പാലപൂക്കുന്ന മണം…
കാർ വളവുതിരിഞ്ഞപ്പോൾ മുതൽ അതിൻ്റെ ആദ്യ തരികൾ പറന്നു വന്നു കൊണ്ടിരുന്നത് നന്ദഗോപൻ മണത്തു കഴിത്തിരുന്നു. എപ്പോഴോ വീശിയടിക്കുന്ന തണുത്ത കാറ്റിൽ, പോരെപ്പോരെ സുഗന്ധം കൊഴുക്കുന്നതറിഞ്ഞപ്പോൾ ആഹ്ലാദമായി. വിരസമായിക്കൊണ്ടിരുന്ന കാർ യാത്രയിൽ ഓർക്കാൻ ഒരു വിഷയം തന്നു കടന്നുവന്ന ആ കാറ്റിന് നന്ദി പറഞ്ഞ്, നന്ദഗോപൻ കണ്ണടച്ചു.
കണ്ണടച്ച് മനസ്സിൽ കുട്ടിക്കാലത്തെ സന്ധ്യകൾ വിളിച്ചു വരുത്തി. പഴയ പാടപ്പരപ്പുകൾക്കു നടുവിൽ സന്ധ്യയ്ക്കു പൂത്ത ഒറ്റപ്പാലയും, പാല ചുരത്തിയ യക്ഷി മണവും, വീട്ടിലെ തൊടിയും, പവിഴ മുല്ലയുടെയും, ചെമ്പകത്തിൻ്റെയും ഗന്ധമുള്ള പരിസരവും എല്ലാം വീണ്ടും തട്ടിക്കൂട്ടാൻ കിണഞ്ഞു ശ്രമിച്ചു. അപ്പോഴാണ് ആരുടെയൊ കൈ പിന്നിൽ തട്ടിയത്.
“സർ, സ്ഥലം എത്തി”
ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ചാടിയെഴുന്നേറ്റു.
” Sorry, ഞാൻ അറിഞ്ഞില്ല”
” It’s ok “ എന്നു പറഞ്ഞ് driver ഡോർ തുറന്നു, ബാഗുമെടുത്ത് നേരേ റിസപ്ഷനിലേക്ക്, അവിടെ നിന്ന് റൂമിലേക്ക്, ഒന്നു കുളിച്ച് fresh ആയപ്പോഴേക്കും door bell മുഴങ്ങി.
breakfast മായി hotel boy മുൻപിൽ
” Sir, breakfast
ഇതു കഴിച്ചു കഴിയുമ്പോഴേക്കും സാറിനു കോളേജിലേക്കു പോകാനുള്ള car എത്തും. “
ഭക്ഷണം മേശപ്പുറത്ത് വച്ച് അയാൾ പോയി.
നന്ദഗോപൻ പാത്രങ്ങൾ തുറന്നു. ആവി പറക്കുന്ന പൂട്ട്, കടലക്കറി, തേങ്ങ വറുത്തരച്ച കടലക്കറിയുടെ ഗന്ധം അമ്മയെ ഓർമ്മിപ്പിച്ചു.
ചായ കഴിച്ച് താഴെ എത്തിയപ്പോഴേക്കും പോകാനുള്ള കാർ റെഡി.
ഡിസംബർ മാസമായതു കൊണ്ട് നല്ല തണുപ്പുണ്ട്. ഇത്ര തണുപ്പുണ്ടാകുമെന്നു കരുതിയില്ല. ഒരു തരം കുത്തുന്ന തണുപ്പ്. മൂക്കിൻ്റെ തുമ്പത്ത് വന്നിരുന്ന ഒരീച്ചയെ തട്ടി മാറ്റാൻ വേണ്ടി തൊട്ടപ്പോൾ ഐസും ഐസും തമ്മിൽ തൊട്ടതുപോലെ.
റോഡിലൂടെ നടന്നു പോകുന്നവർ ഒക്കെ കമ്പിളി കൊണ്ടുള്ള തൊപ്പികളും, ഓവർക്കോട്ടുകളും ധരിച്ചിട്ടുണ്ട്. മൂന്നാർ അല്ലേ? തണുപ്പായിരിക്കും, കമ്പിളി ഉടുപ്പുകൾ എടുത്തോളാൻ മീര പറഞ്ഞതാണ്. പക്ഷേ ഓർത്തില്ല.
തേയില തോട്ടങ്ങൾക്കിടയിലൂടെ കാർ വേഗത്തിൽ St: Alphonsa college ന് മുൻപിൽ എത്തി. തന്നെ സ്വീകരിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും അടക്കം ഒരു പാട് പേർ അവർക്കിടയിലൂടെ college ഓഡിറ്റോറിയത്തിലേക്ക്, അവിടെ തൻ്റെ Photo പതിച്ച ബാനറുകൾ.. നന്ദഗോപൻ ചിരിച്ചു പോയി.
