Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • പുഴു
  • തൊഴിലിനായി മാത്രമല്ല ജീവിതം🙏🏻
  • ചില ക്ഷമാപണങ്ങൾ അങ്ങനെയാണ്…
  • ഉണങ്ങാത്ത മുറിവുകൾ
  • സോഷ്യൽ മീഡിയയും ബഹുമാനവും
  • മൂകാംബിക – ഒരു ഓർമ്മക്കുറിപ്പ്
  • വിലാഗ – എന്റെ വായനാനുഭവം
  • നക്ഷത്രവിചാരം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, October 5
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തൊഴിലിനായി മാത്രമല്ല ജീവിതം🙏🏻
അനുഭവം അറിവുകൾ ആരോഗ്യം ഓർമ്മകൾ ജീവിതം ജോലി പ്രചോദനം ബന്ധങ്ങൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ

തൊഴിലിനായി മാത്രമല്ല ജീവിതം🙏🏻

By Binu VargheseOctober 5, 2026No Comments5 Mins Read14 Views
Bookmark Now
Please login to bookmark Close

No account yet? Register

​ഡൽഹിയിലെ പ്രമുഖ  ഗ്രൂപ്പിൽ ജോലിക്കായി കയറുമ്പോൾ തൽക്കാലത്തേക്ക് ഒരു ജോലി മാത്രമായിരുന്നു എന്റെ ലക്ഷ്യം. സ്ഥാപനത്തിന്റെ ചെയർപേഴ്സൺ ആയുള്ള സ്ത്രീക്ക് കഷ്ടിച്ച് എന്നേക്കാൾ  അഞ്ചു വയസു മാത്രം പ്രായക്കൂടുതൽ. ഫാമിലി ബിസിനസ്‌ ആണ് അവരുടേത്…  പാരമ്പര്യ സ്വത്തുക്കളും കുടുംബ മഹിമയും കൊണ്ട് അധികാര ഭ്രാന്ത്‌ മൂത്ത ആ സ്ത്രീ അല്പം പോലും ശാന്തതയില്ലാത്ത സ്വഭാവം. ആക്രോശവും പരിഭ്രാന്തിയുമായിരുന്നു അവരുടെ പ്രധാന ഭാഷ.

​ഗൾഫ് ജീവിതം അവസാനിപ്പിച്ച് ഡൽഹിയിൽ എത്തി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ച എനിക്ക്  എൻ ആർ ഐ കൾക്ക് ഇന്ത്യയിൽ ജോലി കിട്ടാനുള്ള ബുദ്ധിമുട്ട് നന്നേ മനസിലായി. അതായതു വിദേശത്ത് ഉയർന്ന ജോലിയും ശമ്പളവും ലഭിച്ചവർ തൽക്കാലത്തേക്ക് മാത്രമേ ജോലി ചെയ്യൂ എന്നൊരു ആക്ഷേപം കത്തി നിൽക്കുന്ന കാലം. ഏങ്കിലും ഡൽഹിയിലും ഗൾഫിലേ പോലെ തന്നെ ശമ്പളം നൽകുന്ന അനവധി കമ്പനികൾ ഉണ്ടെന്നു പിന്നീടാണ് എനിക്ക് മനസ്സിലായത്.
ഏതായാലും നല്ല ശമ്പളം,  പദവി, കടലാസിൽ മാത്രം മനോഹരമായി തോന്നുന്ന അധികാരം, ഇതെല്ലാം ഉള്ളതുകൊണ്ട് തന്നെ, സഹനമാണ് പ്രൊഫഷണലിസം എന്നും സഹിഷ്ണുതയാണ് പക്വത എന്നും ഞാൻ എന്നെത്തന്നെ പറഞ്ഞു പഠിപ്പിച്ചു.

​ബിസിനസ്സ് ഡെവലപ്‌‌മെൻ്റ്, പ്രൊക്യുർമെൻ്റ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ലീഗൽ ഫോളോ-അപ്പുകൾ, പബ്ലിക് റിലേഷൻസ്… അങ്ങനെ അങ്ങനെ എല്ലാ ചപ്പു ചവറിലും നിർബന്ധമായി അവർ തലയിൽ വെച്ചു തന്നു. അതായതു സ്ഥാപനത്തിൽ എന്തൊക്കെ തലവേദന കേസുണ്ടോ, അതൊക്കെ യാന്ത്രികമായി എൻ്റെ ഉത്തരവാദിത്തമായി മാറി. “അതെൻ്റെ ഡിപ്പാർട്ട്‌മെൻ്റല്ല” എന്ന വാക്ക് എന്റെ നിഘണ്ടുവിൽ നിന്നും അവർ മാറ്റി.   എൻ്റെ ജീവിതത്തിലും ഇതിൽപരം സംഘർഷഷം ഈ ജോലി എനിക്ക് നേടിതന്നു.
യഥാർത്ഥത്തിൽ പറഞ്ഞാൽ ​സമയത്തിനുള്ള അർത്ഥം എനിക്ക് നഷ്ടമായി.
​

