Author: SHEEJITH C K

ഞാൻ ഷീജിത്ത് സി.കെ. – കണ്ണൂർ പിണറായി സ്വദേശിയാണ്. എഴുത്തും വായനയും ഇഷ്ടപ്പെടുന്നു. നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്നു

കള്ള കർക്കിടകം പോയ് വീണ്ടും ചിങ്ങം വന്നു പിറക്കുമ്പോൾ മലയാളത്തിൻ മണ്ണിലും മനസ്സിലും വർണ്ണ പൂവുകൾ വിടരുകയായ് പൂവും ചൂടി അണിഞ്ഞൊരുങ്ങാൻ കൈരളി വീണ്ടും ഉണരുകയായ് സമത്വ സുന്ദര ലോകത്തിൻെറ സ്വപ്നം വീണ്ടും ഉണരുകയായ് ചിങ്ങം ഒന്ന് മലയാളികളുടെ പുതുവർഷത്തിൻ വരവല്ലോ പൊന്നിൻ കതിരുകൾ ചൊല്ലുന്നൂ പൊന്നോണത്തിൻ വരവായീ ഓണപ്പാട്ടും പൂവിളിയും, ഓണക്കളിയും പൂക്കളവും, വള്ളം കളിയും ഓണസദ്യയും ഓണത്തപ്പനും അണയുകയായ് കള്ളവും ചതിയും ഇല്ലാത്തൊരുനാൾ ഓണപ്പാട്ടിൽ നിറയുകയായ് മലയാളത്തിൻ മണ്ണിൽ ഒരുനാൾ വിടർന്നിടട്ടേ ആ സ്വപ്നം

Read More

മലയാള ഭാഷയ്ക്ക് നാട്ടുമൊഴിയുടെ ചന്തങ്ങൾ ചാർത്തിയ സുൽത്താനെ ഓർക്കുമ്പോൾ തെളിയുന്നുണ്ടൊരുപാടു വർത്താനങ്ങൾ പാത്തുമ്മാൻറാടോടി വന്നിട്ടെന്നോർമ്മയെ ബേപ്പൂരിലേക്കങ്ങ് കൊണ്ടുപോയി ഒരുപാട് വർത്താനം ചൊല്ലിക്കൊണ്ടാ മാവിൻ ചോട്ടിലിരിപ്പുണ്ട് ബല്യ സുൽത്താൻ ഒരു നറു പുഞ്ചിരി ചുണ്ടിലൊളിപ്പിച്ച്, നാട്ടുവർത്താനങ്ങൾ നാട്ടിലെ ഭാഷയിൽ കഥകളായ് നെയ്യുന്ന, വിശ്വവിഖ്യാതമാം മൂക്കിന്നുടമയാം മലയാള ഭാഷതൻ ബല്യ സുൽത്താൻ ✍️ ഷീജിത്ത് സി. കെ. – പിണറായി

