Author: SHEEJITH C K

ഞാൻ ഷീജിത്ത് സി.കെ. – കണ്ണൂർ പിണറായി സ്വദേശിയാണ്. എഴുത്തും വായനയും ഇഷ്ടപ്പെടുന്നു. നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്നു

ഉള്ളതുകൊണ്ടോണമൂട്ടാൻ കണക്കുകൾ കൂട്ടിയും കിഴിച്ചും ചെലവഴിച്ചോരച്ഛൻ എഴുതിവെച്ചില്ലൊന്നും കണക്കുപുസ്തകത്തിൽ ഓർത്തിരുന്നില്ലല്ലോ മക്കൾ കണക്ക് ചോദിക്കുമെന്ന് ! പത്തു മാസത്തിൽ കണക്കല്ലാതെ മറ്റൊന്നും അമ്മയും ഓർത്തുവച്ചില്ല കണക്കുപുസ്തകം പോലും കരുതിവച്ചില്ലമ്മ കണക്കുചോദിച്ചാരും വരില്ലെന്നമ്മയും കരുതി ! കണക്കുകൾ പറയാനാവാതെ അച്ഛനും അമ്മയുമിപ്പോൾ അനാഥാലയ വരാന്തയിൽ കണക്കുകൾ ഓർത്തോർത്ത് പശ്ചാത്തപിക്കുന്നല്ലോ ! ✍️ ഷീജിത്ത്- പിണറായി

Read More

ഞായറാഴ്ചയായതിനാൽ നേരം വൈകിയാണ് ഉണർന്നത്. ചായ കുടിയൊക്കെ കഴിഞ്ഞാണ് ഫോൺ നോക്കിയത്. മാതൃദിന ആശംസകൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫോണിൽ. അപ്പോഴാണ് ഇന്ന് മെയ് 11 മാതൃദിനമാണല്ലോ എന്ന് ഓർത്തത്. ചായകുടി കഴിഞ്ഞ ഉടനെ ഫോണിൽ കുത്തുന്നത് കണ്ട് അമ്മയുടെ വഴക്കും തുടങ്ങിയിരുന്നു. എന്തൊക്കെയോ കാര്യങ്ങൾ എന്നെക്കൊണ്ട് ചെയ്യിക്കാൻ എൻെറ ലീവിനായി കാത്തിരിക്കുകയായിരുന്നു അമ്മ. അമ്മയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഭാര്യയും വഴക്ക് ഏറ്റെടുത്തിട്ടുണ്ട്. അപ്പോഴാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രശാന്തിൻെറ മെസ്സേജ് കണ്ടത്. അവൻെറ അമ്മയുടെ രണ്ടാം ചരമ വാർഷികമാണ് ഇന്ന്.  അവരുടെ ചിരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ ഓർമ്മകൾ സ്കൂൾ കാലത്തേക്ക് എന്നെ കൊണ്ടുപോയി. മൂന്നുവർഷം ഒരുമിച്ച് അടുത്തടുത്തിരുന്ന് പഠിച്ചവരാണ് ഞാനും പ്രശാന്തും. അപ്പോഴൊക്കെ പല പ്രാവശ്യം അവൻെറ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. ഏക മകനാണവൻ. അവൻെറ ചെറുപ്പത്തിൽ തന്നെ അവൻെറ അച്ഛൻ മരിച്ചു പോയിരുന്നു. പട്ടാളക്കാരനായിരുന്നു അച്ഛൻ. ഒരപകടത്തിലാണ് അദ്ദേഹം മരിച്ചതെന്ന് അവൻ പറഞ്ഞ ഓർമ്മയുണ്ട്. പിന്നെ എല്ലാം അവന് അവൻെറ അമ്മയാണ്.…

