“ഇലയിലെ പിണ്‌ഡം എടുത്ത് ആർക്കാണോ തർപ്പണം ചെയ്യുന്നത് ആ വ്യക്തിയെ മനസ്സിൽ ധ്യാനിച്ച് പിണ്‌ഡം ഉരുട്ടിവയ്ക്കുക. ലേശം നീരു കൊടുക്കുക. ബാക്കിയുള്ള പിണ്ഡം തൂത്ത് എടുത്ത് ഉരുളയാക്കി സകല പിതൃക്കളെയും ധ്യാനിച്ച് എടുത്ത് വയ്ക്കുക. വസ്ത്രത്തിൽ നിന്ന് നൂലെടുത്തു കഴുകി പിണ്ഡത്തിൽ സമർപ്പിക്കുക. പവിത്രം ഊരി കെട്ടഴിച്ച് വയ്ക്കുക. നമസ്കരിക്കുക. സാറേ, ഇനി പിണ്ഡം സമർപ്പിച്ച് പുഴയിൽ മുങ്ങി വരൂ. പോകുന്ന വഴിയിൽ തൂശനിലയിൽ കുറച്ച് പിണ്ഡം എടുത്തുവയ്ക്കുക. തലയ്ക്കു മീതെ ഇല പിടിച്ച് പുഴയിൽ ഇറങ്ങി പിണ്ഡം ഒഴുക്കികളയുക. മൂന്നു പ്രാവശ്യം മുങ്ങി നിവരുക.” പുഴയിൽ നിന്ന് കയറി വരുമ്പോഴും ഉമാദത്തൻ്റെ കണ്ണുകൾ ആ തൂശനിലയിൽ ആയിരുന്നു താൻ അമ്മയ്ക്കു വേണ്ടി പിണ്ഡം സമർപ്പിച്ച ഇലയിൽ… ഇല്ല തൻ്റെ പ്രതീക്ഷ തെറ്റിയില്ല. ഒരു കാക്ക പോലും വന്നില്ല ! ദത്തനെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു തൊട്ടടുത്ത ഇലകളിൽ നിന്ന് ബലിച്ചോറ് തിന്നാൻ കാക്കകൾ മൽസരിക്കുന്നു, ഇതിൽ മാത്രം ആരും തൊടുന്നില്ല. ശരിക്കും…
Author: Seji Rajeev
നാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേ നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേ കൊതിയൂറി നിന്നില്ലേ… ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് എൻ്റെ സ്വന്തം നാട്ടിലേക്ക് ഓടിയെത്തും. ഒരു പാട് വർഷങ്ങൾക്കു ശേഷം ഞാൻ എൻ്റെ സ്വന്തം നാട്ടുവഴികളിലൂടെ…. സ്വന്തം നാട് എല്ലാവർക്കും ഒരുപാട് പ്രിയപ്പെട്ടതാണ്. സ്വന്തം ശ്വാസം പോലെ വിലപ്പെട്ടതും , ഞാനെന്നും പഴമയെ ഇഷ്ടപ്പെടുന്ന ഒരു പഴഞ്ചൻ ചിന്താഗതി ക്കാരിയാണ്. ആ പഴമയിൽ ജീവിക്കാനാണ് ഇഷ്ടം. മഴയെ സ്നേഹിക്കുന്ന ഇടിവാളിനെ പേടിച്ച് അച്ഛമ്മയെ കെട്ടിപ്പിടിച്ച് കണ്ണടച്ച് ഇരിക്കുന്ന, അല്ലെങ്കിൽ അച്ഛമ്മേടെ കട്ടിലിൽ കയറി കണ്ണടച്ച് ഇരുന്ന് അർജുന പത്ത് ജപിക്കുന്ന ആ പത്ത് വയസ്സ്കാരി. അവളിൽ നിന്ന് ഒരു പടി പോലും നീങ്ങാൻ എനിക്കു കഴിഞ്ഞിട്ടില്ല. കാരണം ഇന്നും ഇടിവാളിനോടുള്ള എൻ്റെ പേടി മാത്രം മതി ഇതൊക്കെ മനസ്സിലാക്കാൻ. കാവും കുളങ്ങളും മാവും പ്ലാവും ആനപ്പനയും ലാങ്കിയും പേരയും ആത്തയും കോൽ പുളിയും കുടംപുളിയും, എന്നു വേണ്ട എല്ലാ മരങ്ങളും തറവാടിൻ്റെ പരിസരത്ത്…
വർഷത്തിൽ ഒരിക്കൽ അനന്തപുരിയിലേക്കുള്ള യാത്ര. അത് മനസ്സിനും ശരീരത്തിനും ഒരു പാട് സന്തോഷം നൽകുന്ന ഒന്നാണ് കാരണം ആ യാത്ര എൻ്റെ ആറ്റുകാലമ്മയെ കാണാൻ വേണ്ടിയാണ് കുട്ടിക്കാലത്ത് കേട്ടിരുന്ന ഒരു പഴമൊഴി ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടാൽ വർഷം മുഴുവൻ ദേവി കൂടെ ഉണ്ടാകും താങ്ങായി, തണലായി ശരിക്കും അർത്ഥവത്താണ് ഈ വാക്കുകൾ കുംഭമാസത്തിലെ പൂരം നക്ഷത്രവും, പൗർണ്ണമിയും, ഒത്തു വരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല. ചടങ്ങുകളും, ഐതിഹ്യങ്ങളും തികച്ചും വ്യത്യസ്തവും ആണ്. കൊടുങ്ങല്ലൂർ അമ്മയെ കാപ്പുകെട്ടി കുടിയിരുത്തുന്ന തോടെ പത്തു ദിവസത്തെ ചടങ്ങുകൾ ആരംഭിക്കുന്നു. ഇതിനോടൊപ്പം കുത്തിയോട്ടം എന്നൊരു ചടങ്ങു കൂടി ഉണ്ട് പന്ത്രണ്ട് വയസ്സുവരെയുള്ള ആൺകുട്ടികൾ വ്രതം എടുത്ത് എഴു ദിവസം അമ്പലത്തിൽ കഴിയണം, അവർ ദേവിയുടെ സേവകൻമാരായിരിക്കും. മുറിവേറ്റ ഭടൻമാരുടെ ഓർമ്മയ്ക്കാണ് ഇപ്പോ ഴും ഈ ചടങ്ങ് ആറ്റുകാലിൽ നടത്തുന്നത്. ബാലൻമാർ അഞ്ചു ദിവസം ക്ഷേത്ര സന്നിധിയിൽ വ്രതാനുഷ്ഠാനത്തോടെ താമസിക്കുകയും പൊങ്കാല ദിവസം നടത്തുന്ന ചൂരൽ മുറിയലിന് ശേഷം…
ആദ്യമേ ഒരു കാര്യം പറയട്ടെ ഞാൻ ഇതിൽ പ്രതിപാദിക്കുന്ന പെൺകുട്ടിയുമായി യാതൊരു പരിചയമോ അടുപ്പമോ എനിക്കില്ല. മനുഷ്യ സഹജമായ ഒരു പരിഗണന അല്ലെങ്കിൽ സഹതാപം അത്രയുള്ളൂ. കുറച്ചു ദിവസങ്ങളായി ഈ പെൺകുട്ടി നേരിടുന്ന സാമൂഹ്യ മാധ്യമങ്ങളുടെ ആക്രമണം കണ്ടു വേദന തോന്നി അതു കൊണ്ടാണ് ഇത് എഴുതുന്നത്. അന്തരിച്ച പ്രശസ്ത കോമഡി കലാകാരൻ സുധിയുടെ ഭാര്യയും താരവുമായ രേണു സുധി അവരുടെ reels ഉം videos ഉം മാധ്യമങ്ങളിൽ വൈറൽ ആവുക മാത്രമല്ല ചെയ്യുന്നത് അതോടൊപ്പം പെൺകുട്ടിയും മാനസിക പിഡനത്തിന് ഇരയാവുന്നു. എന്തു കൊണ്ടാണ് പൊതു ജനങ്ങൾ ഈ കുട്ടിയോട് ഇങ്ങനെ പെരുമാറുന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല. എന്താണ് രേണു സുധി ചെയ്തത്? ഇത്ര മാത്രം അപഹാസ്യയാവാൻ ! എന്തു കുറ്റമാണ് അവർ ചെയ്തത്? വിധവയായിട്ടാണോ? അതൊ ഒരു പാട് സുന്ദരി അല്ലാത്തതു കൊണ്ടോ? അതുമല്ലെങ്കിൽ കുറഞ്ഞ സാമ്പത്തിക നിലവാരം ഉള്ളതു കൊണ്ടോ? കഷ്ടം, സഹതാപം തോന്നുന്നു…
