Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹത്തിന്റെ രസതന്ത്രം
അറിവുകൾ പ്രചോദനം പ്രണയം ബന്ധങ്ങൾ

സ്നേഹത്തിന്റെ രസതന്ത്രം

By Asha RoseApril 25, 2024Updated:May 2, 20246 Comments3 Mins Read122 Views
Bookmark Now
Please login to bookmark Close

No account yet? Register

നീയാരാ സ്നേഹത്തിന്റെ രസതന്ത്രം പഠിപ്പിക്കാൻ!! ഞാനാണ് അതിനു ഏറ്റവും പറ്റിയ അധ്യാപിക. സ്നേഹത്തിൽ വിശ്വസിച്ചു, സ്നേഹത്തിൽ മാത്രം ചലിക്കുന്നൊരു ലോകം സ്വപ്നം കണ്ട്, സ്നേഹത്താൽ എല്ലാവരെയും മാറ്റാം എന്ന് സ്വപ്നം കണ്ട ഏറ്റവും വലിയ വിഡ്ഢിയാണ് ഞാൻ. വഞ്ചനയും, ചതിയും സ്നേഹമെന്ന നാണയത്തിന്റെ മറുപുറമാണെന്ന് അറിയാത്ത ചിലരിൽ ഒരാൾ. അത് കൊണ്ടാണ് ഞാനീ സാരോപദേശം നിങ്ങൾക്ക് തരുന്നത്.

സ്നേഹം മലയാളിയെ സംബന്ധിച്ചിടത്തോളം water tight compartment കൾ ആണ്. ഒരാളെ സ്നേഹിച്ചാൽ ഒരു തുള്ളി പോലും ചോരാതെ ചേർന്ന് നിൽക്കും. അത് കൊണ്ടാണ് ആ തണൽ മാറുമ്പോൾ അല്ലെങ്കിൽ അത് പിരിയാൻ ഇടായാകുമ്പോൾ അത്രമേൽ ദുഃഖം വരുന്നത്. ദുഃഖം എന്നല്ല അത് ചെറിയ വാക്കാണ്. ഇനി ജീവിതം വേണ്ട എന്ന് തോന്നുന്നത്.ചിലർ അത് താങ്ങില്ല അവർ ആത്മഹത്യയെ ശരണം പ്രാപിക്കും. അത് മിക്കവാറും ആണുങ്ങൾ ആണ്. സ്ത്രീകൾ കുറച്ചു കൂടെ ആ കാര്യത്തിൽ ശക്തരാണ് എന്ന് തോന്നുന്നു. ചങ്ങമ്പുഴയുടെ രമണനിൽ രമണൻ ആണ് ആത്മഹത്യ ചെയ്തത്. അന്ന് ചന്ദ്രികയെ എല്ലാവരും വിശ്വവിപത്തിൻ നാരായവേരുകൾ സ്ത്രീകൾ എന്ന നിലയിൽ രേഖപെടുത്തി കഴിഞ്ഞിരുന്നു. ഇത്രക്കും സ്നേഹിച്ച ഒരുവൾ നാളെ മുതൽ മറ്റൊരാളുടെ ആകുന്നതു രമണന് സഹിക്കാനായില്ല. മദനൻ എന്ന ഉറ്റ ചങ്ങാതിയുടെ സാന്ത്വനങ്ങൾ പോലും രമണനെ മാറ്റി ചിന്തിപ്പിച്ചില്ല. പക്ഷെ ഇന്നത്തെ കുട്ടികളുടെ ഭാഷയിലെ തേപ്പുകാരി ചന്ദ്രിക പിന്നീടൊരിക്കലും ചിരിച്ചിട്ടുണ്ടാകില്ല. അച്ഛനമ്മമാരുടെ നിർബന്ധത്തിന് വഴങ്ങി അവൾ വേറെ ജീവിതത്തിനു തയ്യാറായെങ്കിലും എന്നെങ്കിലും രമണനെ പറഞ്ഞു മനസിലാക്കാം എന്നവൾ ഒരു പക്ഷെ ചിന്തിച്ചിരിക്കും. അതൊരു പ്രണയകാവ്യാ മാവാതെ വിലാപകാവ്യാമായതു രമണൻ ആത്മഹത്യാ ചെയ്തതോടെയാണ്. ഒരു കാര്യം പ്രണയത്തിൽ വീഴുന്നതിനു മുൻപേ മനസ്സിൽ ഉറപ്പിക്കുക ഇത് മാത്രമാണ് നിന്റെ ജീവിതം എന്ന് ഉറപ്പിക്കാതെ ഒരു reasonable gap എല്ലാ ബന്ധങ്ങളിലും നിലനിർത്തുക. അഥവാ ഒരു breakup ഉണ്ടായാൽ recoupe ചെയ്യാൻ ആണത്. വിവാഹ ബന്ധത്തിലും ഈ gap വേണം ഒരു മൂന്നു കൊല്ലമെങ്കിലും ദമ്പതികൾ തമ്മിൽ പരസ്പരം അറിഞ്ഞു മനസ്സിലാക്കി ഒന്നിച്ചു പോകാൻ കഴിയും എന്ന് മനസ്സിലാക്കിയതിന് ശേഷം മാത്രം കുട്ടികൾ ഉണ്ടാവുന്നതിനെ പറ്റി ചിന്തിക്കുക. Family കോടതി വരാന്തയിൽ മൂന്നോ നാലോ കുഞ്ഞു മക്കളുമായി കേറിയിറങ്ങുന്നത് ഒഴിവാക്കാം. ഒരു gap അത് എല്ലാ ബന്ധത്തിലും നിലനിർത്തുക. അതാണ് ദുഃഖം ഒഴിവാക്കാൻ അല്ലെങ്കിൽ കുറക്കാൻ ഉള്ള ഏക മാർഗം.

