Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നക്ഷത്രങ്ങളെ നിങ്ങളും മിഴി പൂട്ടിയോ
ത്രില്ലർ

നക്ഷത്രങ്ങളെ നിങ്ങളും മിഴി പൂട്ടിയോ

By Seji RajeevDecember 22, 2024Updated:January 13, 202512 Comments6 Mins Read209 Views
Bookmark Now
Please login to bookmark Close

No account yet? Register

സമയം രാവിലെ 5:30 കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ഇരുപത്തിമൂന്നാം നമ്പർ മുറി, അവിടെ ടേബിളിൽ തലവെച്ചു കിടക്കുകയായിരുന്നു ചാരുലത. പെട്ടെന്നാണ് അവിടെ അവളുടെ സെൽഫോൺ ശബ്ദിച്ചത്, ബെൽ അടിച്ചതും കൈനീട്ടി ഫോൺ എടുത്തു.
ഹലോ എന്ന് ചോദിക്കുന്നതിനു മുൻപേ മറുതലയ്ക്കലെ ആൾ സംസാരിച്ചു തുടങ്ങി.
“ചാരു നീ എപ്പോ ഇറങ്ങും, വൈകുന്നേരം എത്തില്ലേ? എന്നെ ടെൻഷൻ അടിപ്പിക്കരുത്  നീ വന്നിട്ടു വേണം തറവാട്ടിലേക്ക് പോകാൻ മുത്തച്ഛൻ തനിച്ചാണ്.
കാവിൽ വിളക്ക് വെക്കണം”
ഇത് കേട്ടതും ചാരു സംസാരിച്ചു തുടങ്ങി.
“ഇല്ല ശ്രീക്കുട്ട ഞാൻ നേരത്തെ എത്തും, ഇന്നു ഞാൻ പൂവിനോടും പൂമ്പാറ്റയോടും പുന്നാരം ചൊല്ലില ഇയ് ബേജാറാവണ്ട”
“എടി  അസത്തെ നിർത്തു നിൻറെ പയ്യാരം” എന്നു പറഞ്ഞ് ശ്രീനന്ദ ഫോൺ വെച്ചു.

ഫോൺ താഴെ വെച്ച് ചാരു ആലോചിച്ചു പാവം അമ്മ എനിക്കു വേണ്ടി മാത്രം ജീവിക്കുന്നയാൾ അച്ഛൻ മരിച്ചിട്ടും വേറെ വിവാഹം കഴിക്കാതെ ഒറ്റയ്ക്ക്….., ഓർത്തപ്പോൾ കണ്ണുനിറഞ്ഞു.ആ പാവത്തിനെ ഞാൻ എപ്പോഴും വിഷമിപ്പിക്കും വേഗം എഴുന്നേറ്റ് ധൃതിയിൽ കാര്യങ്ങളെല്ലാം തീർത്ത് ഉച്ചയോടെ ഹോസ്റ്റലിൽ നിന്നും ഇറങ്ങി. രൂമയാണ് ബസ് സ്റ്റാൻഡിൽ എത്തിച്ചത്. അവിടെ നിന്ന് തൃശ്ശൂർക്കുള്ള ബസ്സിൽ കയറി വിൻഡോ സീറ്റിൽ ഇരുന്നു, മൂന്നര മണിക്കൂർ കൊണ്ട് തൃശ്ശൂർ എത്തി. അവിടെ നിന്ന് ഓട്ടോയിൽ കസ്തൂർബ ഹോസ്പിറ്റലിൽ എത്തി. അമ്മ കാത്തു നിൽപ്പുണ്ടായിരുന്നു.