താൻ ഇത്രയ്ക്ക് ഒക്കെ ആയോ? അറിയില്ല എന്നാലും തന്നെ ഈ college ലേക്ക് Arts day യുടെ chief guest ആയി ക്ഷണിക്കാൻ തനിക്ക് ആരാണ് ഇവിടെ ഉള്ളത്? തനിക്ക് പരിചിതമായ ഒരു മുഖം പോലും കണ്ടതും ഇല്ല.
ആരായിരിക്കും?
നന്ദഗോപൻ്റെ ചോദ്യങ്ങൾക്കുള്ള മറുപടിയായി, അവൾ… നന്ദഗോപൻ്റെ മുൻപിലേക്ക് കടന്നു വന്നു.
” ശ്രീ നന്ദ, നീ ഇവിടെ?”
” ശ്ശൊ എനിക്കൊട്ടും വിശ്വാസിക്കാൻ പറ്റുന്നില്ല.
ദേ പെണ്ണെ നീ എങ്ങനെ ഇവിടെ എത്തി?
എന്നെ വട്ടാക്കാതെ കാര്യം പറ”
“cool. cool MR നന്ദഗോപൻ
ഞാൻ ഒന്നു പറയട്ടെ…”
അപ്പോഴേക്കും അറിയിപ്പുണ്ടായി, പരിപാടി ആരംഭിക്കുന്നു എന്ന്.
സ്റ്റേജിൽ ഇരിക്കുമ്പോഴും, പ്രസംഗിക്കുമ്പോഴും, ഒക്കെ മനസ്സിൽ നിരവധി ചോദ്യങ്ങൾ ഉയർന്നു വന്നു. സ്റ്റേജിൽ ഇരുന്നും നന്ദഗോപൻ ശ്രീ നന്ദയെ ശ്രദ്ധിച്ചിരുന്നു. പക്ഷേ ശ്രീ ആവട്ടെ നന്ദഗോപൻ എന്നൊരു വ്യക്തിയെ ആദ്യമായി കാണുന്നു എന്നൊരു ഭാവമായിരുന്നു.
പരിപാടി കഴിഞ്ഞ് നന്ദഗോപനെ hotel ൽ തിരിച്ചാക്കിയതും ശ്രീനന്ദയായിരുന്നു.
തിരിച്ചു college ൽ നിന്ന് Hotelലിലേക്ക് പോകുമ്പോഴും, നന്ദഗോപൻ ചോദിച്ച ഒരു ചോദ്യത്തിനു ശ്രീ ഉത്തരം നൽകിയില്ല, എന്നു മാത്രമല്ല നന്ദഗോപപനെ എത്രയും വേഗം hotel ൽ എത്തിക്കുക എന്നൊരു ലക്ഷ്യം കൂടി അവൾക്ക് ഉള്ളതു പോലെ തോന്നി.
ഹോട്ടലിലേക്ക് തിരിച്ചെത്തിയിട്ടും നന്ദന് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.
അവൾ..
ശ്രീ നന്ദ…
നന്ദ ഗോപൻ്റെ മനസ്സ് അയാളുടെ college കാലത്തേക്ക് പറന്നു ചെന്നു.
ശ്രീ നന്ദയുടെ ഗാനം ചെവിയിൽ മുഴങ്ങുന്നു
” നിന്നോട് മിണ്ടാതെ
എത്ര കാലം
നിൻ്റെ ഓർമ്മകൾ കൂട്ടായ് എത്ര വേഗം
ഓർക്കുമ്പോൾ നീയെന്നിൽ
നോവായ് മാറുമ്പോൾ
ഓർക്കാതിരിക്കാം
ഞാൻ നിൻ രൂപമെന്നും”
ഈ കവിത പോലെ തന്നെയാണ് തൻ്റെ ജീവിതവും. ഒരിക്കലും പ്രണയം പറഞ്ഞിട്ടില്ല, പരസ്പരം പ്രണയ സങ്കല്പങ്ങൾ പങ്കുവെച്ചിട്ടില്ല, എന്നിട്ടും പ്രണയിക്കുന്നു അഗാധമായി. ചിന്തിച്ച്, ചിന്തിച്ച് എപ്പോഴോ ഉറങ്ങി. ഫോൺ Alarm കേട്ടാണ് ഉണർന്നത്. കുളിച്ച് താഴേക്ക് വന്നതും കാറുമായി ശ്രീ യും എത്തി.
“നന്ദഗോപൻ സാറേ നമുക്ക് ഒരു മസാല ചായ കുടിച്ചാലോ?”
