ആകാശത്തിൽ കാർമേഘങ്ങൾ പ്രണായതുരമായി ഒത്തു കൂടിയ ആ വൈകുന്നേരം, പ്രകൃതി അതിൻ്റെ ഏറ്റവും മനോഹരമായ രാഗത്തിൽ പാടാൻ തുടങ്ങിയിരിക്കുന്നു, മലനിരകളെ ചുംബിച്ചു കടന്നു പോകുന്ന തണുത്ത മഞ്ഞുകാറ്റിനൊപ്പം, കാത്തിരുന്ന ആ ഇടവപ്പാതി ഒരു സംഗീതം പോലെ ഭൂമിയിലേക്ക് പെയ്തിറങ്ങി. ജനൽച്ചില്ലുകളിൽ പ്രണയത്തിൻ്റെ ലിപിയിലെഴുതുന്ന മഴത്തുള്ളികളെ നോക്കി റിസോർട്ടിൻ്റെ വരാന്തയിൽ നിൽക്കുമ്പോൾ, ദേവശങ്കറിൻ്റെ മനസ്സിലേക്ക് ആ പഴയ കുളിർമ വീണ്ടും പടരുകയായിരുന്നു. വരണ്ട മണ്ണിൽ ആദ്യ മഴത്തുള്ളി വീഴുമ്പോഴുണ്ടാകുന്ന ആ സുഗന്ധത്തിന് ഇന്നും അവളുടെ ഓർമ്മകളുടെ മണമായിരുന്നു. വർഷങ്ങൾക്ക് മുൻപ്, തൻ്റെ കലാലയത്തിൻ്റെ വരാന്തയിൽ വെച്ച് ഇതേ പോലൊരു മഴക്കാലമാണ് അവളെ അവന് സമ്മാനിച്ചത് ” മീരയെ” നനഞ്ഞൊട്ടിയ കാർകൂന്തലിൽ നിന്നും മുത്തുകൾ പോലെ ഇറ്റിറ്റു വീഴുന്ന നീർത്തുള്ളികളും, പെയ്യുന്ന മഴയിലേക്ക് കൈ നീട്ടി കാത്തു നിൽക്കുന്ന ആ മിഴികളിലെ തിളക്കവും ദേവശങ്കറിൻ്റെ ഹൃദയത്തിൽ പ്രണയത്തിൻ്റെ ആദ്യ വിത്ത് പാകി. പ്രകൃതി മുഴുവൻ നനഞ്ഞു കുതിരുമ്പോൾ ഒരൊറ്റ ചെറിയ കുടയ്ക്കീഴിൽ പ്രപഞ്ചം ചുരുങ്ങിയത്…
Author: Seji Rajeev
സൗപർണ്ണികയിൽ പുതു വെള്ളം കുത്തിയൊലിക്കുകയായിരുന്നു. തീരങ്ങളിൽ നിന്ന് എല്ലായ്പോഴും മണലിടിഞ്ഞ് വെള്ളത്തിലേക്കു വീണു കൊണ്ടിരുന്നു. മഴക്കാലം തുടങ്ങി, പുഴയുടെ വീതി കൂടിവരുന്ന ദിവസങ്ങൾ. കരയിൽ വളരുന്ന പുഴയെ ഭയപ്പാടോടെ നോക്കി കൊണ്ട് കാശിത്തുമ്പകളും മരങ്ങളും മൃഗങ്ങളും വിറച്ചു വിറച്ചു നിന്നു. മൈഥിലി കാൽ കഴുകുവാനായി പുഴയിലേക്ക് കാൽ എടുത്തു വച്ചതും അമ്മാളു അമ്മ തടഞ്ഞു. Bed a magu sauparnikadalli ili ya beda olleya harivu ide ( വേണ്ട മോളെ സൗപർണ്ണികയിൽ നല്ല ഒഴുക്കുണ്ട്) ok amalu Amma Ganpati devasthanada ty apnalli Kal odde madidare Saku ( ഗണപതി കോവിലെ ടാപ്പിൽ കാൽ നനച്ചാൽ മതി) മൈഥിലി സൗപർണ്ണിക തീരത്തുള്ള ഗണപതി കോവിലിൽ കയറി പ്രാർത്ഥിച്ചു പുറത്തിറങ്ങി. മൂകാംബിക, ദർശനക്രമം ഇങ്ങനെയാണല്ലോ. സൗപർണ്ണികയിൽ മുങ്ങിക്കുളിച്ച് ഗണപതി കോവിലിൽ കയറി, നേരേ സിദ്ധ ഗണപതിയെ തൊഴുതിട്ടെ അമ്മയെ കാണാവൂ, ഇതാണ് ക്രമം. Amma lu Amma…
അമ്മയെ കുറിച്ച് എഴുതാത്ത കവികളുണ്ടോ ? അമ്മയെ കുറിച്ച് പാടാത്ത ഗായകരുണ്ടോ ? എൻ അമ്മേ ഒന്നു കാണാൻ എത്ര നാളായി ഞാൻ കൊതിപ്പൂ… എന്ന പാട്ടു കേട്ടാൽ കണ്ണു നിറയാത്ത മനുഷ്യരുണ്ടോ ? അതാണ് അമ്മ പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ പോരാളി.. പരുന്തി ൽ നിന്ന് കോഴികുഞ്ഞുങ്ങളെ രക്ഷിക്കാൻ പരുന്തിനോടു മല്ലിടുന്ന തള്ളക്കോഴിയെ കണ്ടിട്ടില്ലേ, സ്വന്തം മക്കളെ രക്ഷിക്കാൻ എത്ര ശക്തൻമാരോടു പോലും മൽസരിക്കാൻ അമ്മമാർ തയ്യാറാവുന്നു അതാണ് അമ്മ. തൻ്റെ മക്കൾക്കു വേണ്ടി ജീവനും ജീവിതവും സമർപ്പിക്കുന്നവൾ. ഈ ലോകത്തി ൽ ഞാൻ ഏറ്റവും ഇഷ്‌ടപ്പെടുന്നത് ആരെയെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ ” എൻ്റെ അമ്മച്ചിയെ” അതു കഴിഞ്ഞിട്ടേ എനിക്ക് എന്നെപ്പോലും ഇഷ്ടമുള്ളു !! ഈ മാതൃദിനത്തിൽ എൻ്റെ അമ്മയ്ക്കായി ഞാൻ സമർപ്പിക്കുന്ന അനുമോദന പത്രം. എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ എൻ്റെ ഏറ്റവും നല്ല കൂട്ടുകാരിയും, ഉപദേഷ്ടാവും അമ്മയായിരുന്നു, അച്ഛൻ വിദേശത്തായിരുന്നതുകൊണ്ടും ഞങ്ങൾ മൂന്നു പെൺകുട്ടികൾ…
ജഗനോടോപ്പം കാറിൽ ഗൂരുവായുരിലേക്ക് യാത്ര തിരിക്കുമ്പോൾ മുതൽ ജാൻവി അസ്വസ്‌ഥയായിരുന്നു. മറ്റൊന്നും കൊണ്ടല്ലാ, എത്തിച്ചേരേണ്ട സ്ഥലവും അവിടെ അഭിമുഖികരിക്കേണ്ട മനുഷ്യരേയും ഓർത്തായിരുന്നു ആകുലത മുഴുവൻ. പതിവിൽ നിന്ന് വ്യത്യസ്തമായി ജാൻവിയുടെ പെരുമാറ്റം കണ്ടപ്പോഴെ ജഗനു കാര്യം മനസ്സിലായി. ജഗൻ മനസ്സിലോർത്തു. ” പാവം ജാൻവി അവൾ ഒരു ശ്രദ്ധാ കേന്ദ്രമായിരിക്കും. അവളോ? അവൾ മാത്രമല്ല, താനും. വധുവിൻ്റെ അമ്മയുടെ ‘രണ്ടാം ഭർത്താവ്!’ ഛെ ! കേൾക്കാൻ ഒരു സുഖമില്ലാത്ത ബന്ധം.” ഗൂരുവായൂരിലേ കൗസ്തുഭം ഓഡിറ്റോറിയത്തിലേക്ക് വണ്ടി എത്തിയെപ്പോഴെ മനസ്സിലായി വിവാഹത്തിൻ്റെ ആഡംബരം. കാറിൽ നിന്ന് ഇറങ്ങുമ്പോഴേ ഓർമ്മിപ്പിച്ചു…. “കയ്പേറിയ അനുഭവങ്ങൾ ഉണ്ടാവും മനസ്സ് പതറാതെ സൂക്ഷിക്കുക ” ജഗൻ പറഞ്ഞതു കേൾക്കാത്ത ഭാവത്തിൽ ജാൻവി ഹാളിൻ്റെ അകത്തേക്കു കയറി. വധു മുല്ലപന്തലിൽ വിവാഹ വേദിയിലേക്ക് വരുന്നു, ഏതൊരു അമ്മയും കാണാൻ കാത്തിരിക്കുന്ന നിമിഷം. തൻ്റെ മകളോടൊപ്പം മുല്ല പന്തലിൽ നിൽക്കേണ്ടവളാണ് താൻ. അല്ല, അങ്ങിനെ നിൽക്കുവാൻ തനിക്ക് എന്തു യോഗ്യത? പത്തും…
