Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • “മുറിവുകൾ ഉണക്കാത്ത മാപ്പ് “
  • ചൈനീസ് മസാജും ചക്കപ്പശയും എന്റെ പാവം നടുവും!
  • മൗനരാഗങ്ങൾ
  • ബുള്ളറ്റും സുദർശൻ ചേട്ടനും പിന്നെ ഈ ഞാനും
  • കാലത്തിൻ്റെ കാവ്യനീതി
  • മാപ്പുണക്കാത്ത മുറിവുകൾ
  • മരണമെത്തും മുമ്പേ
  • കഥ – മൗനപ്രണയം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, October 4
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » “മുറിവുകൾ ഉണക്കാത്ത മാപ്പ് “
അനുഭവം ബന്ധങ്ങൾ സ്ത്രീ

“മുറിവുകൾ ഉണക്കാത്ത മാപ്പ് “

By ATHIRA UOctober 4, 2026No Comments3 Mins Read4 Views
Bookmark Now
Please login to bookmark Close

No account yet? Register

മാപ്പ് മുറിവുണക്കുമോ?

ഇല്ല ഒരിക്കലുമില്ല.

പ്രതീക്ഷകൾ അസ്തമിച്ച മനുഷ്യനെ നോക്കി കാലം മാപ്പ് ചോദിച്ചിട്ട് കാര്യമുണ്ടോ? ഇനിയൊരു കാലവും വരാനില്ലെന്നിരിക്കെ മാപ്പ് ചോദിക്കാതിരിക്കുകയാണ് നല്ലത്. അമിതമായ പ്രതീക്ഷകൾ നൽകി, ആശകൾ നൽകി അവസാനം ഒരു മാപ്പ് പറഞ്ഞു അവസാനിപ്പിക്കുന്നത് ഒരു ഒളിച്ചോട്ടം മാത്രമാണ്.

അടുത്തിടെ എനിക്ക് പരിചിതയായ ഒരു സഹോദരി.. അവരെ പറ്റി ഏറെ പറയേണ്ടതുണ്ട്. എങ്കിലും ചുരുക്കി പറയാം. അച്ഛൻ മരിച്ചതിനു ശേഷം അമ്മ വളരെ കഷ്ടപ്പെട്ട് പഠിപ്പിച്ചു. അവസാനം ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി വാങ്ങിയ മിടുക്കിയായ പെൺകുട്ടി. വിവാഹം നടക്കാതെ ഒരുപാടു നാൾ നോക്കിയിരുന്നു. പ്രായം അധികമാകും തോറും മാതാപിതാക്കൾക്കു ആധിയാകുമല്ലോ.. എന്നാൽ ഇവിടെ അമ്മ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ പെൺകുട്ടിക്ക് ഒരു ആലോചന വന്നപ്പോൾ അവര് തള്ളി കളഞ്ഞില്ല. ദൂരെയാണ്, വേറെ ജില്ല. കല്യാണം കഴിക്കാൻ പോകുന്ന ആള് പുറത്തു വർക്ക്‌ ചെയ്യുന്നു (ഷെഫ് ). സർക്കാർ ജോലിക്കാരനെ മാത്രമേ കെട്ടു എന്ന വാശിയൊന്നും മോൾക്കോ അമ്മയ്ക്കോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചെറുക്കനും പെണ്ണിനും തമ്മിൽ ഇഷ്ടായി. പെൺകുട്ടിയെ അയാൾ ഫോണിൽ വിളിക്കുവാനും തുടങ്ങി. അച്ഛനില്ലാതെ വളർന്ന കുട്ടിയ്ക് ഒറ്റക്കാലിൽ സ്വയം നിൽക്കാൻ പഠിച്ചവൾക്ക് ഒരു കൂട്ടുകിട്ടിയപോലെ ആയി. പല തരം മോഹങ്ങളും വാഗ്ദാനങ്ങളും ഒക്കെ അയാൾ ഈ പെൺകുട്ടിക്ക് നൽകി.

ഏറ്റവും അവസാനം – അയാൾ പുറത്താണല്ലോ, പെട്ടെന്ന് വരാനും പറ്റില്ല – പെൺകുട്ടിയെ കാണാൻ വീട്ടിൽ നിന്നും ആളുകളെ പറഞ്ഞയച്ചു. വന്ന വീട്ടുകാർക്ക് പെൺകുട്ടിയെ അത്രയ്ക്കു ഇഷ്ടായില്ല. മാത്രമല്ല അവർക്ക് വീടിനു അടുത്ത് നിന്ന് മതി ആലോചന. കുട്ടിക്ക് അല്പം വണ്ണം ഉണ്ട്( ആവശ്യത്തിന് സൗന്ദര്യം ഉണ്ട് അനാവശ്യത്തിനില്ലെന്ന് മാത്രം ). ഈ കാര്യങ്ങളൊക്കെ തന്നെ പെൺകുട്ടി അയാളോട് പറഞ്ഞിരുന്നു. അപ്പോ എനിക്ക് ഒന്നിനും പ്രശ്നമില്ല. ബാഹ്യ സൗന്ദര്യം ഞാൻ വിലമതിക്കുന്നില്ല എന്ന മുടന്തൻ ന്യായങ്ങൾ അവൻ പറഞ്ഞു കൊണ്ടിരുന്നു. വീട്ടിൽ നിന്ന് വന്ന ആളുകൾ മടങ്ങി പോയതിൽ പിന്നെ അവൻ വിളിക്കാതെയായി. തിരിച്ചു വിളിച്ചപ്പോൾ പിന്നെ വിളിക്കാം. വീട്ടിലോട്ടു വിളിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു. അപ്പോ മുതൽ പെൺകുട്ടി ആകെ വിഷമത്തിലാണ്. നിരന്തരം വിളിച്ചു കൊണ്ടിരുന്ന അവൻ വിളിക്കാതെ പിന്നീട് ദിവസം വിളിച്ചു.