“അതിനെന്താ പോവാല്ലോ ശ്രീ”
“സാർ എന്താ എന്നെ വിളിച്ചത് ശ്രീ എന്നൊ?
സാർ മറന്നില്ലേ ആ വിളി. “
“ഇല്ല” താൻ അലക്ഷ്യമായി മറുപടി പറഞ്ഞു.
“വാ നമുക്ക് പോകാം” അവൾ ധൃതിയിൽ മുന്നോട്ട് നടന്നു. പുറകിൽ നന്ദനും. സ്ഥലം എത്തുന്നവരെ പരസ്പരം ഒന്നും മിണ്ടിയില്ല രണ്ടു പേരും.
മൗനത്തിന് വിരാമം ഇട്ടുകൊണ്ട് ശ്രീ സംസാരിച്ചു തുടങ്ങി
” ഞാൻ ശ്രീ നന്ദ കമ്മത്ത്, ഈ college ലെ ഇംഗ്ലീഷ് വിഭാഗം മേധാവി. ഭർത്താവ് മരിച്ചു പോയി, ഒരു മകളുണ്ട്, ഇനി നന്ദേട്ടൻ്റെ വിശേഷങ്ങൾ പറയൂ”
നന്ദേട്ടൻ ആ വിളി നന്ദഗോപനെ ശരിക്കും ഞെട്ടിച്ചു.
“ഞാൻ കുടുംബ സമേതം മസ്കറ്റിൽ, ഭാര്യ മീര ഡോക്ടറാണ്, 2 കുട്ടികൾ. പിന്നെ എന്നെക്കുറിച്ച്…”
“വേണ്ട സാർ എനിക്കറിയാം… “
ഇപ്പോഴും ഒരുപാട് വിശേഷങ്ങൾ പങ്കുവെച്ചു, പണ്ടത്തെ കാര്യങ്ങൾ, ഇപ്പോഴത്തെ കാര്യങ്ങൾ, പക്ഷേ പറയാൻ ആഗ്രഹിച്ചതു മാത്രം അവർക്ക് പറയാൻ കഴിഞ്ഞില്ല, സംസാരത്തിനിടയിലൊക്കെ ശ്രീ നന്ദ ആഗ്രഹിച്ചു, ഒന്നു പറഞ്ഞു കൂടെ എന്നെ ഇഷ്ടമായിരുന്നു എന്ന്. നന്ദൻ്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഇവൾക്ക് എന്നോടുള്ള ഇഷ്ടം തുറന്നു സമ്മതിച്ചു കൂടെ? പക്ഷേ അതു മാത്രം പറയാൻ മറന്നു പോയി.
പിറ്റേ ദിവസം നന്ദഗോപനെ Airport ൽ drop ചെയ്യാനും ശ്രീ നന്ദ എത്തി. നന്ദനെ Airportൽ വിട്ട് യാത്ര പറഞ്ഞു തിരിച്ചു നടന്ന ശ്രീ നന്ദ വീണ്ടും ‘നന്ദേട്ടാ’ എന്നു വിളിച്ചു കൊണ്ടു തിരിച്ചു വന്നു.
നന്ദേട്ടാ എന്ന വിളി കേട്ടതും നന്ദഗോപൻ തിരിഞ്ഞു നിന്നു
എന്തേ ശ്രീ എന്നു ചോദിച്ചു കൊണ്ട്
“ഒരു കാര്യം പറയാൻ മറന്നു. ഇനി പറയാൻ പറ്റി യില്ലങ്കില്ലോ?”
നന്ദഗോപൻ്റെ മനസ്സിൽ ആയിരം മയിലുകൾ ആനന്ദനൃത്തമാടി.
“പറയൂ ശ്രീ കേൾക്കട്ടെ” അയാൾ കണ്ണുകൾ അടച്ചു.
“നന്ദേട്ടാ.. അത്…”
“പറയൂ ശ്രീ”
“താങ്കളുടെ തൂവാലകൾ ഞാൻ ആണ് മോഷ്ടിച്ചിരുന്നത്. ഇന്നലെയും ഞാൻ ആണ് അത് എടുത്തത്.
ഒന്നും തോന്നരുത്.”
അവൾ തിരിച്ചു നടന്നു.
നന്ദഗോപൻ ഓർത്തു തൂവാല എടുത്തത് അവൾ പറഞ്ഞു. പക്ഷേ എൻ്റെ ഹൃദയം വർഷങ്ങൾക്കു മുൻപ് മോഷ്ടിച്ചത് എന്നോടു പറഞ്ഞില്ല. ഒരു സൂചന പോലും തന്നിട്ടില്ല, പറയാൻ മറന്നു പോയതാവാം, അല്ലെങ്കിൽ തിരക്കിനിടയിൽ ഓർത്തിട്ടുണ്ടാവില്ല അല്ലേ?