എന്നെ കണ്ടതും കണ്ണുകളിൽ ആകാംക്ഷ മാറി സന്തോഷം നിറഞ്ഞു.”നേരത്തെ എത്തിയല്ലോ ആശ്വാസമായി”എന്നെയും കൂട്ടി മുത്തശ്ശിയുടെ മുറിയിലേക്ക്. റൂം നമ്പർ 312 തേർഡ് ഫ്ലോർ. മുത്തശ്ശിയെ കണ്ടതും ഞാൻ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു.”ഈ കുട്ടിയുടെ ഒരു കാര്യം അല്ല നീ ഇപ്പോഴും ചെല്ലക്കുട്ടി ആണോ”
“അതേട്ടോ കുഞ്ഞിലക്ഷ്മി ഞാൻ ഇപ്പോഴും ചെല്ലക്കുട്ടിയാ”
മുത്തശ്ശി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു.”എത്ര സുന്ദരിയാണ് എൻറെ മുത്തശ്ശി”ഞാൻ ആലോചിച്ചു.അപ്പോഴേക്കും അമ്മ പോവാൻ റെഡിയായി.”ദേ അമ്മേ ഇവളെ നോക്കണം കേട്ടോ” അമ്മ ധൃതിയിൽ പുറത്തോട്ട് ഇറങ്ങി.

റൂമിൽ ഞാനും മുത്തശ്ശിയും തനിച്ചായി”മുത്തശ്ശി നമ്മുടെ കാവിൽ ഗന്ധർവ്വൻ ഇപ്പോഴും വരാറുണ്ടോ നമ്മുടെ മുത്തിക്ക് സ്ത്രീധനം കിട്ടിയതല്ലേ ഗന്ധർവ്വനെ”
“അതേ കുട്ടി എൻറെ അമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാ”.
“ദേ പിന്നെ പുറത്തേക്ക് എങ്ങും പോകണ്ട കേട്ടോ ഇതിൻറെ മുൻപിലുള്ള സ്ഥലം പണ്ട് ശ്മശാനം
ആയിരുന്നു ഞാൻ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്”
“ശരിക്കും മുത്തശ്ശി”
“അതേ കുട്ടിയെ സത്യാ,ആരെങ്കിലും ആത്മാക്കൾ എൻറെ മോളെ കണ്ട് മോഹിച്ചാലോ ” അതും പറഞ്ഞ് ഞങ്ങൾ പൊട്ടിച്ചിരിച്ചു.

സമയം പിന്നെയും കടന്നുപോയി നഴ്സ് വന്ന് മുത്തശ്ശിയുടെ പ്രഷർ നോക്കി, ചുമ്മാ ഞാൻ ആ ചാർട്ട് നോക്കി, പ്രഷറിനുള്ള മൂന്ന് ടാബ്ലറ്റ് പിന്നെ ഷുഗറിനുള്ളതും ചാർട്ട് നേ ക്കുന്നത് കണ്ടപ്പോൾ നഴ്സിന്റെ ചോദ്യം ഉണ്ടായി.

“ഡോക്ടർ ആണല്ലേ? മുത്തശ്ശി പറയാറുണ്ട്.”

”അതെയോ ആയിട്ടില്ല രണ്ടുമാസം കൂടി”

അപ്പോഴേക്കും ദാസേട്ടൻ തനിക്കും മുത്തശ്ശിക്കും ഉള്ള ഭക്ഷണവുമായി എത്തി, മുത്തശ്ശിക്ക് പൊടിയരി കഞ്ഞി, തനിക്ക് നല്ല കുത്തിരി ചോറ്, പരൽ വറ്റിച്ചത്, പരൽ ഫ്രൈ, തേങ്ങ ചുട്ടരച്ച ചമ്മന്തി’ അവിയൽ ആർത്തിയോടെ വാരിക്കഴിച്ചു. കുറച്ചുനേരം സംസാരിച്ച് ദാസേട്ടൻ പോയി. അപ്പോഴേക്കും മുത്തശ്ശി ഉറക്കമായി പയ്യെ ലൈറ്റ് അണച്ച് തന്റെ പ്രിയ കഥാകൃത്തിന്റെ പുസ്തകവുമായി പുറത്തേക്ക്. ഇറങ്ങുന്നതിനു മുമ്പേ ഭിത്തിയിലെ ക്ലോക്കിലേക്ക് ഒന്ന് നോക്കി സമയം 9:50.

