“നന്ദേട്ടാ ഒന്ന് എണിക്ക് നേരം വെളുത്തു. ഇപ്പോ തന്നെ 6 മണിയായി. ഇനി വളരെ കുറച്ച് മണിക്കൂറുകളെ ഉള്ളൂ ഈ വർഷം തീരാൻ.. ശ്ശൊ ഒന്ന് എണീക്കു ന്നേ… ” “അല്ല ചാരു, 45 ദിവസം എങ്കിലും ഞാൻ ഒന്ന് സ്വസ്ഥമായി കിടന്നോട്ടെ, നീയെന്നെ വെറുതെ വിടൂ. ചാരു പ്ലീസ്… “, ഇതും പറഞ്ഞ് നന്ദകുമാർ പുതപ്പ് തലയിലേക്കിട്ട് വീണ്ടും ഉറങ്ങാൻ ആരംഭിച്ചു… “അല്ല നന്ദേട്ടാ നിങ്ങൾ കിടന്നോളൂ, പക്ഷേ കടയിൽ പോയി ഒരു 200 പേജിന്റെ പുസ്തകം വാങ്ങി തന്നിട്ട് സ്വസ്ഥമായി കിടന്നു ഉറങ്ങിക്കോ. ” “അല്ല ചാരു, അതിപ്പോ എന്തിനാ പുസ്തകം ? നീ വല്ലതും പഠിക്കാൻ പോകുന്നുണ്ടോ? അതോ ആർക്കെങ്കിലും കൊടുക്കാനോ?” “നന്ദേട്ടാ നിങ്ങൾ എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ. പിന്നെ പഠിക്കാൻ… അത്.. അത്.. പിന്നെ. പിന്നെ.. അത്… ” “എന്തിനാടി പറയ്” “അത് എനിക്ക് അടുത്തവർഷം ചെയ്യുന്ന കാര്യങ്ങൾ മുൻകൂട്ടി…
Author: Seji Rajeev
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം നമ്പർ ടെർമിനലിൽ ഇരിക്കുകയാണ് തെരേസ, ഓർക്കുംതോറും തെരേസക്ക് ആകുലതയേറി. വർഷങ്ങൾക്കുശേഷം ജന്മ നാട്ടിലേക്ക് ഒരു യാത്ര. അതെ 22 വർഷങ്ങൾക്കു ശേഷം… തെരേസ ആലോചിച്ചു ഈ യാത്ര ഇപ്പോൾ വേണമായിരുന്നോ ഈ ക്രിസ്മസ് കാലത്ത്? ചിന്തകൾ മത്തുപിടിപ്പിച്ചു ഹാൻഡ്ബാഗ് കസേരയിൽ വെച്ച് തെരേസ ബാൽക്കണിയിലേക്ക് നടന്നു. താഴെ നിരനിരയായി വിമാനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു കോട്ടയം ബസ് സ്റ്റാൻഡിൽ ബസ്സുകൾ പാർക്ക് ചെയ്തിരിക്കുന്നത് പോലെ. ഏകദേശം രാത്രി ഒരു മണിയോടെ എമിറേറ്റ്സ് വിമാനം ദുബായി എയർപോർട്ടിൽ നിന്നും പറന്നുയർന്നു. മൂന്നു മണിക്കൂർ 35 മിനിറ്റ്… വിമാനം നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്തു. കസ്റ്റംസ് ക്ലിയറൻസിനിടക്കും മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു വേണമായിരുന്നോ ഈ യാത്ര… ഒരു കണക്കിന് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി. പുറത്തേക്ക് നടക്കുമ്പോൾ കണ്ടു വരുന്നവരെ കാത്തുനിൽക്കുന്ന ബന്ധുക്കൾ സുഹൃത്തുക്കൾ മറ്റുള്ളവർ. കണ്ടപ്പോൾ കണ്ണുനിറഞ്ഞു തനിക്കു മാത്രം. ആരുമില്ലല്ലോ… വീണ്ടും മനസ്സ് ചോദിച്ചു ആരുമില്ലേ തനിക്ക്? അറിയില്ല……
