ഞാൻ കണ്ട അമേരിക്ക – സുഭിക്ഷതയുടെ രാജ്യം യാത്രവിവരണം എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ മേഖലയാണ്. എപ്പോഴും പോയ രാജ്യങ്ങളെ പറ്റി എഴുതുമ്പോൾ കുറച്ചു “തള്ള് ” ആകുമോ എന്നൊരു ആശങ്കയാണ് . ഇപ്രാവശ്യം വെക്കേഷൻ അമേരിക്കയിൽ ആയിരുന്നു. ഭർത്താവിന്റെ സ്വപ്ന സാമ്രാജ്യം അമേരിക്കയാണ്. പെങ്ങളെ ഒരു അമേരിക്കകാരനെ കൊണ്ടു കെട്ടിച്ചു പുളളി ആ സ്വപ്നം പകുതി സാക്ഷാൽകരിച്ചു. പക്ഷേ ആ പെങ്ങളെ കാണാൻ പോകൽ പിന്നെയും വൈകി. ഇത്തവണയാണ് അത് സാധിച്ചത്. എനിക്ക് മഞ്ഞ് വീഴ്ച വലിയ ഒരു ദൗർബല്യം ആയതിലാണ് യാത്ര ശൈത്യകാലത്തേക്ക് തന്നെ ആക്കിയത്. കൊറോണ കാരണം രണ്ടു പ്രാവശ്യം മാറ്റി വച്ച ഈ യാത്ര പൂർത്തിയായത് ഫെബ്രുവരി 16ന് ആയിരുന്നു. രണ്ടു മണിക്കൂർ മുംബയിലേക്കുള്ള യാത്രയും പിന്നീട് നീണ്ട പതിനാറു മണിക്കൂർ യാത്രയും ഒട്ടും മടുപ്പിക്കാതിരുന്നത് അമേരിക്കയെന്ന ആ സ്വപ്നം കാണാനുള്ള ഉത്സുക്‌ത ഒന്നുകൊണ്ടു മാത്രമാണ്. അമേരിക്കയെ ഒറ്റ വാക്കിൽ “സുഭിക്ഷ രാജ്യം അല്ലെങ്കിൽ ലാൻഡ്…
Author: Asha Rose
യാതൊരു മുൻവിധികളും ഇല്ലാതെ കാണാൻ പോയ ഒരു ചിത്രം ആണ് Eko. ഓഫീസിലെ സമ്മർദ്ദങ്ങൾക്ക് ഒരു ആശ്വാസം തേടി വെറുതെ പോയൊരു സിനിമ. എന്നാൽ അത് എനിക്ക് സമ്മാനിച്ചത് മിസ്റ്ററിയുടെ ഒരു ലോകമായിരുന്നു. ദുരൂഹതകൾ ചൂഴ്ന്നു നിൽക്കുന്ന ഒരു ചിത്രമാണ്. ഓരോ കഥാപാത്രത്തിനും അതിന്റെതായ importance കൊടുത്തു ഓരോ കഥപാത്രത്തിലും ഓരോ ദുരൂഹത നിറച്ചുള്ള ഒരു സിനിമ. അതിനു തിരഞ്ഞെടുത്ത സ്ഥലങ്ങൾ അതിലും ദുരൂഹത നിറഞ്ഞത് കൂടിയപ്പോൾ വല്ലാത്ത ദൃശ്യ അനുഭൂതി. തിയേറ്ററിൽ തന്നെ പോയി പടം കാണണം എന്നത് ഒരു അനിവാര്യത തന്നെയാണ്. കാരണം അത്രയ്ക്ക് നല്ല വിഷ്വൽസ് ആണ്. ഒരാളെ – കുര്യച്ഛനെ – തേടിയുള്ള യാത്രയാണ് ചിത്രം ഉടനീളം. ഓരോ കഥാപാത്രങ്ങളും വന്നു ഏതാണ്ട് ഈ തേടുന്നയാളുടെ ഒരു ഫുൾ character analysis നമുക്ക് നൽകുന്നുണ്ട്. ദുഷ്ടനാണോ രക്ഷകനാണോ എന്നൊന്നും മുഴുവൻ പറയാൻ പറ്റില്ലെങ്കിലും അന്വേഷിച്ചു വരുന്നവർക്കൊക്കെ അയാൾ ദ്രോഹം ചെയ്തിട്ടുണ്ട് എന്ന് നമുക്ക് മനസിലാക്കാം. ചിത്രത്തിന്റെ…
