Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മണിച്ചിത്രത്താഴ് _2.O
  • നിറക്കൂട്ട് വീണ്ടും
  • രണ്ടാം വരവേൽപ്പ്
  • മടി
  • മടി
  • സുബൈറിന്റെ ഡയറിക്കുറിപ്പുകൾ: ഗോവ, വിജയപുര, ബാങ്കോക്ക്
  • പ്രായം തമ്മിൽ…..
  • മണിച്ചിത്രത്താഴ് തുറന്നതിനു ശേഷം…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, October 12
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രണ്ടാം വരവേൽപ്പ്
കഥ സിനിമ

രണ്ടാം വരവേൽപ്പ്

By സിന്ധു അപ്പുക്കുട്ടൻOctober 12, 2026No Comments6 Mins Read5 Views
Bookmark Now
Please login to bookmark Close

No account yet? Register

രണ്ടുവർഷക്കാലം മരുഭൂമിയിൽക്കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം ഒരു നിമിഷം കൊണ്ട് ഒലിച്ചുപോയ, പ്രിയപ്പെട്ടവരെല്ലാം ചേർന്നു തോൽപ്പിച്ചു കളഞ്ഞപ്പോൾ സങ്കടങ്ങളുടെ ഭാണ്ഡവും പേറി ഗൾഫിലേക്ക് തിരിച്ചു പോയ, ഗൾഫ് മോട്ടോർസ് ഉടമ മുരളിയുടെ രണ്ടാം വരവ് എന്റെ ഭാവനയിൽ.

ചിത്രം വരവേൽപ്പ്

മുരളി… മോഹൻലാൽ
രമ…. രേവതി
നാരായണൻ…. ഒടുവിൽ ഉണ്ണികൃഷ്ണൻ
രുക്‌മിണി…. മീന
കുമാരൻ…. ജനാർദ്ദനൻ
ശാന്ത….. Kpac ലളിത
വത്സൻ… ജഗദീഷ്
ചാത്തുണ്ണി… ഇന്നെസെന്റ്

##################₹!

കോളിങ്ബെൽ കേട്ട് അടുക്കളയിൽനിന്ന് രമ തിരക്കിട്ട് ഇറങ്ങി വരുമ്പോഴും മുരളി നിവർത്തിപ്പിടിച്ച പത്രവുമായി ചിന്തകളുടെ മേച്ചിൽപ്പുറങ്ങൾ കയറിയിറങ്ങുകയായിരുന്നു.

“അതു ശരി!
സ്വപ്നംകാണൽ ഇതുവരെ കഴിഞ്ഞില്ലേ. ചായ കൊണ്ടുവെച്ചിട്ട് മണിക്കൂറൊന്നായി. അത് തണുത്തു പോയല്ലോ.

വാതിലിനടുതത്തേക്ക് നടക്കുന്നതിനിടയിൽ രമ അവനെ നോക്കി കണ്ണുരുട്ടി.

“തണുത്ത ചായകുടിച്ചാൽ എന്താ കുഴപ്പം?.

മുരളി തന്റെ സ്വതസിദ്ധമായ കള്ളച്ചിരിയോടെ ആ ഉണ്ടക്കണ്ണുകളിലേക്ക് നോക്കി.

രമ അതിനു മറുപടി പറയാതെ ചുണ്ടുകൾ കൂർപ്പിച്ച് നടന്നു പോയി.

സ്കൂളിൽപ്പോകാൻ റെഡിയായി വന്ന കുഞ്ഞി അവനൊരു പുഞ്ചിരി സമ്മാനിച്ചു.

വയസ്സേറിയതിന്റെയാണെന്ന് തോന്നുന്നു നിന്റെ ചിറ്റക്ക് കുറുമ്പിത്തിരി കൂടിയിട്ടുണ്ട്”.

“അത് വയസ്സ് കൂടിയതിന്റെയല്ല. കൊച്ചച്ഛൻ നാട്ടിൽ വന്നതിന്റെയാ.”