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണിനാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു. അതിനാൽ ഈ ദിവസങ്ങളിൽ പകൽ മുഴുവൻ ക്ഷേത്ര നട തുറന്നിരിക്കുന്നു ദ്രാവിഡക്ഷേത്രം ആയിരുന്ന കൊടുങ്ങല്ലൂർ പിൽക്കാലത്ത് സവർണ്ണ മേധാവിത്വത്തിന് കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന ആദിമ ജനതയുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു. എല്ലാ ദേശത്തുനിന്നും ഭക്തർ സംഘം ചേർന്ന് വന്നുചേരുന്നു. ഇവരിൽ പലരുടെയും കുടുംബ ക്ഷേത്രങ്ങളിലും, വീടിൻ്റെ മച്ചകത്തും, പൂജാമുറിയിലും മറ്റും ദേവിയെ കുടിയിരുത്തിയിട്ടുണ്ട്. അവിടെ പ്രത്യേകപൂജകൾ നടത്തിയതിനുശേഷം ആണ് അവർ കൊടുങ്ങല്ലൂരിലേക്ക് വരുന്നത്. ദേവി സ്തുതികൾ പാടി, ഭഗവതിയുടെ വാളും ചിലമ്പും എടുത്തുകൊണ്ടാണ് അവർ വരിക. ധാരാളം കോമരങ്ങളും ആ കൂട്ടത്തിൽ ഉണ്ടാകാറുണ്ട്. ഭഗവതിയെപ്പോലെ മനോഹരമായി…
2025 ഡിസംബർ ഒന്നാം തീയതി മുതലുള്ള ആലോചനയാണ്, ഈ വർഷം എങ്കിലും ഒന്നു നന്നാവണം, ശരീരം കൊണ്ടല്ല, പ്രവൃത്തി കൊണ്ടും, മനസ്സുകൊണ്ടും, നന്നാവണം. ഏതൊക്കെ വിധത്തിലാ നന്നാവുന്നേ? ഒന്നാമത്തെ കാര്യം നന്നായി വസ്ത്രധാരണം ചെയ്യണം, എന്നും മറ്റുള്ളവരുടെ മുൻപിൻ അപഹാസ്യയാവുന്നത് നന്നായി വസ്ത്രം ധരിക്കാത്തതിൻ്റെ പേരിലാണ്, അത് അപ്പാടെ മാറ്റണം രണ്ടാമത്തെ കാര്യം സമയം ഇല്ല എന്നുള്ള പറച്ചിൽ നിറുത്തണം. സമയത്തെ നന്നായി manage ചെയ്യാൻ പഠിക്കണം. Time Management ആണ് ജീവിതത്തിലെ വിജയത്തിൻ്റെ ആദ്യ പടി. മൂന്നാമത്തെ കാര്യം മറ്റുള്ളവരെ അറിയാതെ പോലും വേദനിപ്പിക്കരുത്. മറ്റൊരാൾ നാം കാരണം വേദനിക്കുക എന്നത് ഒരിക്കലും ദൈവം മാപ്പു തരാത്ത കാര്യമാണ്. നാലാമത്തെ കാര്യം മറ്റുള്ളവരേ കേൾക്കാൻ ശ്രമിക്കുക, നാം ഒരിക്കലും ആരെയും കേൾക്കാൻ ശ്രമിക്കാറില്ല, കേൾപ്പിക്കാനേ ശ്രമിക്കാറുള്ളു, ഈ വർഷം എങ്കിലും നല്ലൊരു കേൾവിക്കാരിയാവണം. മറ്റുള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കണം, ശരീരവ്യയാമം, വെള്ളം കുടിക്കൽ, ഇതൊക്കെ ഒരു ദിവസം പോലും ഒഴിവാക്കരുത്. പണം…