Read More

യുദ്ധാവേശം ……………………… കളികാണും ആവേശ- ത്തോടെൻെറ കൂട്ടുകാർ ചാനലിൽ യുദ്ധത്തിൻ വാർത്ത കാൺമൂ ആവേശ കൊടുമുടി മുകളിൽ കരേറീട്ട് യുദ്ധത്തിൻ വാർത്ത ചമയ്ക്കുന്നു ചാനലിൽ അകത്തൊരു മൂലയിൽ നിറകണ്ണുമായിട്ട് മനമുരുകി പ്രാർത്ഥിപ്പൂ പെണ്ണുങ്ങൾ – അവരുടെ പ്രിയനുണ്ട്, മകനുണ്ട്, സോദരൻമാരുണ്ട് ബോംബുകൾ വീണങ്ങ് പൊട്ടുമതിർത്തിയിൽ അങ്ങൊരു ഗ്രാമത്തിൽ കണ്ണിമ ചിമ്മാതെ മക്കളെ മാറോടു ചേർത്തു പിടിച്ചിട്ട് പൊട്ടിക്കരയുവാൻ പോലും കഴിയാതെ വിധിയെ പഴിക്കുക- യാണല്ലോ അമ്മമാർ യുദ്ധം ജയിച്ചവർ നേട്ടങ്ങൾ ചൊല്ലിടാം എങ്കിലും അവിടുത്തെ അമ്മമാർ ചൊല്ലിടും നഷ്ട കണക്കുകൾ എണ്ണി എണ്ണി ജയിച്ചോർക്കും തോറ്റോർക്കും നഷ്ടങ്ങൾ നൽകിടും യുദ്ധം പരിഹാര മാർഗ്ഗമല്ല ആവേശം വേണ്ടെൻ്റെ കൂട്ടുകാരേ സമാധാന ജീവിതം തന്നെ മുഖ്യം ✍️ ഷീജിത്ത് – പിണറായി

Read More

ഒരു പിഞ്ചു കുഞ്ഞിൻെറ പാൽ പുഞ്ചിരിയിലെ മധുരം നുണയാത്ത – താരുണ്ട് ഭൂമിയിൽ ? ഭൂമിയിൽ വന്നു പിറന്ന നാൾ നമ്മൾക്ക് സമ്മാനമായ് ആരോ തന്നതല്ലോ ചിരി നറുതേനിൽ ചാലിച്ച ചിരിയല്ലോ പുഞ്ചിരി അർത്ഥങ്ങൾ പലതല്ലോ നമ്മുടെ ചിരികളിൽ നൊമ്പരമാർന്ന മനസ്സിൻെറ വേദന മായ്ക്കുവാൻ ഒരു നറു ചിരി മതി എല്ലാം മറക്കുവാൻ അമ്മ തൻ ചിരിയിൽ നിറയുന്നു വാൽസല്യം പരിഹാസമോടുള്ള ചിരി നെഞ്ചിലേകുന്നു ആഴത്തിൽ എന്നും ഉണണാത്ത മുറിവുകൾ നറുചിരി, പുഞ്ചിരി, പരിഹാസ ചിരി, പിന്നെ ഉല്ലാസം വിതറുന്ന പൊട്ടിച്ചിരികളും കാമം നിറയ്ക്കുന്ന ശൂംഗാര ചിരികളും സ്വാർത്ഥ താൽപര്യങ്ങൾ നേടുവാൻ മാത്രമായ് ചുണ്ടിൽ നാം സൃഷ്ടിക്കും കൃത്രിമ ചിരികളും കോപം നിറയുമ്പോൾ അട്ടഹാസങ്ങളും ജീവനെടുക്കുന്ന നേരമുയരുന്ന കൊലച്ചിരി അങ്ങനെ ചിരികൾ പലവിധം അവസാനം ശ്വാസം നിലച്ചു കിടക്കുമ്പോൾ കാണാം ആ ചുണ്ടിലായ് ശാന്തമാം ഒരു ചിരി

