എന്റേതു മാത്രമായ എൻറെ സ്വന്തം സുൽത്താന്,
അങ്ങിനെ വിളിച്ചോട്ടെ ഞാൻ എൻ്റെ സ്വപ്നങ്ങളിലെ രാജകുമാരനെ. കാണാൻ തുടങ്ങിയിട്ടു അറിയാൻ തുടങ്ങിയിട്ടും കാലങ്ങൾ ഏറെയായി പക്ഷെ പരസ്പരം നമ്മൾ പരിച്ചയപെട്ടില്ല. കാരണം അതിൻ്റെ ആവശ്യകത ഇല്ല എന്ന് ഒരു തോന്നൽ. എന്തിനാ അറിയുന്നേ? പരസ്പരം നമ്മൾ അഗാധമായി പ്രണയിക്കുന്നില്ലേ? കടൽ കരയെ എന്ന പോലെ.
നമ്മൾ ആദ്യമായി കണ്ടത് ഓർക്കുന്നോ നീ. വർഷങ്ങൾക്കു മുമ്പ് എൻ്റെ സ്കുളിലേക്കുള്ള യാത്രകളിൽ വഴിയരിക്കിൽ എന്നെ പ്രതീക്ഷിച്ച് നീ നിന്നിരുന്നു ഞാനും നിന്നെ കാത്തിരുന്നു. നിന്നെ കാണന്നതുവരെ എൻ്റെ ഹൃദയമിടിപ്പിൻ്റെ വേഗത കുടുന്നതും ശ്വാസഗതി വർദ്ധിക്കുന്നതും കണ്ടു കഴിഞ്ഞാൽ പിന്നെ ഒരു കുളിർമയാണ് മനസ്സിനും ശരീരത്തിനും. അന്നൊക്കെ ഞാൻ എവിടെപ്പോയാലും എൻ്റെ കണ്ണുകൾ തിരയുന്നത് നിന്നെയായിരുന്നു. ഞാൻ എവിടെ തിരയുന്നുവോ അവിടെ നിറസാന്നിധ്യമായി നീ ഉണ്ടായിരുന്നു. എന്തായിരുന്നു നിൻ്റെ പ്രത്യേകത? നിന്നിലേക്ക് ഞാൻ ഇത്രമാത്രം ആകർഷിക്കപ്പെടാൻ എന്താണ് കാരണം?
ഞാൻ നടന്നു പോകുന്ന എല്ലാ വഴികളും ചെന്ന് അവസാനിച്ചിരുന്നത് നിന്നിലായിരുന്നു. ഇത്രയധികം സ്നേഹം എനിക്കു നേരേ വച്ചു നീട്ടാൻ നീ ആരായിരുന്നു. അന്നും ഇന്നും എന്നും ഞാൻ എൻ്റെ മനസ്സിനോട് ചോദിച്ച ഒരേ ഒരു ചോദ്യം. ഒരിക്കലും എനിക്ക് ഉത്തരം കിട്ടാതെ പോയ ഒരു ചോദ്യം.
മഴയൊട് എനിക്കെന്നം പ്രണയമായിരുന്നു. മഴ നനയാനും കുടച്ചുടി ഒരുമിച്ച് നടക്കാനും, കടൽ കരയിൽ നിൻ്റെ കൈ പിടിച്ച് നടക്കാനും കടല കൊറി ഞാനും എല്ലാം ഞാൻ ഒരുപാട് മോചിച്ചിരുന്നു. പക്ഷേ ഒരിക്കൽ പോലും നീ വന്നില്ല കാരണം നിനക്കെന്നും ഒരു ഗന്ധർവ്വ പരിവേഷമായിരുന്നല്ലോ മറ്റുള്ളവരുടെ മുൻപിൽ വരാതെ എൻറെ മുമ്പിൽ മാത്രം വന്നു എന്നെ മോഹിപ്പിച്ച് നിന്നിൽ അലിഞ്ഞു ചേരാൻ മാത്രം ആഗ്രഹിച്ചു ഒരു വണ്ടി പെണ്ണിൻറെ മനസ്സിൻറെ വ്യാകുലത അല്ലേ. ഇനിയിപ്പോ വർഷങ്ങൾ ഏറെയായി. കൗമാരക്കാരിയായ എന്ന പെൺകുട്ടിയിൽ നിന്ന് മധ്യവയസുള്ള ഒരു സ്ത്രീയായി എന്നിട്ടും എൻ്റെ മനസ്സ് എന്നും എപ്പോഴോ മോഹിക്കുന്നു; ആ ഗന്ധർവ്വനേയും അവൻ്റെ അനുരാഗത്തെയും. എന്നെങ്കിലും ഒരിക്കൽ സ്വന്തമാക്കാൻ കഴിഞ്ഞെങ്കിൽ സ്വപ്നത്തിൽ എങ്കിലും ഒന്നാകാൻ കഴിയും എന്ന പ്രതിക്ഷയോടെ,
സ്വന്തം
#എന്റെരചന
പ്രണയലേഖനം
Koottaksharangal


4 Comments
കമല സുരയ്യ…..,…..
അടിപൊളി.. ❤️
നിന്നിൽ അലിഞ്ഞു ചേരാൻ കാത്തു കാത്തിരിക്കുന്നു നിൻ പടിവാതിലിൽ
അതി മനോഹരം
മനോഹരം 👌👏