കായൽ പരപ്പിൽ തുള്ളി കളിക്കുന്ന ഓളങ്ങളെ കണ്ട് മതിമറന്നു നിൽക്കുകയാണ് നിള. ഒന്നും അവൾ അറിയുന്നില്ല സമയം പോകുന്നതും സന്ധ്യയാകുന്നതും അറിയാതെ ലയിച്ച് ഇങ്ങനെ നിൽക്കുന്നു. അസ്തമന സൂര്യന്റെ ചുവന്ന കിരണങ്ങൾ നിളയിലും എന്തൊക്കെയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു, ഒരുപാട് സുന്ദരിയായിരിക്കുന്നു. അവൾക്ക് മുൻപെങ്ങും കാണാത്ത ഒരു സൗന്ദര്യം.
ഛെ, എന്തായിത് നിള രാവിലെ മുതൽ തൻ്റെ കൂടെയുള്ളതല്ലേ ഇപ്പോഴാണോ സൗന്ദര്യം കൂടിയത് ചുണ്ടുകൾ കടിച്ച് സലിം ഒന്ന് ചിരിച്ചു.. ചിരി നെടുവീർപ്പ് ആകുന്നതിനു മുൻപേ സലിം നിളയെ വിളിച്ചു
” നിള പോകേണ്ടേ നമുക്ക്?
സമയം എത്രയായി എന്നാ വിചാരം,
നേരത്തെ വീട്ടിലെത്തേണ്ടേ?
ശ്രീജേഷ് വിളിക്കുന്നതിന് മുമ്പ് നിനക്ക് എത്തേണ്ടേ ?
“എടീ പൊട്ടി”
ഇതു കേട്ടതും നിള ഞെട്ടിപ്പോയി
”എന്തേ വിളിച്ചത്?”
”ചുമ്മാ ഒന്നു കെട്ടിപ്പിടിക്കാൻ !!
ചിരിച്ച് മയങ്ങി താഴോട്ട് നോക്കി നിള മൊഴിഞ്ഞു, ” ഇത്രയും നേരം കെട്ടിപ്പിടിച്ചിട്ടും മതിയായില്ലേ നിങ്ങക്ക്”
ശ്ശൊ ഈ കിളവൻ്റെ ഒരു കാര്യം!”
”എടി” സലിം കയർത്തു
”നിനക്ക് വീട്ടിൽ പോകേണ്ടേ?”
” അയ്യോ” നിള പേടിച്ച് കാറിനരികിലായി നിൽക്കുന്ന സലിമിനടുത്തെത്തി.
”പോകാം. ശ്ശൊ ഇത്ര നേരമായോ?
നമ്മൾ എപ്പോ എത്തും?”
കാറിൽ സലിമിനൊപ്പം ഇരുന്നിട്ടും നിള പുറത്തേക്ക് നോക്കുകയായിരുന്നു
അതെ കൊല്ലത്തിൽ ഒരു ദിവസമേ അനുവദിച്ചു കിട്ടിയിട്ടുള്ളു. ഈ അവസാന നിമിഷത്തിൽ അതിൻ്റെ vibe കളയല്ലേ.
ഓ sorry സലു ഞാൻ ഓർത്തില്ല
അതു പോകട്ടെ ഇനി ഒരു വർഷം കഴിഞ്ഞേ ഉള്ളൂ ഇങ്ങനെ ഒരു യാത്ര
അതു കൊണ്ട് ഇന്നത്തെ ഈ മൂഡ് അവസാനം നീ നശിപ്പിക്കരുത്.
ഓ . കെ It’s ok
ഞാൻ ആയിട്ട് നിൻ്റെ മൂഡ് കളയുന്നില്ല ഗിയറിൽ അമരുന്ന സലിമിൻ്റെ കൈ തൻ്റെ കൈകൾക്ക് ഉള്ളിലാക്കി നിള മൊഴിഞ്ഞു… 364 ദിവസം ഹാപ്പിയാവാൻ ഈ ഒരു നല്ല ദിവസം തന്നതിന് നന്ദി പ്രീയപ്പെട്ടവനേ !!!