മുതലാളിനിക്ക് എപ്പോഴൊക്കെ ആകുലതകൾ ഉണ്ടാകുന്നുവോ, അപ്പോഴൊക്കെ എൻ്റെ ഫോൺ അടിക്കും. അർദ്ധരാത്രിയിലോ, പുലർച്ചെയോ, ചിലപ്പോൾ രാത്രി രണ്ടു അല്ലെങ്കിൽ മൂന്നു മണിക്കോ അവർ മദ്യ സേവനത്തിലോ കാസിനോ കളിക്കുമ്പോഴോ, കുടുംബ പ്രശ്നങ്ങൾക്കിടയിലോ ആകാം. ഒരു പ്രശ്നത്തെക്കുറിച്ച് കേട്ടാലോ, അല്ലെങ്കിൽ സ്വപ്നത്തിൽ പോലും ഒരു പ്രശ്നം വരുന്നത് പോലെ തോന്നിയാലോ മതി, എൻ്റെ ഫോൺ അടിക്കാൻ തുടങ്ങും. ഒരിക്കൽ അടിച്ചാൽ പിന്നെ അത് നിലയ്ക്കില്ല. അവരുടെ പരിഭ്രാന്തി എൻ്റെ തൊഴിലായി അവർ മാറ്റും.

​വസ്തു തർക്കങ്ങളെ പറ്റിയുള്ള അവരുടെ കുടുംബ പ്രശ്നങ്ങൾ ആയിരുന്നു  ഏറ്റവും കഠിനം. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവരോടൊപ്പം വക്കീലന്മാരുമായുള്ള, ഉപദേശകന്മാരുമായുള്ള കോൺഫറൻസ് കോളുകളിലായിരുന്നു ഞാൻ. കേൾക്കുക, കുറിച്ചെടുക്കുക, ഏകോപിപ്പിക്കുക, ഡോക്യുമെന്റ്സ് ആവശ്യനുസൃതം നൽകുക, വരച്ചുതയ്യാറാക്കുക, പിന്നീട് വിശദീകരിക്കുക… പകൽ രാത്രിയിലേക്കും, രാത്രികൾ നിയമവാക്കുകളും മിസ്സ്ഡ് കോളുകളും നിറഞ്ഞ അരക്കണ്ണുറക്കത്തിലേക്കും വഴിമാറി.

​എൻ്റെ വ്യക്തിജീവിതം  പതുക്കെ പതുക്കെ ഇല്ലാതാവുകയായിരുന്നു. സുഹൃത്തുക്കളെ പോയിട്ട് ബന്ധുക്കളെ പോലും കാണാൻ പറ്റാത്ത അവസ്ഥ.

​ഒരിക്കൽ, അസ്സഹനീയമായ പല്ലുവേദന കാരണം   ദന്തവൈദ്യനെ കാണാൻ പോയി. വായിൽ റൂട്ട് കനാലിനായി ഞാൻ ദന്തവൈദ്യന്റെ കസേരയിൽ കിടക്കുമ്പോൾ എൻ്റെ ഫോൺ അടിച്ചു. ഏകദേശം രാത്രി എട്ടര ആയിക്കാണും അപ്പോൾ. അത്യാവശ്യമായി ​അവർക്ക് എന്നെ ഓഫീസിൽ വേണം. ​ഒരു ഇമെയിൽ അയക്കാൻ, അവരുടെ ഹരിയാന വസ്തുക്കളുടെ പ്രശ്ന പരിഹാരത്തിനു ഹരിയാന മുഖ്യമന്ത്രിക്ക് !

“നീയിപ്പോൾ ഏതവസ്ഥയിൽ ആണ്, എവിടാണ് ?” എന്നൊരു ചോദ്യമില്ല.

