Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവളിലെ അമ്മയെന്ന സ്ത്രീ
കഥ കുട്ടികൾ ജീവിതം പാരന്റിങ് വിവാഹം സ്ത്രീ

അവളിലെ അമ്മയെന്ന സ്ത്രീ

By Asha RoseMarch 8, 20266 Comments2 Mins Read61 Views
Bookmark Now
Please login to bookmark Close

No account yet? Register

അവളിലെ, അമ്മയെന്ന സ്ത്രീയാണ് ഞാൻ കണ്ട ഏറ്റവും മികച്ച  പെണ്ണൊരുത്തി. മക്കൾക്ക്‌ വേണ്ടി ചുറ്റുമുള്ളവയോടെല്ലാം പൊരുതിയ പെണ്ണൊരുത്തി. സ്വന്തം ആത്മാഭിമാനത്തോട് പോലും പലപ്പോഴും പൊരുതേണ്ടി വന്നവൾ. പക്ഷെ മക്കൾക്ക്‌ ഇഷ്ടമായത് അങ്ങനെ ആത്മാഭിമാനത്തിന്റെ പേരിൽ മറ്റുള്ളവർക്ക് വിട്ടു കൊടുക്കാൻ തയ്യാറാവാത്തവൾ.

” അമ്മേ ഞങ്ങൾക്ക് അത് വേണ്ട”

എന്ന് മക്കൾ പറഞ്ഞിരുന്നെങ്കിൽ റോസാ ദളങ്ങൾ പാകിയ ആ ചുവന്ന പരവതാനി പോലും അവൾ വേണ്ടെന്നു വയ്ക്കുമായിരുന്നു. എന്നാൽ അവർക്കു അതു വേണമായിരുന്നു. എന്നാൽ പിന്നെ അതിനു വേണ്ടി ആത്മാഭിമാനം പോലും പണയം വച്ചു അത് തിരിച്ചെടുക്കുക എന്നത് എന്റെ മാത്രം ഉത്തരവാദിത്തമായിരുന്നു.

അതിനിടയിൽ കുറ്റപ്പെടുത്തലിന്റെ ശരമുനകൾ ഏറെ വന്നു നെഞ്ചിൽ തറക്കുമ്പോഴും പതറാതെ നിൽക്കേണ്ടി വന്നു കാരണം ലക്ഷ്യം ഒന്ന് മാത്രമായിരുന്നു. മക്കൾ ആവശ്യപ്പെട്ട ആ കിളി കൊത്തി തീരാറായ മാമ്പഴം തിരിച്ചു എന്റെ കയ്യിലെത്തിച്ചു കേടുപാടുകൾ കളഞ്ഞു, മധുരമൂറും ആ മാമ്പഴത്തെ മക്കൾക്ക്‌ കൊടുക്കുക. അതിന്റെ മധുരമാകുന്ന സുരക്ഷിതത്വം നുകരാൻ മക്കളെ അനുവദിക്കുക. എളുപ്പമായിരുന്നില്ല അത്. കിളികൾ പലപ്പോഴും വെട്ടു കിളികൾ ആയിരുന്നു. സകല പച്ചപ്പുകളെയും അവർ അതിനോടകം കാർന്നു തിന്നിരുന്നു. എങ്കിലും അത്  മക്കളുടെ ഇഷ്ടം ആയതു കൊണ്ടു മാത്രം അവളതു തിരിച്ചു പിടിച്ചു. ചോരയും നീരും നനച്ചു അവിടെ വീണ്ടും പച്ചപ്പിന്റെ രാശി വരുത്തി.

ഇന്നവർ അവരുടെ ആകാശങ്ങളിൽ സ്വതന്ത്രമായി പറക്കുമ്പോൾ അവൾ ഏറെ സന്തുഷ്ടയാണ് കാരണം അവളിലെ അമ്മ എന്ന സ്ഫുരണം കെടുത്താതെ അവളിന്നും സൂക്ഷിക്കുന്നു. അവളിലെ ഭാര്യക്ക്, അവളിലെ മരുമകൾക്ക് ഇതെല്ലാം ഇട്ടെറിഞ്ഞു കൊടുത്തു മക്കളെയുംകൊണ്ട് രക്ഷപ്പെട്ടു ഓടാമായിരുന്നു. അത് തന്നെയാണ് ചെയ്യേണ്ടത്

” ഞങ്ങളൊക്കെ ” അങ്ങിനെയാ ചെയ്യാ എന്ന് വിമർശിച്ചവർ ആയിരുന്നു ഏറെയും.