സമയം വെളുപ്പിന് 4 മണി. പുറത്തു പക്ഷികൾ കലപില കൂട്ടുന്നു. മനസ്സിൽ മഹാദേവനെ വിചാരിച്ച് കണ്ണു തുറന്നു. നേരേ ചെന്ന് ജനാലകളെല്ലാം തുറന്നിട്ടു. ഈ സമയത്തെ കാറ്റിന് ഒരു പ്രത്യേക സുഖമാണ്. പവിഴ മുല്ലപ്പൂവിൻ്റെ മനം മയക്കും ഗന്ധം മൂക്കിൽ തുളഞ്ഞുകയറി, കുറച്ചു നേരം ആ പവിഴ മല്ലിയെ നോക്കി നിന്നു. പെട്ടെന്നാണ് ഇന്നത്തെ ദിവസത്തെ ക്കുറിച്ച് ചിന്തിച്ചത്. മാർച്ച് 31 തിങ്കളാഴ്ച. തൻ്റെ ഇഷ്ട സഹപാഠികൾ സർവ്വീസിൽ നിന്നും വിരമിക്കുന്ന ദിവസം. ഓർത്തപ്പോൾ മനസ്സിലേക്ക് ആധി കയറി. ആത്മ മിത്രങ്ങൾ പടിയിറങ്ങി പ്പോകുന്നതൊടൊപ്പം താൻ പ്രധാനാധ്യാപികയുടെ മുൾ കസേരയിലേക്കു ഉപവിഷ്ടയാകുന്നു. “ എൻ്റെ ദൈവമേ” ധൃതിയിൽ കുളിച്ച് പ്രാർത്ഥനയെല്ലാം കഴിഞ്ഞ് അടുക്കളിയിലേക്ക് നടന്നു. ദോശ മാവ് എടുത്തു പുറത്തു വച്ചു… സാമ്പാറും.. റൈസ് കുക്കറിൽ നിന്ന് ചോറെടുത്ത് അടുപ്പത്ത് വച്ചു ചായയും വെച്ചിട്ട് ചൂലെടുത്ത് മുറ്റത്തേക്ക്. മുറ്റം തൂത്ത്, gate തുറന്ന്, ഓടി അടുക്കളയിൽ എത്തി. ചായയും ചോറും തിളക്കുന്നതേ…
കായൽ പരപ്പിൽ തുള്ളി കളിക്കുന്ന ഓളങ്ങളെ കണ്ട് മതിമറന്നു നിൽക്കുകയാണ് നിള. ഒന്നും അവൾ അറിയുന്നില്ല സമയം പോകുന്നതും സന്ധ്യയാകുന്നതും അറിയാതെ ലയിച്ച് ഇങ്ങനെ നിൽക്കുന്നു. അസ്തമന സൂര്യന്റെ ചുവന്ന കിരണങ്ങൾ നിളയിലും എന്തൊക്കെയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു, ഒരുപാട് സുന്ദരിയായിരിക്കുന്നു. അവൾക്ക് മുൻപെങ്ങും കാണാത്ത ഒരു സൗന്ദര്യം. ഛെ, എന്തായിത് നിള രാവിലെ മുതൽ തൻ്റെ കൂടെയുള്ളതല്ലേ ഇപ്പോഴാണോ സൗന്ദര്യം കൂടിയത് ചുണ്ടുകൾ കടിച്ച് സലിം ഒന്ന് ചിരിച്ചു.. ചിരി നെടുവീർപ്പ് ആകുന്നതിനു മുൻപേ സലിം നിളയെ വിളിച്ചു ” നിള പോകേണ്ടേ നമുക്ക്? സമയം എത്രയായി എന്നാ വിചാരം, നേരത്തെ വീട്ടിലെത്തേണ്ടേ? ശ്രീജേഷ് വിളിക്കുന്നതിന് മുമ്പ് നിനക്ക് എത്തേണ്ടേ ? “എടീ പൊട്ടി” ഇതു കേട്ടതും നിള ഞെട്ടിപ്പോയി ”എന്തേ വിളിച്ചത്?” ”ചുമ്മാ ഒന്നു കെട്ടിപ്പിടിക്കാൻ !! ചിരിച്ച് മയങ്ങി താഴോട്ട് നോക്കി നിള മൊഴിഞ്ഞു, ” ഇത്രയും നേരം കെട്ടിപ്പിടിച്ചിട്ടും മതിയായില്ലേ നിങ്ങക്ക്” ശ്ശൊ ഈ കിളവൻ്റെ ഒരു…