അനാസ്‌തേഷ്യാ കുത്തിവെച്ചു മരവിച്ച താടിയെല്ലും പേറി, പ്രൊഫഷണലിസം നിലനിർത്തി, അന്തസ്സ് ഉപേക്ഷിച്ച് ഞാൻ ആ ക്ലിനിക്കിൽ നിന്ന് പുറത്തേക്കിറങ്ങി.
​ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല, പിന്നീട് നാലു വട്ടം ഇതേ അവസ്ഥയിൽ പലവിധ കാരണങ്ങൾക്കു പല്ലു വൈദ്യനോട് മാപ്പുപറഞ്ഞു പുറത്തിറങ്ങേണ്ടി വന്നു..

വീട്ടിൽ,  ഭാര്യയും എൻ്റെ ഫോണിനോട് മത്സരിച്ചു മടുത്തു. ഒന്ന് കുടുംബമായി പുറത്തു പോയിട്ട് പോലും മാസങ്ങളായി. മീറ്റിംഗ് സമയത്തു എയറോ പ്ലെയിൻ മോഡിൽ എന്റെ ഫോൺ, വീട്ടിലെത്തിയാൽ അർദ്ധരാത്രിയിലെ ഫോൺ കോളുകൾ, നേരവും കാലവുമില്ലാതെ പെട്ടെന്നുള്ള ഇറങ്ങിപ്പോക്കുകൾ, ഒരിക്കലും കാത്തുനിൽക്കാത്ത അടിയന്തിര സാഹചര്യങ്ങൾ. എൻ്റെ വീട് പതുക്കെ അടുത്ത റിംഗ്‌ടോണിനായി കാതോർക്കുന്ന ഒരു നിശബ്ദ കാത്തിരിപ്പുമുറിയായി മാറി.

ഭാര്യയുടെ നിർബന്ധ പ്രകാരം ​പലപ്പോഴും ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുണ്ട്. ​പക്ഷേ, ഭയം, ഉത്തരവാദിത്തം, ശീലം എന്നിവയൊക്കെ വലിയ യജമാനന്മാരാണല്ലോ.

​അങ്ങനെയിരിക്കെയാണ് ആ രാത്രി വന്നെത്തിയത്.
സ്വത്തുമായി ബന്ധപ്പെട്ട് അവരുടെ വീട്ടിൽ വലിയൊരു കുടുംബ വഴക്ക് പൊട്ടിപ്പുറപ്പെട്ടു, അമ്മയും സഹോദരിയും അവരും തമ്മിൽ. അച്ഛൻ്റെ മരണശേഷം, രണ്ട് മക്കൾക്കുമായി പകുതിവീതം നൽകുന്നതായിരുന്നു ഒരു വിൽപത്രം. അമ്മയ്ക്ക് ഒന്നുമില്ല. അമ്മയുമായുള്ള ബന്ധങ്ങൾ പണ്ടേ തകർന്നിരിക്കുകയായിരുന്നു.
​മാസങ്ങൾക്കു ശേഷം, അമ്മയും കമ്പനി സെക്രട്ടറിയും ചേർന്ന് മറ്റൊരു വിൽപത്രം ഹാജരാക്കി. അതിൽ അമ്മയ്ക്ക് സ്വത്തിന്റെ നേരെ പകുതിയും രണ്ട് മക്കൾക്ക് നാലിലൊന്ന് വീതവും. അവർ അത് തറപ്പിച്ചു നിരസിച്ചു.

​പിന്നെ നടന്നത് വൻ ബഹളമായിരുന്നു. പോലീസ് കേസുകൾ, നിയമപോരാട്ടങ്ങൾ, പരസ്യമായ  വഴക്കുകൾ. എൻ്റെ പദവി കാരണം, ഇതൊക്കെയും കണ്ടുകൊണ്ട് ഞാൻ അവിടെ തന്നെ നിൽക്കേണ്ടി വന്നു; ഒരു കുടുംബാംഗമായല്ല,  വൈകാരിക തകർച്ചയുടെ പ്രൊഫഷണൽ സാക്ഷിയായി മാത്രം.
​ഒരു രാത്രിയിൽ കാര്യങ്ങൾ കൈവിട്ടുപോയി, കയ്യാങ്കളിയിൽ പോലീസ് ഇടപെടൽ ഒഴിവാക്കാനാവാത്തതായി മാറി. പലപ്പോഴും പുലർച്ചെ അഞ്ചു മണി വരെ ഞാൻ പോലീസ് സ്റ്റേഷനിലായിരുന്നു ഞാൻ, മധ്യസ്ഥത വഹിച്ചും, ഏകോപിപ്പിച്ചും, എല്ലാവരെയും ശാന്തരാക്കിയും. എനിക്കായി മാത്രം ഒന്നും ബാക്കിവെക്കാതെ.