പുസ്തകം വായിക്കാൻ തുടങ്ങിയതും ഒരു ഉറക്കം കണ്ണിനെ തഴുകി. എന്നാൽ ഒരു ചായ കുടിക്കാം എന്ന് വിചാരിച്ചു താൻ താഴത്തേക്ക് ഇറങ്ങി, വരാന്തയിലൂടെ പുറത്തെത്തി. നല്ല നിലാവ്, നല്ല തണുപ്പുള്ള രാത്രി, നക്ഷത്രങ്ങൾ പെയ്തിറങ്ങിയ ആകാശം എന്തൊരു രസമാണ്. ആകാശം നോക്കി നോക്കി അവിടെ കണ്ട സൈഡ് ബെഞ്ചിൽ ഞാൻ ഇരുന്നു.കുറച്ചുനേരം അങ്ങനെ ഇരുന്നു പെട്ടെന്നാണ് ഒരു ചെറുപ്പക്കാരൻ ഏകദേശം 18 വയസ്സു കാണും അവൻ തന്റെ മുന്നിലൂടെ കടന്നുപോയി.

മുൻപിലൂടെ പോയവൻ പെട്ടെന്ന് തൻറെ അടുത്തേക്ക് വന്നു,ചോദിച്ചു “ഡോക്ടർ എന്താ ഇവിടെ”.
“നീയെങ്ങനെ എന്നെ അറിയും”
“ഡോക്ടറിന്റെ സുഹൃത്തില്ലെ ആതിര.. അവരുടെ സഹോദരൻറെ സുഹൃത്ത് ആണ് ഞാൻ. അവൻ പറഞ്ഞു ചേച്ചിയെ എനിക്ക് അറിയാം”
താൻ പൊട്ടിച്ചിരിച്ചു ” അതെയോ? അത് കൊള്ളാലോ,നീ ഇപ്പോൾ എവിടേക്കാ”
“ചേച്ചി ഞാൻ ഇവിടെ ഇരുന്നോട്ടെ? എന്നിട്ടു പറയാം” അറ്റത്തായി അവൻ ഇരുന്നു എന്നിട്ട് പറഞ്ഞു തുടങ്ങി.
“ചേച്ചി എൻറെ അച്ഛനാണ് ഇവിടെ കാൻറീൻ നടത്തുന്നത്, അച്ഛനെ കൂട്ടാൻ വന്നതാ”.
“അപ്പോ നിൻറെ വീട്”
“ഇവിടെനിന്ന് ഒരു 20 മിനിറ്റ് അത്രയേ ഉള്ളൂ”
ഞാൻ വീണ്ടും ചോദിച്ചു “വീട്ടിൽ ആരൊക്കെയുണ്ട്”
“അതോ പറയാം”അവൻ പറഞ്ഞു തുടങ്ങി….”അമ്മയും രണ്ട് ചേച്ചിമാരും, മൂത്ത ചേച്ചിക്ക് സ്ത്രീധനം കൊടുക്കാൻ വേണ്ടി വീടും മറ്റും വിറ്റു,രണ്ടാമത്തെ ചേച്ചിക്ക് ഒരു ചെറിയ വയ്യായ്കയുണ്ട് ഓള് നേഴ്സിങ്ങിന് പഠിക്കുകയാ, അതിനും കണ്ടമാനം കാശു വേണം. അതുകൊണ്ട് എൻറെ പഠിത്തം നിർത്തി. അച്ഛനെ സഹായിക്കാം എന്നു വെച്ചു, എൻറെ ചെറിയ ചേച്ചിയുടെ പേര് ലക്ഷ്മിക്കുട്ടി എന്നാണ്. ഒരു വർഷം കൂടി കഴിഞ്ഞാൽ നഴ്സിംഗ് കഴിയും ഒരുപാട് പ്രശ്നങ്ങളാണ് തീർത്താലും തീർത്താലും തീരാതെ റെയിൽ പാലം പോലെ നീണ്ടുപോകും,അതുപോട്ടെ ഡോക്ടർ എന്താ ഇവിടെ? ഈ നേരത്ത്?”
“ചുമ്മാ ഒരു ചായ കുടിക്കാൻ ഇറങ്ങിയതാ”
“ഈ നേരത്തോ? ഇനി എപ്പോൾ എവിടുന്നാ ! ഞാൻ തന്നാൽ കുടിക്കുമോ?”