Read More

അവൻ വലിയ ധൈര്യശാലിയായിരുന്നു. ദൈവത്തിലും പിശാചിലും ഒന്നും അവന് വിശ്വാസമില്ലായിരുന്നു. കൂട്ടുകാരോടവൻ അവൻെറ ധൈര്യത്തെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും. ഇരുട്ടായാൽ കൂട്ടുകാർക്കെല്ലാം പുറത്തിറങ്ങാൻ പേടിയായിരുന്നു. എന്നാൽ അവൻ യാതൊരു പേടിയുമില്ലാതെ രാത്രി ഒറ്റയ്ക്ക് പീടികയിൽ പോകുമായിരുന്നു. രാത്രിയിൽ പുറത്തിറങ്ങാൻ പേടിയുള്ള കൂട്ടുകാരെ ഇതുപറഞ്ഞ് കളിയാക്കുമായിരുന്നു. കളിയാക്കൽ സഹിക്കവയ്യാതെ കൂട്ടുകാരെല്ലാം കൂടി അവൻെറ ധൈര്യം ഒന്ന് പരീക്ഷിക്കണം എന്ന് തീരുമാനിച്ചു. അങ്ങനെ എല്ലാവരും കൂടി അവനോടൊരു പന്തയം വെച്ചു.  വിജയിച്ചാൽ സ്കൂളിനടുത്തുള്ള കൂൾബാറിൽ നിന്ന് ഫലൂദ വാങ്ങിക്കൊടുക്കും. അടുത്ത ശനിയാഴ്ച രാത്രി പന്ത്രണ്ടുമണിക്ക് ശേഷം  ആ നാട്ടിലെ ശ്മശാനത്തിലെ അവൻെറ മുത്തച്ഛൻെറ കല്ലറയ്ക്ക് മുകളിൽ ഒരു ആണിതറയ്ക്കണം, അതായിരുന്നു പന്തയം. അവൻ ഒന്നും ആലോചിക്കാതെ അതിന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ആ ദിവസം വന്നെത്തി. നാട്ടിലെ കാവിൽ അന്ന് ഉൽസവമായിരുന്നു. അതിനാൽ കൂട്ടുകാരെല്ലാം ഉൽസവത്തിന് പോകാൻ വീട്ടിൽ അനുവാദം വാങ്ങിച്ച് അന്ന് രാത്രി കാവിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി. അതിൽ ഒരു കൂട്ടുകാരൻ ഒരു…

Read More

വിധി ക്രൂരമായിട്ടു വേട്ടയാടപ്പെട്ട പെണ്ണിനെ ചൊല്ലിവിളിച്ചു നാം ‘വിധവ’ ഭർത്താവിൻ ചിത കത്തിപ്പടരുന്ന നേരത്ത് എത്രയോ വിധവകൾ എരിഞ്ഞടങ്ങീ അതിൽ ആചാരമെന്ന് പറഞ്ഞുനാം അവളോട് ചെയ്തോരു ക്രൂരത ഇനിയുമേറെ വിധി കാട്ടും ക്രൂരതയിൽ തകർന്നോരവളുടെ താലിയും പൊട്ടിച്ച്, സിന്ദൂരവും മായ്ച്ച്, തലമുണ്ഡനം ചെയ്ത്, അകത്തൊരു മൂലയിൽ നിർദ്ദയം തള്ളി നാം ആചാരം നിലനിർത്തി അവളുടെ ജീവിത വർണ്ണം കവർന്നു നാം ചുണ്ടിലെ പുഞ്ചിരി മായ്ച്ചു കളഞ്ഞു നാം ജീവിത സ്വപ്നങ്ങൾ ആകെ തകർത്തിട്ട് വിധവയെന്നോമന പേരു വിളിച്ചു നാം വിധിയോടു പൊരുതി മുന്നോട്ടു വന്നോൾക്ക് അപഥസഞ്ചാരിണി പട്ടം ചുമത്തുവാൻ ഒളിഞ്ഞും തെളിഞ്ഞും മാർഗ്ഗങ്ങൾ തേടി നാം പടുകുഴിയിലേക്കങ്ങു തള്ളുവാൻ നോക്കിടും ഉയർത്തെഴുന്നേൽക്കുക സോദരീ വേഗത്തിൽ വർണ്ണങ്ങളൊക്കെ നീ തിരികെപ്പിടിക്കുക നെറ്റിയിൽ സിന്ദൂരം ഇനിയും നീ അണിയുക കണ്ണിലെ അഗ്നി നീ ആളിപ്പടർത്തുക ദുരാചാരമെല്ലാം കത്തിയെരിക്കുക വിധികളിനി നീ തന്നെ മാറ്റിയെഴുതുക. ———————————————————- ✍️ഷീജിത്ത് സി. കെ. – പിണറായി

