നീ വിളിച്ചെന്ന തോന്നലിൽ
കാത് കൂർപ്പിക്കുമ്പോഴൊക്കെയും
നീയായിരിക്കില്ല അവിടെ
മിന്നായം പോലൊരു നിഴൽ
കണ്ടെന്നു തോന്നുന്ന നേരത്ത്
ഓടിയെത്തുമ്പോഴൊക്കെയും
നീയായിരിക്കില്ല അവിടെ
പകൽക്കിനാക്കളിൽ നീ എന്തോ
കാതിൽ മന്ത്രിച്ചെന്നോർത്തു
കണ്ണ് തുറന്നു നോക്കുന്ന നേരത്തും
നീയായിരിക്കില്ല അവിടെ
കാണുന്നതൊക്കെയും മായക്കാഴ്ച-
കളെങ്കിലും നിനയ്ക്കാത്ത നേരത്ത്
എപ്പോഴെങ്കിലും
ചാരത്ത് നീ ഒന്ന് വന്നുവെങ്കിൽ
കൺ നിറയെ നിന്നെയൊന്ന് കണ്ടുവെങ്കിൽ
ഈ തോന്നലുകളെല്ലാം
സത്യമായിരുന്നുവെങ്കിൽ!