അന്നൊരു വല്ലാത്ത ദിവസമായിരുന്നു. പ്രകൃതിയാകെ എന്തോ ദുഃഖ ഭാവത്താൽ ഘനീഭവിച്ച അവസ്ഥ! ഞാൻ അന്ന് തിരിച്ചു എന്റെ പഠനസ്ഥലമായ ലണ്ടനിലേക്കുള്ള മടക്കയാത്രയിലായിരുന്നു. എന്റെ ഏഴു വയസ്സ് മാത്രം പ്രായമുള്ള ഇരട്ടകുട്ടികളെ തനിച്ചാക്കി സൈബർ നിയമം പഠിക്കാനുള്ള യാത്ര. ഇതിനു മുൻപ് എന്റെ ആദ്യയാത്രയിൽ തന്നെ മോൻ സങ്കടത്തിൽ ആയിരുന്നു. മോനും മോളുമാണ് ഇരട്ടകൾ മകൾ കുറച്ച് കൂടെ ബോൾഡ് ആണ്. മോൻ കുറച്ച് കൂടെ സെൻസിറ്റീവും. എന്റെ ആദ്യ യാത്രയിൽ കരുതിയത് പോലെ രണ്ടു പേർക്കും വർണ്ണ കടലാസിൽ പൊതിഞ്ഞ രണ്ടു സമ്മാനപൊതികൾ കാറിന്റെ ഡിക്കിയിൽ ഒളിച്ചു വച്ചിട്ടുണ്ട്. രാവിലെ എണീറ്റു പോകുമ്പോൾ അവരുടെ കരയുന്ന മുഖം കാണാൻ വയ്യ. അതിനാൽ സമ്മാനത്തെ പറ്റി അവരോടു പറയും. അതിന്റെ ഉള്ളിൽ എന്താകുമെന്നോർത്ത് അവർ എന്നോട് അമ്മ വേഗം പൊയ്ക്കോളൂ എന്ന് സമ്മതം തരും. ഉമ്മയൊക്കെ തന്നു എന്നെ യാത്ര അയക്കുമ്പോഴും അവരുടെ കണ്ണുകൾ ആ പൊതിഞ്ഞു വച്ച സമ്മാനപൊതികളിൽ ആയിരിക്കും. പക്ഷെ…
തമിഴ് നാട്ടിലെ നല്ലൈ പെൺറൈ പെറ്റയ് എന്ന ഒരു ഗ്രാമത്തിലെ ശേഖർ എന്നയാളുടെ മകളായ ലാവണ്യയും അതേ ഗ്രാമത്തിലെ ശിലബൈരശൻ എന്ന യുവാവും തമ്മിൽ പ്രണയത്തിലായി. ലാവണ്യയുടെ വീട്ടുകാർ നാടോടി എന്ന ജാതിയിൽ പെട്ടവരായതുകൊണ്ടും ശിലബൈരശന്റെ ജാതിയെക്കാൾ താഴ്ന്നതു ആയതുകൊണ്ടും അയാളുടെ വീട്ടുകാർ എതിർത്തു. എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് അവരുടെ വിവാഹം ലാവണ്യയുടെ അച്ഛനായ ശേഖർ നടത്തി കൊടുത്തു. എന്നാൽ ജാതി കോമരം തുള്ളുന്ന ആ നാട്ടിൽ അവർ മൂന്നു പേരെയും