നിള ഇനി ഞാൻ ദിവസങ്ങൾ എണ്ണി കാത്തിരിക്കും
ഇനി 364 ദിവസം ” ദിവസം പുലരുന്നു, അസ്തമിക്കുന്നു, രാത്രി വിടരുന്നു, കൊഴിയുന്നു,
നടുവൊടിഞ്ഞ ഒരിഴ ജീവിയെപ്പോലെ ദിവസങ്ങൾ ചിലപ്പോൾ ഒന്ന് അനങ്ങി, ഞെരങ്ങി, ഞെരങ്ങി അങ്ങനെ മാത്രം നീങ്ങുന്നു സമയവും ഒപ്പം ഞങ്ങളും
നിള പത്തു വർഷമായി ഞാൻ എൻ്റെ മുറിയിൽ തനിച്ചാണ്. നീയും വ്യത്യസ്ത യല്ലല്ലോ കൊല്ലത്തിൽ പത്തോ ഇരുപതോ ദിവസം കൂട്ടുകിട്ടിയാലും നിങ്ങൾ ഒരുമിച്ചാവാറില്ലല്ലോ? അകം വേറേ പുറം വേറേ ഒന്നിച്ചിരിക്കു മ്പോഴും എന്തൊരു ദൂരമാണവയ്ക്ക്
സലിം എനിക്ക് അല്ല നമുക്ക് കാത്തിരിപ്പിൻ്റെ സുഖമില്ലേ ഈ ദിവസത്തിനായുള്ള കാത്തിരിപ്പ് ഓരോ നിമിഷത്തിലും സെക്കൻഡിലും.
അതേ എൻ്റെ പതിവു പരിപ്പുവടയും ചായയും
കട ആകുന്നതേ യുള്ളൂ പെണ്ണ നി ഒന്ന് സാമാധാനപ്പെടു
ഓ സമ്മതിച്ചു നിള കൈകൾ കൂപ്പി.
പെട്ടെന്നാണ് സലിം കാർ ഒന്നു ചവിട്ടി നിർത്തിയത്
എന്തേ നിർത്തിയത് ചുമ്മാ നല്ല രസം കുറച്ചു നേരം നിൻ്റെ കൂടെ ഇരുന്ന് മഴ കാണാം എന്നു വിചാരിച്ചു
അല്ല സുന്ദരി ഒരു പാട് നാളായി നിൻ്റെ ആഗ്രഹമല്ലേ
ഒരേ കുടയിൽ തോളോട് തോൾ ചേർന്ന് ‘നിൻ്റെ തോളിൽ കൈ പിടിച്ചോ വയറിൽ ചുറ്റി പിടിച്ചോ മഴകണ്ട് കുറച്ചു നേരം നടക്കണം എന്ന്
ആ ഒരു ആഗ്രഹം ഇന്നു സാധിച്ചു തരാം എന്നു വിചാരിച്ചു
സലിം കാറിൽ നിന്ന് ഇറങ്ങി കുടയെടുത്ത് നിളയെ കൈ പിടിച്ച് പുറത്തേക്ക് ഇറക്കി.
പിറകിലൂടെ കൈയ്യിട്ട് ചുറ്റിപിടിച്ച് ഒരു കുടകീഴിൽ അവരിങ്ങനെ ഒട്ടി ചേർന്ന് നടന്നു
നിള നീ happy അല്ലേ?
ശരിക്കും!
ഒരു പാട് സന്തോഷം! എന്നെയിങ്ങനെ സ്നേഹിക്കുന്നതിന്, എൻ്റെ ആഗ്രഹങ്ങൾ ഒന്നൊഴിയാതെ സാധിച്ചു തരുന്നതിനും
ഞാൻ എന്തു തരും.?
തരുമോ നീ ഈ ജൻമം മുഴുവൻ എനിക്കു സ്വന്തമായി…
സലിം നിള വിളിച്ചു
വേണ്ട സലൂ
പിന്നെ ഒരു കാര്യം എത്ര നാൾ നമ്മൾ ഇങ്ങനെ?
പോ പെണ്ണെ
മരിക്കുവോളം എൻ്റെ അവസാന ശ്വാസം വരെയും ഞാൻ നിൻ്റെ കൂടെ ഉണ്ടാവും താങ്ങായ് തണലായി പോരെ .
പതിവു പരിപ്പുവടയും ചായയും കുടിച്ച് തിരിച്ചു പോരുമ്പോൾ നിളയുടെ ചോദ്യം വീണ്ടും
ഇനി അടുത്ത വർഷം അല്ലേ?
എന്തേ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം മുഖം കുനിച്ച് നിള വീണ്ടും പറഞ്ഞു
അല്ലേ സത്യം അല്ലേ
ദേ എൻ്റെ കൊച്ചേ മറ്റുള്ളവരുടെ മുൻപിൽ നീ എൻ്റെ ആരുമല്ല But മനസ്സിൽ എൻ്റെ ജീവിതത്തിൽ നീ എനിക്ക് എല്ലാം ആണ്
എൻ്റെ ജീവവായു പോലും നീയാ പെണ്ണെ
ഇതു കേട്ടതും നിളയ്ക്കു നന്നായി സുഖിച്ചു കണ്ണുകൾ തിളങ്ങി
ദേ ഇറങ്ങേണ്ട സ്ഥലം ആയി
ഇറങ്ങാൻ തോന്നുന്നില്ല
അതെയൊ
മനസ്സില്ലാ മനസ്സോടെ ഇറങ്ങി.
