✍️ ഷിജിത്ത് – പിണറായി
സോദരീ നിന്നുടെ
കണ്ണുനീർ തുള്ളികൾ
പൊള്ളിച്ചിടുന്നെൻ്റെ
കാശ്മീരിൻ നെഞ്ചകം
നിൻ്റെയീ തേങ്ങലിൽ കണ്ണീരണിയുന്നു
ഭാരത മാതാവിൻ
തേങ്ങുന്ന കണ്ണുകൾ
രോഷം നിറയ്ക്കുന്നു
ഭാരത മക്കളിൽ
ഭീകരർ ഊതിക്കെടുത്തിയ ജീവിതം
മതമല്ല, ഭീകര താണ്ഡവമാടുന്ന
വിഷമയമായമനസ്സാണു കാരണം
ഭീകര വേട്ടയിൽ ദുരിതങ്ങൾ പേറുവോർ
എല്ലാ മതത്തിലും പെട്ടവരല്ലയോ
അറുതി വരുത്തണം ഈ ഭീകർക്കു നാം
അതിനായി ഒരുമയോടൊത്തുചേർന്നീടണം
ഭേദചിന്തകൾക്കറുതി വരുത്തണം
മുമ്പേ തിരിച്ചറിഞ്ഞീടണം സോദരേ
ഭിന്നിപ്പുണ്ടാക്കുവാൻ നോക്കുന്ന തന്ത്രത്തെ
വെടിയേറ്റു വീണവർ നമ്മുടെ സോദരർ
ആ ചോര വീണ മണ്ണിൽനിന്നും ഉയരുന്ന
തേങ്ങലുകൾ പ്രതിഷേധ ജ്വാലയായ് മാറ്റണം
ഭീകരത ഈ മണ്ണിൽ ചാരമായ് തീരണം
വളമായി മാറണം ഇന്ത്യൻ കരങ്ങൾക്ക്
മാനവ സ്നേഹത്തെ
തകരാതെ കാക്കുവാൻ
കണ്ണീർ തുടച്ചെഴുന്നേൽക്കുക സോദരീ
വന്നീ പതാക നീയേന്തുക കൈകളിൽ
ഇനിയുമുറക്കെ ഉറക്കെ വിളിക്കുക
ഭാരതമാതാവിനായ് വിജയാരവം
നിന്നുടെ കൂടെ നാമേറ്റു വിളിച്ചിടും
ശത്രുക്കൾ നാമാവശേഷരാകും വരെ
തോളോടുതോൾ ചേർന്ന്
മുന്നോട്ടു നീങ്ങണം
തച്ചു തകർക്കണം ഭീകര കോട്ടകൾ
ഭീകരർ മണ്ണടിഞ്ഞീടുന്ന നാൾ വരെ
ഇനിയില്ല വിശ്രമം ഇന്ത്യ തൻ മക്കൾക്ക്


2 Comments
🌹🙏🙏🙏🌹
നന്ദി ❤️