മകന്റെ കാർ അകന്നു പോകുന്നത് ജനാലയിൽ കൂടി ശാരദാമ്മ നോക്കി നിന്നു. നേർത്ത ഇരുട്ട് മുറിയിൽ നിറഞ്ഞുവെങ്കിലും ലൈറ്റ് ഇടാൻ തോന്നിയില്ല. കട്ടിലിൽ വന്നിരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. പെട്ടെന്ന് മുറിയിൽ വെട്ടം നിറഞ്ഞു. തന്റെ പ്രായം തോന്നിക്കുന്ന ഐശ്യര്യമുള്ള ഒരു സ്ത്രീ മുന്നിൽ നിൽക്കുന്നു. “ആഹാ, ഇരുട്ടത്തിരുന്ന് കരയുകയാണോ. സാരമില്ല, ആദ്യം ഞാനും ഇങ്ങിനെയായിരുന്നു. മക്കൾ കൊണ്ടാക്കിയിട്ട് പോയിക്കഴിഞ്ഞപ്പോൾ കരച്ചിലോടു കരച്ചിൽ. പിന്നെയങ്ങ് പൊരുത്തപ്പെട്ടു. സ്വന്തക്കാരുടെ കൂടെ കഴിയാൻ പറ്റുകയില്ല എന്നതൊഴിച്ചാൽ ഈ സദനം ഒരു വീട് പോലെ തന്നെയാണ്. ഓ, എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. ഞാൻ ലക്ഷ്മി. ഈ മുറിയിൽ ശാരദയുടെ കൂട്ടുകാരി. നമുക്ക് സന്തോഷമായി ഇവിടെ കഴിയാം. ശരി, ഞാൻ ഇത്തിരി നേരം നാമം ജപിക്കട്ടെ.” ലക്ഷ്മി നേർത്ത സ്വരത്തിൽ നാമം ചൊല്ലിത്തുടങ്ങി. താൻ തന്നെ തീരുമാനിച്ചാണ് ഇവിടെ എത്തിയതെങ്കിലും ഒറ്റപ്പെട്ടുവെന്ന ചിന്ത വിഷാദം മനസ്സിൽ നിറക്കുന്നു. വലിയൊരു തറവാട്ടിലേക്കായിരുന്നു വിവാഹം കഴിച്ചു കൊണ്ടു വന്നത്. അച്ഛനും അമ്മയും മൂന്നാണ്മക്കളും…
Author: Mini Sundaresan
കായൽത്തീരത്തെ അറുപതു സെന്റ് ഭൂമിയിൽ നിൽക്കുന്ന പഴയ തറവാടിന്റെ വരാന്തയിലിരിക്കുമ്പോൾ ശ്രീയേട്ടൻ ചോദിച്ചു. “ശരിക്കും ഈ വീടും പുരയിടവും നിന്റെ പേരിലാണോ വീണേ. എന്തൊരു ഭംഗിയുള്ള സ്ഥലം. ” “അതെ ശ്രീയേട്ടാ. അതൊരു കഥയാണ്. ഇവിടെയിരുന്ന് ആ ചരിത്രം പറയാനാണ് ഞാൻ ഏട്ടനെ ഇങ്ങോട്ടു കൂട്ടികൊണ്ടു വന്നത്. അത് പ്രണയത്തിന്റെ, സ്നേഹത്തിന്റെ, പിന്നെ അവിഹിതത്തിന്റെയും കഥയാണ്.” “ആഹാ, കൊള്ളാമല്ലോ, കേൾക്കട്ടെ.” ഏട്ടൻ എന്റെ മടിയിൽ തല വച്ചു കിടന്നു. കായലിൽ നിന്ന് വീശി വന്ന കുളുർകാറ്റ് ഞങ്ങളെ ചുറ്റി നിന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു മാസമാകുന്നതേയുള്ളു. “ഇത് എന്റെ അമ്മമ്മയുടെ തറവാടാണ്. ഭാഗം വച്ചപ്പോൾ ഞങ്ങൾ ദേവുവലിയമ്മ എന്ന് വിളിച്ചിരുന്ന അമ്മമ്മയുടെ ചേച്ചിക്കാണ് ഇവിടം കിട്ടിയത്. അമ്മയുടെ അച്ഛൻ, അതായത് എന്റെ ദിവാകരൻ അപ്പൂപ്പൻ, ഇവരുടെ അമ്മാവന്റെ മകനായിരുന്നു. ദേവുവലിയമ്മ കല്യാണ പ്രായമെത്തിയപ്പോൾ ജാതകം വിശദമായി ജ്യോത്സ്യനെ കൊണ്ട് നോക്കിച്ചു. അപ്പോഴാണ് മുപ്പതു വയസ്സ് കഴിഞ്ഞു മാത്രമേ കല്യാണയോഗമുള്ളുവെന്നും അതിനു മുൻപ്…
“രാധികേ, എഴുന്നേൽക്ക്, ഞാനിത്തിരി കഞ്ഞി കൊണ്ടു വരട്ടെ. ഇന്നലെ മുതൽ വെള്ളം പോലും കുടിക്കാതെ കിടക്കുകയല്ലേ. പോയവർ പോയി. മക്കൾക്ക് വേണ്ടി നീ എഴുനേറ്റല്ലേ പറ്റുകയുള്ളു.” നാത്തൂനാണ് വിളിക്കുന്നത്. ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും അവർ മരണത്തോട് പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. പക്ഷെ, ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം തകർന്നു പോയത് കൊണ്ടല്ലേ വിജയേട്ടൻ പോയത്. ഓർമ്മകൾ മനസ്സിലേക്ക് തിക്കി തിരക്കി വരികയാണ്. മേശിരിപ്പണിക്കാരനായ വിജയേട്ടൻ എന്നെ വിവാഹം കഴിച്ചു കൊണ്ട് വന്നതും വാടക വീട്ടിലേക്കായിരുന്നു. വീട്ടിൽ അദ്ദേഹവും ഞാനും അച്ഛനും അമ്മയും. ശാരദേച്ചിയുടെയും സുമേച്ചിയുടെയും വിവാഹം കഴിഞ്ഞ് അവർ ഭർത്താക്കമാരുടെ വീടുകളിലായിരുന്നല്ലോ. ജീവിതം സുഖകരമായിരുന്നു. ഇരട്ടക്കുട്ടികളായി മോനും മോളും ജനിച്ചതോടെ ഞാൻ പൂർണ്ണ സംതൃപ്തയായി. ആകെയുള്ളയൊരു വിഷമം വിജയേട്ടന്റെ സ്വന്തമായൊരു വീട് എന്ന അതിതായ മോഹം മാത്രമായിരുന്നു. വലുതും ചെറുതുമായ ഒരുപാട് വീടുകൾ നിർമ്മിച്ച വിജയേട്ടന് തനിക്കായി ഒരു ചെറിയവീട്, സ്വപ്നത്തിൽ താൻ കണ്ടു വച്ചിരിക്കുന്ന വീട്, ജീവിതത്തിലെ മോഹമായിരുന്നു. ആദ്യ രാത്രിയിൽ…