” I pity you ” എന്ന് വെറുപ്പോടെ സഹതപിച്ചവർ ആയിരുന്നു ചുറ്റിലും.

ഓടിയൊളിക്കുക എളുപ്പമാണ്. ഒഴുക്കിനെതിരെ നീന്താനാണ് പ്രയാസം. സ്ത്രീത്വത്തിനേക്കാൾ മാതൃത്വത്തിന് പ്രാധാന്യം കൊടുത്തു എന്നതാണ് അവൾ ചെയ്ത തെറ്റെന്നു അവളുടെ ബന്ധുക്കൾ കുറ്റപ്പെടുത്തുമ്പോഴും പരസ്പരം വലിച്ചു കീറാൻ അവൾ മക്കളെ വിട്ടു കൊടുക്കാൻ ഒരുക്കമായിരുന്നില്ല. സാമം, ദാനം, ഭേദം, ദണ്ഡo എല്ലാം പ്രയോഗിച്ചും അവൾ പിടിച്ചു നിന്നു.

ഇന്ന് “എനിക്ക് ലോകത്തു ഏറ്റവും പ്രിയപ്പെട്ട സ്ത്രീ അമ്മയാണ് ” എന്ന് മകന്റെ സന്ദേശം വരുമ്പോൾ അവൾ സ്വയം തോളിൽ തട്ടി അഭിനന്ദിക്കുന്നതിനോടൊപ്പം കൃതാർത്ഥതയോടെ പറയുന്നു അവൾ വളർത്തിയ മകനാണ് ലോകത്തിലെ ഏറ്റവും നല്ല പുരുഷൻ എന്ന്. കാരണം സ്ത്രീയുടെ ശക്തി, വിപദി ധൈര്യം, ആർദ്രത എല്ലാം കണ്ടും അനുഭവിച്ചുമാണ് അവൻ വളർന്നത്. അവളുടെ മകന് ഒരിക്കലും സ്ത്രീയെ ഒരു അബലയായ വ്യക്തിത്വമായി കാണാൻ കഴിയില്ല. അവളുടെ മകൾക്കു ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള ധൈര്യവും പ്രദാനം നൽകി അവൾ അവളുടെ തന്നെ കണ്ണിൽ പെണ്ണൊരു തീയായി തന്നെ നിലകൊള്ളുന്നു.

പരിഭവങ്ങളുണ്ടായിരുന്നെങ്കിലും പരാതി പറഞ്ഞില്ല, പരിഹസിച്ചവരെ നോക്കി ചിരി കൊണ്ടു ഒപ്പ് വച്ചവൾ. അവളും ഇടയ്ക്കിടെ പെയ്യാറുണ്ട് ആർത്തലച്ചു തന്നെ. പക്ഷെ, കണ്ണിൽ നിന്നും കവിളിലേക്ക്… ആരുമറിയാതെ…

അവളിലെ ആ അമ്മ എന്ന സ്ത്രീക്ക് അഭിനന്ദനങ്ങൾ.

Post Views: 203
1
Asha Rose

എഴുത്തു ഏറെയിഷ്ടം. ജോലി :വക്കീൽ

6 Comments

  1. Joyce Varghese on March 10, 2026 12:11 AM

    അമ്മ എന്ന വികാരം മനോഹരമായി അവതരിപ്പിച്ചു.
    👍❤️

    Reply
    • Asha Rose on March 11, 2026 4:10 PM

      🙏❤️

      Reply
  2. Pradeesh on March 9, 2026 10:46 PM

    മനസ്സിനെ തൊട്ടു. 🙏👌

    Reply
    • Asha Rose on March 11, 2026 4:11 PM

      ❤️🙏

      Reply
  3. Sunandha on March 9, 2026 10:46 AM

    അമ്മ ❤️

    Reply
    • Asha Rose on March 11, 2026 4:11 PM

      ❤️🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.