ഒരാൺകുട്ടി ജനിക്കുക എന്നത് ഏതു വീട്ടിലും സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കുട്ടി ആണായാലും പെണ്ണായാലും ആരോഗ്യത്തോടെ ഇരിക്കണം എന്ന് പറയുന്നവരൊക്കെ രണ്ടോ മൂന്നോ പെൺകുട്ടികൾ ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ വെപ്രാളമാണ് മാതാപിതാക്കളെ നോക്കാൻ, വംശം നിലനിർത്താൻ എന്നൊക്കെ പറഞ്ഞാണ് ഇത്തരം ആൺ ജന്മങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ സത്യത്തിൽ മിക്കവാറും വീടുകളിൽ അച്ഛനമ്മമാരുടെ ഉത്തരവാദിത്തങ്ങൾ ഇറക്കി വയ്ക്കുന്ന കാളകളായി ഇവർ മാറുന്നു. വളർന്നു വരുമ്പോൾ ചില വീടുകളിൽ കുറച്ചൊക്കെ മേൽകൈ ആൺകുട്ടികൾക്ക് ലഭിക്കുമെങ്കിലും വളർന്നു കഴിഞ്ഞാൽ പെങ്ങന്മാരെ കെട്ടിച്ചു വിടുക, വീട് പണിയുക, മാതാപിതാക്കളുടെ ശ്രുശ്രൂഷ, പെങ്ങന്മാരുടെ പ്രസവം, അവരുടെ വീടുപണി, അവരുടെ കുട്ടികളുടെ ഓരോ പടവുകളിലും അവരെ സഹായിക്കുക. എന്നുതുടങ്ങി ഒരു ജീവിതകാലം മുഴുവൻ ചുമക്കാനുള്ള ഉത്തരവാദിത്തങ്ങൾ അവന്റെ തലയിൽ ഉണ്ടാകും. ജീവിതത്തിൽ ഒരിക്കലും അവർ തുറന്നു ചിരിക്കില്ല. എപ്പോഴും ആലോചനയിലായിരിക്കും. ചിലർ മദ്യത്തിൽ അഭയം തേടും. ചിലർ നെടുവീർപ്പിട്ടു ജീവിതാവസാനം വരെ വീടിനു വേണ്ടി പണിതു അവസാനം ആയുസ്സെത്താതെ ഹാർട്ട്…
Author: Asha Rose
“പ്രണയമേ നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ” എനിക്കേറ്റം ഇഷ്ടപെട്ട പ്രണയഗാനത്തിലെ വരികളാണ്. മൃത്യു എന്നെ പുല്കുന്നതിനു മുൻപ് മരണം ഒരു തണുപ്പായി എന്റെ പാദങ്ങളെ ആഗിരണം ചെയ്യുന്നതിന് മുൻപ് എന്റെ പ്രണയത്തിലേക്കു ഞാൻ നടന്ന വഴികളെ ഞാൻ ഓർക്കുന്നു. എവിടെവച്ചായിരുന്നു ഞാൻ എന്റെ പ്രണയം കണ്ടെത്തിയത്? പണ്ട് പണ്ടേ എന്റെ പാവകൾക്കുള്ളിൽ ഒളിപ്പിച്ച പ്രണയത്തിന്റെ നുറുങ്ങുകൾ ഓരോന്നായി പൂരിപ്പിച്ചു പൂരിപ്പിച്ചു മുഴുമിപ്പിച്ചപ്പോൾ അതിനു നിന്റെ ഛായ ആയിരുന്നു. നിന്നെ ആദ്യം കണ്ടപ്പോഴും എവിടെയോ കണ്ടുമറന്ന മുഖം എന്ന തോന്നലുണ്ടാക്കിയതും ഇതേ ദേജാവു തന്നെയായിരുന്നില്ലേ! എന്നിട്ടും “ഇഷ്ടമാണ് ” ” ഐ ലവ് യു ” ഒന്നും പറയാതിരുന്നത് നമ്മുടെ ബന്ധം അതിനേക്കാളൊക്കെ ഏറെ മുകളിലായതുകൊണ്ടാണ്. എനിക്ക് നിന്നെ ഇഷ്ടമാണെന്നു ഞാനോ നീയോ പറയേണ്ട കാര്യമില്ല. അത് ഈ പ്രപഞ്ചം ഉണ്ടായതു മുതൽ കല്പിച്ചു വിട്ടതാണ്. നിനക്ക് എന്റേതാകാനല്ലാതെ വേറെ തരമില്ല എന്നതാണ് സത്യം. പക്ഷെ ആ പ്രണയവും നിഗൂഢവും…
