Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ROSY RETROSPECTION
അനുഭവം അറിവുകൾ ആരോഗ്യം ഓർമ്മകൾ ജീവിതം പുസ്‌തകം പ്രചോദനം പ്രണയം ബന്ധങ്ങൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ

ROSY RETROSPECTION

By Asha RoseFebruary 2, 2026Updated:March 2, 202612 Comments4 Mins Read814 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്നിൽ പരിതപിക്കുകയും കഴിഞ്ഞ കാലത്തിൽ അഭിരമിക്കുകയും ചെയ്യുന്നവരെ നമ്മൾ ഒരുപാട് കാണാറുണ്ട്. നമ്മൾ തന്നെ പലപ്പോഴും അങ്ങനെയാണ് ” ഇതൊക്കെ എന്ത് ഓണം! അതൊക്കെ ഞങ്ങളുടെ കാലത്തെ ഓണം” എന്നൊക്കെ പറയാത്തവർ വളരെ കുറവാണ് . നാം ജീവിക്കുന്ന കാലഘട്ടത്തെക്കാൾ നല്ലതായിരുന്നു പഴയ കാലം എന്ന് പറയുന്നവരെ പറ്റി നമ്മൾ പൊതുവേ പറയുക അവർ ഗൃഹാതുര ഓർമ്മകളിൽ ജീവിക്കുന്നു എന്നാണ് നൊസ്റ്റാൾജിയ എന്നാണ് നമ്മൾ അതിനെ വിശേഷിപ്പിക്കുക

എന്നാൽ മനശാസ്ത്രത്തിൽ ഇത് ഗൃഹാതുരത്വം അല്ല ഇതിനെ അവരുടെ ഭാഷയിൽ Rosy retrospection എന്നാണ് പറയുക. റോസ് നിറം ഒരു പോസിറ്റീവ് മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ജീവിതത്തെ ഒരു റോസ് പെയിന്റ് അടിച്ച കണ്ണാടിയിലൂടെ നോക്കിക്കാണാൻ ഒക്കെ മനഃശാസ്ത്ര വിദഗ്ധന്മാർ നമ്മളോട് പറയാറുണ്ട്. എന്നാൽ Rosy Retrospection അത്ര പോസിറ്റീവായ ഒരു കാര്യമല്ല. ഭൂതകാലത്തെ ഒരു റോസ് നിറത്തിലുള്ള കണ്ണാടിയിലൂടെ നോക്കിക്കാണുന്നത്, ഭൂതകാലം വർത്തമാനകാലത്തേക്കാൾ സുന്ദരമാണെന്ന് തോന്നിക്കുന്ന  (യഥാർത്ഥത്തിൽ അങ്ങനെയല്ലെങ്കിലും) ഈ പ്രതിഭാസത്തെ cognitive bias ( ചിന്താ പക്ഷപാതം) എന്നാണ് മനശാസ്ത്രത്തിൽ അറിയപ്പെടുന്നത്. ഇത് മനസ്സിന്റെ ഒരുതരം കളിയാണ്.

ഇന്ന് സ്കൂൾ ദിനങ്ങളെ കുറിച്ച് ഓർക്കുമ്പോൾ നമുക്ക് വല്ലാത്ത സുന്ദരകാലമായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ സ്കൂൾ കാലത്തെ പരീക്ഷ പേടിയും ചോദ്യങ്ങൾ ചോദിക്കുമോ എന്നുള്ള ഭയവും കൂടുതൽ മാർക്ക് നേടുന്ന കുട്ടികളുമായുള്ള താരതമ്യപ്പെടുത്തലും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും എല്ലാം നമ്മളെ അലസോരപ്പെടുത്തിയിരുന്നെങ്കിലും ആ ഓർമ്മകൾ എല്ലാം തലച്ചോർ മേശയിൽ വച്ച് എഡിറ്റ് ചെയ്തു അസുഖകരമായ ഓർമ്മകളെ ഡിലീറ്റ് ചെയ്തു സുഖമുള്ളവയെ ഒരു റോസ് ഗ്ലാസിലൂടെ കുറെ കൂടെ നിറമുള്ളതായി അവതരിപ്പിക്കുന്ന പക്ഷപാതപരമായ ചിന്താ അവസ്ഥയാണ് Rosy retrospection. ഇത് ഗൃഹാതുരത്വം ആയി പലരും വ്യാഖ്യാനിക്കും എന്നാൽ യഥാർത്ഥത്തിൽ ഇത് ഗൃഹാതുരത്വം അഥവാ nostalgia അല്ല.