നിള ഇറങ്ങിയിട്ടും സലുവിന് വണ്ടിയെടുക്കാൻ കഴിഞ്ഞില്ല വല്ലാത്തൊരു പിടിച്ചിൽ നെഞ്ചിൽ
ശരീരത്തിൽ നിന്നും ജീവൻ പടിയിറങ്ങി പോകും പോലെ
ഹൃദയത്തിൽ വലിയൊരു ഭാരം സലിം ഓർത്തു
എന്തിനാണ് ഇവളെ കൈ വിട്ടു കളഞ്ഞത് ?
വിധി അല്ലാതെന്തു പറയാൻ
പണ്ട് ഉമ്മി പറയാറുണ്ട്
” ഒന്നിച്ചാൽ മനോഹരമാകുന്ന ഒന്നിനെയും ദൈവം ഒന്നിപ്പിക്കാറില്ല എന്ന്!
വീട്ടിലെത്തി കുളിച്ച് ഉറങ്ങാൻ കിടന്നു ഉറങ്ങാൻ കഴിഞ്ഞില്ല ശരീരത്തിനും മനസ്സിനും അവളുടെ ഗന്ധമായിരുന്നു
പിറ്റേന്ന് രാവിലെ സ്കൂളിൽ എത്തി മാനേജരുടെ റൂമിൽ നിന്ന് പുറത്തിറങ്ങി പള്ളിയിലേക്ക് നടന്നു
കണ്ണുകൾ മുഴുവൻ സ്കൂളിലേക്കായിരുന്നു എല്ലാവരെയും കണ്ടെങ്കിലും നിളയെ മാത്രം അവിടെ കണ്ടില്ല ഇന്നു മാനേജരുടെ meeting ഉള്ള ദിവസമാണ് വരാതിരിക്കാൻ ആവില്ല
എല്ലാവരും സ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തുകൂടി മീറ്റിങ്ങ് ആരംഭിച്ചു സ്വാഗത പ്രസംഗത്തിനായി സ്റ്റേജിലേക്ക് കയറിയതും വാതിലിൽ നിള പ്രത്യ ക്ഷപ്പെട്ടു. സദസ്സിൽ പ്രസംഗിക്കു ന്ന മാനേജരെ നോക്കാതെ നിള മുൻ നിരയിലേക്ക് പോയി തികച്ചും അന്യയായി കുട്ടികൾ നേരയാവണം എങ്കിൽ അധ്യാപകർ നേരെ യാവണം കണ്ടില്ലേ സമയത്തിന് പോലും എത്താത്ത അധ്യാപകർ അതും പ്രഥമ അധ്യാപിക എന്നിട്ടും ഒരു ഭാവഭേദമോ നോട്ടമോ ഉണ്ടായില്ല തികച്ചും നിർവികാരത ജാള്യം തോന്നി
മറുപടി പ്രസംഗത്തിലും അവൾ നിസംഗത പാലിച്ചു മീറ്റിങ്ങ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ തനിക്ക് confusion ആയി ഇന്നലെ എൻ്റെ കൂടെ എന്നോട് ചേർന്ന് ഇരുന്നവൾ തികച്ചും അന്യയായി
നിളയും വ്യത്യസ്തയായിരുന്നില്ല നിള ഓർത്തു ഞാൻ തന്നെ എനിക്ക് അപരിചിതയാവുന്നു ആർക്കും അറിയാത്ത ഞാൻ എനിക്കു പോലും പരിചിതമല്ലാത്ത ഞാൻ
വേനൽക്കാലത്ത് വറ്റി വരണ്ടും മഴക്കാലത്ത് സംഹാരരുദ്രയും ആവുന്ന നിളാ നദിയ പോലെ ആർക്കും അറിയാത്ത എന്നാൽ എല്ലാവർക്കും അറിയാവുന്ന ഞാൻ ഞാൻ മാത്രം…..


6 Comments
Verity feeling
Really nice
നന്നായി എഴുതി. 👌
നന്ദി dear💞💞
നിർവികാരത എന്ന മറയ്ക്കുള്ളിലാണ് പലരും അല്ലേ?
നല്ല കഥ❤️🌹
ഈ വിഷയത്തിൽ എഴുതിയതിൽ ആദ്യമേ സന്തോഷവും സ്നേഹവും അറിയിക്കട്ടെ. ❤️
നന്നായി എഴുതാൻ ശ്രമിച്ചു 👌 തുടക്കം നന്നായിരുന്നു, പിന്നീട് വന്ന സംഭാഷണങ്ങളുടെ ഘടനയിൽ ഒരു അപൂർണ്ണത കണ്ടു. എന്റെ ചെറിയ അറിവ് വെച്ചുള്ള അഭിപ്രായമാണ്, തെറ്റിദ്ധരിക്കരുത്.
ഒത്തിരി നന്ദി madam 🥰🥰🥰🙏