Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തൂലികയോട്
കവിത ജീവിതം സമത്വം

തൂലികയോട്

By SHEEJITH C KJune 20, 2025Updated:June 26, 20254 Comments2 Mins Read41 Views
Bookmark Now
Please login to bookmark Close

No account yet? Register

പൂവിൻെറ വർണ്ണമോ

പൂന്തേൻ മധുരമോ

നൽകുവാനാവാതെ

എന്തേ നീ തൂലികേ

പരുക്കനാം ഈ താളിൽ

ശങ്കിച്ചു നിൽക്കുന്നു

 

പരുക്കനാം പാറയിൽ

ചിത്രങ്ങൾ കൊത്തിയും

താളിയോലത്തുണ്ടിൽ

നാരായമോടിച്ചും

എത്രയോ കാവ്യങ്ങൾ

എഴുതിയതല്ലയോ

 

ലോകത്തിൻ സൗന്ദര്യ-

മാകെയുംവർണ്ണിച്ച്

വർണ്ണ മഷി നിന്നിൽ

വറ്റി വരണ്ടുവോ?

 

എൻെറ ഈ ഹൃദയത്തിൻ

അറകൾ തുറന്നു ഞാൻ

ഹൃദയ രക്തം ഊറ്റി

നിന്നിൽ നിറച്ചിടാം

 

അതിൽനിന്നുമൂറുന്ന

വാക്കിൽ വിരിയില്ല

മൃദുല ഭാവങ്ങളാം

പൂക്കളൊരിക്കലും

 

ചോര കിനിയുന്ന

തുലിക തുമ്പിനാൽ

കോറിയിടുന്നൊരീ

വാക്കുകളൊക്കെയും

ചുട്ടുപൊള്ളിച്ചിടാം

പുസ്തക താളുകൾ

 

വിയർപ്പിൻെറ രൂക്ഷമാം

ഗന്ധമുയർന്നിടാം

കിനിഞ്ഞിടാം ചില വാക്കിൽ

ചോരതൻ തുള്ളികൾ

വിയർപ്പും കണ്ണീരും

ചാലിച്ച വരികളോ

മധുരിക്കുകില്ലൊട്ടും

അറിയാമെൻ തൂലികേ

 

മൃദുല വികാരങ്ങൾ

എഴുതി നിറയ്ക്കുവാൻ

ഉള്ളതല്ലല്ലോ ഈ

പരുക്കനാം താളുകൾ

 

വെളുത്ത മിനുപ്പുള്ള

താളുകളിലെത്രയോ

പ്രണയകാവ്യങ്ങൾ നീ

എഴുതിയതല്ലയോ

ഇനി നീ എഴുതിത്തുടങ്ങുക

തൂലികേ

വെളിച്ചം വീശാത്ത

ചരിത്ര സത്യങ്ങളെ

 

അദ്ഭുത സൃഷ്ടികൾ

ആകെയും നിർമ്മിച്ചോർ

ആരോരുമറിയാതെ

മണ്ണിൽ മറഞ്ഞവർ,

അവരുടെ കഴിവിനെ

ചൂഷണം ചെയ്തവർ

വിളങ്ങുന്നു ചിരിതൂകി

ചരിത്രത്തിൽ തൂലികേ

 

ഒരു വാക്കുപോലും

എഴുതിവച്ചില്ല നീ

എഴുതിവച്ചില്ലല്ലോ

അവർ ചെയ്ത ത്യാഗങ്ങൾ

ഇനി നീ എഴുതി

നിറയ്ക്കുക തൂലികേ

പരുക്കനാമെൻെറയീ

പുസ്തക താളുകൾ

 

ധനം- അധികാരങ്ങൾ

ഉള്ളവർക്കീഭൂവിൽ

സ്വർഗ്ഗം പണിയുവാൻ

രാവിനെ പകലാക്കി

അധ്വാനിച്ചോരുടെ

കദനങ്ങൾ എഴുതുക

 

ഒരുനേരമെങ്കിലും

വയർ നിറച്ചുണ്ണുവാൻ,

ഒരു രാത്രിയെങ്കിലും

സുഖമായുറങ്ങുവാൻ,

മോഹിച്ചവരുടെ

കാവ്യങ്ങളെഴുതുക

 

പിറവികൊണ്ടപ്പൊഴേ

അവർണ്ണരായ് തീർന്നോർതൻ,

സ്വത്തായി ദുഃഖങ്ങൾ മാത്രം

ലഭിച്ചോർതൻ

കാവ്യങ്ങൾ എഴുതി

നിറയ്ക്കു നീ തൂലികേ…

 

ഒരു നല്ല കാലം

വരുമെന്ന ചിന്തയിൽ

കണ്ണീരുമാത്രം കുടിച്ചുവറ്റിച്ചിട്ട്

യവനികയ്ക്കുള്ളിൽ

മറഞ്ഞുപോയവരുടെ

ജീവത കഥ നീ

പറയുക തൂലികേ…

 

അധികാരക്കൊതി മൂത്ത്

പടനയിച്ചോർക്കായി

ചുടുരക്തമൂറ്റിക്കൊടുത്തിട്ടു

 പോയോർതൻ

വീര കഥകൾ

എഴുതു നീ തൂലികേ…

Post Views: 21
3
SHEEJITH C K
  • Website

ഞാൻ ഷീജിത്ത് സി.കെ. – കണ്ണൂർ പിണറായി സ്വദേശിയാണ്. എഴുത്തും വായനയും ഇഷ്ടപ്പെടുന്നു. നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്നു

4 Comments

  1. Shijiranjit on June 24, 2025 10:41 PM

    അടിപൊളി 👍

    Reply
    • SHEEJITH C K on June 25, 2025 10:21 AM

      നല്ലവാക്കിന് നന്ദി🙏❤️

      Reply
  2. Suma Jayamohan on June 24, 2025 9:23 PM

    എഴുതു തൂലികേ കഥകളും കവിതകളും…
    അർത്ഥവത്തായ നല്ല കവിത👌🌹
    അഭിനന്ദനങ്ങൾ ❤️🌹

    Reply
    • SHEEJITH C K on June 25, 2025 10:24 AM

      കവിതകൾ പെട്ടെന്ന് ഒഴുകിവരുന്നുണ്ട്. കഥ വരാൻ കുറച്ച് താമസം പിടിക്കുന്നു. എവിടെയൊക്കെയോ തടസ്സങ്ങൾ – തൂലിക ചലിക്കാൻ പ്രയാസപ്പെടുന്നു 😄 പ്രോത്സാഹനത്തിന് ഒരുപാട് നന്ദി 🙏❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.