വെയിലങ്ങ് മൂക്കുമ്പോൾ
ചൂടങ്ങ് കൂടുമ്പോൾ
വേനൽ കാലത്തെ ചൂടിനെ പ്രാകും 
കുളിരുവാൻ പ്രാർത്ഥിച്ച്
കുളിരങ്ങു കൂടുമ്പോൾ
മകരമാസത്തിലെ കുളിരിനെ പ്രാകും
മഴയങ്ങ് പെയ്യുമ്പോൾ
വെള്ളം നിറയുമ്പോൾ
കണ്ണും പൂട്ടി നാം മഴയെയും പ്രാകും
ഗതികേട് കൊണ്ടൊന്നും ചെയ്യാൻ കഴിയാതെ
നിസ്സഹായയോടെ നിൽക്കുന്ന നേരത്ത്
നാവിലുദിക്കുന്നൊരായുധം പ്രാക്ക്
പണ്ട് പുരാണത്തിൽ ഇതിഹാസമൊക്കെയും
പിറന്നതീ മണ്ണിൽ പ്രാക്കിനാലല്ലോ
പുരാണത്തിൽ സമൃദ്ധമീ പ്രാക്കിൻെറ കഥകൾ
ഇന്നെൻ കവിതയ്ക് ലൈക്കുതന്നില്ലെങ്കിൽ
കണ്ണും പൂട്ടി ഞാൻ നിങ്ങളെ പ്രാകും

1 Comment
നല്ല കവിത.
അയ്യോ… പ്രാകല്ലെ…😄