ചുറ്റും പ്രകാശമാണെങ്കിലും ഇപ്പൊഴും
കൂരിരുൾ മൂടിയ കണ്ണുമായ് എന്തു നീ
പ്രകാശത്തെ തേടിയലയുന്നു പാരിതിൽ
കണ്ണു തുറക്കാതെ എന്തൊരു കഷ്ടമേ !
പണ്ടാരോ ചൊല്ലിയ പോഴത്തവും കേട്ട്
എന്തിനു കണ്ണു തുറക്കാതിരിപ്പു നീ
പ്രകാശം പരക്കുന്ന വീഥിയിലൊക്കെയും
എന്തെന്തു കൌതുകകാഴ്ചകൾ നോക്കു നീ
മത വൈര കണ്ണട ദൂരെയെറിയു നീ
മാറാല കെട്ടിയ ആരാധനാ മുറി
പൂട്ടി നീ ഉമ്മറ കോലായിലെത്തിടൂ
നോക്കിടൂ മാനത്തെ വർണ്ണജാലങ്ങളെ
കൊട്ടിയടച്ചൊരാ ജാലക വാതിലും
മലർക്കെ തുറന്നിടൂ മാറട്ടെ ദുർഗന്ധം
കാറ്റും വെളിച്ചവും എങ്ങും പരക്കട്ടെ
ഇരുളകന്നെങ്ങും പ്രകാശം പരക്കട്ടെ
പ്രകാശമിങ്ങേറെയടുത്തുണ്ട് പക്ഷെ, നീ
ഇറുകെയടച്ച നിൻ കണ്ണു തുറക്കുവാൻ
നീ തന്നെ, നീ തന്നെ എന്നും ശ്രമിക്കണം
കണ്ണും നിൻ ഉള്ളവും പ്രകാശിച്ചിടട്ടേ…

1 Comment
👌👌❤️