അവൻ തന്റെ കയ്യിലുള്ള ഫ്ലാസ്ക് തുറന്ന് ഒരു കപ്പ് ചായ തനിക്കു നേരെ നീട്ടി. താൻ അതു വാങ്ങി കുടിക്കുന്ന നേരത്ത് ഒരു സ്വകാര്യം പോലെ അവൻ എന്നോട് പറഞ്ഞു “ഡോക്ടർ മനസ്സിൽ ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യമില്ലേ? അത് നടക്കില്ല”.
ഞാൻ ചോദിച്ചു എന്ത്?
“ഡോക്ടറുടെ ഗന്ധർവ്വൻ”

താൻ ഉറക്കെ ഉറക്കെ ചിരിച്ചു. “നിൻറെ പേര് ഞാൻ മറന്നു.”

“രാഹുൽ ഡോക്ടർ എന്നെ കുഞ്ഞു എന്ന് വിളിച്ചാൽ മതി”

ഇതും പറഞ്ഞ് അവൻ മെല്ലെ നടന്നു നീങ്ങി അവൻ ദൂരെ ഒരു പൊട്ടുപോലെ മറയുന്നതും നോക്കി താൻ നിന്നു. ഒരു അഞ്ചു നിമിഷം കൂടി അവിടെയിരുന്നു താൻ റൂമിലേക്ക് തിരിച്ചു കയറി, ഭിത്തിയിലെ ക്ലോക്കിൽ കണ്ണുകൾ ഒടക്കി സമയം 9:50 ഞെട്ടിപ്പോയി. ങ്ങേ,എന്തുപറ്റി ധൃതിയിൽ മൊബൈൽ എടുത്തു നോക്കി സമയം 1:40, ശരീരം ആകെ ഒരു വിറയൽ തലയിലേക്ക് പുതപ്പിട്ട് മുത്തശ്ശിയെ ഇറക്കിപ്പിടിച്ചു കിടന്നു.
വെളുപ്പിന് എഴുന്നേറ്റ് വീട്ടിലേക്ക് ഫ്രഷ് ആയി വീണ്ടും തന്റെ കോളേജിലേക്ക് ……

വർഷങ്ങൾ കടന്നുപോയി മുത്തശ്ശിയും മുത്തശ്ശനും എല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു. തറവാട്ടിൽ അമ്മ ഒറ്റക്കായി അമ്മാവന്മാർ അമ്മയെ ടൗണിലേക്ക് കൊണ്ടുപോയി. തറവാടും കാവും എല്ലാം തനിക്ക് വിദൂരമായി. ഏകദേശം പത്തു വർഷങ്ങൾക്കുശേഷം താൻ വീണ്ടും കസ്തൂർബാ ഹോസ്പിറ്റലിൽ കാർഡിയോളജി ഡോക്ടറായി ജോയിൻ ചെയ്തു.ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല, മുത്തശ്ശിയുടെ ഒരു ആഗ്രഹമായിരുന്നു, സാധിച്ചു കൊടുക്കണം എന്നൊരു തോന്നൽ. അങ്ങനെ താൻ തറവാട്ടിലെത്തി, ജോയിൻ ചെയ്തു നാല് ദിവസത്തിന് ശേഷമാണ് ആ സംഭവം നടന്നത്

ഏകദേശം 12 മണിയായി കാണും നഴ്സിംഗ് സൂപ്രണ്ട് ആണ് തന്നെ ഐസിയിലോട്ട് വിളിച്ചത്. അവിടെ ചെന്നതും, അവർ തന്നോട് പറഞ്ഞു

“ഡോക്ടറെ, ഇത് നമ്മുടെ ലക്ഷ്മിക്കുട്ടി സിസ്റ്ററുടെ അമ്മയാണ്. ഒന്ന് നന്നായി നോക്കണേ”