അപ്പോൾ എന്താണ് നൊസ്റ്റാൾജിയ? അതൊരു cognitive bias അല്ലേയല്ല. മാത്രവുമല്ല നൊസ്റ്റാൾജിയ അഥവാ ഗൃഹാതുരത്വം ഒരു പോസിറ്റീവ് ആറ്റിട്യൂട് ആയാണ് പൊതുവേ കണക്കാക്കുന്നത്. Nostos എന്ന വാക്കിന്റെ അർത്ഥം home coming എന്നാണ്. Algia എന്ന വാക്ക് സയൻസിൽ വേദനയെ സൂചിപ്പിക്കുന്നതാണ് ( eg: മയാള്‍ജിയ). അപ്പോൾ നൊസ്റ്റാൾജിയ എന്നു പറഞ്ഞാൽ home coming ന്റെ വേദന എന്നാണ് അഥവാ പഴയ ഓർമ്മകളുടെ വേദന. ഇത് പണ്ട് പട്ടാളക്കാർക്ക് അനുഭവപ്പെടുന്ന ഒരു മാനസികരോഗം ആയിട്ടാണ് കണക്കാക്കിയിരുന്നത് ഇന്നതിനെ ഒരു അവസ്ഥയായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ Rosy retrospection എന്നാൽ ഇതിൽ നിന്നും തികച്ചും വിഭിന്നമാണ്. ഈ ചിന്താ പക്ഷഭേദത്തെ ( cognitive bias) അത്ര പോസിറ്റീവ് ആയിട്ടല്ല മനശാസ്ത്രം കണക്കാക്കുന്നത്. ഇത് മനസ്സിന്റെ ഒരു മാനിപുലേഷൻ ടെക്നിക് ആണ്. യഥാർത്ഥ ഭൂതകാലത്തിലെ അസുഖകരമായ അവസ്ഥകൾ മറന്നു അവയിലെ സുഖമുള്ള ഓർമ്മകൾ മാത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന നമ്മുടെ തലച്ചോറിന്റെ ഒരു മായാപ്രകടനം. ഇപ്പോൾ നമ്മൾ സ്വർഗീയമെന്ന് സ്വയം വിശേഷിപ്പിക്കുന്ന കാലം ഏതായിരിക്കും? അത് ആ സമയത്ത് നമ്മുടെ വൈകാരിക നിമിഷങ്ങളെ ആശ്രയിച്ചിരിക്കും.