Read More

സംഗീത സാന്ദ്രമല്ലോ പ്രപഞ്ചം ജീവിതം സംഗീത സാന്ദ്രമല്ലോ പ്രഭാതം പൊഴിക്കുന്ന സംഗീത ധാരകേട്ടുണരുന്നു ഭൂമിയിൽ ചരാചരങ്ങൾ ഏഴുസ്വരങ്ങളിൽ എണ്ണിയാൽ തീരാത്ത രാഗങ്ങൾ മീട്ടുന്നു പ്രപഞ്ചവീണ ശ്രുതിലയ താളങ്ങൾ തെറ്റാതെ മീട്ടുമ്പോൾ അതിൽ ലയിച്ചലിയുന്നു നമ്മളെല്ലാം പക്ഷിമൃഗങ്ങളും വൃക്ഷലതകളും സ്നേഹ സംഗീതം പൊഴിച്ചിടുന്നൂ പുഴകളിൽ ഓളങ്ങൾ തീർക്കുന്നു സംഗീതം കാറ്റിൻെറ, മഴയുടെ, കടലിൻെറ സംഗീതം ജീവനിൽ അമൃതായിട്ടൊഴുകിടുന്നൂ ശ്രുതിലയതാളം പിഴക്കാതെ നോക്കണം അപശ്രുതി ഉയരാതെ കാത്തിടേണം സന്മനസ്സുള്ളവർ പെരുകണം ഭൂമിയിൽ സ്നേഹസംഗീതം പൊഴിച്ചിടുവാൻ അസുര താളങ്ങൾ ഉയരുന്നിടങ്ങളിൽ വിഷമ സംഗീതം ഉയർന്നു കേൾപ്പൂ താളം മുറുകുമ്പോൾ ഓർക്കണം കൂട്ടരേ സമയമായ് സംഗീതം നിലച്ചീടുവാൻ

Read More

അക്ഷരം കൂട്ടിവായിക്കാൻ പഠിച്ചതു മുതൽ തപ്പിയും തടഞ്ഞും ഞാൻ വായിക്കാൻ ശ്രമിക്കുമായിരുന്നു. കുട്ടിക്കാലത്ത് അമ്മമ്മയും അമ്മയും കഥകൾ പറഞ്ഞുതരുമായിരുന്നു. കഥകളോടുള്ള താൽപര്യം അന്നേ തുടങ്ങിയിരുന്നു. രണ്ടിലോ മൂന്നിലോ പഠിക്കുമ്പോൾ പൂമ്പാറ്റ, ബാലരമ, ബാലമംഗളം, അമർചിത്ര കഥകൾ എന്നിവ ഞങ്ങൾ കൂട്ടുകാർ പരസ്പരം പങ്കിട്ട് വായിക്കുമായിരുന്നു. ഏക മകൻ ആയതുകൊണ്ട് (ഒരനുജത്തി ഉണ്ടായിരുന്നത് ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി) ഞാൻ തനിച്ചാണ് കളിച്ചിരുന്നത്. അതും വായനയിൽ കൂടുതൽ താൽപര്യമുണ്ടാക്കാൻ ഒരു കാരണമായിരിക്കാം. ഞാനന്ന് അച്ഛനോട് നിർബന്ധിച്ച് വാങ്ങിപ്പിച്ചിരുന്നത് പൂമ്പാറ്റയായിരുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് കുറച്ച് തടിച്ച പുസ്തകമായിരുന്നു പൂമ്പാറ്റ. അതിൽ ഒരുപാട് വായിക്കാനുണ്ടാവുമായിരുന്നു. അമർചിത്ര കഥകളിൽ നിന്നാണ് രാമായണം, മഹാഭാരതം, വിക്രമാദിത്യൻ, വേദാളം, ചാണക്യൻ, പഞ്ചതന്ത്രം കഥകൾ, അക്ബറിൻ്റെയും ബീർബലിൻെറയും കഥകൾ എന്നിവയെല്ലാം അറിഞ്ഞത്. ഒരു സിനിമയിലെന്നപോലെ മനസ്സിൽ ആ കഥാപത്രങ്ങൾ ജീവിച്ചിരുന്നു. വലുതാവുന്നതിനനുസരിച്ച് എൻ്റെ വായനയോടുള്ള അഭിനിവേശവും കൂടിക്കൂടി വന്നു. വായനയോടുള്ള ആർത്തിയാണ് എന്നെ നാട്ടിലുള്ള വായനശാലയിലേക്കും അവിടുത്തെ ഗ്രന്ഥശേഖരത്തിലേക്കും എത്തിച്ചത്. അവിടുത്തെ പുസ്തകങ്ങൾ…