അവളുടെയാ കൊച്ചച്ഛൻ വിളിയിൽ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നെയത് മനസ്സാൽ ആസ്വദിച്ചുകൊണ്ട് തണുത്ത ചായഗ്ലാസ്‌ കയ്യിലെടുത്തു.

അഞ്ചുവർഷം മുന്നേ രമയെ കാണുമ്പോൾ അവളുടെ കയ്യിലിരുന്ന് കാറിക്കരഞ്ഞുകൊണ്ടിരുന്ന മൂന്നുവയസ്സുകാരിയെ അയാൾ ഒന്നുകൂടി ഓർത്തെടുത്തു.

“അതേയ്, നാരായണേട്ടനും, രുക്മിണിയേട്ടത്തിയുമാണ്. ഒന്നങ്ങോട്ട് ചെല്ലു.

രമ ഒരു പിടച്ചിലോടെ ഓടിവന്നു.

അവരെന്താ നിന്നെപ്പിടിച്ചു വിഴുങ്ങാൻ വന്നതാണോ.

അവളുടെ വിറയലും പരിഭ്രമവും കണ്ട് മുരളിക്ക് പിന്നെയും ചിരിപൊട്ടി.

പക്ഷേ രമയുടെ കണ്ണുകളിലെ നീർത്തിളക്കം കണ്ടതും, പിന്നെയൊന്നും പറയാതെ അയാൾ ഉമ്മറവാതിലിനടുത്തേക്ക് നടന്നു.

“എന്നാലും എന്റെ മോനെ, ഇത്രയുംകാലം കൂടി നാട്ടിൽ വന്നിട്ട് നമ്മുടെ വീട്ടിലേക്കൊന്നുവരാൻ നിനക്ക് തോന്നിയില്ലല്ലോടാ “

രുക്മിണിയേടത്തി പതിവ് ഭാവഹാവാദികളോടെ പതംപറച്ചിലിന് തുടക്കമിട്ട് കണ്ണുകൾ തുടച്ചു.

നിന്റെ കാശുകൊണ്ടാ ഈ വീട് പണിയുന്നെയെന്ന് ഞങ്ങളറിഞ്ഞത് ഒരുപാട് വൈകിയാ. ഇവിടെവന്ന് നിന്റെ നമ്പർ ചോദിച്ചപ്പോ തരില്ലന്ന് ആ പെണ്ണും. ഇത്രയുമൊക്കെ അകറ്റി നിർത്താൻ ഞങ്ങളെന്തു ചെയ്തു നിന്നോട്.

നിങ്ങൾ ഒന്നും ചെയ്തില്ല. അത്രേയുള്ളൂ.

ശ്വാസം വിടാതെയുള്ള നാരായണേട്ടന്റെ കുറ്റപ്പെടുത്തലുകൾക്കിടയിലും മുരളിയുടെ സ്വരം ശാന്തമായിരുന്നു.

നാട്ടിലൊരു വീട്പണിയണമെന്ന ഉദ്ദേശം നിനക്കുണ്ടായിരുന്നെങ്കിൽ ഒരു വാക്ക് ഞങ്ങളോട് പറയാരുന്നില്ലേ . എന്റെ വീതത്തിൽ നിന്നൊരഞ്ചു സെന്റ് ഞാൻ തരുമായിരുന്നു.

ഏട്ടനത് വെറുതെ തരില്ലല്ലോ.

മുരളിയുടെ പരിഹാസം മനസ്സിലാക്കിയപ്പോൾ ഒന്ന് ചൂളിയെങ്കിലും, എന്താ നിനക്ക് വെറുതെ തന്നാൽ. നിന്റെ ആഗ്രഹങ്ങൾക്കൊപ്പം നിന്റെകൂടെ നിൽക്കാനുള്ള മനസ്സ് ഇപ്പൊ എനിക്കുണ്ടെടാ എന്ന വീരവാദം കൊണ്ട് അയാൾ മുരളിയെ നേരിട്ടു.