“” പറയാതെ പോയ പ്രണയം അങ്ങനെ തന്നെ ഇരിക്കട്ടെ”” പറയാതെ, പിണങ്ങാതെ. പിരിയാതെ, മറക്കാതെ…
നന്ദഗോപൻ്റെ കണ്ണുകളിൽ നനവു പടർന്നു… അതു തുടയ്ക്കാൻ തൂവാല എടുക്കാൻ നീട്ടിയ കൈകൾക്ക് അറിയിലല്ലോ അത് ശ്രീ യുടെതായി എന്ന്…
ശ്രീ… നന്ദൻ വിതുമ്പി……


21 Comments
എന്നിട്ടും പറയാതെ ആ പ്രണയം….. മനോഹരമായി എഴുതി❤️👍
Nice😍
Nice Climax ❣️
Nice 🙂
നല്ല കഥ
നല്ല ക്ലൈമാക്സ്
seji ടീച്ചറെ
ഓരോ വരിയിലും എഴുത്തുകാരിയുടെ ചിന്തയുടെ സൗന്ദര്യം വ്യക്തമായി അനുഭവപ്പെടുന്നു. വായനക്കാരനെ സ്വന്തം ഓർമ്മകളിലേക്കു കൊണ്ടുപോകുന്ന, ഏറെ നാൾ മനസ്സിൽ നിലനിൽക്കുന്ന. അല്ല ഒരിക്കലും മായത്ത ഒരു മനോഹരമായ രചന. ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ.”
കൊള്ളാം 🥰
വായിച്ചപോൾ അനുഭവിച്ചറിഞ്ഞതുപോലെ തോന്നി.
സൂപ്പർ
അതിമനോഹരമായ പേരുകൾ, പ്രണയം വർഷങ്ങൾക്കിപ്പുറവും സൂക്ഷിച്ച തൂവാല നീട്ടി, ശ്രീ നന്ദയും കഥാകാരിയും ഞെട്ടിച്ചു കളഞ്ഞു. Climax സുന്ദരമായി.❤️👍
Thank you dear എൻ്റെ കഥകൾ വായിക്കുന്നതിന് ഒരു പാട് നന്ദി
പറയാതെ പറഞ്ഞല്ലോ അവർ…. സുന്ദരമായി എഴുതി👍❤️
നന്ദി , സ്നേഹം , 🙏🙏🙏🥰🥰
“മനസ്സും തൂവാലയു മോഷ്ടിച്ചു ” അത് ഇഷ്ടമായി 😜😜
താങ്ക്യൂ dear സ്നേഹം, ഇഷ്ടം, എന്നും
നല്ല കഥ നല്ല climax . പറയാതെ പോയ ഇത്തരം എത്ര എത്ര പ്രണയങ്ങൾ ക്യാമ്പസുകളുടെ തേങ്ങലായി ഉണ്ടാകും അല്ലേ ? നല്ലെഴുത്ത് Seji👌👌👏👏❤️❤️❤️
ഒരു ക്യാമ്പസ് പ്രണയത്തെ ഭംഗിയായി എഴുതി.
എഴുത്ത് തുടരൂ 👍
നന്ദേച്ചി സ്നേഹം ഇഷ്ടം എന്നെ പ്രോൽസാഹിപ്പിക്കുന്നതിന്
മറന്നിട്ടുമെന്തിനോ…
വളരെ നന്നായിട്ടുണ്ട്… സിച്ചേച്ചി 😍
നഷ്ടപ്രണയം…. പഴയകാല ക്യാമ്പസ്സിലെ ഓർമകളിലേക്ക് കുറച്ചു ദൂരം സഞ്ചരിച്ചപോലെ….
നന്നായി എഴുതി. 👍👍❤️
Thank you dear💕💕
നന്ദഗോപൻ്റെയും ശ്രീ നന്ദയുടെയും പറയാത്ത പ്രണയം മനോഹരമായി എഴുതി. ♥️രണ്ടു പേരും സ്വന്തം വഴികൾ തെരഞ്ഞെടുത്തു കഴിഞ്ഞപ്പോൾ അതിനു കാര്യമായ പ്രസക്തിയുമില്ലാതായി.
നല്ലെഴുത്ത്👌♥️🌹
എഴുതിക്കൊണ്ടിരിക്കൂ സെജീ♥️♥️
എൻ്റെ കഥ വായിക്കുന്നതിനും എന്നെ പ്രോൽസാഹിപ്പിക്കുന്നതിനും ഒരു പാട് നന്ദി സുമേച്ചി