കള്ള കർക്കിടകം പോയ് വീണ്ടും
ചിങ്ങം വന്നു പിറക്കുമ്പോൾ
മലയാളത്തിൻ മണ്ണിലും മനസ്സിലും
വർണ്ണ പൂവുകൾ വിടരുകയായ്
പൂവും ചൂടി അണിഞ്ഞൊരുങ്ങാൻ
കൈരളി വീണ്ടും ഉണരുകയായ്
സമത്വ സുന്ദര ലോകത്തിൻെറ
സ്വപ്നം വീണ്ടും ഉണരുകയായ്
ചിങ്ങം ഒന്ന് മലയാളികളുടെ
പുതുവർഷത്തിൻ വരവല്ലോ
പൊന്നിൻ കതിരുകൾ ചൊല്ലുന്നൂ
പൊന്നോണത്തിൻ വരവായീ
ഓണപ്പാട്ടും പൂവിളിയും,
ഓണക്കളിയും പൂക്കളവും,
വള്ളം കളിയും ഓണസദ്യയും
ഓണത്തപ്പനും അണയുകയായ്
കള്ളവും ചതിയും ഇല്ലാത്തൊരുനാൾ
ഓണപ്പാട്ടിൽ നിറയുകയായ്
മലയാളത്തിൻ മണ്ണിൽ ഒരുനാൾ
വിടർന്നിടട്ടേ ആ സ്വപ്നം
