Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പത്തരമാറ്റ് പ്രതികാരം
ഓർമ്മകൾ ജീവിതം നര്‍മം പാരന്റിങ്

പത്തരമാറ്റ് പ്രതികാരം

By Manju SreekumarAugust 17, 2023No Comments3 Mins Read133 Views
Bookmark Now
Please login to bookmark Close

No account yet? Register

പത്താം ക്ലാസ് എന്നും എല്ലാവർക്കും ഒരു പേടിസ്വപ്നം ആണല്ലോ. എന്നാൽ എന്റെ പത്താം ക്ലാസ് കാലഘട്ടത്തിൽ വീട്ടിൽ നിന്ന് യാതൊരു സമ്മർദ്ദവും ഉണ്ടായിരുന്നില്ല. പക്ഷെ ഞാൻ പഠിച്ച സ്‌കൂളിൽ നിന്ന് ധാരാളം പ്രെഷർ ഉണ്ടായിരുന്നു.

ഒരു കോൺവെന്റ് ഗേൾസ് സ്‌കൂളിൽ പഠിച്ച എന്റെ പഠനകാലം വളരെ വിരസമായിരുന്നു എന്ന് പറയാം. ഒൻപതാം ക്ലാസ്സിൽ നിന്ന് പത്തിലേക്ക് വന്നപ്പോൾ എന്റെ സുഹൃത്ത് ആഷയുടെ ഡിവിഷൻ തന്നെ കിട്ടി എന്ന സന്തോഷം കൊണ്ട് ബെഞ്ചൊക്കെ മറിച്ചിട്ട് ഓടി വന്ന എന്നെ ലില്ലി ടീച്ചർ എണീപ്പിച്ച് നിർത്തി ഉപദേശിച്ചു. ഒൻപതിൽ എനിക്ക്‌ ക്ലാസ്സിൽ മൂന്നാം സ്ഥാനം മാത്രം ഉണ്ടായുള്ളൂ, അത് കൊണ്ടാണ് ഒരു പോലെ പഠിയ്ക്കുന്ന കൂട്ടുകാരിയുടെ അതേ ഡിവിഷൻ കിട്ടിയത് എന്ന് തുടങ്ങുന്ന ഉപദേശം. അത് ഒരു നല്ല കാര്യം ആയല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തെങ്കിലും ഒന്നും മിണ്ടാതെ തല താഴ്ത്തി ഓക്കേ ടീച്ചർ എന്ന് തലകുലുക്കി നിന്നു.

മറ്റൊരിയ്ക്കൽ ബെഞ്ചിലെ ബാക്കി നാല് പേരുമായി കൊച്ചു വർത്തമാനം പറഞ്ഞ് ചിരിച്ചുല്ലസിച്ചിരിക്കുന്ന നേരത്ത് ബയോളജി ടീച്ചർ വന്ന് ബാക്കി നാല് പേരെ വിളിച്ച് കുറെ നേരം സംസാരിച്ചു വിട്ടു. എന്താ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ കേട്ട ഉത്തരം എന്നെ ഞെട്ടിച്ചു കളഞ്ഞു. മഞ്ജു ക്ലാസ്സിൽ ഫ്രീ ടൈമിൽ ഒക്കെ കളിച്ച് ചിരിച്ചിരിക്കും, വീട്ടിൽ പോയി അസ്സലായി പഠിക്കും, അതുകൊണ്ട് നിങ്ങളൊക്കെ പോയിരുന്ന് പഠിക്ക്‌ : ഈ ജാതി ഡയലോഗ്സ്. അല്ല ഞാൻ അങ്ങനെയല്ല എന്നൊക്കെ പറഞ്ഞിട്ട് ഒരെണ്ണം വിശ്വസിക്കേണ്ടെ! ഈ തരം സൈക്കൊളോജിക്കൽ അപ്പ്രോച്ച് ആയിരുന്നൂ ടീച്ചർമാരുടേത്.

ടീച്ചർമാരുടെ അമിതപ്രതീക്ഷ കൊണ്ട് നിർബന്ധിതയായും സ്ഥിരം നടത്തുന്ന ക്ലാസ് ടെസ്റ്റ്കൾക്ക് പഠിച്ചുപഠിച്ചും മോഡൽ എക്സാമിന് നല്ല മാർക്ക് വാങ്ങി. അതോടെ എനിയ്ക്കും സ്വയം ഒരു ഡിസ്റ്റിങ്ഷൻ പ്രതീക്ഷ ഒക്കെ ഉടലെടുത്തു.

എന്റെ അച്ഛൻ ഒരു സ്‌കൂൾ മാഷ് ആയിരുന്നെങ്കിലും നന്നായി പഠിക്കണം, ഇത്ര മാർക്ക് വാങ്ങണം എന്നൊന്നും ഒരിക്കലെങ്കിലും പറഞ്ഞതായി എന്റെ ഓർമയിൽഇല്ല. അന്നത്തെ ഗ്രാമപ്രദേശത്തെ അച്ഛനമ്മമാർക്ക് അതിനേക്കാളൊക്കെ വലിയ വേറെ പല കാര്യങ്ങളുമുണ്ടായിരുന്നിരിയ്ക്കണം. മൂത്ത ചേച്ചിയുടെ കല്യാണം, ജോലി, പ്രസവം, രണ്ടാമത്തെ ചേച്ചി ഓരോ ദിവസവും കല്യാണത്തിലേയ്ക്ക് മൂത്തു വരുന്നു, അതിന് താഴെയുള്ള ചേട്ടന്റെ പഠനവും ഭാവിയും ഇതൊക്കെ ഇഷ്ടം പോലെ ആധി പിടിക്കാനുള്ള സംഭവങ്ങൾ ആയതു കൊണ്ട് അവർക്ക് എൻറെ പത്താം ക്ലാസ് അത്ര ഭീകരസംഭവം ആയിരുന്നില്ലായിരിയ്ക്കും. പക്ഷെ വീട്ടിൽ ആരുമറിയാതെ ടീച്ചർമാർ വഴി കിട്ടിയ ടെൻഷൻ ഞാൻ ഇഷ്ടം പോലെ അനുഭവിച്ചിരുന്നു. സ്റ്റഡി ലീവിനിടയിൽ പുസ്തകം കൈയിൽ പിടിച്ച് പറമ്പിലൂടെ ഉലാത്തുന്ന എന്നെ നോക്കി അമ്മിയിൽ അരച്ചു കൊണ്ടിരിക്കുന്ന അമ്മ ‘നന്നായി പഠിച്ചാൽ അവനവന്കൊള്ളാം ‘ എന്ന ഒറ്റവരി പാസ്സാക്കിയതാണ് എനിയ്ക്ക് ആ കാലഘട്ടത്തിൽ വീട്ടിൽ നിന്ന് കിട്ടിയ ഒരേയൊരു മോട്ടിവേഷൻ.

