൻ ഞങ്ങളെയും കൂടെക്കൂട്ടി. ഏതോ പൂക്കളുടെ സുഗന്ധം പേറി വരുന്ന കുളിർകാറ്റേറ്റ് നാട്ടുവഴിയിലൂടെയുള്ള വൈകുന്നേരത്തെ ആ നടത്തം ഏറെ ഹൃദ്യമായിരുന്നു. വഴി ഒന്ന് തിരിഞ്ഞപ്പോൾ ഒരു വശത്തു വലിയ…
ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങി. ശ്യാമ സീറ്റിലേക്ക് ചാരിയിരുന്നു. ഉച്ച ഒരുമണിയായിരിക്കുന്നു. ഈ സമയമായതു കൊണ്ടായിരിക്കും കമ്പാർട്മെന്റിൽ താൻ മാത്രമേയുള്ളു. ആറുമണിയാകുമ്പോൾ ഇറങ്ങേണ്ട സ്റ്റേഷനിൽ എത്തും. സഹപ്രവർത്തക അവിടെ കാത്തുനിൽക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഇന്ന് രാത്രിയിൽ അവൾക്കൊപ്പം ഹോസ്റ്റലിൽ. ഒരു ഔദ്യോദിക മീറ്റിംഗിനാണ് ഈ യാത്ര. നാളെ ഉച്ച കഴിഞ്ഞു മടക്കം. വീട്ടിൽ നിന്ന് ഒരു രാത്രി വിട്ടുനിന്നിട്ട് വർഷങ്ങളായി. താനില്ലെങ്കിൽ അദ്ദേഹത്തിന് ആകെ താളം തെറ്റും. ഇന്ന് മകൾ ബുദ്ധിമുട്ടിയതു തന്നെ. ഒരു പ്രത്യേക സ്വഭാവക്കാരനാണ്. എല്ലാ കാര്യങ്ങളും നല്ല ശ്രദ്ധയോടെ നടത്തുമെങ്കിലും അദ്ദേഹത്തിന്റെ ചിട്ടകൾ ജീവിതത്തെ വിരസമാക്കുന്നു. ഉച്ചച്ചൂടിന്റെ ആലസ്യത്തിൽ ശ്യാമ ഒന്ന് മയങ്ങി. കണ്ണ് തുറന്നപ്പോൾ ഏതോ സ്റ്റേഷനിൽ നിന്ന് വണ്ടി നീങ്ങുകയാണ്. എതിരെയുള്ള സീറ്റിൽ ഒരാൾ വന്നിട്ടുണ്ട്. ബാഗ് മുകളിൽ വച്ചിട്ട് സീറ്റിലേക്കിരുന്ന ആളിൻറെ മുഖം കണ്ടപ്പോൾ ശ്യാമയുടെ മനസ്സൊന്നു പിടഞ്ഞു. അയാൾ തന്റെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കി. പിന്നെ പതുക്കെ വിളിച്ചു. ” ശ്യാമേ” ഈശ്വരാ,…
മുറിക്കുള്ളിൽ മേശപ്പുറത്ത് മൂന്നു പുസ്തകങ്ങൾ ഉണ്ടായിരുന്നു. അയാൾ എവിടെ നിന്നോ ഒരു പേപ്പർ കൊണ്ടുവന്ന് അവയിലെ പൊടി തുടക്കുന്നത് റാക്കിലെ മറ്റു പുസ്തകങ്ങൾ നോക്കിയിരുന്നു. തന്റെ പ്രവർത്തി കഴിഞ്ഞ ശേഷം ഭിത്തി ചേർന്നിരിക്കുന്ന തങ്ങളിൽ ആരെയെങ്കിലുമൊക്കെ അയാൾ എടുക്കുമെന്ന് അവർ ആശിച്ചു. മേൽ ഉടുപ്പ് പൊടിഞ്ഞ്, അകത്താളുകളുടെ മൂലകൾ ഒടിഞ്ഞു മടങ്ങിയ ഒരു മുത്തശ്ശി പുസ്തകം നെടുവീർപ്പോടെ കഴിഞ്ഞ കാലത്തിലേക്ക് മടങ്ങി. “വർഷങ്ങൾക്ക് മുൻപ് ഗ്രാമത്തിൽ ഈ വായനശാല തുടങ്ങുമ്പോൾ ഞങ്ങൾ നൂറു പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. പിറ്റേന്ന് മുതൽ ഈ റാക്കുകൾ മിക്കവാറും ശൂന്യമായിരുന്നു കുട്ടികളേ. ഞങ്ങൾ മാറിമാറി ഓരോ വീടുകളിൽ എത്തപ്പെടും. വായനക്കാർ താളുകൾ മറിച്ച് വരികളിലൂടെ കണ്ണോടിച്ചു മനസ്സിലേക്ക് നമ്മളെ ചേർത്തു നിർത്തുമ്പോൾ എത്ര സംതൃപ്തിയായിരുന്നു. ഇപ്പോൾ ആരുമൊന്ന് തൊടുക പോലും ചെയ്യാതെ പൊടി പിടിച്ച്…. ” അടുത്തിരുന്ന മറ്റൊരു മുത്തശ്ശിപുസ്തകവും ആ അഭിപ്രായത്തോട് യോജിച്ചു.”ഒരുപാട് പേർ വായിച്ചതു കൊണ്ടാണ് ഞങ്ങളുടെ അരികും മൂലയും കീറിയതും പുറംചട്ട ഇളകിയതും.…
