Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാനും റൊമാന്റിക്കാണ് കേട്ടോ
പ്രണയം

ഞാനും റൊമാന്റിക്കാണ് കേട്ടോ

By Asha RoseAugust 17, 2023Updated:December 4, 20235 Comments2 Mins Read443 Views
Bookmark Now
Please login to bookmark Close

No account yet? Register

യഥാർത്ഥത്തിൽ അറിയാതെ പോയ ഒരു വികാരമാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രേമം എന്നത്.മനസ്സിൽ ഒരു പാട് പ്രണയങ്ങൾ പൂത്തുലഞ്ഞു ആരുമറിയാതെ കൊഴിഞ്ഞു പോയിട്ടുണ്ട്. കണ്ണുകൾ കൊണ്ടു മാത്രം പ്രണയിച്ചിട്ടുണ്ട്. മിണ്ടിയാൽ അടുത്തു പോകുമോ എന്ന പേടികൊണ്ട് മൗനം പാലിച്ചിട്ടുണ്ട്. ജീവിതത്തിന്റെ പാതിയും പിന്നിടുമ്പോൾ നഷ്ടം തോന്നുന്നത് അവിടെ മാത്രമാണ്. തുറന്നൊന്നു പ്രണയിക്കാൻ കഴിയാഞ്ഞതിൽ.

നിന്നെ എനിക്കിഷ്ടമാണ് എന്ന് പറയുമ്പോൾ എനിക്കും എന്ന് പറയാനുള്ള ധൈര്യം അന്നും ഇന്നും ഇല്ലാതെ പോയി. ഇടക്കൊന്നു ആലോചിച്ചു നോക്കാറുണ്ട്. ഒരാൾക്ക് വേണ്ടി മാത്രം ഹൃദയമിടിപ്പുകൾ വരെ താളമിടുന്നത്. എപ്പോഴും ഒരാളെ തന്നെ നിനച്ചിരിക്കുന്നത്. അയാളെ കാണുമ്പോൾ ഹൃദയം പെരുമ്പറ കൊട്ടുന്നത്. കരുതലോടു കൂടിയ ചെറിയ വഴക്കുകൾ പറയുന്നത്, പിണങ്ങി നിൽക്കുമ്പോൾ ആശ്വസിപ്പിച്ചു “അത് നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടല്ലേ എന്ന് പറഞ്ഞു സ്നേഹം ഇരട്ടിപ്പിക്കുന്നത്. ഇന്നതും പേടിക്കണം. കൂടുതൽ സ്നേഹം കാണിക്കുമ്പോൾ ഇതൊരു നാർസിസ്റ്റ് ആണോ എന്നൊക്കെ തോന്നിപോകുന്ന അവസ്ഥയാണ്. കാരണം ശുദ്ധ വികാരങ്ങൾക്ക് ഇന്ന് മാർക്കറ്റ് കുറവാണ്. ഒരാണ് പെണ്ണിനെ ഭ്രാന്തമായി സ്നേഹിച്ചാൽ അവൻ ഒന്നുകിൽ സൈക്കോ, അല്ലെങ്കിൽ പെണ്ണ് കുഞ്ഞായി ആയി മാറും. പെണ്ണുങ്ങൾ ഇപ്പോഴും ഭ്രാന്തമായ സ്നേഹമൊക്കെ കാണിക്കും. തേക്കുന്നത് വരെ. തേക്കാൻ തോന്നി തുടങ്ങിയാൽ പിന്നെ ജ്യൂസും, കഷായവും അതുമല്ലെങ്കിൽ ക്വട്ടേഷനും.

