രഞ്ജിത്തിൻ്റെ സംവിധാനത്തിൽ പൃഥ്വിരാജ്, നവ്യ നായർ, സിദ്ധിഖ്, ഇന്നസെന്റ്, രേവതി, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2002 ൽ പ്രദർശനത്തിന് എത്തിയ ഒരു മലയാള ചലച്ചിത്രമാണ് നന്ദനം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും രഞ്ജിത്ത് ആണ്
ഗുരുവായൂരപ്പൻ്റെ ഭക്തരെ മുഴുവൻ ഭക്തിയുടെയും വിശ്വാസത്തിൻ്റെയും പരമോന്നതിയിൽ എത്തിച്ച ഒരു അപൂർവ്വ സിനിമയായിരുന്നു ഇത്. ഭഗവാനിലേക്കും ആ വേണു ഗാനത്തിലേക്കും അലിഞ്ഞു ചേർന്ന പോലെയായിരുന്നു സിനിമ കണ്ടിട്ട് പലരുടെയും അനുഭവം
ഉണ്ണിയമ്മ ( കവിയൂർ പൊന്നമ്മ) എന്ന പ്രായം ചെന്ന സ്ത്രീയെ പരിചരിക്കാൻ വരുന്ന ഒരു 19 കാരി പെൺകുട്ടിയാണ് ബാലാമണി ( നവ്യാനായർ). ഉണ്ണിയമ്മയുടെ മകളുടെ( രേവതി) മകൻ( പൃഥ്വിരാജ്) മനുവുമായി ബാലാമണി ഇഷ്ടത്തിൽ ആകുന്നു. ഇതറിയാതെ മനുവിൻ്റെ അമ്മ മകൻ്റെ കല്യാണം നിശ്ചയിക്കുന്നു. അമ്മയെ വേദനിപ്പിക്കാൻ ഇഷ്ടമില്ലാത്ത മകൻ ആണ് മനു എന്നറിയാവുന്നത് കൊണ്ട് തങ്ങളുടെ ഇഷ്ടം അവർ തുറന്നു പറയുന്നില്ല. ഗൂരുവായൂരപ്പൻ്റെ വലിയ ഭക്തയാണ് ബാലാമണി. അവൾ ഗൂരുവായൂരപ്പനോട് ഒരു സുഹൃത്തിനോടെന്നെ പോലെ എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വയ്ക്കാറുണ്ട്. ബാലാമണിക്ക് സങ്കടം വരുമ്പോൾ നിത്യം വയ്ക്കുന്ന വിളക്ക് തെളിയിക്കാതെ കണ്ണനോട് കുറുമ്പു കാട്ടുന്നതും, എന്നെ ഇരുട്ടിലാക്കിയിട്ട് നീ അങ്ങനെ വെളിച്ചത്ത് ഇരിക്കണ്ട എന്നു ഗൂരുവായുരപ്പനോട് പറയുന്നതും മറക്കാനാവാത്തതും മനസ്സിൽ തങ്ങിനിൽക്കുന്നതുമായ രംഗങ്ങൾ ആണ്. ഗൂരുവായൂർ ക്ഷേത്രത്തിൽ പോയി കണ്ണനെ കാണണം എന്നത് അവളുടെ വലിയൊരു ആഗ്രഹമാണ്, എന്നാൽ സാഹചര്യങ്ങൾ അവളെ അതിന് അനുവദിക്കുന്നില്ല. ബാലാമണി മനുവിനെ നേരിട്ട് കാണുന്നതിന് മുൻപ് ഒരു കല്യാണ ചെക്കൻ്റെ രൂപത്തിൽ മനുവിനെ ബാലാമണി സ്വപ്നം കാണുന്നു. അതും മനുവിനോടുള്ള ഇഷ്ടം കൂടാൻ കാരണമാവുന്നു അപ്രതീക്ഷിതമായി അപ്പുറത്തെ വീട്ടിലെ ജാനുവേച്ചിയുടെ മകൻ അവിടെ എത്തുന്നു. ബാലാമണിയുമായി നല്ല സൗഹൃദത്തിലാവുന്നു. ബാലാമണിയും മനുവും തമ്മിലുള്ള വിവാഹം നടക്കും. എന്ന് ഉണ്ണി ബാലാമണിക്ക് ഉറപ്പു നൽകുന്നു