“ഏത് ആഘോഷവും സ്ത്രീകൾക്കുള്ള ഇരുട്ടടിയാണ്. അതിൽ മത വ്യത്യാസമില്ല. ഓണമായാലും വിഷുവായാലും പെണ്ണുങ്ങൾ നടു ഒടിയുന്നത് വരെ പണിയെടുത്തു പുരുഷന്മാരെയും, കുട്ടികളെയും വയറു പൊട്ടും വരെ തീറ്റിക്കുന്നതാണ് രീതി. പ്രത്യേകിച്ച് കേരളത്തിലെ പുരുഷന്മാർക്ക് അടുക്കള നിഷിദ്ധമാണല്ലോ? ചില വീടുകളിൽ ആഘോഷവസരങ്ങളിൽ നള പാചകവുമായി ആണുങ്ങൾ ഇറങ്ങും എന്ന് കേട്ടിട്ടുണ്ട്. അത്തരം ഭാഗ്യവതികളെ ഈയുള്ളവൾ ജീവിതത്തിൽ കണ്ടു മുട്ടിയിട്ടില്ല. ഏതു ആഘോഷം വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്നൊരു ചൊല്ലുണ്ട്. ക്രിസ്ത്യൻ കുടുംബങ്ങളിലെ അച്ചായത്തിമാരുടെയും സ്ഥിതി ഇത് തന്നെയാണ്. ഈസ്റ്റർ വരാൻ പോകുന്ന ഈ വേളയിൽ അല്ലാതെ ഈ സങ്കടം ആരോട് പറയാൻ. ഓണത്തിനും വിഷുവിനുമൊക്കെ ഹിന്ദുക്കളുടെ സദ്യ ഏതാണ്ട് ഒരു 11-12 മണിയോട് കൂടെ തീരും. പിന്നെ വിശ്രമമാണ്. എന്നാൽ ഈ അച്ചായത്തികളുടെ കാര്യം ഇച്ചിരെ കഷ്ടമാണ്. ഏതു ആഘോഷം വന്നാലും അതിനു മുൻപൊരു നോയമ്പുണ്ട്. ഈ നോയമ്പ് എടുക്കുന്നത് തന്നെ പോത്തും കോഴിയും മീനും മൂക്ക് മുട്ടെ അടിക്കുമ്പോൾ ഒരു “ഇത്…
പൂർത്തിയാകാത്ത ജോലികളും ഇടക്ക് നിർത്തിയ കാര്യങ്ങളും മനുഷ്യരുടെ മനസ്സിൽ കൂടുതൽ വ്യക്തമായി ഓർമ്മയിൽ നിൽക്കും എന്ന ആശയമാണ് സൈക്കോളജിയിൽ സൈഗാർമിക് ഇഫക്ട് എന്ന് പറയുന്നത്. ഒരു ജോലി പൂർണ്ണമാകാതെ നിൽക്കുമ്പോൾ അതു നമ്മുടെ മനസ്സിൽ കൂടുതൽ വ്യക്തമായി ഓർമ്മിക്കപ്പെടുകയും അത് പൂർത്തിയാക്കാനുള്ള സമ്മർദ്ദം ഉണ്ടാവുകയും ചെയ്യുന്നു. നമ്മൾ ഒരു കാര്യം പൂർത്തിയാക്കാതെ വിട്ടാൽ അത് വീണ്ടും വീണ്ടും മനസ്സിലേക്ക് വരും. പക്ഷേ പൂർത്തിയായ കാര്യങ്ങൾ അത്ര ശക്തമായി ഓർമ്മയിൽ നിൽക്കില്ല. ഉദാഹരണത്തിന് ടിവിയിൽ വരുന്ന സീരിയലുകൾ ഓരോ ദിവസവും അത് തുടരുമെന്ന് പറഞ്ഞു നിർത്തുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ നാളെ അത് കാണാനുള്ള ധൃതിയായിരിക്കും. മനസ്സ് എപ്പോഴും അതിനെപ്പറ്റി കൂടുതൽ ചിന്തിക്കും. അതാണ് സീരിയലിൽ ആളുകൾ അഡിക്റ്റ് ആകുന്നത്. പക്ഷേ ഒരു സിനിമ പൂർണമായി കണ്ടാൽ പിന്നെ അതിനെക്കുറിച്ച് അധികം ചിന്തിക്കേണ്ടി വരില്ല. മനസ്സിന്റെ അഥവാ തലച്ചോറിന്റെ ഈ പ്രതിഭാസത്തെയാണ് സൈഗാർമിക് ഇഫക്ട് എന്ന് പറയുന്നത്. 1927 ൽ മനശാസ്ത്രജ്ഞയായ ബൂമാ സൈഗാര്‍നിക് ആണ്…