പൊതുവേ കുട്ടിക്കാലം നമുക്ക് ഉത്തരവാദിത്വങ്ങളോ ഭാവിയെ പറ്റിയുള്ള ഉത്കണ്ഠകളോ ഇല്ലാത്തതുകൊണ്ട് രസകരമായി തോന്നാം എന്നാൽ ഒരു 50 വയസ്സ് പിന്നിട്ട വ്യക്തിക്ക് ബാല്യകാലത്തെക്കാൾ ഓർമ്മ ഒരു 15 വയസ്സ് പിന്നിട്ടതിനുശേഷം ഉള്ള കാലമായിരിക്കാം കാരണം ബാല്യത്തിൽ കിട്ടാത്ത പല സ്വാതന്ത്ര്യങ്ങളും ലഭിക്കുകയും എന്നാൽ യഥാർത്ഥത്തിൽ മുതിർന്നവരുടെ ഉത്തരവാദിത്വങ്ങൾ തലയിൽ ആയിട്ടും ഇല്ല അതുകൊണ്ടുതന്നെ ഇതൊരു സ്വർഗ്ഗീയ കാലമായി തോന്നും. ആദ്യ ക്രഷ് തോന്നിയത്, ആദ്യ പ്രണയം മൊട്ടിട്ടത്, അതിന്റെ സുന്ദരമായ ഓർമ്മകൾ എല്ലാം. എന്നാൽ ചിലപ്പോൾ അത്തരം ഒരു പ്രണയത്തിൽ നല്ല ഓർമ്മകളെക്കാൾ കൂടുതൽ ചതി, അക്രമം, കുറ്റപ്പെടുത്തൽ, സ്വാർത്ഥത, അവഗണന, വിരഹം ഇവയെല്ലാം നമ്മൾ അനുഭവിച്ചിരിക്കും എന്നാൽ Rosy retrospection എന്ന പ്രതിഭാസത്തിൽ നമ്മുടെ തലച്ചോർ അതെല്ലാം ഡിലീറ്റ് ചെയ്തു ആ പ്രണയാനുഭവങ്ങളെ ഒരു റോസാദളങ്ങൾ നിരത്തിയിട്ട തളികയിൽ വെച്ച് അലങ്കരിച്ച് നമുക്ക് തരുന്നു. നമ്മുടെ മനസ്സിൽ ആ കാലത്തെക്കുറിച്ച് പോസിറ്റീവ് ചിന്തകൾ മാത്രം നിറയും. എന്നാൽ അതൊരു പോയ്ക്കാഴ്ചയാണ്. തലച്ചോറിന്റെ വിവേചനപരമായ ഒരു തിരഞ്ഞെടുക്കല്‍.

ഈയടുത്തകാലത്തായി സ്കൂൾ വാട്സപ്പുകൾ, ഗ്രൂപ്പുകൾ സജീവമായി കൊണ്ടിരിക്കുകയാണ്. റീയൂണിയനുകൾ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ് അതുപോലെതന്നെ പഴയ പ്രണയം പൊടിതട്ടിയെടുത്തുള്ള ഒളിച്ചോട്ടങ്ങളും. പണ്ടത്തെ പ്രണയങ്ങൾ കണ്ടുമുട്ടുമ്പോൾ ഈ വില്ലൻ Rosy retrospection നമുക്ക് തരുന്നത് മധുരോദായകമായ ഓർമ്മകളാണ്. വർത്തമാനകാലത്തിലെ അവഗണനയും കുറ്റപ്പെടുത്തലും തീർത്താൽ തീരാത്ത ഉത്തരവാദിത്വങ്ങളും കൂടിയാകുമ്പോൾ ഭർത്താവിനെയും മക്കളെയും അല്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പൂർവ്വ പ്രണയത്തിന്റെ കൂടെ പോകുന്നത് ഇന്നൊരു പതിവായിരിക്കുന്നു. എന്നാൽ അത് തലച്ചോറിന്റെ ഒരു കളി മാത്രം ആണെന്ന് തിരിച്ചറിയുന്നതോടുകൂടി ആ ബന്ധം വഷളാകുന്നു. അത് ചിലപ്പോൾ കൊലപാതകത്തിലോ ആത്മഹത്യയിലോ കലാശിക്കുന്നു. ഇന്ന് ഒരുപാട് കേട്ടുകൊണ്ടിരിക്കുന്ന ഒരു വാർത്തയാണിത്. ഇതിലെല്ലാം ഈ റോസി റെട്രോസ്പെക്ഷൻ ഒരു പ്രധാന വില്ലനാണ് ഈ പ്രതിഭാസത്തിന് ഗുണവും ദോഷവും ഉണ്ടെങ്കിലും കൂടുതലും ഇതൊരു നെഗറ്റീവ് ചിന്താഗതി ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.

ഏതു പ്രായത്തിലെ ചിന്തകളാണ് നമ്മുടെ മനസ്സിൽ കൂടുതൽ രൂപപ്പെടുന്നത് അതിനെ ചിന്തയുടെ ഗ്രാഫിൽ reminiscence bump എന്നാണ് അറിയപ്പെടുക ഓർമ്മകൾ പലതും സ്വയം ഉണ്ടാകുന്നതല്ല മറിച്ച് തലച്ചോർ ബോധപൂർവ്വം ഉണ്ടാക്കിയെടുക്കുന്നതാണ്. സ്മൃതി ( memory) സ്ഥിരമായ ഒരു രേഖപ്പെടുത്തൽ അല്ല മറിച്ച് കാലക്രമേണ പുന സംഘടിക്കപ്പെടുന്ന ഒരു സജീവ മാനസിക പ്രക്രിയയാണ് അതിനാൽ ഒരാൾ തന്റെ ഭൂതകാലത്തെ സംഭവങ്ങളെ യാഥാർത്ഥ്യപരമായി അല്ലാതെ വികാരാത്മകമായി വിലയിരുത്തുന്നു . ഇതാണ് Rosy retrospection എന്ന പ്രതിഭാസത്തിന്റെ അടിസ്ഥാന കാരണം.