Read More

ഉണ്ടായിരുന്നൊരു നല്ല ബാല്യം അല്ലലില്ലാത്തൊരു ബാല്യകാലം പൂവും, പൂമ്പാറ്റയും, പൂവാലനണ്ണാനും കൂട്ടുകാരായുള്ള നല്ലകാലം പുളിമരചോട്ടിലും, മാവിൻെറ തണലിലും കളിവീടുണ്ടാക്കി കളിച്ച കാലം അന്തിയാവുംവരെ കൂട്ടുകാരോടൊത്ത് കണ്ണാരം പൊത്തി കളിച്ച കാലം മഴയങ്ങ് പെയ്യുമ്പോൾ മുറ്റത്തെ വെള്ളത്തിൽ കടലാസ് തോണി തുഴഞ്ഞ ബാല്യം ഒരു മാങ്ങ കിട്ടിയാൽ കൂട്ടുകാരൊരുമിച്ച് പങ്കിട്ടെടുത്തൊരു ബാല്യകാലം അക്കാലമെങ്ങോ മറഞ്ഞുപോയി വന്നല്ലോ പുതിയൊരു ബാല്യകാലം അകത്തൊരു മൂലയിൽ കുനിഞ്ഞങ്ങിരുന്നിട്ട് മൊബൈലിൽ കുത്തി കളിക്കും കാലം കൂട്ടുകാർ, മുഖമില്ലാ കൂട്ടരായി പരസ്പരം മൽസരം മാത്രമായി കളിചിരി സ്നേഹം അകന്നുപോയി കളിമാറി ഇന്നെല്ലാം കാര്യമായി വീണ്ടെടുത്തീടണം പഴയൊരാ ബാല്യത്തെ ആ നിഷ്കളങ്കമാം പുഞ്ചിരികൾ, അനുകമ്പ, സ്നേഹം, ബഹുമാനമെല്ലാം അല്ലെങ്കിൽ ഇല്ലില്ല നല്ലകാലം. ഗ്രാമീണ ഭംഗികൾ പോയ് മറഞ്ഞു ഗ്രാമങ്ങൾ പട്ടണമായി മാറി ബാല്യ, കൗമാരങ്ങൾ, യൗവനങ്ങൾ, കപട ലോകത്തിൻ്റെ പിടിയിലായി മാതാ, പിതാ, ഗുരു, എല്ലാർക്കുമേ മക്കളെ ശാസിക്കാൻ പേടിയായി അവർ…

Read More

ലഹരിക്ക് അടിമയായ് മാറിയോർ തന്നുടെ മനസ്സും ശരീരവും ചാഞ്ചാടും, പിന്നവർ നാൽക്കാലിയായിടും, ഉരഗമായ് മാറിടും, അവരുടെ ജീവിതം നരകമായ് മാറ്റിടും ലഹരിയെ അടിമയായ് മാറ്റിയാൽ നമ്മുടെ ജീവിതം തന്നെ ലഹരിയായ് മാറിടും, ജീവിതം ലഹരിയായ് മാറ്റിയാൽ നമ്മൾക്ക് സ്വർഗ്ഗമീ ഭൂമിയിൽ തന്നെ പണിഞ്ഞിടാം അതുകൊണ്ട് കൂട്ടരേ തീരുമാനിക്കുക, ലഹരിക്ക് അടിമയായ് തീരണോ. അല്ലെങ്കിൽ ലഹരിയെ അടിമയായ് മാറ്റണോ എന്ന് നാം

Read More

അക്ഷരങ്ങൾ അർത്ഥമുള്ള വാക്കുകളായ് മാറണം അർത്ഥമുള്ള വാക്കു ചേർന്ന് പുസ്തകങ്ങളാവണം ആ പുസ്തകങ്ങൾ തലമുറക്ക് അർത്ഥമായി മാറിയാൽ അക്ഷരങ്ങൾ എന്നുമെന്നും അക്ഷരങ്ങളായിടും ✍️ഷീജിത്ത് – പിണറായി

Read More

പഞ്ചേന്ദ്രിയങ്ങളെ മുഴുവൻ സമർപ്പിച്ച് ഭൂമിയിൽ സ്വർഗ്ഗം പണിയുവോരെ രാപകലില്ലാതെ എന്നുമീ ഭൂമിയിൽ ചോരയെ നീരാക്കി മാറ്റുവോരേ തൊഴിലാളി സോദരേ, പിറന്നിടുന്നു നിങ്ങൾക്കായ് മെയ് ദിന പുലരികൾ ചെഞ്ചോര നിറവുമായ് വിടർന്നിടുന്നു പൂവുകൾ പൂമരങ്ങൾ പാടിടുന്നു സഹന സമര ഗാഥകൾ നമിച്ചിടുന്നു നിങ്ങളെ ഈ മെയ് ദിന പുലരിയിൽ നമ്മളല്ലാതെ മറ്റാര് സഖാക്കളെ പണിഞ്ഞതീ ഭൂമിയിൽ മഹാദ്ഭുതമൊക്കെയും പേര് മറ്റാരോ കവർന്നെടുത്തെങ്കിലും സൂര്യനും, ചന്ദ്രനും, ഭൂമിയും സാക്ഷികൾ അവകാശങ്ങൾ പിടിച്ചു വാങ്ങീടുവാൻ കരുത്തുനേടി ഉണരുക കൈകൾ കോർത്തു നീങ്ങുക നമുക്കു വേണ്ടി മാത്രമായ് വിടർന്നിടട്ടെ ഭൂമിയിൽ ഇനി വരും പുലരികൾ സമത്വമുള്ള ലോകവും ഷീജിത്ത് – പിണറായി