ഏയർ പോർ ട്ടിൽ നിന്നു കാറിൽ വീട്ടിലേക്കു പോകുമ്പോഴും ശ്രീകുട്ടൻ്റെ മനസ്സ് ആകെ കാർമേഘം നിറഞ്ഞ നീലാകാശം പോലെ മേഘാവൃതം ആയിരുന്നു . എത്ര ശക്തിയിൽ മഴ പെയ്തുതോർന്നാലും, അതിനേക്കാൾ ശക്തിയോടെ മനസ്സ് വീണ്ടും പെയ്തൊഴിയാൻ കാത്തിരിക്കുന്ന തുപോലെ . ഒരിക്കലും പെയ്തു തീരാത്ത പേമാരി അതായിരുന്നു “”അച്ഛൻ”” ഞാൻ അറിയുന്ന എൻ്റെ വിശപ്പിൻ്റെ പേരായിരുന്നു “” അച്ഛൻ”” ” അത്താഴം ഇല്ല കിടന്നുറങ്ങിക്കോളൂ” എന്ന് പറയാതെ അറിയുന്നത് അച്ഛൻ എന്നെ തോളത്തെടുത്ത് താരാട്ട് പാട്ട് പാടുമ്പോഴാണ്. രാത്രിയിൽ എന്നെ തോളത്തെടുക്കുമ്പോഴേ അറിയാം ” അത്താഴം ഇല്ല” അച്ഛൻ എന്നെ നിർബന്ധിച്ചു തോളിൽ കിടത്തും, ഞാൻ പിടഞ്ഞ് തല പൊക്കും. വിശപ്പിൻ്റെ ഈരടികൾക്ക് വയറ് സാക്ഷിയാകുമ്പോൾ, അച്ഛൻ്റെ താരാട്ടുപാട്ടിൻ്റെ ഈണങ്ങൾ ആര് അറിയാൻ. എനിക്കിഷ്ടമില്ലാത്ത അച്ഛൻ്റെ വിയർപ്പിന്, സ്നേഹത്തിൻ്റെ, കരുതലിൻ്റെ, ഗന്ധമുണ്ടെന്നറിഞ്ഞത് എപ്പോഴാണ്. അച്ഛൻ്റെ വിയർപ്പിന് ചേറിൻ്റെ ഗന്ധമായിരുന്നു. പക്ഷേ ആ മനസ്സിന് ചെമ്പകപ്പൂവിൻ്റെ ഗന്ധമാണെന്ന് തിരിച്ചറിഞ്ഞത് എന്നാണ്? ഉള്ളിലൊരു കടലൊതുക്കി…
പാലപൂക്കുന്ന മണം… കാർ വളവുതിരിഞ്ഞപ്പോൾ മുതൽ അതിൻ്റെ ആദ്യ തരികൾ പറന്നു വന്നു കൊണ്ടിരുന്നത് നന്ദഗോപൻ മണത്തു കഴിത്തിരുന്നു. എപ്പോഴോ വീശിയടിക്കുന്ന തണുത്ത കാറ്റിൽ, പോരെപ്പോരെ സുഗന്ധം കൊഴുക്കുന്നതറിഞ്ഞപ്പോൾ ആഹ്ലാദമായി. വിരസമായിക്കൊണ്ടിരുന്ന കാർ യാത്രയിൽ ഓർക്കാൻ ഒരു വിഷയം തന്നു കടന്നുവന്ന ആ കാറ്റിന് നന്ദി പറഞ്ഞ്, നന്ദഗോപൻ കണ്ണടച്ചു. കണ്ണടച്ച് മനസ്സിൽ കുട്ടിക്കാലത്തെ സന്ധ്യകൾ വിളിച്ചു വരുത്തി. പഴയ പാടപ്പരപ്പുകൾക്കു നടുവിൽ സന്ധ്യയ്ക്കു പൂത്ത ഒറ്റപ്പാലയും, പാല ചുരത്തിയ യക്ഷി മണവും, വീട്ടിലെ തൊടിയും, പവിഴ മുല്ലയുടെയും, ചെമ്പകത്തിൻ്റെയും ഗന്ധമുള്ള പരിസരവും എല്ലാം വീണ്ടും തട്ടിക്കൂട്ടാൻ കിണഞ്ഞു ശ്രമിച്ചു. അപ്പോഴാണ് ആരുടെയൊ കൈ പിന്നിൽ തട്ടിയത്. “സർ, സ്ഥലം എത്തി” ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ചാടിയെഴുന്നേറ്റു. ” Sorry, ഞാൻ അറിഞ്ഞില്ല” ” It’s ok “ എന്നു പറഞ്ഞ് driver ഡോർ തുറന്നു, ബാഗുമെടുത്ത് നേരേ റിസപ്ഷനിലേക്ക്, അവിടെ നിന്ന് റൂമിലേക്ക്, ഒന്നു കുളിച്ച് fresh ആയപ്പോഴേക്കും door…
” പലതിൻ്റെയും പലരുടെയും പിന്നാലെ പോകുന്നവരൊക്കെ പതിരായി പ്രയോജന ശൂന്യരാകും …..
” സ്ഥിരത നിർണായക ഘടകമാണ്, പരിശ്രമത്തിലും പുരോഗതിയിലും….
