💧അശ്രുബിന്ദുക്കൾ🌹
✍️ ഷീജിത്ത് – പിണറായി
——————————
കാഞ്ചി വലിച്ചവനും
അതിൽ നിന്നും ചീറ്റിയ
തീയ്യിൽ വെന്തവനും
രക്തം തെറിച്ചതിന് സാക്ഷികൾ
രക്ത സാക്ഷികൾ
തോക്കുമായ് പറഞ്ഞയച്ചവനും
മരിച്ചു വീണവൻ്റെ
ശവം വെച്ച് വിലപേശുന്നവനും
രക്തത്തിൻ്റെ രുചി കാത്തിരിപ്പവർ
രക്ത രക്ഷസ്സുകൾ
ഇല്ലായ്മ ചെയ്യണം നാം
ഈ ചെന്നായ്ക്കളെ,
രക്ത രക്ഷസ്സുകളെ
ജാതിയോ, മതമോ,
ദേശമോ തിരയേണ്ട
വരിക സോദരേ …
വരൂ…
വന്നർപ്പിച്ചിടാം
പിടഞ്ഞു വീണില്ലാതായ
നമ്മുടെ സോദരർക്കായി,
അവരുടെ പ്രിയർക്കായി
ഒരിറ്റ് കണ്ണീർ പൂക്കൾ💧🌹