അവളിലെ, അമ്മയെന്ന സ്ത്രീയാണ് ഞാൻ കണ്ട ഏറ്റവും മികച്ച പെണ്ണൊരുത്തി. മക്കൾക്ക് വേണ്ടി ചുറ്റുമുള്ളവയോടെല്ലാം പൊരുതിയ പെണ്ണൊരുത്തി. സ്വന്തം ആത്മാഭിമാനത്തോട് പോലും പലപ്പോഴും പൊരുതേണ്ടി വന്നവൾ. പക്ഷെ മക്കൾക്ക് ഇഷ്ടമായത് അങ്ങനെ ആത്മാഭിമാനത്തിന്റെ പേരിൽ മറ്റുള്ളവർക്ക് വിട്ടു കൊടുക്കാൻ തയ്യാറാവാത്തവൾ. ” അമ്മേ ഞങ്ങൾക്ക് അത് വേണ്ട” എന്ന് മക്കൾ പറഞ്ഞിരുന്നെങ്കിൽ റോസാ ദളങ്ങൾ പാകിയ ആ ചുവന്ന പരവതാനി പോലും അവൾ വേണ്ടെന്നു വയ്ക്കുമായിരുന്നു. എന്നാൽ അവർക്കു അതു വേണമായിരുന്നു. എന്നാൽ പിന്നെ അതിനു വേണ്ടി ആത്മാഭിമാനം പോലും പണയം വച്ചു അത് തിരിച്ചെടുക്കുക എന്നത് എന്റെ മാത്രം ഉത്തരവാദിത്തമായിരുന്നു. അതിനിടയിൽ കുറ്റപ്പെടുത്തലിന്റെ ശരമുനകൾ ഏറെ വന്നു നെഞ്ചിൽ തറക്കുമ്പോഴും പതറാതെ നിൽക്കേണ്ടി വന്നു കാരണം ലക്ഷ്യം ഒന്ന് മാത്രമായിരുന്നു. മക്കൾ ആവശ്യപ്പെട്ട ആ കിളി കൊത്തി തീരാറായ മാമ്പഴം തിരിച്ചു എന്റെ കയ്യിലെത്തിച്ചു കേടുപാടുകൾ കളഞ്ഞു, മധുരമൂറും ആ മാമ്പഴത്തെ മക്കൾക്ക് കൊടുക്കുക. അതിന്റെ മധുരമാകുന്ന സുരക്ഷിതത്വം നുകരാൻ…
“എന്തോന്നാ ഈ ദിവസത്തിന്റെ പ്രത്യേകത?” ” അത് പിന്നെ പ്രണയദിനം അല്ലിയോ? ” ” ഓ! മറ്റു ദിവസങ്ങളിലൊന്നും പ്രണയമില്ലയോ? ” ” ഓ എന്റെ ചേടത്തി അതീ പിള്ളേരുടെ പുതിയ ഫാഷനാ ” “ഞങ്ങൾക്കും ഉണ്ടായിരുന്നു പ്രണയ ദിനങ്ങൾ, അങ്ങിനെയാ പിള്ളേരൊക്കെ ജനിച്ചേ ” അന്നമ്മ ചേട്ടത്തിക്കു നാണം വന്നു. “എന്നാൽ ഈ പ്രണയദിനത്തിൽ മൂപ്പരോട് പോയി I love you പറഞ്ഞോ. ട്രെൻടിനൊപ്പം ആവാം” അതൊരു കാര്യമാണല്ലോ എന്ന് ചേടത്തിക്കും തോന്നി. അല്ലേലും ഇനി എത്ര നാൾ ഒപ്പമുണ്ടെന്നു പറയാൻ പറ്റില്ലല്ലോ. അങ്ങേരു ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെങ്കിലും തനിക്കു മേലാസകലം അസുഖമല്ലേ. ” അതേ, പിന്നേയ്…. ” പുള്ളിക്കാരന് ചെവിയല്പം കുറവാ. “എന്തുവാ” ” ആ ചെവിയിൽ വയ്ക്കുന്ന കുന്ത്രാണ്ടം വക്ക്. ഒരുകൂട്ടം പറയാനുണ്ട് ” ” ആ, എന്തോന്നാ ” അന്റോച്ചേട്ടൻ കുന്ത്രാണ്ടം ചെവിയിൽ തിരുകി കാതു കൂർപ്പിച്ചു. ” ആദ്യം നെറ്റിയിൽ, പിന്നെ കവിളിൽ, പിന്നെ താഴോട്ട്…..…