ചില പഴയകാല സംഭവങ്ങളെ പറ്റി തെറ്റായ എന്നാൽ സുഖകരമായ ഓർമ്മകളാണ് തലച്ചോർ നമുക്ക് വേണ്ടി ഉണ്ടാക്കിയെടുക്കുന്നത്. എന്റെ ഒരു സുഹൃത്ത് ചെറുപ്പകാലത്തെ പറ്റി പറയുന്ന പല കാര്യങ്ങളും എനിക്ക് ഓർമിച്ചെടുക്കാൻ പറ്റാറില്ല. അത് അവളുടെ Rosy retrospection ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ അടുത്തകാലത്തായി ഒന്നാം ക്ലാസ് കൂട്ടായ്മയിൽ 24 മണിക്കൂറും മുഴുകിയിരിക്കുകയാണ് അവൾ. വാട്സ്ആപ്പ് ഗ്രൂപ്പിൽ അഭിപ്രായ പ്രകടനങ്ങൾ, ഓർമ്മകൾ, തമ്മിൽത്തല്ലുകൾ, ഗ്രൂപ്പ് വിട്ടോടൽ.. അവളുടെ Rosy retrospection നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അത് മറ്റു പലരുടെയും അങ്ങനെയല്ല എന്ന് തോന്നുന്നു. അങ്ങനെ ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എല്ലാം നല്ലതായി തോന്നുന്നത് ഒരു അയുക്തി ആണ്. Cognitive bias ആണ്. മനുഷ്യർ അവരുടെ കഴിഞ്ഞ അനുഭവങ്ങളെ യാഥാർത്ഥ്യത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ അനുകൂലമായും ആകർഷകമായും ഓർക്കുന്ന ഒരു മാനസിക പ്രവണതയാണ് rosy retrospection എന്ന് പറയാം. ഓർമ്മകളുടെ പുനസംസ്കരണ പ്രക്രിയയിൽ നെഗറ്റീവ് ഘടകങ്ങൾ മങ്ങിപ്പോവുകയും പോസിറ്റീവ് അനുഭവങ്ങൾ കൂടുതൽ ഊന്നി പറയുകയും നിറമുള്ളതായി തോന്നുകയും ചെയ്യുന്നതാണ് ഇതിന്റെ മുഖ്യസ്വഭാവം.

ഇനി ഈ പ്രതിഭാസം ഗുണദോഷ സമ്മിശ്രം ആണെന്ന് നേരത്തെ പറഞ്ഞുവല്ലോ. എന്താണ് ഇതിന്റെ ഗുണഫലങ്ങൾ എന്ന് നോക്കാം. ഈ പ്രതിഭാസം ഒരു വ്യക്തിയുടെ മാനസിക സ്ഥിരത നിലനിർത്താനും ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷ വളർത്താനും സഹായിക്കുന്നു നെഗറ്റീവ് അനുഭവങ്ങളുടെ അമിതഭാരം കുറച്ച് മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ ഇതൊരു പ്രതിരോധ സംവിധാനം ( coping mechanism) ആയി പ്രവർത്തിക്കുന്നു.