പിന്നീട് ആരും കണ്ടിട്ടില്ല. ശേഖറിനെയും മകൾ ലാവണ്യയെയും മകളുടെ ഭർത്താവ് ശിലബൈരശനെയുമാണ് കാണാതായത്. ശേഖറിന്റെ ഭാര്യ ജീവ ശേഖർ, പോലീസിൽ പരാതി നൽകി. തന്റെ മകളുടെ ഭർത്താവിന്റെ വീട്ടുകാരാണ് അവരുടെ തിരോധനത്തിന് പിന്നിൽ എന്ന് അവർ ആരോപിച്ചു. എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ ശിലബൈരശന്റെ വീട്ടുകാർക്ക് ഇതിൽ ഒരു പങ്കുമില്ലെന്നു മനസ്സിലായി. വർഷങ്ങൾ കഴിഞ്ഞു പോയി. അവരെക്കുറിച്ചു ആർക്കും ഒരറിവും കിട്ടിയില്ല. 2012 ലെ ഒരു മെയ് മാസം. തമിഴ്…
നീതി… വെറും രണ്ടക്ഷരം പക്ഷെ അത് കൂട്ടിമുട്ടിക്കാൻ ചിലപ്പോൾ ഒരാളുടെ ജീവിതം മൊത്തം ശ്രമിച്ചാലും സാധിക്കില്ല എന്നതാണ് വാസ്തവം. നമ്മുടെ മുന്നിൽ ധാരാളം ഉദാഹരണങ്ങളുണ്ട്. നീതി നിഷേധത്തിനെതിരെ നിരന്തരം പോരാടി മരിച്ചവർ. അതിലൊരു പേരാണ് ഈച്ചര വാര്യർ. തന്റെ ഒരേയൊരു മകനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന രാജന് എന്ത് സംഭവിച്ചു എന്നറിയാൻ, മകന്റെ ഒരു അസ്ഥിയെങ്കിലും ലഭിച്ച് മരണാനന്തര കർമ്മങ്ങൾ ചെയ്തു അവന്റെ ആത്മാവിന് മോക്ഷം നൽകാൻ ഒരു ജീവിതം മുഴുവൻ നീതി ദേവതക്കു മുന്നിൽ ഇരന്നിട്ടും നീതി നേടാതെ വിടപറയേണ്ടി വന്ന ഈച്ചര വാര്യർ. അതേ സമയം തന്റെ പൊന്നുമകളെ കാമപൂർത്തീകരണത്തിനുപയോഗിച്ച് കൊന്നു കളഞ്ഞ കശ്മലനെ നീതി ദേവതക്കു വിട്ടു കൊടുക്കാതെ ഒരച്ഛന്റെ നീതി നടപ്പാക്കി ഈയടുത്തു പരലോകം പൂകിയ ശങ്കരനാരായണൻ എന്ന മറ്റൊരച്ഛൻ! നിയമം കയ്യിലെടുക്കുന്നത് കുറ്റകരമാണെങ്കിലും രണ്ടാമത്തെ അഛൻ നമ്മുടെയെല്ലാം മനസ്സിൽ എന്നും ഒരു ഹീറോ ആയിരുന്നു. നീതി ആപേക്ഷികമാണ്. നീ നിനക്ക് നീതിയെന്ന് കരുതുന്നത് മറ്റൊരുത്തന്റെ നീതി…