ആ, അത് പോട്ടെ.മോൾടെ കല്യാണത്തിന് സ്ഥലം കുറച്ചു വിൽക്കേണ്ടി വന്നു. അന്യര് കൊണ്ട്പോയതിലും ഭേദമല്ലായിരുന്നോ നീയത് വാങ്ങിയിരുന്നെങ്കിൽ.

സ്ഥലം വിൽക്കുന്ന കാര്യം ഏട്ടൻ എന്നോട് പറഞ്ഞില്ലല്ലോ.

അതൊന്ന് പറയാനാ നിന്റെ നമ്പർ ചോദിച്ചേ. ആ എരണംകെട്ടവള് അത് തരില്ലന്ന ഒരേ വാശിയിൽത്തന്നെ.

ഏട്ടാ, വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കാൻ പഠിക്ക്.ആരെക്കുറിച്ചും എന്തും പറയാം എന്ന ധാരണ നന്നല്ല.നമ്പർ കൊടുക്കേണ്ടന്ന് ഞാൻ പറഞ്ഞിരുന്നു അവളോട്.

ആ എന്നാപ്പിന്നെ എനിക്കൊന്നും പറയാനില്ല. നീയായി നിന്റെ പാടായി. ഒന്നുമില്ലേലും നമ്മൾ ഒരമ്മപെറ്റ മക്കളാ. അത് മറക്കാതിരുന്നാൽ നിനക്ക് നല്ലത്.

യാതൊരു ബന്ധവുമില്ലാത്ത ഒരുത്തിയുടെ പേരിൽ വീടുവെച്ച നീയിനി എന്തൊക്കെ അനുഭവിക്കാൻ കിടക്കുന്നു എന്ന് ആർക്കറിയാം. ഒരിക്കൽ സ്വന്തം ഇഷ്ടത്തിന് ഓരോന്ന് കാട്ടിക്കൂട്ടി തോറ്റു തൊപ്പിയിട്ടവനല്ലേ . ഇനി വരുന്നതും തനിച്ചുതന്നെ അനുഭവിച്ചു തീർത്തോ.കൂടുതലൊന്നും പറയാനില്ല.

വാടി
അയാൾ രുക്മിണിയെ വിളിച്ചുകൊണ്ട് പോകാൻ എഴുന്നേറ്റു.

അയാളുടെ ശാപംപോലുള്ള വാക്കുകൾക്ക് മറുപടി അധികമൊന്നും ആലോചിക്കാനുണ്ടായിരുന്നില്ലെങ്കിൽക്കൂടിയും, മുരളി ചിരിയോടെ മൗനം പാലിച്ചു
കാരണം ചില ബന്ധങ്ങളിൽ മുറിവുകൾ വീണുകഴിഞ്ഞാൽ വാക്കുകൾകൊണ്ടത് ഉണക്കാനാവില്ല എന്നയാൾക്ക് നന്നായി അറിയാമായിരുന്നു.

പിന്നേയ്, കുമാരനും ശാന്തയും വരികയാണെങ്കിൽ ഞങ്ങളിവിടെ വന്നകാര്യം പറയണ്ട.

മുറ്റത്തേക്കിറങ്ങിയ നാരായണൻ തിരിഞ്ഞു നിന്ന് വിളിച്ചു പറഞ്ഞു.

മുരളി അകത്തേക്ക് ചെല്ലുമ്പോൾ രമ താടിക്ക് കയ്യും കൊടുത്ത് ഡൈനിങ് ടേബിളിനരികെ ഇരിക്കുന്നുണ്ടായിരുന്നു.

നീയെന്താ ആലോചിച്ചു കൂട്ടുന്നെ. കുഞ്ഞിക്ക്‌ ബ്രേക്ഫാസ്റ്റ് കൊടുത്തില്ലേ. എനിക്കും വിശന്നിട്ടു വയ്യ.

ചായയും പലഹാരങ്ങളും മേശമേൽ നിരത്തുമ്പോഴും അവളുടെ മുഖം വാടിയിരിക്കുന്നതു കണ്ടപ്പോൾ മുരളിക്ക് വല്ലാതെ ദേഷ്യം വന്നു.