അന്നൊക്കെ തുടർച്ചയായി കാലത്തും വൈകീട്ടും പരീക്ഷയാണ്. കാലത്തെ പരീക്ഷ കഴിഞ്ഞ് എങ്ങനെയോ ചോറ് ഉണ്ട് ഓടിവന്നിരുന്ന് അടുത്തതിന്റെ പുസ്തകം നോക്കും. ഹിസ്റ്ററി പരീക്ഷയുടെ തലേന്ന് ആ പരീക്ഷ ചിലപ്പോൾ മാറ്റിവെക്കും എന്ന നുണപ്രചാരണം കേട്ട് മുഴുവൻ വായിച്ചെത്താൻ പറ്റിയില്ല രാത്രി. രാവിലെ നേരത്തെ വിളിക്കാം എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് ഉറക്കിയ എനിക്ക്‌ പിറ്റേന്ന് രാവിലെ വയറിന് അസ്വസ്ഥത. അച്ഛന്റെ പഞ്ചസാര കരിയിച്ച വെള്ളം എന്ന ഒറ്റമൂലി കുടിച്ച് അസുഖം മാറ്റി ഉഷാറായി പരീക്ഷ എഴുതി. അങ്ങനെ എല്ലാ പരീക്ഷകളും കഴിഞ്ഞ് സ്‌കൂളിനോട് വിട പറഞ്ഞു.

റിസൾട്ട് നോക്കാൻ സ്‌കൂളിൽ പോയ ഞാൻ കൈയും കാലും വിറച്ച് ഇടനാഴിയിൽ നിൽക്കുമ്പോൾ കൂട്ടുകാരി ദീപയാണ് “മഞ്ജു,തനിക്ക് 506 ഉണ്ട് ; നമ്മളെല്ലാവരിലും തനിക്കാ കൂടുതൽ” എന്ന് പറഞ്ഞത് കേട്ടത് സ്വപ്നത്തിലാണോ എന്ന് തോന്നി. നാട്ടിലെ എൻ എസ്‌ എസ്‌ ന്റെ സമ്മാനം ആയി 1000 രൂപ വാങ്ങി പേപ്പറിൽ ഫോട്ടോ വന്നതും സെന്റ് ജോസഫ് കോളേജിൽ നിന്ന് ഫസ്റ്റ് ഗ്രൂപ്പിന് സെലെക്ഷൻ കാർഡ് വന്നതുമൊക്കെ സ്വപ്നസമാനമായ പിന്നീട് ഉണ്ടായ സന്തോഷങ്ങൾ.

പക്ഷെ മാർക്കും വാങ്ങി വീട്ടിലെത്തി എനിക്ക്‌ 506 ഉണ്ടേ എന്ന് വിളിച്ചുകൂവി നോക്കുമ്പോൾ എല്ലാവരും ഒരോ മൂലയിൽ മുഖം വീർപ്പിച്ച് കുത്തിയിരിക്കുന്നു. എല്ലാം കൂടി എന്തോ കാര്യത്തിന് തല്ല് കൂടിയതാണത്രെ. ഞാൻ റിസൾട്ട് അറിയാൻ പോകുന്ന അന്ന് പോലും എന്റെ പത്താം ക്ലാസ് റിസൾട്ടിനെ പറ്റി യാതൊരു വിചാരവും ഇല്ലായിരുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമായല്ലോ!

അന്ന് എൻറെ സന്തോഷം തല്ലി കെടുത്തിയതിന്റെ പ്രതികാരത്തിൽ പിന്നീട് പ്രീഡിഗ്രി,ഡിഗ്രി,പി ജി,ബി എഡ്, തുടങ്ങിയ ഗണിതശാസ്ത്ര മേഖലയിലെ ബിരുദങ്ങളിലൊന്നും എൺപത് ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങാതെ ഞാൻ വീട്ടുകാരോടും പ്രതികാരം ചെയ്തു, അല്ല പിന്നെ. എന്നേക്കാൾ കുറവ് മാർക്ക് വാങ്ങിയ കൂട്ടുകാരികൾക്ക് അന്നത്തെ സ്റ്റാർ ആയ ടൈറ്റാൻ വാച്ചും പുതിയ ഉടുപ്പുകളും ഒക്കെ സമ്മാനം കിട്ടിയപ്പോൾ ഒരു ഡെക്കാൻ മിട്ടായിപോലും കിട്ടാത്ത ഞാൻ പിന്നെ എന്ത് ചെയ്യും!

Post Views: 26
2
Manju Sreekumar

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.