സമയം രാവിലെ 5:30 കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ഇരുപത്തിമൂന്നാം നമ്പർ മുറി, അവിടെ ടേബിളിൽ തലവെച്ചു കിടക്കുകയായിരുന്നു ചാരുലത. പെട്ടെന്നാണ് അവിടെ അവളുടെ സെൽഫോൺ ശബ്ദിച്ചത്, ബെൽ അടിച്ചതും കൈനീട്ടി ഫോൺ എടുത്തു. ഹലോ എന്ന് ചോദിക്കുന്നതിനു മുൻപേ മറുതലയ്ക്കലെ ആൾ സംസാരിച്ചു തുടങ്ങി. “ചാരു നീ എപ്പോ ഇറങ്ങും, വൈകുന്നേരം എത്തില്ലേ? എന്നെ ടെൻഷൻ അടിപ്പിക്കരുത് നീ വന്നിട്ടു വേണം തറവാട്ടിലേക്ക് പോകാൻ മുത്തച്ഛൻ തനിച്ചാണ്. കാവിൽ വിളക്ക് വെക്കണം” ഇത് കേട്ടതും ചാരു സംസാരിച്ചു തുടങ്ങി. “ഇല്ല ശ്രീക്കുട്ട ഞാൻ നേരത്തെ എത്തും, ഇന്നു ഞാൻ പൂവിനോടും പൂമ്പാറ്റയോടും പുന്നാരം ചൊല്ലില ഇയ് ബേജാറാവണ്ട” “എടി അസത്തെ നിർത്തു നിൻറെ പയ്യാരം” എന്നു പറഞ്ഞ് ശ്രീനന്ദ ഫോൺ വെച്ചു. ഫോൺ താഴെ വെച്ച് ചാരു ആലോചിച്ചു പാവം അമ്മ എനിക്കു വേണ്ടി മാത്രം ജീവിക്കുന്നയാൾ അച്ഛൻ മരിച്ചിട്ടും വേറെ വിവാഹം കഴിക്കാതെ ഒറ്റയ്ക്ക്….., ഓർത്തപ്പോൾ കണ്ണുനിറഞ്ഞു.ആ പാവത്തിനെ…
എന്റേതു മാത്രമായ എൻറെ സ്വന്തം സുൽത്താന്, അങ്ങിനെ വിളിച്ചോട്ടെ ഞാൻ എൻ്റെ സ്വപ്നങ്ങളിലെ രാജകുമാരനെ. കാണാൻ തുടങ്ങിയിട്ടു അറിയാൻ തുടങ്ങിയിട്ടും കാലങ്ങൾ ഏറെയായി പക്ഷെ പരസ്പരം നമ്മൾ പരിച്ചയപെട്ടില്ല. കാരണം അതിൻ്റെ ആവശ്യകത ഇല്ല എന്ന് ഒരു തോന്നൽ. എന്തിനാ അറിയുന്നേ? പരസ്പരം നമ്മൾ അഗാധമായി പ്രണയിക്കുന്നില്ലേ? കടൽ കരയെ എന്ന പോലെ. നമ്മൾ ആദ്യമായി കണ്ടത് ഓർക്കുന്നോ നീ. വർഷങ്ങൾക്കു മുമ്പ് എൻ്റെ സ്കുളിലേക്കുള്ള യാത്രകളിൽ വഴിയരിക്കിൽ എന്നെ പ്രതീക്ഷിച്ച് നീ നിന്നിരുന്നു ഞാനും നിന്നെ കാത്തിരുന്നു. നിന്നെ കാണന്നതുവരെ എൻ്റെ ഹൃദയമിടിപ്പിൻ്റെ വേഗത കുടുന്നതും ശ്വാസഗതി വർദ്ധിക്കുന്നതും കണ്ടു കഴിഞ്ഞാൽ പിന്നെ ഒരു കുളിർമയാണ് മനസ്സിനും ശരീരത്തിനും. അന്നൊക്കെ ഞാൻ എവിടെപ്പോയാലും എൻ്റെ കണ്ണുകൾ തിരയുന്നത് നിന്നെയായിരുന്നു. ഞാൻ എവിടെ തിരയുന്നുവോ അവിടെ നിറസാന്നിധ്യമായി നീ ഉണ്ടായിരുന്നു. എന്തായിരുന്നു നിൻ്റെ പ്രത്യേകത? നിന്നിലേക്ക് ഞാൻ ഇത്രമാത്രം ആകർഷിക്കപ്പെടാൻ എന്താണ് കാരണം? ഞാൻ നടന്നു പോകുന്ന എല്ലാ വഴികളും ചെന്ന്…