”ദേ കുട്ട്യോ, മീനമാസത്തിലെ അശ്വതി അന്നാണ് കുട്ടൻ്റെ പിറന്നാൾ. കോമരങ്ങൾ കാവുതീണ്ടുന്ന സമയത്താ ഞാൻ ചായ്പ്പിൽ എൻ്റെ മോനെ പെറ്റത്ത്…” മുത്തശ്ശിയുടെ സ്ഥിരം പല്ലവി ദേവിയുടെ അനുഗ്രഹം ഉള്ള കുട്ടിയാ! നല്ല ദേവി ഉപാസകനും ഇതാണ് എൻ്റെ ചെറിയച്ഛൻ. കുട്ടിക്കാലത്ത് കേട്ട് കേട്ട് നല്ല നിശ്ചയമാ ചെറിയച്ഛൻ്റെ ജൻമദിനം. തൻ്റെ ഓർമ്മകളിൽ തൻ്റെ ജീവിതത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ച ആൾ. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഞങ്ങളെ അനാഥരാക്കി വിടാതെ സ്വന്തമാക്കി വളർത്തിയവർ… മുത്തശ്ശി, ചെറിയച്ഛൻ, അപ്പച്ചി ജീവിതത്തിൽ ഇവർ ചെലുത്തിയ സ്വാധീനം അത്രയ്ക്കുണ്ട്. ഒരു മനുഷ്യായുസ്സു മുഴുവൻ കാളയെ പ്പോലെ പണിയെടുത്ത് മൂന്ന് കുഞ്ഞുങ്ങളെ വളർത്തിയ കഥ. മുത്തശ്ശി ഒഴികെ എല്ലാവരും ചെറിയച്ഛനെ നിർബന്ധിച്ചു വിവാഹം കഴിക്കാൻ. അന്ന് ചെറിയച്ഛൻ പറഞ്ഞ മറുപടി ഇന്നും കാതിലുണ്ട്. ” മൂന്ന് കുട്ടികൾ ഉള്ള എനിക്ക് ഒരു വിവാഹമോ” ഞാനും ,അനിയൻമാരും, ചെറിയച്ഛൻ്റെ മക്കളായിരുന്നു. ജൻമം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് പൊന്നു പോലെ…
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ, കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണിനാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി. മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു. അതിനാൽ ഈ ദിവസങ്ങളിൽ പകൽ മുഴുവൻ ക്ഷേത്ര നട തുറന്നിരിക്കുന്നു. ദ്രാവിഡക്ഷേത്രം ആയിരുന്ന കൊടുങ്ങല്ലൂർ പിൽക്കാലത്ത് സവർണ്ണ മേധാവിത്വത്തിന് കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന ആദിമ ജനതയുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു. എല്ലാ ദേശത്തുനിന്നും ഭക്തർ സംഘം ചേർന്ന് വന്നുചേരുന്നു. ഇവരിൽ പലരുടെയും കുടുംബ ക്ഷേത്രങ്ങളിലും വീടിൻ്റെ മച്ചകത്തും പൂജാമുറിയിലും മറ്റും ദേവിയെ കുടിയിരുത്തിയിട്ടുണ്ട്. അവിടെ പ്രത്യേക പൂജകൾ നടത്തിയതിനുശേഷം ആണ് അവർ കൊടുങ്ങല്ലൂരിലേക്ക് വരുന്നത്. ദേവി സ്തുതികൾ പാടി, ഭഗവതിയുടെ വാളും ചിലമ്പും എടുത്തുകൊണ്ടാണ് അവർ വരിക. ധാരാളം കോമരങ്ങളും ആ കൂട്ടത്തിൽ ഉണ്ടാകാറുണ്ട്. ഭഗവതിയെപ്പോലെ മനോഹരമായി…