ചിരിച്ചുകൊണ്ട് താൻ ഐസിയുവിന്റെ അകത്തോട്ട് കേറി.ഏകദേശം 65 വയസ്സുള്ള ഒരു സ്ത്രീ. അവരുടെ മുഖം കണ്ടപ്പോൾ എവിടെയോ വെച്ച് ഒരു പരിചയം ഉള്ള തോന്നൽ. ചെസ്റ്റിൽ കൈവെച്ചപ്പളെ മനസ്സിലായി ഹൃദയം വളരെ വീക്കാണെന്ന്. ടെസ്റ്റുകൾക്ക് എഴുതിക്കൊടുത്ത് താൻ അവിടെ നിന്നു പുറത്തിറങ്ങി.

അപ്പോഴേക്കും ആ പെൺകുട്ടി ഓടിവന്നു, ”ഡോക്ടറെ എൻറെ അമ്മയാണ്. അവനും അച്ഛനും പോയതിൽ പിന്നെ അമ്മ എന്നും ഇങ്ങനെയാണ്”

അവൾ കരച്ചിലിന്റെ വക്കോളം എത്തി. അവളുടെ തോളിൽ തട്ടി താൻ പുറത്തോട്ടു നടന്നു. ചാരു ആലോചിച്ചു, ”ലക്ഷ്മിക്കുട്ടി ആ പേര് എവിടെയോ കേട്ടപോലെ,അമ്മയുടെ മുഖവും ലക്ഷ്മിക്കുട്ടിയുടെ മുഖവും എവിടെയോ കണ്ടു മറന്ന പോലെ തോന്നൽ ആയിരിക്കും”

എന്തോ ഒരു മാനസിക അടുപ്പം അവരോട് തോന്നി.
ഓപി സെക്ഷൻ കംപ്ലീറ്റ് ചെയ്തു സ്വന്തം റൂമിൽ എത്തിയിട്ടും ചിന്തകൾ വേട്ടയാടി ഒന്ന് കറങ്ങാം എന്ന് വിചാരിച്ച് പുറത്തിറങ്ങി, എന്നിട്ടും ചിന്തകൾ കാടുകയറി.
“ചാരു ഡോക്ടറെ”വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു സ്ത്രീയാണ് ഏകദേശം 60 വയസ്സ് തോന്നും.
“ചേച്ചി ആരാ ?”
“ഡോക്ടർ കൊച്ച് പൊക്കത്തെ കുഞ്ഞിലക്ഷ്മി ടീച്ചറുടെ മകളുടെ മകൾ അല്ലേ?”.
“അതെ”.
“എനിക്ക് ഇവിടെ ജോലി വാങ്ങി തന്നത് മോളുടെ മുത്തശ്ശിയാ ”
“അതെയോ നന്നായി”
“മോളെ ആ കാൻറീൻ കാരൻറെ ഭാര്യക്ക് എങ്ങനെയുണ്ട്? അവർ രക്ഷപ്പെടുമോ? പാവം സ്ത്രീ”
“ കാൻറ്റീൻ കാരൻറെ ഭാര്യയോ”ചാരു ചോദിച്ചു.
“അതേ കുട്ടി അവർ ഇവിടത്തെ പണ്ടത്തെ കാൻറീൻ കാരൻറെ ഭാര്യയാണ്”.
“സത്യം”ചാരു വീണ്ടും ചോദിച്ചു “അവർക്ക് ഒരു മകൻ ഇല്ലേ രോഹിത്?”
“ഏതു മകൻ, മകൻ മരിച്ചതിൽ പിന്നെയാണ് അച്ഛൻ മരിച്ചത്”
“കാൻറീൻകാരൻ മരിച്ചോ, എന്ന് ?”
“എത്രയോ വർഷങ്ങളായി”
“ആ കുട്ടി എങ്ങനെയാ മരിച്ചത്?”
“ഓ അതോ, അവൻ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയതാ. തിരയിൽ പെട്ടു, അതുകഴിഞ്ഞ് ഏകദേശം അതെ.. ഒരുമാസം കഴിഞ്ഞപ്പോൾ ഇയാളും മരിച്ചു”