സ്നേഹത്തിന്റെ രാസ ഫോർമുല detatchment തന്നെയാണ്. Detached ആയി attracted ആകുക. അതായതു ഒരു ആകർഷണം വരുമ്പോൾ തന്നെ ഒരു വിടവും സൃഷ്ടിക്കുക. അടുത്തിടപഴുകുമ്പോൾ തന്നെ ആ വിടവ് സൂക്ഷിക്കുക. അവർ ഒരു നാൾ പിരിയുമ്പോൾ അത് ഒരു അത്യാവശ്യമായി തോന്നാം.ഒരാളും നിങ്ങളുടെ കൂടെ ചൈന വൻമതിൽ പോലെ ജീവിതകാലം മുഴുവൻ നിലനിൽക്കില്ല.സ്നേഹകുറച്ചിലുകൾ ജീവിതത്തിൽ ഉടനീളം ഉണ്ടാകും. ചിലപ്പോൾ നമ്മൾ ജീവനുതുല്യം സ്നേഹിച്ചവർ ഒരു സുപ്രഭാതത്തിൽ നമ്മളെ വേണ്ടെന്നു വച്ചു പോകാം. ഇത് തമാശയാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയുന്നതിനു മുൻപ് അവർ പൊയ്ക്കഴിഞ്ഞിരിക്കും. പിന്നീട് നിരാശയുടെ പടുകുഴിയിൽ വീണു പരിതപിച്ചു സ്വയം നശിക്കുന്നവരും, ആത്മഹത്യ ചെയ്യുന്നവരും ഉണ്ട്.സ്നേഹത്തിന്റെ രസതന്ത്രം നമുക്ക് പൂർണ്ണമായും മനസ്സിലാകില്ല.പ്രണയം ഒരിക്കലും ഒരു ഗണിതശാസ്ത്രജ്ഞൻ്റെ ആകർഷണമായിരുന്നില്ല. അത് പെരുന്തച്ചന്റെ നിർമ്മാണ ശൈലി പോലെയാണ് ഒരാൾക്ക് വൃത്തമായും, മറ്റൊരാൾക്ക്‌ ചതുരമായും, ഇനിയൊരാൾക്ക് ത്രികോണാകൃതി ആയും തോന്നിക്കുന്ന ഒരപൂർവ പ്രതിഭാസം ആണ് പ്രണയവും സ്നേഹവുമെല്ലാം. ഒരു സ്ഥിര ഫോർമുല അതിനു ലഭിക്കില്ല. സ്ത്രീയുടേയും പുരുഷന്റെയും സ്നേഹത്തിന്റെ രസതന്ത്രം വേറെയാണ്. ഒരാൾ ഒരു പാട് പ്രകടിപ്പിക്കുമ്പോൾ മറ്റെയാൾ തീരെ പ്രകടിപ്പിക്കാൻ താത്പര്യം കാണിക്കാത്തവരായിരിക്കും.നിങ്ങളുടെ പങ്കാളി നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ അത് പ്രകടിപ്പിക്കാനിടയില്ല, എന്നിരുന്നാലും, അവൻ്റെ ആംഗ്യങ്ങൾ ബഹുമാനവും കരുതലും കാണിക്കുന്നുവെങ്കിൽ, നിങ്ങൾ ഒരു സ്നേഹബന്ധത്തിലാണ്. അത്തരം കരുതലും ആദരവും വ്യക്തിയിൽ മാത്രമല്ല, അവർ ചെയ്യുന്ന കാര്യങ്ങളിലും പരിമിതപ്പെടുത്തിയിരിക്കുന്നു.ബലഹീനരായവർ എപ്പോഴും അറ്റാച്ച് ചെയ്യപ്പെടുക മാത്രമാണ് ചെയ്യുന്നത്, അവർ അവരുടെ അറ്റാച്ച്‌മെൻ്റ് സ്നേഹമായി തെറ്റിദ്ധരിക്കുന്നു.സ്വയം നിലനിറുത്താൻ മരത്തിനു ചുറ്റും ചുറ്റിനടക്കുന്ന ഒരു വള്ളിച്ചെടി, അത്തരക്കാർ ആ മരം ഇല്ലാതാകുന്നതോടെ കരിയുന്നു… ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി നഷ്ടപെടുന്നു.നമ്മുടെ ജീവിതത്തിന്റെ താക്കോൽ ആർക്കെങ്കിലും നമ്മൾ കൊടുക്കുന്നുണ്ടെങ്കിൽ കൂടി എന്റെ അനുവാദത്തോടെ മാത്രം തുറക്കാനുള്ള ഒരു നിബന്ധന വക്കുക. അത്രയും വിടവ് നമ്മൾ ഇട്ടേ പറ്റൂ. അവരുടെ സ്വകാര്യതകൾ മാനിക്കുക. ചില ഭാര്യമാർ പറയാറുണ്ട് അദ്ദേഹത്തിന്റെ ഫോൺ എനിക്ക് തുറക്കാം ഞങ്ങളുടെ ഇടയിൽ ഒരു രഹസ്യവും ഇല്ല. അങ്ങിനെയാണ് യാഥാർഥ്യം എങ്കിൽ വളരെ നന്ന്. പക്ഷെ ഇത്തരക്കാർക്ക് വണ്ടിയുടെ ചവിട്ടിയുടെ അടിയിൽ മറ്റൊരു മൊബൈൽ ഒളിപ്പിച്ചു വച്ച ചരിത്രവും കേട്ടിട്ടുണ്ട്.