മതിയെടി മുഖം വീർപ്പിച്ചത്. ഇനിയും വീർപ്പിച്ചാൽ അതങ്ങു പൊട്ടിപ്പോവും.

അവര് പറഞ്ഞതൊക്കെ ഞാനും കേട്ടു. നിങ്ങൾക്ക് ഇവിടെ വീട് വെക്കാൻ നേരത്ത് അവരോടും കൂടിയൊന്ന് ആലോചിക്കായിരുന്നില്ലേ.

എന്നിട്ട് വേണം അവർക്ക് തോന്നിയ പോലെ ഓരോന്ന് പറഞ്ഞു തന്ന്, അവരുടെ ഇഷ്ടത്തിനു നിന്നില്ല എന്ന പഴി കേട്ട് ഇനിയും കടക്കെണിയിൽപ്പെട്ട് ഞാൻ ഭ്രാന്തനാകാൻ.

അഞ്ചു വർഷം മുൻപ് ഒരിക്കൽ നാട്ടിൽ വന്നത് ഒരുപാട് ആഗ്രഹങ്ങളും പേറിയാ. എന്നിട്ട് ഞാനെന്തു നേടി. കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം കൈവെള്ളയിൽ നിന്ന് ചോർന്നു പോകുന്നതും നോക്കി നിസ്സഹായതയോടെ നിൽക്കേണ്ടി വന്നു. തിരികെപ്പോകണം എന്നാഗ്രഹിക്കാത്ത ഒരിടത്തേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്നു.

അന്ന് എല്ലാരും കൂടിയെന്നെ ഒറ്റപ്പെടുത്തിയപ്പോൾ എനിക്ക് കൂട്ടായി നിന്നതും, എന്റെ വേദനകളെ ചേർത്തുപിടിച്ചതും നീയൊരാൾ മാത്രമാ. അന്നേ ഞാൻ ഉറപ്പിച്ചതാ നഷ്ടപ്പെട്ടതൊക്കെയും ഇരട്ടിയായി നേടിയെടുത്തിട്ട് ഒരിക്കൽക്കൂടി എനിക്കി നാട്ടിൽ വരണം. എന്റെതിനൊപ്പം തന്നെ നിന്റെ സങ്കടങ്ങൾക്കും ഒരറുതി വരുത്തണം എന്നൊക്കെ.

അതെല്ലാം വിചാരിച്ച പോലെ നടന്നു. ഇനി വേണ്ടത് നമ്മുടെ കല്യാണം എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്യുക എന്നതാണ്.

കുഞ്ഞി ഇന്നെന്നെ കൊച്ചച്ചാ എന്ന് വിളിച്ച് അതിനുള്ള സമ്മതമറിയിച്ചിട്ടുമുണ്ട്.

അയാൾ കുഞ്ഞിയുടെ കവിളിൽ ഒന്ന് നുള്ളി.

അപ്പോഴാണ് കാളിങ്ബെൽ വീണ്ടും ശബ്‌ദിച്ചത്.

കുമാരേട്ടനായിരിക്കും. കതക് ഞാൻ തുറന്നോളാം.

മുരളി കൈകുടഞ്ഞുകൊണ്ട് എഴുന്നേറ്റു.

അയാളുടെ ഊഹം ശരിയായിരുന്നു.

കതക് തുറക്കുമ്പോൾ, ആ വീടിന്റെ ഭംഗിയും പ്രൗഡിയുമെല്ലാം കണ്ട് വാ പിളർന്നു നിൽക്കുന്ന ശാന്തേച്ചിയെയാണ് അയാൾ കണ്ടത്.

നീയെന്നാ വന്നേ?

കസേരയിലേക്കിരുന്നുകൊണ്ട് കുമാരൻ ചോദിച്ചു.

ഒരാഴ്ചയായി.

ഒരാഴ്ചയായിട്ടും നീയൊന്ന് വീട്ടിലേക്ക് വന്നില്ലല്ലോ മോനെ.