“അല്ല ചേച്ചി എങ്ങനെയാ അയാൾ മരിച്ചത്?”
“അയാൾക്ക് ഒരു പെട്ടിയോട്ടോ ഉണ്ട് അത് ഓടിച്ചാണ് അയാൾ പോവാറ്. ഇടയ്ക്കു വെച്ച് നെഞ്ച് വേദന വന്നു, വണ്ടി മരത്തിൽ ഇടിച്ച് പണി കഴിഞ്ഞു. ഇവിടെ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കൊണ്ടുവന്ന ആളുകൾ പറയുന്നത് കേട്ടു അയാൾ ഓർമ്മയില്ലാതെ എൻ്റെ മകൻ വണ്ടിയിൽ ഉണ്ട് അവനെ നോക്ക് അവനെ നോക്ക് എന്നാണ് പറഞ്ഞിരുന്നത് എന്ന്”

“അല്ല ചേച്ചി എന്നാണ് ഈ കാൻറീൻ കാരൻ മരിച്ച മരിച്ചത് എന്ന് ഓർക്കുന്നുണ്ടോ?”
“പിന്നെ വ്യക്തമായി ഓർക്കുന്നു ഞാൻ ഇവിടെ ജോയിൻ ചെയ്ത അന്ന്, 2013 DECEMBER 13 വെള്ളിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് അന്ന് മോളുടെ മുത്തശ്ശി ഇവിടെ അഡ്മിറ്റ് ആയിരുന്നു. ഞാൻ ജോയിൻ ചെയ്തിട്ട് ടീച്ചറെ പോയി കണ്ടിരുന്നു”

ചാരുവിന് സ്വന്തം കണ്ണുകളെയും കാതുകളെയും വിശ്വസിക്കാൻ കഴിഞ്ഞില്ല കണ്ണിൽ ഇരുട്ടു കയറി, നാവ് ഇറങ്ങിപ്പോകുന്നു. ചാരു ആലോചിച്ചു അന്ന് അല്ലേ താൻ മുത്തശ്ശിയെ നോക്കാൻ ഹോസ്പിറ്റലിൽ വന്നത്? എൻറെ കൃഷ്ണാ അപ്പോ ഞാൻ കണ്ടത്? സംസാരിച്ചത്? ചായ വാങ്ങി കുടിച്ചത്?,തല പെരുക്കുന്നത് പോലെ തോന്നി. അന്ന് അവൻ ഇവിടെ വന്നത് അച്ഛനെ കൂടെ കൂട്ടാൻ ആണോ എന്തൊക്കെയാ ഇവിടെ നടക്കുന്നത്?

തൻറെ വണ്ടിയിൽ വീട്ടിലേക്ക് പോകുമ്പോഴും ഡോക്ടർ ചാരുവിന്‍റെ മനസ്സ് ശാന്തമായിരുന്നില്ല, തിര അടങ്ങാത്ത കടൽ പോലെ ചിന്തകൾ വന്നുകൊണ്ടിരുന്നു. വീട്ടിലെത്തി ചായകുടിച്ച് കാവിൽ വിളക്കു വെച്ച് കുറച്ചുനേരം മുത്തശ്ശന്റെ ചാരുക്കസേരയിൽ ഒന്നു മയങ്ങി പെട്ടെന്നാണ് ഫോൺ ബെൽ അടിച്ചത്, ഒരു വിദേശ നമ്പർ.ഫോൺ എടുത്തതും ഹലോ പറഞ്ഞതും കാത് അടപ്പിക്കുന്ന ഒരു വിളിയായിരുന്നു.