“ജൂപിറ്റർ മഴ നനയാം ചന്ദിരനെ നോക്കിയിരിക്കാം ചൊവ്വയിലൊരു മാളിക കെട്ടാം നിനക്കായി ഞാൻ.” എന്ന് എന്നോട് പറഞ്ഞു കൊതിപ്പിച്ചു കടന്നു പോയ എന്റെ ഏലിയൻ ചേട്ടന്, ഞാനിന്നും ചന്ദിരനെ നോക്കിയിരുന്നു ആ കാലങ്ങൾ അയവിറക്കാറുണ്ട്. നിന്റെ നാടായ ആ ചുവന്ന ഗ്രഹത്തിൽ നീ എന്നെയോർത്തു ചന്ദിരനെ നോക്കി ഇരിക്കാറുണ്ടോ. നമ്മളാദ്യം കണ്ടത് ഞാനിന്നും ഓർക്കുന്നു. കാണാൻ ഏതാണ്ടൊക്കെ ഞങ്ങളെ പോലെ തന്നെ ഇരിക്കുമെങ്കിലും, ഈഗോയും, കുറ്റപെടുത്തലും ഇല്ലാത്ത ഒരാണിനെ കണ്ടപ്പോൾ, കൂടുതൽ പരിചയപ്പെട്ടപ്പോൾ എനിക്ക് മനസ്സിലായി നീ ഭൂമിയിലെ ആൺവർഗത്തിൽ പെട്ടതല്ല എന്ന്.അങ്ങിനെയാണ് നിന്റെ ഐഡന്റിറ്റി നീ വെളിപ്പെടുത്തിയത്. നീ ചൊവ്വയിൽ നിന്നാണെന്നു അറിഞ്ഞപ്പോൾ ഞാനാദ്യം ചോദിച്ചത് നിങ്ങളുടെ നാടിന്റെ ദോഷത്തിന്റെ പേരിൽ ഞങ്ങളുടെ പെൺപിള്ളേർ അനുഭവിക്കുന്ന കഷ്ടത്തെ കുറിച്ചാണ്. അത് വളരെ കൗതുകത്തോടെ നീ കേട്ടിരുന്നപ്പോൾ ഞാൻ പിന്നെയും നിന്നോട് ചോദിച്ചത് ഞങ്ങളുടെ ഭൂമിദോഷം കൊണ്ടു നിങ്ങളുടെ നാട്ടിലെ പെൺപിള്ളേരുടെ കല്യാണം വല്ലതും മുടങ്ങാറുണ്ടോ എന്നാണ്. അന്ന് നീ കുറെ…
അവിഹിതം… എന്താണത്? വിഹിതമല്ലാത്തതു എന്തോ അതാണ് അവിഹിതം എന്ന് തോന്നുന്നു. ചിലർക്ക് സദാചാരക്കുരു പൊട്ടിയൊലിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം മാത്രം ആണ് അവിഹിതം. വിവാഹം കഴിഞ്ഞവർ മറ്റുള്ളവരുമായി അടുത്ത് ഇടപഴകിയാൽ അതെല്ലാം നാട്ടുകാർക്ക് അവിഹിതമാണ്. അവിഹിതബന്ധങ്ങൾ തെറ്റാണെന്നോ ശരിയാണെന്നോ ഞാൻ വാദിക്കുന്നില്ല. പക്ഷെ ഒരാളിൽ അവിഹിതം വിധിക്കും മുൻപ് അല്ലെങ്കിൽ അവൾ /അവൻ പോക്കാണെന്നു വിധിക്കും മുൻപ് അവരുടെ യാത്രയിൽ നമ്മളും ഒരു ഭാഗമാകണം. അല്ലെങ്കിൽ അവർ സഞ്ചരിച്ച പാതയിലൂടെ മനസ്സ് കൊണ്ടെങ്കിലും നമ്മളൊന്ന് സഞ്ചരിക്കണം. എന്നാലേ എവിടെ നിന്നാണ് അവർ അത്തരമൊരു ബന്ധത്തിലേക്കു വഴുതി വീണത് എന്ന് മനസ്സിക്കാനാവൂ. വിഹിതമായിടത്തു ആ ഒരു കരുതലോ സ്നേഹമോ കിട്ടാത്തത് കൊണ്ടാവണമല്ലോ ഒരു അവിഹിതത്തിന് അവർ മുതിരുന്നത്. ഒരു