ശാന്തേച്ചി നിമിഷനേരംകൊണ്ട് ഒഴുകിയിറങ്ങിയ കണ്ണുനീർ സാരിത്തുമ്പുയർത്തി തുടച്ചു. പിന്നെ മൂക്ക് ചീറ്റി.

വീട് നിന്റെ പേരിലാണോ?

കുമാരൻ നാലു ചുറ്റും കണ്ണോടിച്ചുകൊണ്ട് വീണ്ടും ചോദ്യംചെയ്യൽ തുടർന്നു.

അല്ല. രമയുടെ പേരിലാ.

നീയെന്ത് വിഡ്ഢിത്തമാടാ കാട്ടിവെച്ചേക്കുന്നേ. ഇതൊക്കെ ചെയ്യും മുൻപ് ഞങ്ങളോടൊന്നു ചോദിച്ചോ നീ.

എല്ലാം എന്റെ സ്വന്തം ഇഷ്ടത്തിന് ചെയ്തത്തന്നെയാ. ഇനി അതിന്റെ പേരിൽ എനിക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങളൊക്കെയും ഞാനൊറ്റക്ക് നേരിട്ടുകൊള്ളാം. കുറ്റപ്പെടുത്താൻവേണ്ടി നിങ്ങളീ സംസാരം നീട്ടിക്കൊണ്ട് പോകേണ്ട.

അകത്തോട്ടിരുന്നാൽ ചായകുടിക്കാം.

ശാന്തേടത്തി വേഗം പിടഞ്ഞെഴുന്നേറ്റു.

നിങ്ങളിങ്ങു വന്നേ. അതുമിതും പറഞ്ഞ് ഇനിയവനെ കുറ്റപ്പെടുത്തണ്ട.

കുമാരനെ തോണ്ടി വിളിച്ചു കൊണ്ട് അവർ വേഗം അകത്തോട്ടു കയറി.

രമ അവരെ കണ്ടതും ഒന്ന് പരുങ്ങി.

പക്ഷേ ശാന്ത ഓടിച്ചെന്ന് അവളേ കെട്ടിപ്പിടിച്ചു.

മോളങ്ങു സുന്ദരിയായല്ലോ. മുരളിക്ക് നല്ല ചേർച്ചയുള്ള പെണ്ണാ നീ. ഇനിയെന്തായാലും കല്യാണമങ്ങു വേഗം നടത്താം.

അവരുടെ പെട്ടന്നുള്ള ഭാവമാറ്റവും, സംസാരവും മുരളിയിൽ ഒരു ചിരിയുണർത്തി. അല്ലേലും ശാന്തേടത്തി ഒഴുക്കിനൊപ്പം നീന്താൻ മിടുക്കിതന്നെയായിരുന്നുലോ.

മുരളി കുമാരനെ ഒന്ന് പാളിനോക്കി.

അയാളുടെ മുഖത്ത് അപ്പോഴും ഗൗരവം വിട്ടുമാറിയിരുന്നില്ല.

“എന്താ കുമാരേട്ടാ, പിണക്കം ഇനിയും തീർന്നില്ലേ?

മുരളിയുടെ ചോദ്യം കേട്ട് കുമാരൻ ഒന്നു ചുമച്ചു.

“അതുപിന്നെ… ഞങ്ങൾക്കും ചില തെറ്റിദ്ധാരണകളൊക്കെയുണ്ടായിരുന്നെടാ. അതൊക്കെ ഇങ്ങനെ മനസ്സിൽ വെച്ചുകൊണ്ടിരുന്നാൽ എങ്ങനെയാ?”

“അതിന് ഞാൻ മനസ്സിൽ വല്ലതും വെച്ചിട്ടുണ്ടെന്ന് ആരാ പറഞ്ഞത്?”

മുരളിയുടെ ചോദ്യത്തിന് കുമാരന് പെട്ടെന്ന് മറുപടി പറയാനായില്ല.

“നീ അങ്ങനെയൊന്നും പറയരുത് മോനേ. നിന്നോട് ഞങ്ങൾക്ക് സ്നേഹക്കുറവൊന്നുമില്ല”

ശാന്തയുടെ സ്വരത്തിൽ ഇത്തവണ പതിവുള്ള നാട്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.