പരസ്പരം ബഹുമാനിക്കുക എന്നാൽ പങ്കാളിയുടെ സ്വകാര്യത കൂടി മാനിക്കുക എന്നതു കൂടിയാണ്. അതിനു ഒരിടം നിങ്ങൾക്കിടയിൽ ആവശ്യമാണ്.

പ്രണയത്തിനു മാത്രമല്ല രസതന്ത്രം. സഹോദര്യത്തിനും ഉണ്ട്.മനുഷ്യർക്കിടയിലുള്ള ബന്ധം സുദൃഢമാക്കുന്നതാണ് സാഹോദര്യം.മറ്റൊരുവന്റെ വേദന നമ്മുടെ വേദനയായി തോന്നുമ്പോഴാണ് നാം യഥാർത്ഥ മനുഷ്യനാകുന്നത്. അവിടെയും സ്നേഹംത്തിനു ഒരു വിടവ് വേണം. നാം സഹായിച്ചവർ നമ്മെ തള്ളി പറയുമ്പോൾ ആശ്വസിക്കാൻ അത് ഉപകരിക്കും.

പ്രണയബന്ധങ്ങളിൽ ഭൂരിഭാഗത്തിനും, രസതന്ത്രം തീർന്നുകഴിഞ്ഞാൽ, അവർ എന്തിനാണ് ഒരുമിച്ചിരിക്കുന്നതെന്ന് അവർ ചിന്തിക്കുന്നു. അതിനാൽ, രസതന്ത്രം അവസാനിക്കുന്നതിനുമുമ്പ്, രസതന്ത്രത്തിന് അതീതമായ ബോധപൂർവമായ പ്രണയബന്ധത്തിൻ്റെ മറ്റൊരു തലം നിങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. അത് സംഭവിച്ചില്ലെങ്കിൽ, അത് വൃത്തികെട്ടതായി മാറുന്നു.വെറുപ്പായി മാറുന്നു. പിന്നീടത് ഏറ്റവും ക്രൂരമായ കൊലപാതകത്തിലേക്കോ നയിക്കുന്നു.പ്രണയത്തിൽ” വീഴുക ” എന്നാണ് പറയുക. അതിൽ ഒരു നിലനിൽപ്പോ, കയറലോ ഇല്ല. അതായതു നമ്മൾ നമ്മുടെ ഒരു ഭാഗം ത്യജിച്ചു അതിലേക്കു വീണു കിടക്കണം.അതിനാൽ അമിതമായി ചിന്തിക്കുന്നവന് പ്രണയിക്കാൻ സാധിക്കില്ല. അഥവാ വീണാൽ തന്നെ നിലനിൽക്കാനാവില്ല.

സ്വയം കൂടുതൽ സ്നേഹിക്കുക. മറ്റുള്ളവരോടുള്ള സ്നേഹത്തിൽ ഒരു ഇടം നൽകി സ്നേഹിക്കുക. വ്യായാമം, ധ്യാനം പോലുള്ളവയിൽ വ്യാപ്രതരാകുക. എന്റെ സന്തോഷം ആരുടേയും ഔദാര്യത്തിലല്ല എന്നത് അടിയുറച്ചു വിശ്വസിക്കുക. എന്നത് മാത്രമാണ് സ്വയം സ്നേഹിക്കാനും മറ്റുള്ളവരെ സ്നേഹിക്കാനുമുള്ള രസതന്ത്രം.

Post Views: 34
5
Asha Rose

എഴുത്തു ഏറെയിഷ്ടം. ജോലി :വക്കീൽ

6 Comments

  1. മിനി സുന്ദരേശൻ on July 28, 2025 1:55 AM

    നല്ല അവതരണം🌹👍

    Reply
    • Asha rose on July 28, 2025 4:32 AM

      🙏❤️

      Reply
  2. Sures h on July 27, 2025 10:14 PM

    ആശാറോസ് നന്നായി എഴുതി ആദ്യമേ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇത് കുറച്ചുകാലം നേരത്തെ ആയിരുന്നെങ്കിൽ(വായിച്ചിരുന്നെ ങ്കിൽ 1 ചിന്തിച്ചിരുന്നെങ്കിൽ ഞാനീ എൻ്റെ കല്യാണം തന്നെ ഒഴിവാക്കുമായിരുന്നു

    Reply
    • Asha rose on July 28, 2025 4:33 AM

      🙏❤️

      Reply
  3. Shreeja R on May 17, 2024 9:55 PM

    വേണം. മറ്റൊരാൾക്ക് കൊടുക്കുന്ന space എപ്പോഴും സ്നേഹത്തിൽ important ആണ്

    Reply
    • Asha rose on July 28, 2025 4:33 AM

      🙏❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.