ചെടിയെ സൂര്യ പ്രകാശം നൽകാതെ നിർത്തിയാൽ അത് വെയിലുള്ള ഭാഗത്തേക്ക് ചരിഞ്ഞു വളരുന്നത് കണ്ടിട്ടില്ലേ അത്രേയുള്ളൂ അവിഹിതങ്ങളും. ഇത്രയും കേൾക്കുമ്പോൾ മൂക്കത്തു വിരൽ വച്ചു, ഇവൾക്കും അവിഹിതം ഉണ്ടാകുമോ എന്ന് വിധിക്കാൻ വരട്ടെ! എല്ലാവർക്കും…
“ഞാൻ ഈ അവധിക്കു നാട്ടിൽ വരുന്നു. എല്ലാവരെയും ഒന്ന് കൂടി കാണണം എന്നുണ്ട് ” ഒരു ഇമെയിൽ മലയാളത്തിൽ തന്നെ തയ്യാറാക്കി അയച്ചു. ഇരുപതു വർഷങ്ങൾക്കു ശേഷം നാട്ടിലേക്കു ആദ്യമായി ഒരു ഇമെയിൽ അയച്ചതാണ്. കുറെ ഇമെയിലുകൾ ഈ വർഷത്തിനകം ബന്ധുക്കൾ എന്ന് പരിചയപ്പെടുത്തി പലരും അയച്ചിരുന്നു. പലതും തുറന്നു നോക്കിയിട്ടില്ല. അതിലൊരു ഐഡിയിലേക്കാണ് സന്ദേശം അയച്ചത്. ആരെങ്കിലും കാണുമോ എന്ന് ഉറപ്പൊന്നുമില്ല. എന്നാലും പോകണം. മോഹനകൃഷ്ണന്റെയും ജാനകിയുടെയും മകൻ അനന്തു…. അനന്തപദ്മനാഭൻ… അനന്തു എന്ന് അച്ഛമ്മ വിളിച്ചിരുന്നതാണ്. ബാക്കി എല്ലാവർക്കും അവൻ “പൊട്ടൻ ” മാത്രമായിരുന്നു. ജനിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഓട്ടിസം സ്ഥിതീകരിച്ചത്. മറ്റു കുഞ്ഞുങ്ങളെക്കാൾ വളരെ സാവധാനം ആയിരുന്നു എന്റെ വളർച്ച. അപ്പോഴാണ് അവർ ഡോക്ടറെ കാണിച്ചതും ഓട്ടിസം കണ്ടുപിടിച്ചതും. അതോടെ ഞാൻ “പൊട്ടൻ “ആയി. മലയാളികളുടെ ഇടയിൽ നോർമൽ അല്ലാത്തവരൊക്കെ പൊട്ടനോ വട്ടനോ ആണ്. അവർ ഒളിഞ്ഞും തെളിഞ്ഞും അച്ഛനെയും അമ്മയെയും കളിയാക്കിയിരുന്നുവത്രെ.…
വേനലവധി കഴിഞ്ഞു സ്കൂളുകളും കോളേജുകളും തുറന്നു. ഇനി പരീക്ഷയുടെ വരവായി. പല കുട്ടികൾക്കും നന്നായി പഠിച്ചിട്ടുണ്ടെങ്കിലും പരീക്ഷ ഒരു പേടി സ്വപ്നമാണ്. പലരും പറയുന്നത് കേട്ടിട്ടുണ്ട്. “ഉത്തരം അടങ്ങിയ പാഠഭാഗം വരെ ഓർമ വരും. പക്ഷെ ഉത്തരം മാത്രം ഒരു പുക പോലെ നിൽക്കും എന്ന് ” അനാവശ്യമായി പരീക്ഷയോടുള്ള പേടി കൊണ്ടാണത്. പരീക്ഷയെ പറ്റിയുള്ള ചില മനഃശാസ്ത്ര വശങ്ങൾ നമുക്ക് നോക്കാം. അത് കുട്ടികൾക്ക് പകർന്നു കൊടുത്തു അവരെ പരീക്ഷകളിൽ മിടുക്കരാക്കാം. എങ്ങിനെയാണ് പരീക്ഷ എഴുതേണ്ടത് എന്നതിനെ പറ്റി പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. ഒരേ ബുദ്ധിയുള്ള രണ്ടു പേർ പരീക്ഷ എഴുതുമ്പോൾ പരീക്ഷയുടെ ടെക്‌നിക് അറിയാവുന്ന കുട്ടിക്ക് 25% മാർക്ക് വരെ അതേ അറിവുള്ള മറ്റേ കുട്ടിയേക്കാൾ കൂടുതൽ ലഭിക്കാം. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി നടത്തിയ ചില പരീക്ഷണങ്ങളിൽ നിന്നും ഉരുതിരിഞ്ഞ ചില ടെക്‌നിക്കുകൾ നോക്കാം. ഒന്നാമതായി ഒരു പേജിൽ എത്ര വരി, ഒരു വരിയിൽ എത്ര വാക്ക് എഴുതണം എന്നതിനെക്കുറിച്ചാണ്.…
എന്നും അവരുടെ കണ്ടുമുട്ടലുകൾക്ക് മഴയുടെ അകമ്പടി ഉണ്ടായിരുന്നു. പ്രകൃതി പോലും അവരുടെ സംഗമം ആഘോഷിക്കുന്നത് പോലെ. ഇന്ന് അവരുടെ വേർപിരിയലിനും മഴ മൂക സാക്ഷിയായിരുന്നു. എതിർപ്പുകളോ യുദ്ധമോ ഇല്ലാതെ തന്നെ അവരെ ഒന്ന് ചേർക്കാൻ വീട്ടുകാർ തയ്യാറായി. കുറച്ചൊക്കെ ഒരു എതിർപ്പുണ്ടായിരുന്നെങ്കിൽ എന്ന് അവൻ ഇടയ്ക്കിടെ പറയും. ഒരു ത്രിൽ ഉണ്ടായില്ലത്രേ. ഒന്നിച്ചു ഒപ്പിട്ടു ഒരുമിച്ചപോലെ ഒന്നിച്ചു ഒപ്പിട്ടു പിരിയുന്നു. വാദ പ്രതിവാദങ്ങളോ, കുറ്റങ്ങളോ, കുറവുകളോ, ആവശ്യങ്ങളോ ഉന്നയിക്കാതെ പരസ്പരം സമ്മതിച്ചു പിരിയുക. അതാണ് സമാധാനത്തിന്റെ വഴി.ഒത്തിട്ട് പോകാതെ ഒറ്റയ്ക്ക് നീങ്ങുന്നവർ. ഉള്ളിലൊരു കടൽ ഇരമ്പുമ്പോഴും അവൾ നിശബ്ദയായിരുന്നു ഒരു തുള്ളി കണ്ണീർ പോലും അവളിൽ അവശേഷിച്ചിരുന്നില്ല. കുഞ്ഞ് അവളുടെ മാറിൽ ഒട്ടി ചേർന്ന് കിടന്നുറങ്ങി. കുഞ്ഞിനെ തനിക്കു വേണമെന്ന് പറയാനായി പലവട്ടം പറഞ്ഞു പഠിച്ചാണ് വന്നത്. പറയുമ്പോൾ കണ്ണീർ വരാതെ തന്റേടത്തോടെ പറയാൻ പല പ്രാവശ്യം മനസ്സിനെ പരിശീലിപ്പിച്ചിട്ടാണ് വന്നത്. എന്നാൽ അതൊന്നും വേണ്ടിവന്നില്ല. ഒരുമിച്ച പോലെത്തന്നെ ഒന്നിലും പ്രതിഷേധ…