“പിന്നെന്താ ശാന്തേച്ചീ, ഇത്രയും കാലം ആരുമെന്നെ അന്വേഷിച്ചു വരാതിരുന്നത്?”

മുരളിയുടെ ചോദ്യം കേട്ടതും ശാന്തയുടെ മുഖം വാടി.

“അതൊക്കെ ഞങ്ങളുടെ തെറ്റാ. ഇനിയിപ്പോ പഴയതൊക്കെ പറഞ്ഞിട്ടെന്തിനാ മോനേ?”

അവർ കണ്ണുകൾ തുടച്ചു.

” നിങ്ങളുടെ കല്യാണം എത്രയും പെട്ടെന്ന് ആയിക്കോട്ടെ.അതിന് ഞങ്ങളുടെ എല്ലാ സഹായവും ഉണ്ടാകും. ഇനി എന്തിനും ഞങ്ങളുണ്ട് കൂടെ.

മുരളി ഒന്നും മിണ്ടാതെ അവരെ നോക്കി.

അയാളുടെ ചുണ്ടിൽ ഒരു ചെറുചിരി വിടർന്നു.

“എന്നാൽ ഞങ്ങളിറങ്ങട്ടെ. കല്യാണത്തിന്റെ കാര്യങ്ങളൊക്കെ തീരുമാനിക്കുമ്പോൾ വിളിക്കണം.”

ശാന്ത രമയെ ചേർത്തുപിടിച്ച് യാത്ര പറഞ്ഞിറങ്ങി. പിന്നാലെ കുമാരനും.

അവർ മുറ്റത്തേക്കിറങ്ങുന്നതും നോക്കി മുരളി ഉമ്മറത്തു നിന്നു

—

കല്യാണത്തീയതി തീരുമാനിച്ച ദിവസം മുരളിക്ക് നാരായണേട്ടന്റെ ഫോൺ വന്നു.

“മുരളീ…”

“എന്താ ഏട്ടാ?”

“നിങ്ങളുടെ കല്യാണത്തിന്റെ കാര്യം ശാന്ത പറഞ്ഞറിഞ്ഞു.”

മുരളി ഒന്നും മിണ്ടിയില്ല.

“അന്ന് ഞാൻ കുറച്ച് കടുത്തു പറഞ്ഞുപോയി. അതൊന്നും നീ മനസ്സിൽ വെക്കണ്ട.”

അയാളുടെ ശബ്ദത്തിൽ പതിവില്ലാത്തൊരു പതർച്ചയുണ്ടായിരുന്നു.

“ഏട്ടൻ അതൊന്നും ഓർത്ത് വിഷമിക്കണ്ട. ഞാൻ വരുന്നുണ്ട് വീട്ടിലേക്ക്.കല്യാണം വിളിക്കാൻ

മുരളിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

ഫോൺ വെച്ചശേഷവും മുരളി കുറച്ചുനേരം അങ്ങനെത്തന്നെ ഇരുന്നു.

അവന്റെ മുഖത്തെ ഭാവമാറ്റം കണ്ട രമ അടുത്തുവന്നു.

“ആരാ വിളിച്ചത്?”

“നാരായണേട്ടനാ.”

അവൾ കൗതുകത്തോടെ അവനെ നോക്കി.

എന്ത് പറഞ്ഞു.

നമ്മളോട് വീട്ടിലേക്ക് ചെല്ലണമെന്ന്.

“ഞാൻ പറഞ്ഞില്ലേ, എല്ലാം ശരിയാകുമെന്ന്!”

മുരളി അവളെ നോക്കി ചിരിച്ചു.

“എല്ലാം ശരിയായെന്നൊന്നും പറയാറായിട്ടില്ല രമേ. പക്ഷേ ചില ബന്ധങ്ങൾ വീണ്ടും തുടങ്ങാൻ ഒരവസരം കിട്ടിയിട്ടുണ്ട്. അത്രയും മതി.”