“ഈ കല്യാണം നടക്കില്ല. വീട്ടിലുള്ളവർക്ക് ഇഷ്ടായില്ല. മാത്രവുമല്ല അവർക്ക് അടുത്ത് നിന്ന് തന്നെ ഒരു ബന്ധം ആണിഷ്ടം എന്ന്. എന്നോട് ക്ഷമിക്കു ഞാൻ മാപ്പ് ചോദിക്കുന്നു.. വിളിച്ചതിനും എല്ലാത്തിനും മാപ്പ്.. ”

ഇതാണ് അവൻ വളരെ കൂൾ ആയി പറഞ്ഞു അവസാനിപ്പിച്ചത്. അവിടം മുതൽ ആ പെൺകുട്ടി തകർന്നു പോയി. നിരവധി പ്രതീക്ഷകളും ആഗ്രഹങ്ങളും മോഹങ്ങളും ഒലിച്ചിറങ്ങി. ‘എന്ത്‌ വന്നാലും കൂടെ നിക്കാം. വണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് പ്രശ്നല്ല. വീട്ടുകാര് വന്നു കണ്ടു ഉറപ്പിച്ചാൽ പിന്നെ ഈ കല്യാണം പോകില്ലല്ലോ’ എന്നൊക്കെ പറഞ്ഞ ആളാണ്.

അവസാനം അവൻ മറ്റൊരു ചോദ്യം കൂടി ചോദിച്ചു “പ്രേമം ഒന്നും അല്ലാരുന്നല്ലോ ഒരു ആലോചന ആയിരുന്നില്ലേ. അല്ലാതെ നമ്മൾ തമ്മിൽ പ്രേമിച്ചവരല്ലല്ലോ. വീട്ടുകാരെ എതിർത്തു ചെയ്യാനൊന്നും എനിക്ക് പറ്റില്ല. അതുകൊണ്ട് ഞാൻ പിന്മാറുന്നു.”

അവനു വീട്ടുകാര് പറഞ്ഞതനുസരിച്ചു വിവാഹം കഴിക്കാനായിരുന്നെങ്കിൽ എന്തിനു ഈ കുട്ടിയുടെ ആലോചന വന്നപ്പോൾ സ്വീകരിച്ചു? അവളെ വിളിച്ചു?”

അവളുടെ ബന്ധുക്കാരെ വരെ വിളിച്ചു (ബന്ധുക്കൾ നന്നേ കുറവാണു )? എല്ലാം റെഡി ആക്കാം എന്ന് വാക്ക് കൊടുത്തു?

ഒരാൾക്ക് വാക്ക് കൊടുത്തിട്ട് ഒരു മാപ്പിൽ ഒതുക്കാൻ അവനു എങ്ങനെ കഴിഞ്ഞു?

പെൺകുട്ടിയുടെ കണ്ണ് നീര് ഇനിയും വറ്റിയിട്ടില്ല. അവളും ഒരു പെണ്ണല്ലേ. കുറച്ചു നാളെങ്കിലും ഉണ്ടായിരുന്ന ബന്ധത്തെ അവൻ നിസ്സാരമായി തള്ളിക്കളഞ്ഞില്ലേ.. ഇനി ഒരിക്കലും ആരെയും വിശ്വസിക്കാൻ കഴിയാത്ത വിധം അവളുടെ മനസ് ഇടുങ്ങിപ്പോയിരിക്കുന്നു. ഒരിക്കലും വേണ്ടാത്ത പ്രവർത്തി ചെയ്തിട്ട് ന്യായികരിക്കുന്ന ഒരുവാക്കാക്കി മാപ്പിനെ മാറ്റാൻ കഴിയില്ല എന്നെനിക്കു തോന്നുന്നു. ഒരുപക്ഷെ സർക്കാർ ജോലിയുള്ള കുട്ടിയല്ലേ വിട്ടു കളയണ്ട എന്ന് കരുതി അതിനെ വിളിച്ചോണ്ടിരുന്നു പറ്റിച്ചു. അവനു പറ്റാതായപ്പോൾ ഒരു മാപ്പിൽ ഒതുക്കി. എല്ലാരും പറയില്ലേ സർക്കാർ ജോലിക്കാരിയാണെങ്കിൽ അതുപോലുള്ള ഉദ്യോഗസ്ഥരെ അവര് നോക്കുവൊള്ളുന്നു.. അപ്പോ അതുപോലൊന്നും നോക്കാതെ തനിക്ക് ഒരു ജീവിതം മാത്രം സ്വപ്നം കണ്ടു പോയ ആ പെൺകുട്ടിയെ പോലുള്ളവരൊ? സമൂഹം എല്ലാരേയും ഒരുപോലെ കാണൂ.. പറയാവുന്നത്ത്‌ പറഞ്ഞു കഴിഞ്ഞു അവസാനം സമൂഹവും ഇതുപോലെ ഒരു മാപ്പ് പറച്ചിൽ നടത്തും. ഒന്നിനും കണക്കു ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല. കർമ എന്നൊന്ന് ഉണ്ടല്ലോ.

1
ATHIRA U

എന്റെ തോന്നലുകൾ എന്റെ എഴുത്തുകളായി

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.