സംഗീത സാന്ദ്രമല്ലോ പ്രപഞ്ചം
ജീവിതം സംഗീത സാന്ദ്രമല്ലോ
പ്രഭാതം പൊഴിക്കുന്ന
സംഗീത ധാരകേട്ടുണരുന്നു
ഭൂമിയിൽ ചരാചരങ്ങൾ
ഏഴുസ്വരങ്ങളിൽ എണ്ണിയാൽ തീരാത്ത
രാഗങ്ങൾ മീട്ടുന്നു പ്രപഞ്ചവീണ
ശ്രുതിലയ താളങ്ങൾ തെറ്റാതെ മീട്ടുമ്പോൾ
അതിൽ ലയിച്ചലിയുന്നു നമ്മളെല്ലാം
പക്ഷിമൃഗങ്ങളും വൃക്ഷലതകളും
സ്നേഹ സംഗീതം പൊഴിച്ചിടുന്നൂ
പുഴകളിൽ ഓളങ്ങൾ തീർക്കുന്നു സംഗീതം
കാറ്റിൻെറ, മഴയുടെ, കടലിൻെറ സംഗീതം
ജീവനിൽ അമൃതായിട്ടൊഴുകിടുന്നൂ
ശ്രുതിലയതാളം പിഴക്കാതെ നോക്കണം
അപശ്രുതി ഉയരാതെ കാത്തിടേണം
സന്മനസ്സുള്ളവർ പെരുകണം ഭൂമിയിൽ
സ്നേഹസംഗീതം പൊഴിച്ചിടുവാൻ
അസുര താളങ്ങൾ ഉയരുന്നിടങ്ങളിൽ
വിഷമ സംഗീതം ഉയർന്നു കേൾപ്പൂ
താളം മുറുകുമ്പോൾ ഓർക്കണം കൂട്ടരേ
സമയമായ് സംഗീതം നിലച്ചീടുവാൻ

2 Comments
നന്നായിട്ടുണ്ട്
നന്ദി- സ്നേഹം🙏❤️