ഈ അവഗണന ഇനി സഹിക്കാൻ വയ്യ. അവൾ അവസാന തീരുമാനമെടുത്തു. ഉച്ചക്ക് ആഹാരം കൊണ്ട് വയ്ക്കാൻ വന്ന അമ്മ കുറെ വഴക്ക് പറഞ്ഞു. രാവിലത്തെ ഭക്ഷണം എടുക്കാത്തതിന്റെ ദേഷ്യമാണ്. പക്ഷെ തന്റെ അവസ്ഥയെക്കുറിച്ച് ആരും ഓർക്കുന്നില്ലല്ലോ. എത്ര സന്തോഷകരമായിരുന്നു പഴയ ജീവിതം. റഷ്യയിൽ മെഡിസിന് പഠിക്കുകയായിരുന്നല്ലോ ഞാൻ. അവധിക്ക് വീട്ടിൽ വരുമ്പോൾ എല്ലാവരും സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുമായിരുന്നു. ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കി അമ്മ പിറകെ നടന്ന് കഴിപ്പിക്കും. പിന്നെ എല്ലാവരും കൂടി സിനിമ, പിക്നിക്, എന്തൊരു ബഹളമായിരുന്നു. ഈ കുഞ്ഞൻ വൈറസ് എല്ലാം തെറ്റിച്ചു. ഒരു വിധത്തിൽ വീട്ടിൽ വന്നെത്തിയിട്ട് നാലു ദിവസം കഴിഞ്ഞു. ഒരു മരണ വീട്ടിൽ വന്നു കയറിയത് പോലെയാണ് തോന്നിയത്. ആംബുലൻസിൽ നിന്ന് നേരെ മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുമ്പോൾ ദൂരെ നിൽക്കുന്ന വീട്ടുകാരെ ഒരു നോക്ക് കണ്ടു. അന്നുമുതൽ ഈ മടുപ്പിക്കുന്ന ഏകാന്ത വാസം തുടങ്ങി. രണ്ടു ദിവസം കൊണ്ട് ഫോൺ മടുത്തു. അനിയത്തി മുറ്റത്തു നിന്ന്…
“ലതേ, ശ്രീജയാണ് വിളിച്ചത്. കുടുംബക്കാവിലെ വാർഷിക പൂജക്ക് ദേവകി അമ്മായിയെ നാളെ ഇവിടെകൊണ്ടാക്കുന്നുവെന്ന് .” ” ഇനി അഞ്ചു ദിവസം കഴിഞ്ഞല്ലേ പൂജ. ഈ പീഡി അമ്മായിയെ എന്തിനാ നേരത്തെ കൊണ്ട് വിടുന്നത്. പൂജയുടെ തലേന്ന് വന്നാൽ മതിയെന്ന് ഉണ്ണിയേട്ടന് പറഞ്ഞു കൂടായിരുന്നോ.” എനിക്ക് ദേഷ്യവും സങ്കടവും വന്നു. “ഇങ്ങോട്ട് വരുന്നുവെന്ന് പറയുമ്പോൾ പിന്നെന്തു ചെയ്യും. അനുഭവിക്കാം. ഏട്ടൻ അകത്തേക്ക് പോയി. വീടിനോട് ചേർന്ന ഉണ്ണ്യേട്ടന്റെ കുടുംബക്കാവിലെ വാർഷിക പൂജക്ക് വിളക്കിൽ ആദ്യ തിരി കൊളുത്തേണ്ടത് തറവാട്ടിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് . ഇപ്പോൾ ദേവകി അമ്മായിയാണ് മൂത്ത ആൾ. ആരെക്കുറിച്ചും ദൂഷണം മാത്രം പറയുന്ന അമ്മായി എല്ലാവരുടെയും പേടിസ്വപ്നമാണ്. അമ്മാവൻ മരിച്ചതിൽ പിന്നെ അവർ മകൾ ശ്രീജക്കൊപ്പമാണ് താമസം. മകൻ കുടുംബമായി ബാംഗ്ലൂരിൽ താമസമെങ്കിലും അവർ അമ്മായിയെ കൂടെ താമസിപ്പിക്കില്ല. നിർബദ്ധം മൂലം വല്ലപ്പോഴും കൊണ്ട് പോയാലും മൂന്നാലു ദിവസം കഴിയുമ്പോൾ തിരികെ കൊണ്ടാകും. പിന്നെ കുറെ നാൾ…
