മലയാള ഭാഷയ്ക്ക്
നാട്ടുമൊഴിയുടെ
ചന്തങ്ങൾ ചാർത്തിയ
സുൽത്താനെ ഓർക്കുമ്പോൾ
തെളിയുന്നുണ്ടൊരുപാടു
വർത്താനങ്ങൾ
പാത്തുമ്മാൻറാടോടി
വന്നിട്ടെന്നോർമ്മയെ
ബേപ്പൂരിലേക്കങ്ങ്
കൊണ്ടുപോയി
ഒരുപാട് വർത്താനം
ചൊല്ലിക്കൊണ്ടാ മാവിൻ
ചോട്ടിലിരിപ്പുണ്ട്
ബല്യ സുൽത്താൻ
ഒരു നറു പുഞ്ചിരി
ചുണ്ടിലൊളിപ്പിച്ച്,
നാട്ടുവർത്താനങ്ങൾ
നാട്ടിലെ ഭാഷയിൽ
കഥകളായ് നെയ്യുന്ന,
വിശ്വവിഖ്യാതമാം
മൂക്കിന്നുടമയാം
മലയാള ഭാഷതൻ
ബല്യ സുൽത്താൻ
✍️ ഷീജിത്ത് സി. കെ. – പിണറായി