മാറേണ്ടത് ആര്? മാറ്റം തുടങ്ങേണ്ടത് എവിടെ നിന്ന്? സമൂഹം മാറണോ? കുട്ടികൾ മാറണോ? രക്ഷിതാക്കൾ മാറണോ? ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ മാറ്റം അനിവാര്യമാണ്. മാറ്റം തുടങ്ങേണ്ടത് നമ്മുടെ കുടുംബത്തിൽ നിന്നാണ്. ഇന്നിപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ലഹരിയും കൊലപാതകവും പീഡനവും ആണ്. അതിൽ ഏറെ കഷ്ടവും ശ്രദ്ധേയവുമായ കാര്യം പ്രതികളെല്ലാം തന്നെ കുട്ടികളാണ്, ഏറിയാൽ 22 വയസ്സ്. അതിൽ താഴെയും ഭൂരിഭാഗവും പോലീസിന്റെ മുൻപിൽ പോലും യാതൊരു കുറ്റബോധവും ഇല്ലാതെയാണ് കുട്ടികൾ നിൽക്കുന്നത്. നമ്മുടെ സമൂഹം, കുടുംബം എന്ന കെട്ടുറപ്പിലാണ് നിലനിൽക്കുന്നത്. ഇന്ന് കുടുംബങ്ങളിൽ ഒരുമിച്ചുള്ള ഭക്ഷണരീതിയോ സംസാരമോ ഉണ്ടോ? രണ്ടു വയസ്സു മുതൽ 80 വയസ്സ് വരെയുള്ളവർ സ്മാർട്ട് ഫോൺ ഉണ്ട്. എല്ലാവരും സ്മാർട്ട് ഫോണിൽ തലയും കുമ്പിട്ടിരിക്കും. ഫോൺ തുറക്കാൻ ഒരു ലോക്കും ഉണ്ടാകും, അപ്പോൾ തീർന്നില്ലേ കാര്യം. അമ്മയുടെ ഫോൺ കുട്ടികൾ എടുക്കില്ല. കുട്ടികളുടെ ഫോൺ അമ്മയും. അച്ഛനും അമ്മയ്ക്കും അറിയില്ല കുട്ടികളുടെ ലോക്ക്. കുട്ടികൾക്ക് അറിയില്ല അമ്മയുടെയും അച്ഛന്റെയും…
എന്റെ പ്രണയമേ… മറന്നുവോ നീ എന്നെ? മറക്കാൻ കഴിയില്ല എന്ന് അറിയാം എങ്കിലും എൻ്റെ മനസ്സിനെ ബോധ്യപ്പെടുത്താൻ ഒരു പാഴ്ശ്രമം എന്നു കൂട്ടിക്കോളൂ വെറുതെ… ഒരു ശ്രമം ചിരിക്കണ്ട… നിനക്കറിയാല്ലോ എനിക്കോ നിനക്കോ അതിനാവില്ല എന്ന്… പ്രണയം എന്നു പറഞ്ഞാൽ തന്നെ ഒരു തിരിച്ചറിവല്ലേ.. ഒരാൾക്ക് പകരമാവാൻ മറ്റാർക്കും കഴിയില്ലെന്ന തിരിച്ചറിവ് ശരിക്കും ആ തിരിച്ചറിവിലാണല്ലോ നമ്മൾ… എടോ സ്നേഹിക്കപ്പെടുക എന്നതിനേക്കാൾ ഭാഗ്യം മറ്റെന്തിനാണ് ഉള്ളത്? ഒരാളിനാൽ അത്രമേൽ പ്രണയിക്കപ്പെടുക… കാമിക്കപ്പെടുക… കാത്തിരിക്കപ്പെടുക… ഊണിലും… ഉറക്കത്തിലും… ശ്വാസത്തിലും… നിശ്വാസത്തിലും… കനവിലും, നിനവിലും എവിടെയും ഒരാൾ മാത്രം… ഹാ… അതിനെന്തൊരു സൗന്ദര്യമാണെടോ..!!!! എൻ്റെ ഹൃദയത്തിൽ പതിഞ്ഞ ഒരേ ഒരാൾ അത് നീ മാത്രമാണ്. ഹൃദയത്തിൽ പതിഞ്ഞ് ഹൃദയമിടിപ്പായി പിന്നിട് എൻ്റെ ശ്വാസമായി നി മാറിയില്ലേ? അതെ എൻ്റെ ജീവവായു നമ്മുടെ പ്രണയത്തിൽ നീ എന്നും മിടുക്കുള്ള ഒരു കുതിരക്കാരൻ ആയിരുന്നു. വികാരങ്ങളെ പക്വതയോടെ കടിഞ്ഞാൺ ഇടുന്ന സമർത്ഥനായ ഒരു കുതിരക്കാരൻ. ആ കുതിരസവാരിയിൽ…
