Author: Seji Rajeev

ഞാൻ സെജി രാജീവ് യാത്രകൾ,പ്രണയം, മനുഷ്യവകാശം എന്നിവയിൽ പുതിയ വഴികൾ തേടുന്ന വായനയും എഴുത്തും ഒരു പാട് ഇഷ്ടപ്പെടുന്ന ഒരു അധ്യാപിക . എഴുത്തിൽ പുതിയ വഴിക ൾ തിരയുന്ന പഴമയെയും ആചാരങ്ങളെയും മുറുകെ പിടിക്കുന്ന ഒരു പഴഞ്ചൻ ചിന്താഗതിക്കാരി . പ്രണയമേ നിനക്കായ് എന്ന ചെറുകഥാ സമാഹാരം ആണ് ആദ്യ പുസ്തകം . 💕💕💕💕💕

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ,  കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണിനാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി. മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു. അതിനാൽ ഈ ദിവസങ്ങളിൽ പകൽ മുഴുവൻ ക്ഷേത്ര നട തുറന്നിരിക്കുന്നു. ദ്രാവിഡക്ഷേത്രം ആയിരുന്ന കൊടുങ്ങല്ലൂർ പിൽക്കാലത്ത് സവർണ്ണ മേധാവിത്വത്തിന് കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന ആദിമ ജനതയുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു. എല്ലാ ദേശത്തുനിന്നും ഭക്തർ സംഘം ചേർന്ന് വന്നുചേരുന്നു. ഇവരിൽ പലരുടെയും കുടുംബ ക്ഷേത്രങ്ങളിലും വീടിൻ്റെ മച്ചകത്തും പൂജാമുറിയിലും മറ്റും ദേവിയെ കുടിയിരുത്തിയിട്ടുണ്ട്. അവിടെ പ്രത്യേക പൂജകൾ നടത്തിയതിനുശേഷം ആണ് അവർ കൊടുങ്ങല്ലൂരിലേക്ക് വരുന്നത്. ദേവി സ്തുതികൾ പാടി, ഭഗവതിയുടെ വാളും ചിലമ്പും എടുത്തുകൊണ്ടാണ് അവർ വരിക. ധാരാളം കോമരങ്ങളും ആ കൂട്ടത്തിൽ ഉണ്ടാകാറുണ്ട്. ഭഗവതിയെപ്പോലെ മനോഹരമായി…

Read More

മാറേണ്ടത് ആര്? മാറ്റം തുടങ്ങേണ്ടത് എവിടെ നിന്ന്? സമൂഹം മാറണോ? കുട്ടികൾ മാറണോ? രക്ഷിതാക്കൾ മാറണോ? ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ മാറ്റം അനിവാര്യമാണ്. മാറ്റം തുടങ്ങേണ്ടത് നമ്മുടെ കുടുംബത്തിൽ നിന്നാണ്. ഇന്നിപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ലഹരിയും കൊലപാതകവും പീഡനവും ആണ്. അതിൽ ഏറെ കഷ്ടവും ശ്രദ്ധേയവുമായ കാര്യം പ്രതികളെല്ലാം തന്നെ കുട്ടികളാണ്, ഏറിയാൽ 22 വയസ്സ്. അതിൽ താഴെയും ഭൂരിഭാഗവും പോലീസിന്റെ മുൻപിൽ പോലും യാതൊരു കുറ്റബോധവും ഇല്ലാതെയാണ് കുട്ടികൾ നിൽക്കുന്നത്.  നമ്മുടെ സമൂഹം, കുടുംബം എന്ന കെട്ടുറപ്പിലാണ് നിലനിൽക്കുന്നത്. ഇന്ന് കുടുംബങ്ങളിൽ ഒരുമിച്ചുള്ള ഭക്ഷണരീതിയോ സംസാരമോ ഉണ്ടോ? രണ്ടു വയസ്സു മുതൽ 80 വയസ്സ് വരെയുള്ളവർ സ്മാർട്ട് ഫോൺ ഉണ്ട്. എല്ലാവരും സ്മാർട്ട് ഫോണിൽ തലയും കുമ്പിട്ടിരിക്കും. ഫോൺ തുറക്കാൻ ഒരു ലോക്കും ഉണ്ടാകും, അപ്പോൾ തീർന്നില്ലേ കാര്യം. അമ്മയുടെ ഫോൺ കുട്ടികൾ എടുക്കില്ല. കുട്ടികളുടെ ഫോൺ അമ്മയും. അച്ഛനും അമ്മയ്ക്കും അറിയില്ല കുട്ടികളുടെ ലോക്ക്. കുട്ടികൾക്ക് അറിയില്ല അമ്മയുടെയും അച്ഛന്റെയും…