ഇന്നിൽ പരിതപിക്കുകയും കഴിഞ്ഞ കാലത്തിൽ അഭിരമിക്കുകയും ചെയ്യുന്നവരെ നമ്മൾ ഒരുപാട് കാണാറുണ്ട്. നമ്മൾ തന്നെ പലപ്പോഴും അങ്ങനെയാണ് ” ഇതൊക്കെ എന്ത് ഓണം! അതൊക്കെ ഞങ്ങളുടെ കാലത്തെ ഓണം” എന്നൊക്കെ പറയാത്തവർ വളരെ കുറവാണ് . നാം ജീവിക്കുന്ന കാലഘട്ടത്തെക്കാൾ നല്ലതായിരുന്നു പഴയ കാലം എന്ന് പറയുന്നവരെ പറ്റി നമ്മൾ പൊതുവേ പറയുക അവർ ഗൃഹാതുര ഓർമ്മകളിൽ ജീവിക്കുന്നു എന്നാണ് നൊസ്റ്റാൾജിയ എന്നാണ് നമ്മൾ അതിനെ വിശേഷിപ്പിക്കുക എന്നാൽ മനശാസ്ത്രത്തിൽ ഇത് ഗൃഹാതുരത്വം അല്ല ഇതിനെ അവരുടെ ഭാഷയിൽ Rosy retrospection എന്നാണ് പറയുക. റോസ് നിറം ഒരു പോസിറ്റീവ് മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ജീവിതത്തെ ഒരു റോസ് പെയിന്റ് അടിച്ച കണ്ണാടിയിലൂടെ നോക്കിക്കാണാൻ ഒക്കെ മനഃശാസ്ത്ര വിദഗ്ധന്മാർ നമ്മളോട് പറയാറുണ്ട്. എന്നാൽ Rosy Retrospection അത്ര പോസിറ്റീവായ ഒരു കാര്യമല്ല. ഭൂതകാലത്തെ ഒരു റോസ് നിറത്തിലുള്ള കണ്ണാടിയിലൂടെ നോക്കിക്കാണുന്നത്, ഭൂതകാലം വർത്തമാനകാലത്തേക്കാൾ സുന്ദരമാണെന്ന് തോന്നിക്കുന്ന (യഥാർത്ഥത്തിൽ അങ്ങനെയല്ലെങ്കിലും) ഈ പ്രതിഭാസത്തെ cognitive…
കോൺമാരി ശുചീകരണം എന്ന കഴിഞ്ഞ ഭാഗത്തിൽ നമ്മൾ കണ്ടത് വൃത്തിയാക്കലിനോടുള്ള പ്രതിബദ്ധതയാണ്. ഇനി ബാക്കി അഞ്ചു അടിസ്ഥാന തത്വങ്ങൾ എന്താണെന്നു നോക്കാം. 2. നമുക്കേറെയിഷ്ടപ്പെട്ട ഒരു life style ഭാവനയിൽ കൊണ്ട് വരിക : നാം ജീവിക്കാൻ പോകുന്ന അന്തരീക്ഷം, style എങ്ങിനെയുള്ളതാവണമെന്ന് നമ്മുടെ ഭാവനയിലാണ് ആദ്യം കൊണ്ടുവരേണ്ടത്. മനസ്സിൽ അതിനെ പറ്റി വ്യക്തമായ ഒരു ചിത്രം നമുക്കുണ്ടാവണം. ഈ രീതി പെട്ടെന്ന് വീട്ടിൽ വിരുന്നുകാർ വരുമ്പോൾ എമർജൻസി ആയി വൃത്തിയാക്കുന്ന ഒന്നല്ല ഇതെന്ന് നമ്മൾ മുൻപ് പറഞ്ഞല്ലോ. ഇടയ്ക്കിടെ ചെയ്യാതെ ഒരിക്കൽ തീരുമാനിച്ചു ജീവിതത്തെ മുഴുവനായും ക്രമീകരിക്കുന്ന രീതിയാണിത്. അതിനാൽ തന്നെ നമ്മുടെ ഇഷ്ടപെട്ട ജീവിതരീതി വ്യക്തമായും, വിശദമായും മനസ്സിൽ ചിത്രീകരിക്കുക. നിങ്ങൾക്ക് വരയ്ക്കാൻ കഴിവുണ്ടെങ്കിൽ അത് വരച്ചെടുക്കുക. എഴുതാനാണ് കഴിവെങ്കിൽ വിശദമായി എഴുതി വക്കുക. ഇതൊന്നും സാധിക്കില്ലെങ്കിൽ മാഗസിനുകളിൽ നിന്ന് പടങ്ങൾ വെട്ടി ഒട്ടിച്ചും വിഷൻ ബോർഡ് തയ്യാറാക്കാം. സമയം എടുത്തു തന്നെ അത് തയ്യാറാക്കണം. നിങ്ങളുടെ വീട് മൊത്തത്തിൽ…
വീണ്ടും ഒരു പുതു വർഷം കൂടി. എല്ലാ പുതുവർഷത്തിനും ഉത്സവങ്ങൾക്കും മുൻപ് വർഷത്തിൽ ഒരിക്കലോ രണ്ടു തവണയോ നമ്മളെല്ലാം ചേട്ടയെ പുറത്താക്കൽ അഥവാ വീട് വൃത്തിയാക്കൽ അഥവാ ഒതുക്കി പെറുക്കൽ ചെയ്യാറുണ്ട്. എന്നാൽ അതിന്റെ ശാസ്ത്രമൊന്നും നോക്കാൻ മിനകെടാറില്ല. ഈയിടെ ലോകശ്രദ്ധ ആകർഷിച്ച ഒരു പുസ്തകമുണ്ട്. Mary Kondo എന്ന ജാപ്പനീസ് യുവതി എഴുതിയ ” The life changing method of tidying up”. ഈ പുസ്തകം ഇതിനോടകം തന്നെ 30 ഭാഷകളിലേക്ക് വിവർത്തനം ചെയ്തു കഴിഞ്ഞു. എന്തായിരുന്നു ഈ പുസ്തകത്തിന്റെ പ്രത്യേകത? അതിലുടനീളം പ്രതിപാദിച്ചിരിക്കുന്ന അടുക്കിപെറുക്കൽ ഒരു വലിയ ഫിലോസഫി ഉൾകൊള്ളുന്നതായിരുന്നു എന്നതാണ് ആ പ്രത്യേകത. The konmari method ഒരു സാധാരണ അടുക്കിപെറുക്കൽ അല്ല മറിച്ചു നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒരു ജീവിത ക്രമീകരണമാണ്. നമുക്ക് സന്തോഷം തരുന്നവരുടെ കൂടെ സമയം ചിലവഴിക്കാൻ നമുക്ക് ഇഷ്ടമല്ലേ? അത്തരം സന്ദർഭങ്ങളിൽ നമ്മൾ വളരെ ഊർജ്ജസ്വലരും, ക്രിയാത്മകരും…
ഞാൻ കണ്ട അമേരിക്ക – സുഭിക്ഷതയുടെ രാജ്യം യാത്രവിവരണം എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ മേഖലയാണ്. എപ്പോഴും പോയ രാജ്യങ്ങളെ പറ്റി എഴുതുമ്പോൾ കുറച്ചു “തള്ള് ” ആകുമോ എന്നൊരു ആശങ്കയാണ് . ഇപ്രാവശ്യം വെക്കേഷൻ അമേരിക്കയിൽ ആയിരുന്നു. ഭർത്താവിന്റെ സ്വപ്ന സാമ്രാജ്യം അമേരിക്കയാണ്. പെങ്ങളെ ഒരു അമേരിക്കകാരനെ കൊണ്ടു കെട്ടിച്ചു പുളളി ആ സ്വപ്നം പകുതി സാക്ഷാൽകരിച്ചു. പക്ഷേ ആ പെങ്ങളെ കാണാൻ പോകൽ പിന്നെയും വൈകി. ഇത്തവണയാണ് അത് സാധിച്ചത്. എനിക്ക് മഞ്ഞ് വീഴ്ച വലിയ ഒരു ദൗർബല്യം ആയതിലാണ് യാത്ര ശൈത്യകാലത്തേക്ക് തന്നെ ആക്കിയത്. കൊറോണ കാരണം രണ്ടു പ്രാവശ്യം മാറ്റി വച്ച ഈ യാത്ര പൂർത്തിയായത് ഫെബ്രുവരി 16ന് ആയിരുന്നു. രണ്ടു മണിക്കൂർ മുംബയിലേക്കുള്ള യാത്രയും പിന്നീട് നീണ്ട പതിനാറു മണിക്കൂർ യാത്രയും ഒട്ടും മടുപ്പിക്കാതിരുന്നത് അമേരിക്കയെന്ന ആ സ്വപ്നം കാണാനുള്ള ഉത്സുക്‌ത ഒന്നുകൊണ്ടു മാത്രമാണ്. അമേരിക്കയെ ഒറ്റ വാക്കിൽ “സുഭിക്ഷ രാജ്യം അല്ലെങ്കിൽ ലാൻഡ്…