​പിറ്റെ ദിവസം രാവിലെ ഒൻപതു മണിക്ക് അവരുടെ പുതിയ വിദ്യാലയ പദ്ധതിക്കായി ഒരു “അടിയന്തിര” യോഗം മാസങ്ങൾക്കു മുൻപേ ഞങ്ങൾ തീരുമാനിച്ചിരുന്നു ഈ പ്രശ്നങ്ങൾക്കിടെ തീയതി കൃത്യമായി  ഓർക്കാൻ എനിക്ക് സാധിച്ചില്ല.

രാവിലെ എട്ടരയോടെ ഞാൻ എന്റെ വീട്ടിലെത്തി, കുളി കഴിഞ്ഞു നേരെ കട്ടിലിലേക്ക് ചരിഞ്ഞു, തളർന്നുറങ്ങിപ്പോയി.

​പതിനഞ്ച് മിനിറ്റിനുശേഷം ഭാര്യ എന്നെ തട്ടിവിളിച്ചു.
“ഫോൺ അടിക്കുന്നു. മാഡം വിളിക്കുന്നുണ്ട്.”

പകുതി ഉറക്കത്തിൽ അബോധാവസ്ഥയിൽ ഞാൻ ഫോണെടുത്ത്, തയാറാകുകയാണെന്ന് പറഞ്ഞു.
കുളിക്കാനായി ഞാൻ ബാത്ത്റൂമിലേക്ക് കയറി.
അപ്പോഴാണ് വീണ്ടും കോളുകൾ വരാൻ തുടങ്ങിയത്.
ഒരിക്കൽ…
രണ്ടുവട്ടം…
തുടർച്ചയായി, മിനിറ്റുകൾക്കുള്ളിൽ ഏഴെട്ടു മിസ്സ്ഡ് കോളുകൾ.
​എൻ്റെ ചെറിയ കുട്ടി ബാത്ത്റൂമിൻ്റെ വാതിലിൽ മുട്ടി  വിളിച്ചു പറഞ്ഞു:
“പപ്പ! പുറത്തുവരൂ! നിങ്ങളുടെ മാഡം sh*** വിളിക്കുന്നു!”

​ഞാൻ പരിഭ്രാന്തനായി.
തലയിൽ ഷാമ്പുവും മുഖത്തും ശരീരത്തിലാകെയും സോപ്പ് പതഞ്ഞു നിൽക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം നിലച്ചു. ആ പാതി ഉറക്ക ചടവിൽ ജീവൻ രക്ഷിക്കാനുള്ള ചോദന മാത്രം ഉണർന്നു. ​ഞാൻ പൂർണ്ണമായും നഗ്നനാണെന്ന കാര്യം പോലും സ്വയം തിരിച്ചറിയാതെ, കുളിമുറിയിൽ നിന്ന് നേരെ പുറത്തിറങ്ങി, അവർ വെച്ചു നീട്ടിയ ഫോണെടുത്തു.
​ചില നിമിഷങ്ങൾ കടന്നുപോയി.
​പെട്ടെന്നാണ് ഞാൻ ഭാര്യയെയും മക്കളെയും ശ്രദ്ധിക്കുന്നത്.
​അവർ അത്ഭുതത്തോടെ എന്നെത്തന്നെ നോക്കിനിൽക്കുന്നു.
​പെട്ടെന്ന് അവർ പൊട്ടിച്ചിരിച്ചു. ക്രൂരമായോ കളിയാക്കിയോ ഉള്ള ചിരിയല്ല, മറിച്ച് എന്റെ ദുരിതവും സങ്കടവും ഒളിപ്പിച്ചുവെച്ച തരത്തിലുള്ള ഒരു ചിരി.
​ഒരു നാണക്കേടിൻ്റെ തുഞ്ചത്ത്, നിസ്സഹായനായി, തോറ്റവനായി ഞാൻ അവിടെ നിന്നു.
​പക്ഷേ എൻ്റെ മനസ്സ് ആ മുറിയിലായിരുന്നില്ല.
​അത് ഫോണിലായിരുന്നു.
​ഫോണിൽ മാത്രം.
​എൻ്റെ ചെയർപേഴ്സണിൽ മാത്രം!
​

അന്നെനിക്ക് മനസിലായി എനിക്ക് നഷ്ടപ്പെട്ടത് എൻ്റെ തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ മാത്രമല്ല,
എൻ്റെ വസ്ത്രങ്ങളാണ്,
എൻ്റെ അതിരുകളാണ്, എന്റെ മാന്യതയാണ്, എന്റെ കുടുംബ ജീവിതമാണ്, എന്റെ അഭിമാനമാണ്,
എവിടെയോ വെച്ച് നഷ്ടപ്പെട്ടുപോയ എന്നെത്തന്നെയാണ്…
​ആ ചിരിയുടെയും നാണക്കേടിൻ്റെയും നിമിഷത്തിൽ എൻ്റെ ഉള്ളിൽ എന്തോ ഒന്നു തകർന്നു വീണു. ഫോണിൽ അപ്പോഴും മാഡത്തിന്റെ   അലർച്ച കേൾക്കാമായിരുന്നു. എന്നാൽ ആദ്യമായി എൻ്റെ കൈകൾ താനേ താഴേക്ക് പതിച്ചു. ഞാൻ ആ കാൾ വിച്ഛേദിച്ചു.
​കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഭാര്യ എൻ്റെ അടുത്തേക്ക് വന്ന് നിശബ്ദയായി ഒരു ടവൽ എടുത്തു തന്നു. മക്കളുടെ ചിരി മാഞ്ഞ്, അവരുടെ കണ്ണുകളിൽ എന്നെക്കുറിച്ചുള്ള ഭയവും സങ്കടവും നിറയുന്നത് ഞാൻ കണ്ടു. ഞാൻ കുളിമുറിയിലേക്ക് തിരിച്ചുകയറി, വാതിലടച്ചു. തലയിലൂടെ വെള്ളമൊഴിക്കുമ്പോൾ, സോപ്പിൻ്റെ പതയൊപ്പം എൻ്റെ കണ്ണീരും ഒലിച്ചുപോയി.

​പത്തു മിനിറ്റിനുള്ളിൽ മാഡത്തിന്റെ പതിനഞ്ചു മിസ്സ്ഡ് കോളുകൾ വീണ്ടും വന്നു. ഒപ്പം ഒരു സന്ദേശവും: “Where are you? You are being highly unprofessional!”
​ആ ഒരൊറ്റ വാക്ക്, ‘Unprofessional’!
​കഴിഞ്ഞ രണ്ടു വർഷമായി ഞാൻ നൽകിയ എൻ്റെ ഉറക്കവും, ആരോഗ്യവും, കുടുംബത്തിന്റെ സമാധാനവും, ഒടുവിൽ എൻ്റെ മാനവും വരെ അവരുടെ കണ്ണിൽ വെറുമൊരു ‘അനാസ്ഥ’ മാത്രമായിരുന്നു.

​ഞാൻ പുറത്തുവന്നു. വസ്ത്രം ധരിച്ചു. പിന്നെ ഒട്ടും ആലോചിച്ചില്ല, എൻ്റെ ഫോൺ നിശബ്ദമാക്കി സ്വിച്ച് ഓഫ് ചെയ്തു. ജീവിതത്തിൽ ആദ്യമായി ആ ഫോൺ മിണ്ടാതായി.
​ഭാര്യ എന്നെ അത്ഭുതത്തോടെ നോക്കി. ഞാൻ മേശപ്പുറത്തിരുന്ന ലാപ്ടോപ്പ് തുറന്നു. എൻ്റെ രാജിക്കത്ത് ടൈപ്പ് ചെയ്തു. അതിൽ നീണ്ട വിശദീകരണങ്ങളോ ആമുഖങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഒരൊറ്റ വരി മാത്രം: “I hereby resign from my position with immediate effect due to personal reasons.”
​ഇമെയിൽ അയച്ച ശേഷം ഞാൻ ലാപ്ടോപ്പ് അടച്ചുവെച്ചു.