Read More

പൂവിൻെറ വർണ്ണമോ പൂന്തേൻ മധുരമോ നൽകുവാനാവാതെ എന്തേ നീ തൂലികേ പരുക്കനാം ഈ താളിൽ ശങ്കിച്ചു നിൽക്കുന്നു പരുക്കനാം പാറയിൽ ചിത്രങ്ങൾ കൊത്തിയും താളിയോലത്തുണ്ടിൽ നാരായമോടിച്ചും എത്രയോ കാവ്യങ്ങൾ എഴുതിയതല്ലയോ ലോകത്തിൻ സൗന്ദര്യ- മാകെയുംവർണ്ണിച്ച് വർണ്ണ മഷി നിന്നിൽ വറ്റി വരണ്ടുവോ? എൻെറ ഈ ഹൃദയത്തിൻ അറകൾ തുറന്നു ഞാൻ ഹൃദയ രക്തം ഊറ്റി നിന്നിൽ നിറച്ചിടാം അതിൽനിന്നുമൂറുന്ന വാക്കിൽ വിരിയില്ല മൃദുല ഭാവങ്ങളാം പൂക്കളൊരിക്കലും ചോര കിനിയുന്ന തുലിക തുമ്പിനാൽ കോറിയിടുന്നൊരീ വാക്കുകളൊക്കെയും ചുട്ടുപൊള്ളിച്ചിടാം പുസ്തക താളുകൾ വിയർപ്പിൻെറ രൂക്ഷമാം ഗന്ധമുയർന്നിടാം കിനിഞ്ഞിടാം ചില വാക്കിൽ ചോരതൻ തുള്ളികൾ വിയർപ്പും കണ്ണീരും ചാലിച്ച വരികളോ മധുരിക്കുകില്ലൊട്ടും അറിയാമെൻ തൂലികേ മൃദുല വികാരങ്ങൾ എഴുതി നിറയ്ക്കുവാൻ ഉള്ളതല്ലല്ലോ ഈ പരുക്കനാം താളുകൾ വെളുത്ത മിനുപ്പുള്ള താളുകളിലെത്രയോ പ്രണയകാവ്യങ്ങൾ നീ എഴുതിയതല്ലയോ ഇനി നീ എഴുതിത്തുടങ്ങുക തൂലികേ വെളിച്ചം വീശാത്ത ചരിത്ര…

Read More

തിരക്കുകൂട്ടും മനുഷ്യരെ പുച്ഛമാണെനിക്കെപ്പൊഴും തിരക്കിനെക്കുറിച്ചെഴുതുവാൻ ഉള്ളിൽ മോഹമുണ്ടിപ്പൊഴും തിരക്കൊഴിഞ്ഞൊരു നേരം നോക്കി ഞാൻ ഇരിക്കുകയാണിപ്പൊഴും തിരക്കൊഴിഞ്ഞാൽ ഉടനെ ഞാൻ തിരക്കിനെക്കുറിച്ചെഴുതിടാം തിരക്കൊഴിഞ്ഞൊരു നേരമുണ്ടേൽ വായിക്കേണം നിങ്ങളും കളിചിരികളും കുസൃതിയും ബാല്യമങ്ങ് കഴിഞ്ഞുപോയ് പഠനഭാരം, പരീക്ഷ അങ്ങനെ കൌമാരവും കടന്നുപോയ് ജോലി തേടി നടന്നിട്ടങ്ങനെ വിടപറഞ്ഞൂ യൌവനം ജോലി നേടി തിരക്കു കൂടി കാലമങ്ങനെ കഴിഞ്ഞുപോയ് മനസ്സിനൊത്ത് ശരീരം നിൽക്കാ- താശുപത്രിയിലെത്തി ഞാൻ തിരക്കു കൂട്ടി ചെന്നു കേറി ഡോക്ടറോടു തിരക്കി ഞാൻ വിശ്രമിക്കാൻ നേരമായെന്നോതി അപ്പോൾ ഡോക്ടറും ഫാനും നോക്കി കിടപ്പിലായ് തിരക്കൊഴിഞ്ഞൊരു നേരമായ് തിരക്കി വരുവാനാളൊഴിഞ്ഞു തിരക്കിലാണെൻ മക്കളും തിരിച്ചു പോകാൻ മോഹമേറെ തിരക്കിലല്ലോ കാലനും! തിരക്കുകൂട്ടുകയാണ് മക്കൾ സ്വത്ത് ഭാഗം വെയ്ക്കുവാൻ പൾസ് നോക്കി മടുത്തു ചുറ്റിലും കറങ്ങി നിൽപ്പുണ്ടിപ്പൊഴും തിരക്കു കൂട്ടുകയാണവർ, അത് തിരിച്ചറിയുന്നുണ്ടു ഞാൻ

