മാപ്പ് മുറിവുണക്കുമോ? ഇല്ല ഒരിക്കലുമില്ല. പ്രതീക്ഷകൾ അസ്തമിച്ച മനുഷ്യനെ നോക്കി കാലം മാപ്പ് ചോദിച്ചിട്ട് കാര്യമുണ്ടോ? ഇനിയൊരു കാലവും വരാനില്ലെന്നിരിക്കെ മാപ്പ് ചോദിക്കാതിരിക്കുകയാണ് നല്ലത്. അമിതമായ പ്രതീക്ഷകൾ നൽകി, ആശകൾ നൽകി അവസാനം ഒരു മാപ്പ് പറഞ്ഞു അവസാനിപ്പിക്കുന്നത് ഒരു ഒളിച്ചോട്ടം മാത്രമാണ്. അടുത്തിടെ എനിക്ക് പരിചിതയായ ഒരു സഹോദരി.. അവരെ പറ്റി ഏറെ പറയേണ്ടതുണ്ട്. എങ്കിലും ചുരുക്കി പറയാം. അച്ഛൻ മരിച്ചതിനു ശേഷം അമ്മ വളരെ കഷ്ടപ്പെട്ട് പഠിപ്പിച്ചു. അവസാനം ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി വാങ്ങിയ മിടുക്കിയായ പെൺകുട്ടി. വിവാഹം നടക്കാതെ ഒരുപാടു നാൾ നോക്കിയിരുന്നു. പ്രായം അധികമാകും തോറും മാതാപിതാക്കൾക്കു ആധിയാകുമല്ലോ.. എന്നാൽ ഇവിടെ അമ്മ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ പെൺകുട്ടിക്ക് ഒരു ആലോചന വന്നപ്പോൾ അവര് തള്ളി കളഞ്ഞില്ല. ദൂരെയാണ്, വേറെ ജില്ല. കല്യാണം കഴിക്കാൻ പോകുന്ന ആള് പുറത്തു വർക്ക് ചെയ്യുന്നു (ഷെഫ് ). സർക്കാർ ജോലിക്കാരനെ മാത്രമേ കെട്ടു എന്ന വാശിയൊന്നും മോൾക്കോ…