​അന്ന് വൈകുന്നേരം വരെ മാഡത്തിന്റെ ഓഫീസിലെ പ്രധാന ജീവനക്കാരും, കമ്പനിയിലെ മറ്റു ചിലരും എൻ്റെ ഭാര്യയുടെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു. മാഡത്തിന് ദേഷ്യം കൂടിയിരിക്കുകയാണെന്നും, ഞാൻ ഉടൻ ഓഫീസിൽ എത്തിയില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും,  ഭീഷണിപ്പെടുത്തി.
​പക്ഷേ, ആ ഭീഷണികൾക്കൊന്നും എന്നെ ഇനി പേടിപ്പിക്കാൻ കഴിയില്ലായിരുന്നു. കാരണം, ഒരു മനുഷ്യന് നഷ്ടപ്പെടാൻ കഴിയുന്നതിന്റെ അവസാന അതിരിലായിരുന്നു ഞാൻ.

​അടുത്ത ഏതാനും ആഴ്ചകൾ എളുപ്പമായിരുന്നില്ല. ശമ്പളമില്ലാത്ത ദിവസങ്ങൾ, ഭാവിയെക്കുറിച്ചുള്ള ഭയം, വരും മാസങ്ങളിലെ വീട്ടുചെലവുകൾ… എങ്കിലും, ഭാര്യക്കും ജോലിയുള്ളതിനാൽ ഞാൻ ഭയപ്പെട്ടില്ല.. ആ രാത്രികളിൽ ഫോൺ അടിക്കുമെന്ന ഭയമില്ലാതെ ഞാൻ ശാന്തമായി ഉറങ്ങി. എൻ്റെ മക്കൾ വീണ്ടും എന്നോട് ചിരിച്ചു സംസാരിച്ചു തുടങ്ങി. ഞങ്ങൾ ഒരുമിച്ച്  ഭക്ഷണം , വർത്തമാനം പറഞ്ഞു.

​മൂന്ന് മാസങ്ങൾക്ക് ശേഷം, മുൻപത്തേക്കാൾ നല്ല ശമ്പളത്തിൽ, ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ എനിക്ക് ജോലി ലഭിച്ചു.  അവിടെ കൃത്യമായ സമയമുണ്ടായിരുന്നു, ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടായിരുന്നു.

​ഇന്ന്, ഓഫീസിന്റെ സമയം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഞാൻ എൻ്റെ ഫോൺ നിശബ്ദമാക്കും. കാരണം, ജീവിക്കാൻ വേണ്ടിയാണ് നമ്മൾ ജോലി ചെയ്യുന്നത്; ജോലി ചെയ്യാൻ വേണ്ടി മാത്രം ജീവിക്കുകയല്ല എന്ന് ഞാൻ ആ ഒരു നഗ്നസത്യത്തിലൂടെ പഠിച്ചു കഴിഞ്ഞിരുന്നു  .🙏🏻

2
Binu Varghese

ബാല്യകാലത്തോടും നാടിനോടും ഒടുക്കത്തെപ്രേമം വിട്ടുമാറിയിട്ടില്ലാത്ത ഒരു പാവം. 10 വർഷത്തിൽ ഏറെ വിവിധ രാജ്യങ്ങളിൽ ജോലി ചയ്തു ലോക പരിചയവും അനവധി സുഹൃത്തുക്കളെയും സമ്പാദിച്ച, മറ്റുള്ളവരുടെ ദുഃഖം കാണാൻ ഇഷ്ടപ്പെടാത്ത, ജീവിക്കാൻ മാ‍ത്രമറിയാവുന്ന ഒരു ജന്മം കൈരളിപബ്ലിക്കേഷനും മഷികൂട്ടായ്മയും, ഒത്തുചേർന്ന ലാൽബാഗ്എക്സ്പ്രസ്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളുടെ 26 എഴുത്തുകാരിൽ ഒരുവൻ…ഒരു വിദേശ കമ്പനിയിൽ ജോലി, അല്ലലില്ലാത്ത കുടുംബ ജീവിതം. ജാതി, മതം, വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയോടെതിര്‍പ്പ്‌, ഗ്രാമീണ നിഷ്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍, പ്രവാസി,കയ്കുന്നതും മധുരിക്കുന്നതുമായ ഒരുപാടൊരുപാടു അനുഭവങ്ങളുടെ മൂശയിലിട്ടുരുക്കിയെടുത്ത ആത്മവിശ്വാസം മാത്രം കൂട്ട്‌. ഈ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. സുഹൃത്തായി അഭിനയിച്ചു ആര്‍ക്കും എപ്പോഴും എന്തും എടുത്തുകൊണ്ടുപോകാം, സ്വന്തമാക്കി അഭിമാനിക്കാം. എന്തഭിപ്രായവും സ്വീകാര്യം. 9711662297 വാട്സ്ആപ്പ് നമ്പർ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.