അന്നും പതിവ് പോലെ ബസ്റ്റോപ്പിലേക്കുള്ള നടത്തത്തിനിടയിൽ അയാൾ അവളെ നോക്കി പതിവില്ലാത്തപോലെയൊന്നു മന്ദഹസിച്ചു..
“ഞാൻ അമ്മയോട്
ഇയാളുടെ കാര്യം പറഞ്ഞിട്ടുണ്ട് കേട്ടോ. ”
ഒരു ഞെട്ടലോടെ അവൾ
അവിടെ തന്നെ തറഞ്ഞു നിന്നു.
“ഉവ്വോ. ഇത്രയും പെട്ടന്ന് വേണ്ടിയിരുന്നില്ല. എന്നിട്ട് അമ്മയെന്തു പറഞ്ഞു. ? ”
“അമ്മയ്ക്ക് സമ്മതക്കുറവൊന്നുമില്ല..
പക്ഷെ രണ്ട് ജാതിയല്ലേ എന്നൊരു പ്രയാസം. അമ്മ മാത്രം സമ്മതിച്ചാൽ പോരല്ലോയെന്ന്.. ”
തറഞ്ഞു നിന്ന അവളുടെ കാലുകൾക്ക് പെട്ടെന്ന് ജീവൻ വെച്ചു.
“ജാതി നോക്കിയല്ലല്ലോ ഇയാൾ എന്നെ സ്നേഹിച്ചത്.. ഉവ്വോ. ”
ഒന്നും മിണ്ടാതെ ആഞ്ഞു നടക്കുന്ന അയാളെ നോക്കി വിഷണ്ണയായി അവൾ പിറുപിറുത്തു ..
“എന്റേത് മനുഷ്യജാതിയാണെന്ന് പറഞ്ഞോളൂ അമ്മയോടും ബന്ധുക്കളോടും.. ”
“ആഹാ എങ്കിൽ ആശ്വാസം.ഒപ്പം ജീവിക്കാൻ ഒരു മനുഷ്യ ജീവിയെ തപ്പി നടക്കുകയായിരുന്നു ഞാനിതുവരെ ”
അയാളുടെ തമാശ കേട്ട് അവളുടെ ഉള്ളിൽ ഉറഞ്ഞു കൂടിയ നൊമ്പരത്തെ അവർക്കിടയിൽ ഒളിച്ചു കളിച്ച പ്രണയം എങ്ങോട്ടോ കവർന്നെടുത്തുകൊണ്ട് കടന്ന് കളഞ്ഞു !!