Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മൗനരാഗങ്ങൾ
  • ബുള്ളറ്റും സുദർശൻ ചേട്ടനും പിന്നെ ഈ ഞാനും
  • കാലത്തിൻ്റെ കാവ്യനീതി
  • മാപ്പുണക്കാത്ത മുറിവുകൾ
  • മരണമെത്തും മുമ്പേ
  • കഥ – മൗനപ്രണയം
  • തണൽ മരം ചായുമ്പോൾ
  • നിശബ്ദരായ വായനക്കാർ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, October 3
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാലത്തിൻ്റെ കാവ്യനീതി
കഥ

കാലത്തിൻ്റെ കാവ്യനീതി

By Seji RajeevOctober 3, 20262 Comments4 Mins Read20 Views
Bookmark Now
Please login to bookmark Close

No account yet? Register

വർഷങ്ങൾക്കു മുൻപ് കണ്ണീരും അപമാനവും മാത്രം ബാക്കി വെച്ച് താൻ ഇറങ്ങിപ്പോയ അതേ സ്‌കൂൾ മുറ്റം. അന്ന് ആരും തൻ്റെ നിരപരാധിത്വം വിശ്വസിച്ചില്ല, എന്നാൽ ഇന്ന് അതേ വിദ്യാലയത്തിൻ്റെ പ്രധാന സ്റ്റേജിൽ ആദരവോടെ നൽകിയ പൂച്ചെണ്ടും പിടിച്ച് വിശിഷ്ടാതിഥി യായി അവൾ ഇരിക്കുകയാണ് – “വൈദേഹി”

അവളുടെ കണ്ണുകളിൽ സങ്കടത്തിൻ്റെ നേർത്ത നനവുണ്ടായിരുന്നു. പക്ഷേ അതിനെക്കാൾ തിളങ്ങി നിന്നത് പ്രതിസന്ധികളെയെല്ലാം തോൽപ്പിച്ചു മുന്നേറിയ ഒരു ജേതാവിൻ്റെ വിജയത്തിളക്കമായിരുന്നു. അന്ന് പടിയിറങ്ങുമ്പോൾ ഹൃദയത്തിലേറ്റ മുറിവുകൾക്ക് ഇന്ന് പൂർണ്ണമായി ശമനം വന്നതുപോലെ അവൾക്ക് തോന്നി. തെറ്റ് ചെയ്യാത്ത ഒരാളെ എത്ര ചവിട്ടി താഴ്ത്തിയാലും സത്യത്തിൻ്റെ വെളിച്ചത്തിൽ അവർ കൂടുതൽ ശക്തമായി തിരിച്ചു വരുമെന്നതിൻ്റെ ജീവിക്കുന്ന തെളിവായിരുന്നു സ്‌റ്റേജിലിരിക്കുന്ന അവളുടെ ആ ശാന്തമായ പുഞ്ചിരി. 

മൈക്കിലൂടെ അനൗൺസർ വിശിഷ്ടാതിഥിയെ ക്കുറിച്ച് പറഞ്ഞു.


പ്രശസ്ത എഴുത്തുകാരിയും ഈ സ്‌കൂളിലെ മുൻ അധ്യാപികയും ആയ വൈദേഹി ടീച്ചർ. ടീച്ചർ ആണ് ഇന്നത്തെ നമ്മുടെ വിശിഷ്ടാതിഥി. ടീച്ചറേ ഞാൻ സ്‌കൂളിൻ്റെ വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിന് വേദിയിലേക്ക് ക്ഷണിക്കുന്നു.”

സദസ്സ് വലിയ കരഘോഷത്തോടെ വൈദേഹിയെ എതിരേറ്റു. വിദ്യാലയത്തിൻ്റെ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന പരിപാടികൾക്കു വേണ്ടി വൈദേഹി മൈക്കിനു മുന്നിലേക്ക് നടന്നു. കാന്തശക്തിയുള്ള നോട്ടം സദസ്സിലേക്കു പായിച്ചു കൊണ്ട് വൈദേഹി ശാന്തമായി സംസാരിച്ചു തുടങ്ങി. 