Read More

ഒരു മൺകൂനയ്ക്കു മുകളിലായ് മേയുന്നു മണ്ണുമാന്തി യന്ത്രങ്ങളങ്ങുമിങ്ങും ആ മൺകൂനയ്ക്കടിയിലായ് അമരുന്നു ഒരുദേശ ചരിത്രത്തിൻ മൂക സാക്ഷി   ഹരിതമാം വയലുകൾ! കളകളും, കിളികളും, പരൽമീനും, തവളയും, അല്ലലില്ലാതങ്ങു ജീവിച്ചിടം, ഒരു ദേശമൊന്നാകെ പശിയടക്കീടുവാൻ ആശയോടൊത്തുചേർന്നൊന്നായിടം.   ജീവത ഭാരവും പേറിക്കൊണ്ടെപ്പൊഴും രാപകലില്ലാതെ ചങ്കിലെ ചോരയെ, വിയർപ്പിൻ കണങ്ങളും കണ്ണുനീർ ചാലുമായ് മാറ്റിക്കൊണ്ടെന്നുമേ വിളകൾക്കു വളമാക്കി പൊന്നിൻ കതിർക്കുല കൊയ്തോരിടം.   എരിവെയിൽ നേരത്തും പെരുമഴക്കാലത്തും വിളകൾക്കു കാവലായ് പാടത്തു നിന്നവർ അവരുടെ മനസ്സിൻെറ ഉള്ളിൽ നിന്നുയിർകൊണ്ടു വാമൊഴിയായിട്ട് ഒരുപാട് കവിതകൾ   നാടൻ പാട്ടിൻെറ ഈണങ്ങൾ കേട്ടുവോ പടയണി പാട്ടിൻെറ താളവും കേട്ടുവോ ആ പാട്ടിലുയരുന്ന തീ ജ്വാല കണ്ടുവോ അവരുന്നയിക്കുന്ന ചോദ്യങ്ങൾ കേട്ടുവോ   ആണെന്നോ പെണ്ണെന്നോ ബേദമില്ലാതവർ ഒന്നായി ചേർന്നിട്ട് ഉഴുതു മറിച്ചിട്ട് വിത്തുപാകി വെള്ളം തേവി മുളപ്പിച്ച വിളകളൊരുപാട് വിളഞ്ഞൊരീ മണ്ണിത്   കാരിരുമ്പൊത്ത കരുത്തുറ്റ കൈയ്യുകൾ മുഷ്ടി ചുരുട്ടി മുന്നേറിയ കാലത്ത് ഉച്ചനീചത്വത്തിൻ  കയ്യൂക്ക്…

Read More

പിടയുന്ന ജീവനെ കാണാത്ത കണ്ണുമായ് പടച്ചോൻെറ കൃപയ്ക്കായി പ്രാർത്ഥിക്കും സോദരേ ബലി ഇനിയും നമ്മൾ തുടരണമോ? എന്ന്, ഇറച്ചിക്കടയിൽ സഞ്ചിയുമായ് നിൽക്കും ഞാൻ  😒

Read More