അപ്രതീക്ഷിതമായി മനുവിൻ്റെ കല്യാണം മുടങ്ങുന്നു. ഇതിനിടയിൽ മനുവിൻ്റെ മനസ്സ് മനസ്സിലാക്കിയ അമ്മ ബാലാമണിയെ മനു വിവാഹം കഴിക്കും എന്നു തീരുമാനിക്കുന്നു. വിവാഹം ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടക്കുന്നു. പക്ഷേ തിരക്കു കാരണം അമ്പലത്തിൽ കയറുവാനും ഭഗവാനെ കാണാനും കഴിയുന്നില്ല. കല്യാണം കഴിഞ്ഞ് ഉണ്ണി ഏട്ടനെ കാണാൻ എത്തിയ ബാലാമണി സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ പകച്ചു നിൽക്കുന്നു. കാരണം ജാനുവേച്ചിയുടെ മകൻ ഉണ്ണി ബാലാമണി കണ്ടിരുന്ന ഉണ്ണി ഏട്ടൻ അല്ല. താൻ ആദ്യമായിട്ടാണ് ബാലാമണിയെ കാണുന്നത് എന്നുകൂടി പറഞ്ഞപ്പോൾ ഇത് സാക്ഷാൽ ഉണ്ണികണ്ണൻ്റെ ലീലാവിലാസം ആണെന്ന് ബാലാമണിക്ക് മനസ്സിലായി. ഓടി ഗൂരുവായൂർ നടയിൽ എത്തുമ്പോൾ ബാലാമണി കണ്ടിരുന്ന ഉണ്ണി ഏട്ടൻ ക്ഷേത്രത്തിലേക്ക് കയറി പോകുന്നതു പോലെ ബാലമണിക്ക് തോന്നുന്നു.
‘ഞാൻ കണ്ടു. ഞാനേ കണ്ടുള്ളു. ഞാനേ കണ്ടിട്ടുള്ളു’ എന്ന മാസ് ഡയലോഗ് ബാലാമണി പറയുന്നതോടെ സിനിമ പൂർത്തിയാവുന്നു.
ഗൂരുവായൂർ മഞ്ജുളാലിൻ്റെ പരിസരം കണ്ടിട്ട് ബാലമണിക്ക് സ്ഥലം മനസ്സിലായില്ല. ഒടുവിൽ ഗരുഡ പ്രതിമ കണ്ടപ്പോഴാണ് ബാലക്ക് തിരിച്ചറിവുണ്ടായത്. എങ്ങനെ തിരിച്ചറിയും. 25 വർഷത്തിൻ്റെ വ്യത്യാസം ഗൂരുവായൂരിൻ്റെ പരിസരത്തിനും ബാലയുടെ പ്രായത്തിലും വന്നല്ലോ…
മാധവിൻ്റെ അമ്മേ എന്നുള്ള വിളി ബാലയെ ചിന്തയിൽ നിന്ന് ഉണർത്തി.
അമ്മ ഇവിടെ ഇറങ്ങുന്നുണ്ടോ?
അമ്മയുടെ ഉണ്ണിയേട്ടനെ കാണാൻ !!
അമ്മ ഇവിടെ ഇറങ്ങി ക്കോളൂ. ഞങ്ങൾ വിട്ടിലേക്ക് പോകാം
” ദേ ചെക്കാ നിൻ്റെ കളിയാട്ടം കണ്ണനോട് വേണ്ട കേട്ടോ” ബാല ചീറി
അമ്മേ ഈ ചീളു ചെക്കൻ പറയുന്നത് ഒന്നും അമ്മ mind ആക്കണ്ട
നമുക്ക് വീട്ടിൽ പോയി അഛമ്മയെ കൂട്ടി വരാം ദക്ഷൻ്റെ മറുപടി.