പ്രിയമുള്ളവരെ……

നിങ്ങളിൽ പലർക്കും എന്നെ ഓർമ്മയുണ്ടാകും, വർഷങ്ങൾക്കു മുൻപ് ചെയ്യാത്തൊരു കുറ്റത്തിൻ്റെ പേരിൽ ഇതേ മുറ്റത്തു വെച്ചാണ് ഞാൻ വിചാരണ ചെയ്യപ്പെട്ടതും അപമാനിതയായി ഈ വിദ്യാലയത്തിൻ്റെ പടികളിറങ്ങിയതും. അന്ന് എൻ്റെ സത്യത്തേക്കാൾ വില ചിലരുടെ നുണ പ്രചാരണങ്ങൾക്കായിരുന്നു. പെണ്ണായതുകൊണ്ട് മാത്രം എൻ്റെ നിരപരാധിത്വത്തിന് കാതോർക്കാൻ അന്ന് ആരും ഉണ്ടായിരുന്നില്ല, ഇന്ന് ഞാൻ ഇവിടെ വിശിഷ്ടാതിഥിയായി എത്തുമ്പോൾ എന്നെ വേദനിപ്പിച്ചവരോട് എനിക്ക് തെല്ലും കോപമില്ല, കാരണം അന്ന് നിങ്ങൾ തന്ന ആ വലിയ മുറിവാണ് എന്നെ ഈ നിലയിൽ എത്തിക്കാൻ പ്രേരിപ്പിച്ചത്. ഉള്ളിൽ പ്രതികാരവും ദേഷ്യവും ചുമന്നു നടന്നിരുവെങ്കിൽ എനിക്കൊരിക്കലും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ കഴിയില്ലായിരുന്നു.  ഞാൻ അന്നേ നിങ്ങളൊടെല്ലാം ക്ഷമിച്ചതാണ്. എൻ്റെ മുറിവുകൾ ഉണങ്ങിയതും ഞാൻ നിങ്ങളോടെല്ലാം ക്ഷമിച്ചതുകൊണ്ട് കൂടിയാണ്. അന്ന് എന്നെ ചവിട്ടി താഴ്ത്താൻ നോക്കിയവർക്ക് മുൻപിൽ, വാക്കുകളുടെ ഒരു പുതിയ സമ്രാജ്യം കെട്ടിപ്പടുക്കാനാണ് ഞാൻ ശ്രമിച്ചത്. ആ മുറിവുകളാണ് എന്നെ അക്ഷരങ്ങളുടെ ലോകത്തിലേക്ക് നയിച്ചതും, ഇന്ന് ഒരു എഴുത്തുകാരിയായി നിങ്ങളുടെ മുന്നിൽ നി ർത്തിയതും. സത്യം എപ്പോഴും ജയിക്കും, അതിന് കാലം അല്പം സമയമെടുക്കുമെന്ന് മാത്രം. എന്നെ തളർത്താനും തകർക്കാനും നോക്കിയ ഈ വിദ്യാലയത്തിലെ സഹപ്രവർത്തകരോട് നന്ദിയേയുള്ളു… കാരണം തോറ്റുകൊടുക്കരുത് എന്ന വലിയ പാഠം എന്നെ പഠിപ്പിച്ചത് നിങ്ങളാണ്.

വൈദേഹിയുടെ വാക്കുകൾ കേട്ട് സദസ്സ് ഒന്നടങ്കം നിശബ്‌ദമായി. അന്ന് താൻ അനുഭവിച്ച നിസ്സഹായാവസ്ഥ ഓർത്ത് അവളുടെ തൊണ്ടയിടറി. അവൾ ഒരു നിമിഷം കണ്ണുകളടച്ച് ആ പഴയ വേദനകളെ ഉള്ളിലൊതുക്കി, സദസ്സിനെ നോക്കി ശാന്തമായി വീണ്ടും തുടർന്നു. 