“ചാരു മറന്നോ? നീ എനെ മറക്കില്ല എന്ന് അറിയാം. എടാ ഞാൻ ഫയസ്സു നിൻറെ ഗന്ധർവ്വൻ”

ചിരി വന്നു
“ദേ മനുഷ്യ നിങ്ങൾ എവിടെ ”
“ഓ ഞാനോ ഞാൻ അങ്ങ് ദുബായിൽ നാളെ മോർണിംഗ് ഫ്ലൈറ്റിൽ ഞാൻ ലാൻഡ് ചെയ്യും. എന്നെ പിക്കു ചെയ്യാൻ നീ അങ്ങ് വരില്ലെ? ” അതു പറഞ്ഞതും ഫോൺ കട്ടായി.
ഇനി ഇതും സത്യമാണോ അതോ എൻറെ തോന്നലോ വീണ്ടും വീണ്ടും ഫോണിൽ നോക്കി കോൾ വന്നിട്ടുണ്ട്.

എയർപോർട്ടിൽ എത്തി കാത്തു നിന്നു രണ്ടര.. മൂന്ന്.. മൂന്നര.. ആളില്ല ഇതും തോന്നലാണോ പെട്ടെന്നാണ് ഒരാൾ മുമ്പിലേക്ക് ചാടി വീണത് “ദേ ചാരു നിൻറെ ഗന്ധർവ്വൻ”
കെട്ടിപ്പിടിച്ച് ഉമ്മ വെച്ചപ്പോഴും അറിയാതെ ഒന്ന് പിച്ചി നോക്കി എന്നെയും ആളെയും സത്യമാണോ എന്ന് അറിയാൻ…

Post Views: 25
9
Seji Rajeev

ഞാൻ സെജി രാജീവ് യാത്രകൾ,പ്രണയം, മനുഷ്യവകാശം എന്നിവയിൽ പുതിയ വഴികൾ തേടുന്ന വായനയും എഴുത്തും ഒരു പാട് ഇഷ്ടപ്പെടുന്ന ഒരു അധ്യാപിക . എഴുത്തിൽ പുതിയ വഴിക ൾ തിരയുന്ന പഴമയെയും ആചാരങ്ങളെയും മുറുകെ പിടിക്കുന്ന ഒരു പഴഞ്ചൻ ചിന്താഗതിക്കാരി . പ്രണയമേ നിനക്കായ് എന്ന ചെറുകഥാ സമാഹാരം ആണ് ആദ്യ പുസ്തകം . 💕💕💕💕💕

12 Comments

  1. Sothison on December 28, 2024 10:28 PM

    Seji നന്നായിട്ട് എഴുതി, ഇനിയും ഒരുപാട് എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു

    Reply
    • Seji Rajeev on December 28, 2024 10:38 PM

      Thanks 👍

      Reply
  2. Seji on December 25, 2024 12:23 AM

    Thank you

    Reply
  3. Aneesh Kumar on December 24, 2024 1:54 PM

    നല്ല പ്ലോട്ട് നന്നായ് പറഞ്ഞു.

    Reply
    • Seji on December 25, 2024 12:21 AM

      Thank you

      Reply
  4. Jemma George on December 23, 2024 8:45 AM

    നല്ല അവതരണം .
    എഴുത്തിന്റെ വിശാലമായ ലോകത്തിലേക്കുള്ള ചെറിയ കാൽവയ്പ്പുകൾ ഉത്തേരോത്തരം പുരോഗമിക്കട്ടെ എന്ന് ആശംസിക്കുന്നു.

    Reply
    • HONEY on December 28, 2024 3:30 PM

      നന്നായിട്ടുണ്ട്…. രാഹുലിനെ അങ്ങ് ഇഷ്ടപ്പെട്ടു…. നല്ല ചുവടുകൾ… ഇനിയും കഴിയട്ടെ…

      Reply
  5. Joyce on December 22, 2024 6:24 PM

    👌👏

    Reply
    • Seji on December 25, 2024 12:22 AM

      Thank you dear

      Reply
    • Seji on December 25, 2024 12:24 AM

      Thank you

      Reply
      • Seji Rajeev on December 28, 2024 10:39 PM

        Thanks 👍

        Reply
    • Jikesh on December 28, 2024 8:25 PM

      👏👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.