അമ്മേ നമുക്ക് ഇറങ്ങാം. ഏട്ടൻമാർ പോകട്ടെ. വേദ കുണുങ്ങി. എൻ്റെ വിഷമസന്ധി കണ്ടിട്ടാവണം ദാസേട്ടൻ ഇടപെട്ടു. നമുക്ക് ആദ്യം തറവാട്ടിലേക്ക്. അവിടെ ഒരുപാട് പേർ നിങ്ങളെ കാത്തിരിക്കുന്നു. വണ്ടി പാർത്ഥസാരഥി അമ്പലം കടന്ന് വിട്ടിലേക്കെത്തി. പടിപ്പുര കണ്ടപ്പോഴെ അമ്മാമ്മയെ ഓർമ്മവന്നു. ഒരുപാട് മുഖങ്ങൾ മനസ്സിൽ വന്നു. കാറിൽ നിന്ന് ഇറങ്ങി തറവാട്ടിലേക്ക് കയറുമ്പോൾ. അപ്പുറത്ത് ജാനുവേച്ചിയുടെ വീട്ടിലേക്ക് ഒന്നു നോക്കി. ആ വീടും അതേ പോലെ തന്നെ.
തറവാട്ടിൽ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. പാല്യം കൊട്ടാരത്തിലേക്ക് ആദ്യമായി ചെമ്പെ സംഗീത പുരസ്കാരം വന്നെത്തിയിരിക്കുന്നു. ബാലാമണി വഴി അതു കൂടാതെ ഏകാദശി നാളിൽ ബാലമണിയുടെ സംഗീത കച്ചേരിയും. ഇനിയെന്തു വേണം പാല്യം കൊട്ടാരത്തിന് അഭിമാനിക്കാൻ ! തറവാടിൻ്റെ മാനം വാനോളം ഉയർത്തി മരുകൾ !
ബാലാമണി വീടൊക്കെ ചുറ്റി നടന്നു. ജാനുവേച്ചിയും ബാലാമണിയെ കാണാൻ എത്തി. ഉണ്ണി ഏട്ടൻ്റെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. പ്രാക്ടീസിൻ്റെ തിരക്കുകൾ കാരണം പുറത്ത് കൽവിളക്കിൻ്റെ അടുത്തു നിന്നെ കണ്ണനെ കാണാൻ സാധിച്ചുള്ളൂ. മനുവിനൊപ്പം കല്യാണം കഴിഞ്ഞ് ഗൂരുവായൂരപ്പനെ കാണാം എന്നൊരു നേർച്ചയും ഉണ്ടായിരുന്നു അതുകൊണ്ട് അകത്തേക്ക് തനിച്ച് കയറാൻ തോന്നിയില്ല.
വിവാഹം കഴിഞ്ഞിട്ട് 26 വർഷം കഴിഞ്ഞിട്ടും തൻ്റെ ആഗ്രഹം സാധിക്കാത്തതിൽ ബാലമണിക്ക് വിഷമം തോന്നി. 26 വർഷത്തിനിടയിൽ ഒരു പ്രാവശ്യം മാത്രമേ നാട്ടിലേക്ക് വന്നുള്ളു അതു അമ്മമ്മ ഇഹലോകവാസം വെടിഞ്ഞപ്പോഴാണ്. അപ്പോ വരാൻ പറ്റില്ലല്ലോ. അമേരിക്കയിൽ ആണെങ്കിലും നിന്നു തിരിയാൻ നേരമില്ല. തൻ്റെ സ്വപ്ന സാമ്രാജ്യമായ music school. music പഠിക്കുന്നകുട്ടികൾക്കുള്ള online ക്ലാസ്സുകൾ. പിന്നെ കുടുംബ കാര്യങ്ങൾ. പണ്ടു നാട്ടിൽ നിന്നു കൊണ്ടുവന്ന ഗൂരുവായൂരപ്പൻ്റെ photo പോലും ഇന്നേ വരേ മാറ്റാൻ കഴിഞ്ഞിട്ടില്ല തൻ്റെ ഒരു കാര്യം. അങ്ങനെ ഏകാദശി ദിവസം വന്നെത്തി. ചെമ്പെ പുരസ്കാരം ഏറ്റുവാങ്ങി ബാലാമണി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ പാട്ടുകച്ചേരിക്ക് എത്തി. കുട്ടികളും. തറവാട്ടിലുള്ളവരും. എല്ലാവരും ഓഡിറ്റോറിയത്തിൽ ഇരിക്കുന്നുണ്ട്. പക്ഷേ മനു മാത്രം അവിടെ ഇല്ല നാട്ടിലേക്കു തിരിക്കുന്നതിന് മുൻപ് മനു ആ പഴയ promise ഒന്നു കൂടി പുതുക്കിയിരുന്നു. ബാലാ എന്തൊക്കെ സംഭവിച്ചാലും നിൻ്റെ last കീർത്തനം എന്നു പറഞ്ഞ് മനു പാടി തുടങ്ങി.