ചിലപ്പോഴൊക്കെ ഈ സമൂഹത്തിൽ മറ്റുള്ളവർ എഴുതി വെച്ച നുണ കഥകൾക്കൊപ്പം സ്വപ്നം കാണാത്ത കുറ്റത്തിന് തൂക്കുകയർ കിട്ടിയെന്ന് വരാം. അന്ന് എനിക്ക് കിട്ടിയ തൂക്കുകയറാണ് എന്നെ ഈ നിലയിൽ എത്തിച്ച കരുത്ത്. ആ കയറിന് എൻ്റെ ശ്വാസം മുട്ടിക്കാൻ കഴിഞ്ഞില്ല പകരം അത് എന്നെ കൂടുതൽ ശക്തയാക്കുകയാണ് ചെയ്തത്. എന്നെ ഏൽപ്പിച്ച കടമയിലേക്ക് ഞാൻ കടക്കട്ടെ എന്നു പറഞ്ഞു കൊണ്ട് പ്രസംഗം നിർത്തി വേദിയിൽ തയ്യാറാക്കി വച്ചിരുന്ന നിലവിളക്കിനരികിലേക്ക് നടന്നു.

സദസ്സ്അപ്പോഴും പൂർണ്ണ നിശബ്‌ദമായിരുന്നു, കൈയ്യിലെ തിരിനാളം നിലവിളക്കിലേക്ക് പകരുമ്പോൾ അവളുടെ മുഖത്ത് ഭാവവ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, ഭദ്ര ദീപം കൊളുത്തി ഉദ്ഘാടന കർമ്മം വൈദേഹി നിർവ്വഹിച്ചു. ആ നിമിഷം സദസ്സിൽ കനത്ത കരഘോഷം മുഴങ്ങി. അന്ന് അപമാനിതയായി പടിയിറങ്ങിയ ആ പഴയ അധ്യാപിക ഇന്ന് അതേ വിദ്യാലയത്തെ തൻ്റെ അക്ഷര വെളിച്ചം കൊണ്ട് പ്രകാശപൂരിതമാക്കിയിരിക്കുന്നു.

ചടങ്ങുകൾക്കു ശേഷം വേദി വിട്ടിറങ്ങിയ വൈദേഹിയെ കാണാൻ എല്ലാവരും ഓടിയെത്തി. അന്നും ഇന്നും ഒരുപോലെ സ്‌നേഹിച്ചവർ, കൂടെ നിന്ന് ചതിച്ചവർ, മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരു പോലെ കുത്തിയവർ, ഔദാര്യങ്ങൾ കൈപറ്റിയിട്ട് മാറി നിന്ന് കുറ്റം പറഞ്ഞവർ, എല്ലാവരെയും നോക്കി വൈദേഹി മനോഹരമായി ഒന്നു പുഞ്ചിരിച്ചു, അപമാനഭാരത്താൽ അതിൽ ചിലരുടെ തലകൾ കുനിഞ്ഞിരുന്നു, വൈദേഹിയുടെ മുൻപിൽ കൈകൂപ്പി നിന്നു കൊണ്ട് അവരിലൊരാൾ വിതുമ്പി, “വൈദേഹി ഞങ്ങളോട് ക്ഷമിക്കണം, അന്ന് ചെയ്യാത്ത കുറ്റത്തിൻ്റെ പേരിൽ നിന്നെ ഇവിടെ നിന്ന് ഇറക്കിവിട്ടത് ഞങ്ങളാണ്. വർഷങ്ങളായി ഈ കുറ്റബോധം ഉള്ളിൽ ചുമന്നാണ് ജീവിക്കുന്നത്. ദയവായി ഞങ്ങൾ ക്ക് മാപ്പ് തരണം.”