അയാൾ അവളുടെ കൈകളിൽ ചേർത്തുപിടിച്ചു.

ആദ്യമായി, വരാനിരിക്കുന്ന ദിവസങ്ങളെക്കുറിച്ച് മുരളിക്ക് ഭയത്തേക്കാൾ പ്രതീക്ഷയായിരുന്നു.

********

വിവാഹത്തിനു ക്ഷണിച്ചവരുടെ കൂട്ടത്തിൽ, വത്സനും ചാത്തുണ്ണിയേട്ടനും മറ്റുമുണ്ടായിരുന്നു.

ചാത്തുണ്ണിയേട്ടൻ മകൻ അരുണിനെ മുരളിക്ക് പരിചയപ്പെടുത്തി.

മുരള്യെ, പഠിക്കാൻ വിട്ടപ്പോ ചെക്കൻ കണ്ട മാവിലും, പുളിയിലും കല്ലെറിഞ്ഞു നടന്നു. കൂടെയുള്ളോരൊക്കെ നല്ല ജോലിക്കാരായപ്പോ, അവരെപ്പോലെ ആകാൻ പറ്റിയില്ലെന്നും പറഞ്ഞ് കള്ള് കുടിക്കാൻ തുടങ്ങി. പിന്നെ ഞാനും അവന്റമ്മേം കൂടി കരഞ്ഞ് കാല് പിടിച്ചപ്പോ ന്നെപ്പോലെ തന്നെ വളയംപിടിക്കാനിറങ്ങി. ഒക്കെ ഒരു വഴിക്കായിന്ന് സമാധാനിച്ചു വന്നതാ. ഓനിപ്പോ ഒരു ബസ് മേടിക്കാനാ പൂതി. ബസ് മുതലാളിയായാൽ ചുളുവിൽ മുതലാളിന്നൊരു പേര് കിട്ടും എന്നല്ലാതെ യാതൊരു ഗുണവുമില്ലെന്ന് എത്ര പറഞ്ഞു കൊടുത്തിട്ടും ലവന്റെ തലയിൽ കേറുന്നില്ല.

ഒടുക്കം നിന്റെ കഥ പറഞ്ഞു കൊടുത്തു. എന്നിട്ടും യാതൊരു കുലുക്കവുമില്ല. ഇനി നീയൊന്ന് പറഞ്ഞു കൊടുക്കെന്റെ മുരളി.

എന്റെ തോൽവിയുടെ കഥ പഴങ്കഥയല്ലേ ചാത്തുവേട്ടാ. അവന് തോൽക്കാനുള്ള മനസ്സില്ലെങ്കിൽ അവനെയാർക്കും തോൽപ്പിക്കാൻ കഴിയില്ല. ജയിക്കണം എന്നൊരൊറ്റ തോന്നൽ ഉണ്ടായാൽ മതി മുന്നിലുള്ള പ്രതിസന്ധികളെല്ലാം വഴിമാറിപ്പോകും.

അവൻ അവന്റെ സ്വപ്നത്തിനൊപ്പം നടക്കട്ടെന്ന്.ബാക്കി വരുന്നതൊക്കെ നമുക്ക് നേരിടാം ന്ന്.

ഈ ന്യൂജൻ യുഗത്തിൽ മുരളിമാർ ഇനിയും ആവർത്തിക്കില്ല എന്നാണെന്റെ വിശ്വാസം.

മുരളി അരുണിനെ ചേർത്തു പിടിച്ചു. ഞാനുണ്ടെടോ തന്റെ കൂടെ എന്ന് പറയാതെ പറഞ്ഞു കൊണ്ട്.

എന്തിനോ, ആ നിമിഷം അയാളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളികൾ പൊട്ടിയടർന്നു താഴേക്കു പതിച്ചു.

#സിനിമ തുടരുന്നു

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

1
സിന്ധു അപ്പുക്കുട്ടൻ
  • Website

എഴുത്തും, വായനയും പാട്ടും വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു വീട്ടമ്മ… പൊന്നൂസിന്റെ സ്വന്തം അമ്മക്കുട്ടി

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.