ഒന്ന് കൂടെ ആ കൗമാരത്തിലേക്കൊന്നു നടക്കണം. വായിൽ നോക്കിയിരുന്നവരെ ഒന്ന് തിരിഞ്ഞു നോക്കണം. അവരുടെ മുഖം നോക്കി ഒന്ന് ചിരിക്കണം. പ്രേമലേഖനങ്ങൾ ഡാഡിയുടെ അടുത്തു കൊണ്ടുപോയി കാണിക്കാതെ സ്വയം ഒന്ന് വായിച്ചു നോക്കണം. നല്ലൊരാളെ കണ്ടാൽ തിരിച്ചങ്ങു പ്രണയിക്കണം. അയാൾക്ക്‌ മാത്രമായി രാവും പകലും കിനാവുകൾ കാണണം. ഒളിച്ചും പാത്തും എവിടെയെങ്കിലുമൊക്കെ വച്ചു കാണണം, ഹൃദയങ്ങൾ കൈമാറണം. പിറന്നാളിനും മറ്റു ആഘോഷങ്ങൾക്കും ഒക്കെ ചെറിയ ചെറിയ സമ്മാനങ്ങൾ കൈമാറണം. അത് ഒരു ചെപ്പിൽ അടച്ചു വച്ചു താലോലിക്കണം. ഒരുമിച്ചുള്ള ഭാവിയെ കുറിച്ച് ഒരു പാട് സ്വപ്നങ്ങൾ കാണണം.അതിനെ പറ്റി സംസാരിക്കണം. കുട്ടി കുറുമ്പുകൾക്ക് ചെറിയ ശാസനകൾ കേൾക്കണം. ഇടയ്ക്കിടെ പിണങ്ങണം. മാപ്പ് പറയിപ്പിച്ചു നടത്തണം. മിണ്ടാതെ നടക്കുമ്പോൾ ആ മനസ്സ് പിടയുന്നത് ഒളിച്ചു നിന്നു കാണണം. പിന്നീട് ഇണങ്ങണം. പണ്ടത്തെക്കാൾ ഇരട്ടിയായി സ്നേഹിക്കണം. വിരഹം അനുഭവിച്ചു അവനു വേണ്ടി കാത്തിരിക്കണം. വിരഹത്തിനൊടുവിലുള്ള കൂടിച്ചേരലിനായി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കണം. അവന്റെ ഇഷ്ടങ്ങൾ എന്റേതുമാക്കണം. ഓർമകളിൽ വരെ അവന്റെ സുഗന്ധം ആയിരിക്കണം. ഏത് അറ്റം വരെ പോകേണ്ടിവന്നാലും അവന്റെ കൂടെ തന്നെ ജീവിതാവസാനം വരെ ജീവിക്കണം. ജീവിതം വിരസമാകാതിരിക്കാൻ അവനുമൊത്തു ഒരു പാട് യാത്രകൾ ചെയ്യണം. അഭിപ്രായവ്യത്യാസങ്ങൾ അന്നന്നു പറഞ്ഞു തീർക്കണം. ഹായ്!എന്തൊരു രസമായിരിക്കും ജീവിതം!!!

പ്രേമം നല്ലൊരു വികാരം തന്നെയാണ്. ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലും നമ്മുടേതാവില്ല എന്നറിയാം എങ്കിലും അങ്ങ് ആഞ്ഞു സ്നേഹിക്കുന്ന ചിലരില്ലേ. യഥാർത്ഥ പ്രണയം കൊണ്ടുനടക്കുന്നവർ. അങ്ങനെയുള്ളവരെ ജീവിതത്തിന്റെ ഏതെങ്കിലും അവസ്ഥയിൽ ഒന്ന് കണ്ട് മുട്ടണം. അവരുമൊത്തുള്ള ജീവിതം
അങ്ങ് സ്വപ്നം കണ്ട് ബാക്കി ജീവിതം തള്ളി നീക്കണം. അവരെ സ്വീകരിക്കാൻ അപ്പോൾ മനസ്സിന് പക്വത ആയിട്ടുണ്ടെങ്കിൽ അങ്ങ് സ്വന്തമാക്കണം. അതിനി ജീവിക്കാൻ കുറച്ചു വർഷങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എങ്കിലും. കാരണം പിന്നീട് മരിച്ചാലും ആ ആത്മാവ് തുള്ളിച്ചാടുന്നുണ്ടാകും.യഥാർത്ഥ പ്രണയം അറിഞ്ഞ ആ ആത്മാവ്.

Post Views: 30
12
Asha Rose

എഴുത്തു ഏറെയിഷ്ടം. ജോലി :വക്കീൽ

5 Comments

  1. മിനി സുന്ദരേശൻ on July 10, 2025 2:00 AM

    തിരിഞ്ഞൊന്നു നടക്കാൻ പറ്റിയെങ്കിൽ….. മനോഹരമായി എഴുതി👍🌹

    Reply
  2. saresh on July 9, 2025 9:07 PM

    നന്നായി എഴുതി👌👍🙏❤️💯

    Reply
  3. Musthafa Kamal on June 8, 2024 9:08 PM

    എഴുത്തു കൊള്ളാം 🌹👍. ഒപ്പം ആഗ്രഹവും കൊള്ളാം 😊. Take a step forward and go for a try😊. All the best 😊💐💐

    Reply
  4. Shreeja R on August 31, 2023 8:08 PM

    കൊള്ളാം 👌👌

    Reply
    • Asha Rose on September 1, 2023 7:12 AM

      🙏❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.