അവരുടെ വാക്കുകൾ കേട്ട് വൈദേഹി അവരുടെ നേരേ നോക്കി. അവളുടെ കണ്ണുകളിൽ ദേഷ്യമോ, പ്രതികാരബുദ്ധിയോ ഇല്ലായിരുന്നു, പകരം കാലം കാത്തു വെച്ച വിജയത്തിൻ്റെ ഒരു നേർത്ത തിളക്കം മാത്രമാണ് ഉണ്ടായിരുന്നത്. അവൾ ശാന്തമായി അവരെ നോക്കി പുഞ്ചിരിച്ചു.

“ഞാൻ അന്നേ നിങ്ങളോട് ക്ഷമിച്ചതാണ്, കാരണം നിങ്ങളുടെ ചതിയാണ് എന്നെ വളർത്തിയത്. ഉള്ളിൽ പ്രതികാരവും ദേഷ്യവും ചുമന്നു നടന്നിരുന്നുവെങ്കിൽ എനിക്ക് ഒരിക്കലും വാക്കുകളുടെ ഈ പുതിയ സമ്രാജ്യം കെട്ടിപ്പടുക്കാൻ കഴിയില്ലായിരുന്നു. എൻ്റെ മുറിവുകൾ ഉണങ്ങിയത് ഞാൻ നിങ്ങളോട് ക്ഷമിച്ചതു കൊണ്ടാണ്.”

അത്രയും പറഞ്ഞ് അവൾ തൻ്റെ ബാഗ് കൈയ്യിലെടുത്തു, ഒരിക്കൽ തനിക്ക് നേരേ വാതിലുകൾ കൊട്ടിയടച്ച ആ വിദ്യാലയത്തോട് വിട പറഞ്ഞ് ആത്മാഭിമാനത്തോടെയും ശാന്തതയോടെയും വൈദേഹി സ്കൂളി നു പുറത്തേക്ക് നടന്നു പുറത്ത് കാത്തു നിന്ന വണ്ടിയിലേക്കു കയറുമ്പോൾ തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവുണങ്ങിയതിൻ്റെ സമാധാനം ആ മുഖത്തുണ്ടായിരുന്നു. വണ്ടി ദൂരേക്കു നീങ്ങു മ്പോഴും അവൾ ആ സ്‌കൂൾ കെട്ടിടത്തിലേക്ക് നോക്കിക്കൊണ്ടെയിരുന്നു. അന്ന് അപമാനിതയായി പടിയിറങ്ങുമ്പോൾ ആ കണ്ണുകളിൽ നിന്ന് ഒഴുകിയ കണ്ണീരിനെ കാലം ഇന്ന് ഒരു വലിയ വിജയത്തിൻ്റെ തിളക്കമാക്കി മാറ്റിയിരിക്കുന്നു. ഒടുവിൽ തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ശാപമോക്ഷം കിട്ടിയതു പോലെ, ആ വണ്ടിക്കുള്ളിലിരുന്ന അവൾ ഒരു കൊച്ചുകുട്ടിയെ പ്പോലെ പൊട്ടിക്കരഞ്ഞു. വർഷങ്ങളായി ഉള്ളിൽ കട്ട പിടിച്ചു കിടന്ന വേദനകളെല്ലാം ആ കണ്ണീരിൽ ഒലിച്ചു പോവുകയായിരുന്നു, അത്രമേൽ സാമാധാനം അവളുടെ ഹൃദയത്തിന് ഇപ്പോൾ ലഭിച്ചിരുന്നു. കണ്ണീർ തുടച്ച് അവൾ തൻ്റെ മുന്നിലിരുന്ന ഡയറി പതുക്കെ തുറന്നു. പേനതുമ്പിൽ നിന്നും അക്ഷരങ്ങൾ ഒരു പുഴപോലെ ഒഴുകാൻ തുടങ്ങി അവിടെ അവൾ ഇങ്ങനെ കുറിച്ചു