Read More

എന്റെ പ്രണയമേ…  മറന്നുവോ നീ എന്നെ? മറക്കാൻ കഴിയില്ല എന്ന് അറിയാം എങ്കിലും എൻ്റെ മനസ്സിനെ ബോധ്യപ്പെടുത്താൻ ഒരു പാഴ്ശ്രമം എന്നു കൂട്ടിക്കോളൂ വെറുതെ… ഒരു ശ്രമം ചിരിക്കണ്ട… നിനക്കറിയാല്ലോ എനിക്കോ നിനക്കോ അതിനാവില്ല എന്ന്…  പ്രണയം എന്നു പറഞ്ഞാൽ തന്നെ ഒരു തിരിച്ചറിവല്ലേ.. ഒരാൾക്ക് പകരമാവാൻ മറ്റാർക്കും കഴിയില്ലെന്ന തിരിച്ചറിവ് ശരിക്കും ആ തിരിച്ചറിവിലാണല്ലോ നമ്മൾ…  എടോ സ്നേഹിക്കപ്പെടുക എന്നതിനേക്കാൾ ഭാഗ്യം മറ്റെന്തിനാണ് ഉള്ളത്? ഒരാളിനാൽ അത്രമേൽ പ്രണയിക്കപ്പെടുക…  കാമിക്കപ്പെടുക…  കാത്തിരിക്കപ്പെടുക…  ഊണിലും… ഉറക്കത്തിലും…  ശ്വാസത്തിലും… നിശ്വാസത്തിലും… കനവിലും, നിനവിലും എവിടെയും ഒരാൾ മാത്രം…  ഹാ… അതിനെന്തൊരു സൗന്ദര്യമാണെടോ..!!!! എൻ്റെ ഹൃദയത്തിൽ പതിഞ്ഞ ഒരേ ഒരാൾ അത് നീ മാത്രമാണ്. ഹൃദയത്തിൽ പതിഞ്ഞ് ഹൃദയമിടിപ്പായി പിന്നിട് എൻ്റെ ശ്വാസമായി നി മാറിയില്ലേ? അതെ എൻ്റെ ജീവവായു നമ്മുടെ പ്രണയത്തിൽ നീ എന്നും മിടുക്കുള്ള ഒരു കുതിരക്കാരൻ ആയിരുന്നു. വികാരങ്ങളെ പക്വതയോടെ കടിഞ്ഞാൺ ഇടുന്ന സമർത്ഥനായ ഒരു കുതിരക്കാരൻ. ആ കുതിരസവാരിയിൽ…