Read More

മായം കലരാത്തതെന്തുണ്ടു ഭൂമിയിൽ മായമെന്ന രണ്ടക്ഷരമല്ലാതെ അമ്മയെന്ന വാക്കുണ്ടായിരുന്നു,നീ നിൻകുരുന്നിനെ കൊന്നു തള്ളും വരെ അച്ഛനെന്ന വാക്കുണ്ടായിരുന്നു, നിൻ പിഞ്ചു കുഞ്ഞിനെ കാമിപ്പതുവരെ മക്കളെന്നവാക്കുണ്ടായിരുന്നു നിൻ ജനയിതാക്കളെ നാടുതള്ളും വരെ പാലും, പഴവും, പച്ചക്കറികളും ജീവ ജലവും ജീവ വായു വരെ, മായം ചേർത്തു വിപണിയിൽ വിറ്റു നീ നേടിടുന്നൂ പണം, അധികാരവും നന്മ, കാരുണ്യ ചിന്തകകളോരോന്നായ് മണ്ണിൽ നിന്നും തുടച്ചു മാറ്റുന്നു നീ നിൻ്റെ കഴുകൻ കണ്ണിൽ പെടാത്തതായ് എന്തു ബാക്കിയുണ്ടിന്നീയനവിയിൽ ക്രൂരതയാം കൊടുവിഷം തീണ്ടിയ മനുഷ്യനെന്ന വാക്കെന്നേ മരിച്ചുപോയ് പേടിയാണെന്നും ജീവജാലങ്ങൾക്ക് മാനവനെന്ന പേരു കേൾക്കുമ്പൊഴേ സ്വാർത്ഥ താൽപര്യമൊന്നുമാത്രം നോക്കി ക്രൂര കൃത്യങ്ങൾ ചെയ്യാൻ മടിക്കാത്ത വന്യ ജീവിതൻ പേരാണ് മാനുഷൻ കാമ, ക്രോധങ്ങൾ ലോഭ, മോഹങ്ങൾ തൻ തേരിലേറി നീ എങ്ങുമേ പായുന്നൂ ലാഭക്കൊതിയൂറും വാളും പിടിച്ചു നീ നിൻ്റെ മോഹങ്ങൾ വെട്ടി പിടിക്കുവാൻ ദുര മൂത്ത്- മൂത്ത്, അന്ധനായ് മാറി നീ സ്വന്ത ബന്ധങ്ങൾ എല്ലാം…

Read More

എൻെറയീ ജീവൻെറ സ്പന്ദനമാകുവോൻ തേങ്ങും മനസ്സിന് സാന്ത്വനമേകുവോൻ, കണ്ണുനീർ തുള്ളി തുടക്കുവാനെത്തുവോൻ, വിശക്കും വയറിന് അന്നമായ് മാറുവോൻ ഇരുളിൻെറ വഴികളിൽ വെളിച്ചമായ് മാറുവോൻ കാരുണ്യ കടലെൻെറ ഉള്ളിൽ നിറയ്ക്കുവോൻ ഓരോ നിമിഷവും കൂടെ നടക്കുവോൻ ശരിതെറ്റുകൾ ചൂണ്ടി നേർവഴി കാട്ടുവോൻ പൂജയും വഴിപാടും അരുതെന്ന് ചോല്ലുവോൻ അനുഷ്ടാനം ആചാരം പാഴെന്ന് ചൊല്ലുവോൻ ഊണിലുറക്കത്തിലൊപ്പമുള്ളോൻ അവനില്ല എങ്കിലീ ഞാനുമില്ല ഞാനില്ല എങ്കിലോ അവനുമില്ല അവനെന്നുമെൻെറ മനസ്സിലല്ലോ ഷീജിത്ത് – പിണറായി

Read More