ചാരിയ വാതിലിന്റെ വിടവിൽ കൂടി അച്ഛന്റെ മുറിയിലെ കാഴ്ച കണ്ട് രവിയുടെ മനസ്സ് നിറഞ്ഞു. കട്ടിലിൽ തലയണ ചാരി ‘അമ്മ ഇരിക്കുന്നു. ഓരം ചേർന്ന് അച്ഛനും കിടപ്പുണ്ട്. ഉണ്ണിക്കുട്ടൻ അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടക്കുകയാണ്. അവന്റെ തലയിൽ തലോടി കൊണ്ട് അമ്മ കഥ പറയുന്നു . ” ജയേ, ഇങ്ങോട്ടൊന്നു വന്നാൽ നല്ലൊരു കാഴ്ച കാണാം.” അടുക്കളയിൽ നിന്ന് വന്ന ജയ മുറിയിലേക്ക് എത്തിനോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞുവന്നു. “സാരമില്ല, ഇനി വിഷമിക്കണ്ട. എല്ലാം നീ തിരിച്ചറിഞ്ഞുവല്ലോ. വരൂ, നമുക്ക് പുറത്തെ വരാന്തയിൽ ഇത്തിരി നേരം ഇരിക്കാം. നല്ല നിലാവുണ്ട്.” “രവിയേട്ടൻ അങ്ങോട്ട് പൊയ്ക്കൊള്ളൂ. അടുക്കളയിൽ ഇത്തിരി ജോലി കൂടിയുണ്ട്. അത് തീർത്തിട്ട് ഞാൻ വരാം.” ജയ എത്ര മാറിപ്പോയെന്ന് വരാന്തയിലേക്കിറങ്ങുമ്പോൾ രവി ഓർത്തു. അച്ഛന്റെ ചാരുകസേരയിൽ ചാഞ്ഞു കിടക്കുമ്പോൾ മനസ്സ് പിറകിലേക്ക് നടന്നു. തന്റേത് സന്തോഷകരമായ ബാല്യവും കൗമാരവുമൊക്കെ ആയിരുന്നു. സുന്ദരമായ ഗ്രാമത്തിലെ വീട്ടിൽ അച്ഛനും അമ്മയും ചേച്ചിയും…
പൂന്തോട്ടത്തിൽ വീൽചെയറിൽ ചാരിയിരുന്ന് ദേവി പറഞ്ഞു . “എത്ര സുഖമുള്ള കാറ്റ്, അല്ലെ അശോകേട്ടാ”. അതു കേട്ടുകൊണ്ട് പുറത്തേക്കു വന്ന സാന്ദ്ര ചിരിച്ചു. “സുഖമുള്ളതെങ്കിലും കാറ്റിന് നല്ല തണുപ്പുണ്ട്. രണ്ടുപേരും അകത്തേക്ക് വരൂ.” “മോൾ അമ്മയെ അകത്തു കൊണ്ടു പൊയ്ക്കോളൂ. ഞാൻ ഇത്തിരി നേരം കൂടി ഇവിടെ ഇരിക്കട്ടെ.” “ശരി, എന്നാലും കൂടുതൽ നേരം അച്ഛൻ തണുപ്പത്തിരിക്കേണ്ട.” വീൽചെയർ പതുക്കെ തള്ളി അവർ അകത്തേക്ക് പോകുമ്പോൾ സാന്ദ്ര പറഞ്ഞ തമാശ കേട്ടിട്ട് ദേവി ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. ആ കാഴ്ച കണ്ടപ്പോൾ മനസ്സ് പിറകോട്ടൊന്നു പോയി. മൂത്തമകൻ അരുൺ ആ ആവശ്യം അവതരിപ്പിച്ച ദിവസം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു. മിലിറ്ററിയിലെ ഉന്നത ഉദ്യോഗത്തിൽ നിന്ന് റിട്ടയർമെന്റ് വാങ്ങി ഞങ്ങൾ തറവാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നു. അരുൺ മെഡിസിനിൽ ഉന്നത പഠനം കഴിഞ്ഞ് അമേരിക്കയിലെ പ്രമുഖ ഹോസ്പിറ്റലിലെ ഡോക്ടർ. മകനെ അമേരിക്കക്ക് വിടാൻ ഒട്ടും താല്പര്യമില്ലായിരുന്നു. പട്ടാളച്ചിട്ടയിൽ വളർത്തിക്കൊണ്ടു വന്ന കുട്ടി കൈവിട്ടു പോകുമോ എന്ന…
ശേഷം വിശേഷങ്ങൾ അറിയാനാണ് അവന്റെ ആത്മാവ് അവിടെത്തന്നെ നിന്നത്. ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് ഒരു ജാഥ വരുന്നുണ്ട്. “രാജന്റെ കൊലയാളികളെ അറസ്റ്റു ചെയ്യുക ” ജാഥയുടെ നായകനെ കണ്ടു അവൻ ചിരിച്ചു പോയി. അന്ന്, വിശപ്പിന്റെ മൂന്നാംനാൾ, വീട്ടുമുറ്റത്തു ചെന്ന് ഒരു പിടി വറ്റിന് കൈ നീട്ടിയപ്പോൾ ഓടിച്ചു വിട്ടയാൾ. ആ ആൽമരക്കൊമ്പിലിരുന്ന് ആത്മാവ് പിന്നോട്ടൊന്നു പോയി. പുറമ്പോക്കിലെ ഒറ്റമുറി കുടിലിലായിരുന്നു അമ്മക്കൊപ്പം അവന്റെ താമസം. ജന്മനാ ഒരു കൈക്കും കാലിനും സ്വാധീനമില്ലാത്ത തന്നെ ആ പതിനാലാം വയസ്സിലും ഒരു കുഞ്ഞിനെപ്പോലെയായിരുന്നു ‘അമ്മ നോക്കിയിരുന്നത്. പകൽ മുഴുവൻ ഒറ്റയ്ക്ക് കുടിലിൽ മനോരാജ്യങ്ങൾ കണ്ടുകൊണ്ട് പാട്ടും പാടി താൻ കിടക്കും. ‘അമ്മ യാചിച്ചു കിട്ടുന്ന കാശു കൊണ്ട് ആഹാരവും വാങ്ങി ഉച്ചക്ക് കുടിലെത്തും. പിന്നെയും പിച്ച തെണ്ടാനോ ചെറിയ ജോലികൾ ചെയ്യാനോ ‘പോകും. വൈകുന്നേരം ‘അമ്മ എത്തിയാൽ പിന്നെയൊരു മേളമാണ്. എല്ലാ അസൗകര്യങ്ങൾക്കിടയിലും വിശപ്പറിയാതെ തന്നെ വളർത്തി. ചാറ്റൽ മഴയുള്ള ഒരു…
ഊണു കഴിഞ്ഞ് വിശാലമായ ബാൽക്കണിയിൽ വന്നിരിക്കുമ്പോൾ മഴക്കാർ കൊണ്ട് പുറത്തു നേർത്ത ഇരുട്ടുണ്ടായിരുന്നു. അകത്തും പുറത്തും എന്തൊരു നിശ്ശബ്ദതയാണ്. സഹായി രമണിയേച്ചി ഉറക്കമായെന്നു തോന്നുന്നു. പകൽ മകൾ വീട്ടിലില്ലെങ്കിലും അവളുടെ സ്വരത്തിന്റെ അലയൊലികൾ ഇവിടെ നിറഞ്ഞു നിൽക്കും. ചാരു ഇപ്പോൾ ചെന്നൈയിലെ ഓഫീസിലായിരിക്കും. ഒരു വർഷത്തെ ഡെപ്യുട്ടേഷനിൽ ലണ്ടനിലേക്ക് പോകാനുള്ള പേപ്പറുകൾ തയ്യാറാക്കാൻ ഹെഡ് ഓഫീസിൽ പോയിരിക്കുകയാണ്. വൈകിട്ടെത്തും. പാവം കുട്ടി. എന്നെ ഒറ്റക്കാക്കി പോകാൻ മടിയായതു കൊണ്ട് ആ നല്ല അവസരത്തെക്കുറിച്ച് പറഞ്ഞതേയില്ല. അവളുടെ കൂട്ടുകാരിയാണ് വിവരങ്ങൾ എന്നെ അറിയിച്ചത്. നാട്ടിലെ തറവാട്ടിൽ പോയി നിൽക്കാമോ എന്നവൾ ചോദിച്ചതാണ്. അവിടെ ഏട്ടനും ഏട്ടത്തിയുമുണ്ടല്ലോ. പക്ഷെ, എന്റെ ഗ്രാമത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ചാരം മൂടി കിടക്കുന്ന പറയാതെ പോയ ആ പ്രണയത്തിന്റെ കനൽ കത്തിത്തുടങ്ങും. പിന്നെ മനഃപൂർവമാണ് അതിനെ കെടുത്തുന്നത്. അപ്പോൾ അവിടെ താമസിക്കുന്നതെങ്ങിനെ. തന്റെ മൗനം കൊണ്ടാകാം പിന്നെയവൾ നിർബന്ധിച്ചില്ല. പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും മനസ്സ് അങ്ങോട്ട് പോവുകയാണല്ലോ.…
കണ്ണാടിവാതിൽ ശക്തിയായി തള്ളി തുറന്നു കൊണ്ടാണ് അവൾ എന്റെ ഓഫീസ് മുറിയിലേക്ക് കടന്നു വന്നത്. ഏകദേശം ഇരുപത്തിമൂന്നോളം വയസ്സ് തോന്നിക്കുന്ന സുന്ദരിയായൊരു പെൺകുട്ടി. “മാഡം, നിങ്ങൾക്കൊന്നും ഒരു ഉത്തരവാദിത്വവുമില്ലേ. ഞാൻ ഇന്നലെ രാവിലെ ഇവിടുന്നൊരു സിം കാർഡ് എടുത്തതാണ്. ഉച്ച കഴിയുമ്പോൾ ആക്ടിവേറ്റ് ആകുമെന്നാണ് കൗണ്ടറിൽ നിന്നു പറഞ്ഞത്. ദേ, ഇന്ന് ഉച്ചകഴിഞ്ഞു. ഇതുവരെ ഇതിന് ജീവൻ വച്ചിട്ടില്ല. അവിടെയിരിക്കുന്ന ആൾ പറയുന്നു ചില സാങ്കേതിക തകരാറുകൾ ഉണ്ട്, നാളെയാകുമെന്ന്. എന്തായിത്, ഇനി ഞാൻ കൈക്കൂലി തന്നാലേ കാര്യങ്ങൾ നടക്കുകയുള്ളു. അത് ചോദിച്ചപ്പോൾ അവിടെയിരിക്കുന്നവർ എന്നോട് ചൂടായി.” ദേഷ്യത്തിലാണെങ്കിലും ആ മുഖത്തു ഒരു നിഷ്കളങ്ക ഭാവമായിരുന്നു. അതു കൊണ്ടായിരിക്കും അവളുടെ സംസാരത്തിൽ എനിക്ക് അസഹ്യത തോന്നാതിരുന്നത്. അല്ലെങ്കിലും മൊബൈൽ ഫോൺ കസ്റ്റമർ കെയർ സെന്ററിന്റെ ഓഫീസർക്ക് ദേഷ്യം വന്നു കൂടല്ലോ. “ഇരിക്കൂ കുട്ടീ, എന്താണ് പ്രശ്നം , നമുക്ക് പരിഹരിക്കാം.” ശാന്തമായ എന്റെ സ്വരം കേട്ടാകാം അവൾ മുന്നിലെ കസേരയിൽ വന്നിരുന്നു.…