അതേസമയം ഈ പ്രവണത അതിരുകടന്നാൽ യാഥാർത്ഥ്യബോധത്തെ ദുർബലപ്പെടുത്തുവാൻ സാധ്യതയുണ്ട് കഴിഞ്ഞ കാലത്തെ അതിപ്രസാദകരമായി ചിത്രീകരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യങ്ങളെ അപര്യാപ്തമായി കാണാനും നിലവിലെ വെല്ലുവിളികളെ നേരിടാനുള്ള കഴിവ് കുറയാനും കാരണമാകും. അതിനാൽ ഈ പ്രതിഭാസത്തെ പൂർണമായി നിഷേധിക്കുകയല്ല മറിച്ച് വിമർശനാത്മകമായ അവബോധത്തോടെ സമീപിക്കുകയാണ് ഉചിതം. ഓർക്കുക! വർത്തമാനകാലം ഒരു പത്തു വർഷം കഴിഞ്ഞാൽ ഈ റോസ് കണ്ണാടിയിലൂടെ നാം ആസ്വദിക്കുന്ന ഒന്നാകാം അതിനാൽ നമ്മുടെ നിലവിലെ ജീവിതത്തിലെ സുഖകരമായ കാര്യങ്ങൾ മാത്രം എടുത്ത് ആസ്വദിക്കാൻ ശ്രമിക്കുക.

റോസി റെട്രോസ്പെക്ഷൻ മനുഷ്യ മനസ്സിന്റെ സ്വാഭാവികവും അനിവാര്യവുമായ ഒരു ഘടകമാണ്. ഭൂതകാലത്തെ സ്നേഹത്തോടെ ഓർക്കുന്നതിനൊപ്പം, ഇപ്പോഴത്തെ യാഥാർത്ഥ്യങ്ങളെ ബോധപൂർവ്വം അംഗീകരിക്കുകയും ഭാവിയെ ഉത്തരവാദിത്വത്തോടെ രൂപപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഈ മാനസിക പ്രവണത മനുഷ്യ ജീവിതത്തിന് യഥാർത്ഥത്തിൽ ഗുണകരമാകുന്നത്.

Post Views: 1,001
3
Asha Rose

എഴുത്തു ഏറെയിഷ്ടം. ജോലി :വക്കീൽ

12 Comments

  1. Asha rose on March 2, 2026 4:59 PM

    🙏❤️

    Reply
  2. Pingback: അന്നമ്മ ചേട്ടത്തിയുടെ വാലെടൈൻസ് ഡേ  - By Asha Rose - കൂട്ടക്ഷരങ്ങൾ

  3. SumaJayamohan on February 8, 2026 3:22 PM

    പ്രയോജനമുള്ള അറിവുകൾ👌
    ഏതു കാര്യമായാലും നല്ലതു മാത്രം ഓർമ്മിക്കുന്നതാണല്ലോ സുഖം. ആ സുഖം നേടാൻ തലച്ചോർ സഹായിക്കുന്നു. ഭൂതം വർത്തമാനം ഭാവിയെ ബോധപൂർവ്വം സമീപിച്ചാൽ നല്ലതെന്ന് ഓർമ്മപ്പെടുത്തുന്ന എഴുത്ത്. ഇഷ്ടമായിട്ടോ♥️🌹👌

    Reply
    • Asha rose on March 2, 2026 4:59 PM

      🙏❤️

      Reply
  4. Sayara on February 7, 2026 7:12 PM

    ഒരുപാട് പുതിയ കാര്യങ്ങൾ അറിയാൻ സാധിച്ചു.. 🥰❤️
    നല്ല എഴുത്ത് 👌🙂

    Reply
    • Asha rose on March 2, 2026 5:00 PM

      🙏❤️

      Reply
  5. Thara Subhash on February 7, 2026 5:49 PM

    പുതിയ കാര്യങ്ങൾ പരിചയപ്പെടുത്തിയ എഴുത്ത്.👌👏❤️

    Reply
    • Asha rose on March 2, 2026 5:00 PM

      ❤️🙏

      Reply
  6. Seby Joseph on February 3, 2026 1:17 PM

    നന്നായി എഴുതി.കാലിക പ്രസക്തിയുള്ള ചിന്ത.

    Reply
    • Asha Rose on February 6, 2026 2:49 PM

      🙏❤️

      Reply
    • Joyce Varghese on February 7, 2026 12:48 AM

      Informative blog.
      Rosy glass-ലൂടെ നോക്കി കാണുന്ന മനസുഖം👌💖

      Reply
      • Asha Rose on February 7, 2026 11:57 AM

        🙏❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.