Read More

ഒരാൾ അങ്ങനെ ഹൃദയത്തിനുള്ളിൽ തെളിഞ്ഞു നിൽക്കുമ്പോൾ മറ്റാർക്കും അങ്ങോട്ട് കടന്നു വരാൻ സാധിക്കില്ല… അത്രത്തോളം ആഴത്തിൽ പതിഞ്ഞു പോയതാണ് ആ മുഖം. ആ ഒരാളെ എത്രയൊക്കെ മറന്നു എന്ന് പറഞ്ഞാലും… പിന്നെയും ഓർക്കും പിന്നെയും ‘മറക്കും’ ‘മറവിക്കും’… ‘ഓർമ്മക്കും… ഇടയിൽ… അയാളെ ഇങ്ങനെ ചേർത്തുവയ്ക്കും. മരണം പോലെ ശക്തമാണ് പ്രണയവും…  ഒന്ന് ഹൃദയം കവർന്നെടുക്കുന്നു…  മറ്റേത് ഹൃദയമിടിപ്പിനെയും…  പ്രേമം അനശ്വരമാണോ? എനിക്കറിയില്ല എന്ന് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്…  പക്ഷേ പ്രേമം അനശ്വരമാണ് എനിക്കറിയാം. ജീവിതത്തിൽ ഒരാളോട് മാത്രമേ പ്രേമം തോന്നു, അതെന്നും അയാളോട് മാത്രമായിരിക്കും ആ ഒരാളോട് മാത്രം…  അത് ഒരുപക്ഷേ പൂർണതയിൽ എത്തിയിട്ടുണ്ടാവില്ല. എന്നാലും ജീവിതാന്ത്യം വരെ അതു നിറഞ്ഞു നിൽക്കും. ഒരു സൂര്യ തേജസ്സായി പ്രേമവും… പ്രേമം തോന്നിയ ആളും.. ഒരിക്കലും മായാതെ മങ്ങാതെ തെളിഞ്ഞു തെളിഞ്ഞു ഇങ്ങനെ നിൽക്കും… Mam എന്നുള്ള വിളി ചിന്തയിൽ നിന്ന് ഉണർത്തി. സാമുവൽ ആണ് കോളേജിലെ പ്യൂൺ. ക്ലാസ് കഴിഞ്ഞു, മാഡം പോകുന്നില്ലേ ? “അതെയോ…

Read More

വിസിറ്റിംഗ് റൂമിൽ ഇരുന്നുകൊണ്ട് അലക്ഷ്യമായി പുറത്തേക്ക് നോക്കുകയായിരുന്നു ഞാൻ, ആകെ മനുഷ്യനെ കാണാൻ പറ്റുന്നത് ഇവിടെ ഇരുന്നാൽ മാത്രമാണ്…  കുറച്ചു ദിവസമായി ഇതാണല്ലോ തൻ്റെ പതിവ്, ജോലി ഒന്നും ചെയ്യേണ്ട, സ്കൂളിൽ പോകേണ്ട, ക്ലാസ് എടുക്കണ്ട, ചുമ്മാ ഇങ്ങനെ ഇരിക്കുക! ഭക്ഷണവും ആവശ്യം വേണ്ട സാധനങ്ങളും ഗേറ്റിൽ എത്തും. പോയി എടുക്കുക, കഴിക്കുക, ഉറങ്ങുക…  മനുഷ്യരെ കാണാൻ പറ്റില്ല എന്നത് ഒഴിച്ചാൽ സുഖപരിപാടി. വായിക്കാനും എഴുതാനും ഒക്കെ ഒരുപാട് സമയം. ചിക്കൻപോക്സ് പറ്റിച്ച പണി! എന്നിരുന്നാലും ചിക്കൻപോക്സ് വന്നതുകൊണ്ടാണ് താൻ ഇത്രയധികം പുസ്തകങ്ങൾ വായിച്ചത്. ഈ ഒരു മാസം എത്ര പെട്ടെന്നാണ് കടന്നു പോയത്. ഏതായാലും ചിക്കൻപോക്സ് വന്നത് നന്നായി. ഇതു വന്നില്ലായിരുന്നുവെങ്കിൽ താനി പുസ്തകങ്ങൾ ഒന്നും തന്നെ വായിക്കില്ലായിരുന്നു. നന്ദി ചിക്കൻപോക്സ്, നന്ദി…  ആരോ ഗേറ്റ് തുറക്കുന്നത് പോലെ തോന്നി. കൈ കണ്ടപ്പോഴേ മനസ്സിലായി, തൻ്റെ ഓപ്പോളാണെന്ന്. താൻ ഓടിച്ചെന്നപ്പോഴേക്കും ഓപ്പോൾ കാറിലേക്ക് കയറി. കാർ ഉള്ളിലേക്ക് എടുത്തു, പോർച്ചിലേക്ക്…