” ചിലപ്പോഴൊക്കെ ഈ സമൂഹത്തിൽ മറ്റുള്ളവർ എഴുതിവെച്ച നുണക്കഥകൾക്കൊപ്പം സ്വപ്നം കാണാത്ത കുറ്റത്തിന് തൂക്കുകയർ കിട്ടിയെന്ന് വരാം, പക്ഷേ ആ കയറിന് നമ്മുടെ ശ്വാസം മുട്ടിക്കാൻ കഴിയി ല്ലെന്ന് നമ്മൾ തെളിയിക്കണം, വേട്ടയാടിയവരോട് പ്രതികാരം ചെയ്യാനുള്ള ഏറ്റവും നല്ല വഴി അവരേക്കാൾ ഉയരത്തിൽ വളരുക എന്നതു മാത്രമാണ്. ഇന്ന് ഞാൻ അവർക്ക് മാപ്പു നൽകുന്നു ദയകൊണ്ടല്ല, മറിച്ച് എൻ്റെ ഹൃദയത്തിലെ മുറിവുകൾക്ക് പൂർണ്ണമായി ശമനം വരാൻ വേണ്ടി മാത്രം “ക്ഷമയേക്കാൾ വലിയ ദൗഷധവും, വിജയത്തേക്കാൾ മനോഹരമായൊരു പ്രതികാരവും ഭൂമിയിൽ ഇല്ല”

ഡയറി അടച്ചു വെച്ച് അവൾ പുറത്തേക്ക് നോക്കി പുഞ്ചിരിച്ചു. കാറ്റിനു പോലും അപ്പോൾ അവളോട് പറയാൻ വിജയത്തിൻ്റെ കഥകൾ മാത്രമാണുണ്ടായിരുന്നത്……. 

0
Seji Rajeev

ഞാൻ സെജി രാജീവ് യാത്രകൾ,പ്രണയം, മനുഷ്യവകാശം എന്നിവയിൽ പുതിയ വഴികൾ തേടുന്ന വായനയും എഴുത്തും ഒരു പാട് ഇഷ്ടപ്പെടുന്ന ഒരു അധ്യാപിക . എഴുത്തിൽ പുതിയ വഴിക ൾ തിരയുന്ന പഴമയെയും ആചാരങ്ങളെയും മുറുകെ പിടിക്കുന്ന ഒരു പഴഞ്ചൻ ചിന്താഗതിക്കാരി . പ്രണയമേ നിനക്കായ് എന്ന ചെറുകഥാ സമാഹാരം ആണ് ആദ്യ പുസ്തകം . 💕💕💕💕💕

2 Comments

  1. SHEEJITH C K on October 3, 2026 4:57 PM

    കാക്കകൾ പലപ്പോഴും പരുന്തിനെ വ്ടമിട്ട് ആക്രമിക്കാറുണ്ട്. അപ്പോഴൊക്കെ പരുന്ത് തിരിച്ച് ആക്രമിക്കുന്നതിന് പകരം കൂടുതൽ ഉയരത്തിൽ പറക്കുകയാണ് ചെയ്യുക. പരുന്തിനോടൊപ്പെ ഉയരത്തിൽ പറക്കാൻ കാക്കകൾക്കാവില്ല. അവ തളർന്ന് താഴേക്ക് പോരുകയാണ് ചെയയുക. ഈ കഥയിൽ സഹപ്രവർത്തകൾ അപവാദം പ്രചരിപ്പിച്ച് സ്കൂളിൽ നിന്നും പുറത്താക്കിയ കഥാ നായിക തൻെറ കഴിവുകൊണ്ട് കൂടുതൽ പ്രസിദ്ധയായി തന്നെ പുറത്താക്കിയ അതേ മുറ്റത്ത് മുഖ്യ അതിഥിയായി എത്തി തന്നോട് അപരാധം ചെയ്തവരോട് മധുര പ്രതികാരം ചെയ്തിരിക്കുന്നു. നന്നായി- അഭിനന്ദനങ്ങൾ❤️👍

    Reply
    • seji on October 3, 2026 5:03 PM

      🙏🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.