“കാർമുകിൽ വർണ്ണൻ്റെ ചുണ്ടിൽ
ചേരും ഓടക്കുഴലിൻ്റെ ഉള്ളിൽ
വീണുറങ്ങുന്നൊരു ഗ്രീരാഗമേ
നിന്നെ പുൽകിയുണർത്താൻ മറന്നു കണ്ണൻ ” ഈ നാലാമത്തെ വരിക്കു മുൻപ് ഞാൻ മേൽപത്തൂർ ഓഡിറ്റോറിയത്തിലെ നിൻ്റെ മുൻപിലെ കസേരയിൽ ഉണ്ടാകും. നിന്നെ നോക്കി ചിരിച്ചു കൊണ്ട് സത്യം എന്നാണേ. നിന്നാണേ. നമ്മുടെ പൊന്നു ഗൂരുവായുരപ്പനാണേ.
പോ മനുവേട്ടാ
promise തെറ്റിക്കരുത്. ഒരുമിച്ച് അകത്തു കയറണം. കദളികുല സമർപ്പിക്കണം. ഞാൻ വാങ്ങിയിരിക്കുന്ന പൊന്നോട ക്കുഴലും കണ്ണനു കൊടുക്കണം കേട്ടോ ? “ചെക്കാ” കവിളിൽ നുള്ളി യാത്ര തിരിച്ചതാണ്. മനു പാടിയ പാട്ട് ബാല ആരംഭിച്ചതും ഓഡിറ്റോറിയത്തിൽ തനിക്കു മുൻപിലുള്ള കസേരയിൽ മനു. പാട്ടു കഴിഞ്ഞതും പുറത്തിറങ്ങി ഓഡിറ്റോറിയത്തിൽ മനുവേട്ടൻ ഇരുന്ന സിറ്റിൻ ആളില്ല.
“ബാല ” എന്നുള്ള വിളി കേട്ട് തിരിഞ്ഞു നോക്കി. ചമ്മിയ മുഖവുമായി മനുവേട്ടൻ “sorry ” ഞാൻ എത്തിയപ്പോഴെക്കും വൈകി അപ്പോ താൻ മുൻപിൽ കണ്ട മനു വേട്ടൻ അത്… അത്… എന്നാലും എൻ്റെ കൃഷ്ണ .. നി എന്നെ വിണ്ടും മായയിൽ പ്പെടുത്തി എല്ലേ ഭഗവാനേ…… എന്നാലും ബാല ഞാൻ പാട്ടു തീരുന്നതിന് മുൻപ് എത്തി. അതെയൊ ചിരി മനസ്സിൽ അടക്കി ബാല പറഞ്ഞു മനുവേട്ടനേയും. മക്കളെയും കൂട്ടി അമ്പലത്തിനുളളിലേക്ക് നടന്നു കദളികുലയും. പൊന്നോട ക്കുഴലും സമർപ്പിച്ചു. മേൽ ശാന്തിയുടെ കൈയ്യിൽ നിന്ന് പ്രസാദം വാങ്ങി. പുറത്തു കടന്നു. ഇടത്തരികത്ത് ഭഗവതിയുടെ അടുത്ത് എത്തിയതും ഒരു മിന്നൽ പോലെ ഉണ്ണിയേട്ടനെപ്പോലൊരാൾ മൂന്നിലൂടെ പോയി പിന്നാലെ കുറച്ച് ധൃതിയിൽ ഓടിച്ചെന്നെങ്കിലും ആ മനുഷ്യൻ ആൾക്കൂട്ടത്തിൽ മറഞ്ഞു ….
കണ്ണനല്ലെ മായാജാലക്കാരൻ. മായകൾ കാട്ടി നമ്മളെ മയ്ക്കുന്ന സാക്ഷാൽ അമ്പാടി കണ്ണൻ. കൊടിമരത്തിനു മുൻപിൽ നിന്ന് എൻ്റെ കൃഷ്ണാ എന്നൊന്ന് വിളിച്ചാൽ ഞാൻ ഉണ്ട് കൂടെ എന്നു പറയുന്ന സാക്ഷാൽ നമ്മുടെ പൊന്നു ഗൂരുവായൂരപ്പൻ🙏🙏