Read More

സമയം വൈകുന്നേരം ആകുന്നു. വാച്ചിൽ നോക്കിയിട്ടും, ബസ് ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിട്ടും, യാമിനിക്ക് മനസ്സിനെ നേരെയാക്കാൻ പറ്റിയില്ല. ആകെ ഒരു വേവലാതി രണ്ട് സ്റ്റോപ്പ് കൂടി കഴിഞ്ഞാൽ മഞ്ചാടിക്കുന്ന് തൻ്റെ ജന്മനാട്.. പുറത്തേക്ക് നോക്കി വൈകുന്നേരങ്ങൾക്ക് ദിവസത്തിൻറെ പ്രസന്നമായ മുഖഭാവമാണ്.  മരണ മുഹൂർത്തം എത്തിയ ഒരു മനുഷ്യന്റെമുഖത്തെപ്രശാന്തത പോലെ…  ബസ്സിൽ ഡ്രൈവറും കണ്ടക്ടറും താനും മാത്രമായി. താടി വെച്ച ആ ഡ്രൈവർ തിരിഞ്ഞ് തന്നോട് ചോദിച്ചു ഇവിടെ കണ്ടു പരിചയം ഇല്ലല്ലോ?  മഞ്ചാടിക്കുന്നിലേക്ക് ആണോ?  ഇനിയിപ്പോ തിരിച്ച് ടൗണിലേക്ക് ഇന്ന് ബസ്സും ഇല്ല ആരാ? എവിടേക്കാ? അയാൾ വീണ്ടും ചോദിച്ചു ചോദ്യം കേട്ടപ്പോൾ കണ്ടക്ടറും അടുത്തേക്ക് വന്നു   മഞ്ചാടിക്കുന്നിലേക്ക് ഒരു സുഹൃത്തിൻറെ വീട് അവിടെയാണ് സുഹൃത്തോ അത് ആര്?  ആണോ, പെണ്ണോ? അയാൾ വിടാൻ ഭാവമില്ല അപ്പോഴേക്കും ബസ് മഞ്ചാടിക്കുന്നിലെത്തി തൻ്റെ തൃപ്പങ്ങോട്ട് അപ്പൻെറ മുൻപിലേക്ക്. ബസ്സിൽ നിന്ന് ഇറങ്ങി നേരെ അമ്പലത്തിനു മുന്നിലേക്ക് നടന്നു. ചെരുപ്പ് അഴിച്ച്, കൈകൾകൂപ്പി പ്രാർത്ഥിച്ചു…

Read More

അർഹതയില്ലാത്തവർക്ക് മനസ്സിൽ ഇടം നൽകരുത്…… കപ്പലിനെ താങ്ങി നിർത്തുന്നത് കടൽ ജലമാണ്…………. പക്ഷേ അകത്തേക്ക് ഇടം കൊടുക്കാത്തിടത്തോളം മാത്രം..…………

Read More

പ്രിയപ്പെട്ട എൻ്റെ എഴുത്തുകാരാ ആദ്യമായി ഞാൻ താങ്കളോട് മാപ്പ് ചോദിക്കുന്നു, എന്തിന് എന്നല്ലേ? പറയാം. ‘താങ്കളുടെ കഥാപാത്രത്തിന്റെ പേര് മോഷ്ടിച്ചതിന് (ലോലയിലെ കഥാനായകന്റെ പേര്) ‘ ക്ഷമിക്കുക എഴുത്തുകാരാ… എൻ്റെകൗമാര കാലങ്ങളിൽഞാൻ ഏറ്റവും തവണ വായിച്ച പുസ്തകം… താങ്കളുടെ ലോല.. …  ആ കഥയിലെ നായികയായ ലോല വിൽ ഫ്രെഡിനെക്കുറിച്ച്താങ്കൾ പറഞ്ഞിരിക്കുന്നത് ഇങ്ങനെയല്ലേ… ലജ്ജാശിലയായ ഒരു അമേരിക്കൻ പെൺകുട്ടി, എത്ര മനോഹരമായിരുന്നു അവരുടെ പ്രണയം…  വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല നി മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക…  വേർപാടിന്റെ 34 വർഷങ്ങൾ, നഷ്ടം നവംബറിന്റെതായാലും ജനുവരിയുടേതായാലും നഷ്ടം തന്നെയാണ് അവനവൻ്റെ നഷ്ടങ്ങൾ എല്ലാവർക്കും വലുതാണ്…  പക്ഷേ എല്ലാവർക്കും ഒരുപോലെ വലുതാണ് എന്ന് കരുതുന്ന ചില നഷ്ടങ്ങളും ഉണ്ട്, അതിൽ ഒന്നാണ് മലയാളികളുടെ ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരനും സംവിധായകനുമായ പത്മരാജൻ സാറിൻ്റെ ത്.. …  താൻ ഇന്നും സങ്കടത്തോടെ ഓർക്കുന്നു ആ ദിവസം സ്കൂളിൽനിന്ന് അവസാന…

Read More

വീണ്ടും 33 വർഷങ്ങൾക്കുശേഷം ഞങ്ങൾ പത്താം ക്ലാസിലെ കൂട്ടുകാർ ഒന്നിക്കുന്നു. അതേ സ്കൂളിൽ, അതേ വീണ്ടും ഒരു ഒത്തുചേരൽ, ഏകദേശം 6 ഡിവിഷനിൽ ആയി 240 പേർ, വീണ്ടും ഒരുമിച്ചു കൂടുന്നു. മാത്രമല്ല അന്ന് ഞങ്ങളെ പഠിപ്പിച്ച ഗുരുക്കന്മാരെ കൂടി ആദരിക്കുന്നു. അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം വന്നെത്തി. ഡിസംബർ 22 ഞായറാഴ്ച…    സ്കൂൾ മുറ്റത്തേക്ക് കാൽ വെച്ചപ്പോൾ തന്നെ മനസ്സിനും ശരീരത്തിനും ഒരു കുളിർമ തോന്നി. തന്റെ വിദ്യാലയത്തിന് ഒരു മാറ്റവുമില്ല പക്ഷേ താൻ മാറിയിരിക്കുന്നു അന്നത്തെ 15 കാരിയിൽ നിന്ന് 48 കാരിയിലേക്ക്. ആദ്യമായി തൻറെ കണ്ണുകൾ എത്തിയത് ഹെഡ്മാസ്റ്ററിന്റെ റൂമിലേക്ക് അത് അടച്ചിട്ടിരിക്കുന്നു. സ്കൂൾ അങ്കണത്തിനു മുൻപിൽ ആയി ബിജു  അച്ഛനും രാജീവും ഒക്കെ നിന്നിരുന്നു അവരോട് കുശലം പറഞ്ഞു നടന്നപ്പോൾ ദേ വരുന്നു. ശ്രീജിത്ത്, ആനന്ദ ശിവരാജ്, സാജു, ഷൈൻ, എന്നിങ്ങനെ പോകുന്നു. അവർക്ക് ഹസ്തദാനംകൊടുത്തു തിരിഞ്ഞപ്പോൾ ശ്രീജിത്തിന്റെയും സാജുവിന്റെയും കമന്റ് അല്ല…

Read More